Bible Language

:

1. രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു.
1. And Rehoboam H7346 went H1980 to Shechem H7927 : for H3588 all H3605 Israel H3478 were come H935 to Shechem H7927 to make him king H4427 H853 .
2. നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ ശലോമോൻ രാജാവിന്റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി അവിടെ പാർത്തിരിക്കുമ്പോൾ
2. And it came to pass H1961 , when Jeroboam H3379 the son H1121 of Nebat H5028 , who H1931 was yet H5750 in Egypt H4714 , heard H8085 of it , ( for H834 he was fled H1272 from the presence H4480 H6440 of king H4428 Solomon H8010 , and Jeroboam H3379 dwelt H3427 in Egypt H4714 ;)
3. അവർ ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു:
3. That they sent H7971 and called H7121 him . And Jeroboam H3379 and all H3605 the congregation H6951 of Israel H3478 came H935 , and spoke H1696 unto H413 Rehoboam H7346 , saying H559 ,
4. നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
4. Thy father H1 made H853 our yoke H5923 grievous H7185 : now H6258 therefore make thou H859 the grievous H7186 service H4480 H5656 of thy father H1 , and his heavy H3515 yoke H4480 H5923 which H834 he put H5414 upon H5921 us, lighter H7043 , and we will serve H5647 thee.
5. അവൻ അവരോടു: നിങ്ങൾ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
5. And he said H559 unto H413 them, Depart H1980 yet H5750 for three H7969 days H3117 , then come again H7725 to H413 me . And the people H5971 departed H1980 .
6. രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
6. And king H4428 Rehoboam H7346 consulted H3289 with H854 the old men H2205 , that H834 stood H5975 H853 before H6440 Solomon H8010 his father H1 while H1961 he yet lived H2416 , and said H559 , How H349 do ye H859 advise H3289 that I may answer H7725 H1697 H853 this H2088 people H5971 ?
7. അതിന്നു അവർ അവനോടു: നീ ഇന്നു ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
7. And they spoke H1696 unto H413 him, saying H559 , If H518 thou wilt be H1961 a servant H5650 unto this H2088 people H5971 this day H3117 , and wilt serve H5647 them , and answer H6030 them , and speak H1696 good H2896 words H1697 to H413 them , then they will be H1961 thy servants H5650 forever H3605 H3117 .
8. എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൌവ്വനക്കാരോടു ആലോചിച്ചു:
8. But he forsook H5800 H853 the counsel H6098 of the old men H2205 , which H834 they had given H3289 him , and consulted H3289 with H854 the young men H3206 that H834 were grown up H1431 with H854 him, and which H834 stood H5975 before H6440 him:
9. നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
9. And he said H559 unto H413 them, What H4100 counsel H3289 give ye H859 that we may answer H7725 H1697 H853 this H2088 people H5971 , who H834 have spoken H1696 to H413 me, saying H559 , Make the yoke H5923 which H834 thy father H1 did put H5414 upon H5921 us lighter H7043 ?
10. അവനോടുകൂടെ വളർന്നിരുന്ന യൌവ്വനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും.
10. And the young men H3206 that H834 were grown up H1431 with H854 him spoke H1696 unto H413 him, saying H559 , Thus H3541 shalt thou speak H559 unto this H2088 people H5971 that H834 spoke H1696 unto H413 thee, saying H559 , Thy father H1 made H853 our yoke H5923 heavy H3513 , but make thou H859 it lighter H7043 unto H4480 H5921 us; thus H3541 shalt thou say H1696 unto H413 them , My little H6995 finger shall be thicker H5666 than my father H1 's loins H4480 H4975 .
11. എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
11. And now H6258 whereas my father H1 did lade H6006 H5921 you with a heavy H3515 yoke H5923 , I H589 will add H3254 to H5921 your yoke H5923 : my father H1 hath chastised H3256 you with whips H7752 , but I H589 will chastise H3256 you with scorpions H6137 .
12. മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.
12. So Jeroboam H3379 and all H3605 the people H5971 came H935 to H413 Rehoboam H7346 the third H7992 day H3117 , as H834 the king H4428 had appointed H1696 , saying H559 , Come H7725 to H413 me again the third H7992 day H3117 .
13. എന്നാൽ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചു.
13. And the king H4428 answered H6030 H853 the people H5971 roughly H7186 , and forsook H5800 H853 the old men H2205 's counsel H6098 that H834 they gave H3289 him;
14. യൌവ്വനക്കാരുടെ ആലോചനപോലെ അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
14. And spoke H1696 to H413 them after the counsel H6098 of the young men H3206 , saying H559 , My father H1 made H853 your yoke H5923 heavy H3513 , and I H589 will add H3254 to H5921 your yoke H5923 : my father H1 also chastised H3256 you with whips H7752 , but I H589 will chastise H3256 you with scorpions H6137 .
15. ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു കാര്യം യഹോവയുടെ ഹിതത്താൽ സംഭവിച്ചു.
15. Wherefore the king H4428 hearkened H8085 not H3808 unto H413 the people H5971 ; for H3588 the cause H5438 was H1961 from H4480 H5973 the LORD H3068 , that H4616 he might perform H6965 H853 his saying H1697 , which H834 the LORD H3068 spoke H1696 by H3027 Ahijah H281 the Shilonite H7888 unto H413 Jeroboam H3379 the son H1121 of Nebat H5028 .
16. രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തു ഓഹരി ഉള്ളു? യിശ്ശായിയുടെ മകങ്കൽ ഞങ്ങൾക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
16. So when all H3605 Israel H3478 saw H7200 that H3588 the king H4428 hearkened H8085 not H3808 unto H413 them , the people H5971 answered H7725 H1697 H853 the king H4428 , saying H559 , What H4100 portion H2506 have we in David H1732 ? neither H3808 have we inheritance H5159 in the son H1121 of Jesse H3448 : to your tents H168 , O Israel H3478 : now H6258 see H7200 to thine own house H1004 , David H1732 . So Israel H3478 departed H1980 unto their tents H168 .
17. യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
17. But as for the children H1121 of Israel H3478 which dwelt H3427 in the cities H5892 of Judah H3063 , Rehoboam H7346 reigned H4427 over H5921 them.
18. പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോന്നു.
18. Then king H4428 Rehoboam H7346 sent H7971 H853 Adoram H151 , who H834 was over H5921 the tribute H4522 ; and all H3605 Israel H3478 stoned H7275 him with stones H68 , that he died H4191 . Therefore king H4428 Rehoboam H7346 made speed H553 to get him up H5927 to his chariot H4818 , to flee H5127 to Jerusalem H3389 .
19. ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നില്ക്കുന്നു.
19. So Israel H3478 rebelled H6586 against the house H1004 of David H1732 unto H5704 this H2088 day H3117 .
20. യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ചു അവനെ സഭയിലേക്കു വിളിപ്പിച്ചു അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.
20. And it came to pass H1961 , when all H3605 Israel H3478 heard H8085 that H3588 Jeroboam H3379 was come again H7725 , that they sent H7971 and called H7121 him unto H413 the congregation H5712 , and made him king H4427 H853 over H5921 all H3605 Israel H3478 : there was H1961 none H3808 that followed H310 the house H1004 of David H1732 , but H2108 the tribe H7626 of Judah H3063 only H905 .
21. രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധംചെയ്തു രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു അവൻ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരംപേരെ ശേഖരിച്ചു.
21. And when Rehoboam H7346 was come H935 to Jerusalem H3389 , he assembled H6950 H853 all H3605 the house H1004 of Judah H3063 , with H854 the tribe H7626 of Benjamin H1144 , a hundred H3967 and fourscore H8084 thousand H505 chosen H977 men , which were warriors H6213 H4421 , to fight H3898 against H5973 the house H1004 of Israel H3478 , to bring H7725 H853 the kingdom H4410 again to Rehoboam H7346 the son H1121 of Solomon H8010 .
22. എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
22. But the word H1697 of God H430 came H1961 unto H413 Shemaiah H8098 the man H376 of God H430 , saying H559 ,
23. നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയുടെയും ബെന്യാമീന്റെയും സകലഗൃഹത്തോടും ശേഷം ജനത്തോടും പറക; നിങ്ങൾ പുറപ്പെടരുതു;
23. Speak H559 unto H413 Rehoboam H7346 , the son H1121 of Solomon H8010 , king H4428 of Judah H3063 , and unto H413 all H3605 the house H1004 of Judah H3063 and Benjamin H1144 , and to the remnant H3499 of the people H5971 , saying H559 ,
24. നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുതു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; കാര്യം എന്റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.
24. Thus H3541 saith H559 the LORD H3068 , Ye shall not H3808 go up H5927 , nor H3808 fight H3898 against H5973 your brethren H251 the children H1121 of Israel H3478 : return H7725 every man H376 to his house H1004 ; for H3588 this H2088 thing H1697 is H1961 from H4480 H854 me . They hearkened H8085 therefore H853 to the word H1697 of the LORD H3068 , and returned H7725 to depart H1980 , according to the word H1697 of the LORD H3068 .
25. അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിൽ ശെഖേം പണിതു അവിടെ പാർത്തു. അവൻ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.
25. Then Jeroboam H3379 built H1129 H853 Shechem H7927 in mount H2022 Ephraim H669 , and dwelt H3427 therein ; and went out H3318 from thence H4480 H8033 , and built H1129 H853 Penuel H6439 .
26. എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും;
26. And Jeroboam H3379 said H559 in his heart H3820 , Now H6258 shall the kingdom H4467 return H7725 to the house H1004 of David H1732 :
27. ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.
27. If H518 this H2088 people H5971 go up H5927 to do H6213 sacrifice H2077 in the house H1004 of the LORD H3068 at Jerusalem H3389 , then shall the heart H3820 of this H2088 people H5971 turn again H7725 unto H413 their lord H113 , even unto H413 Rehoboam H7346 king H4428 of Judah H3063 , and they shall kill H2026 me , and go again H7725 to H413 Rehoboam H7346 king H4428 of Judah H3063 .
28. ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.
28. Whereupon the king H4428 took counsel H3289 , and made H6213 two H8147 calves H5695 of gold H2091 , and said H559 unto H413 them , It is too much H7227 for you to go up H4480 H5927 to Jerusalem H3389 : behold H2009 thy gods H430 , O Israel H3478 , which H834 brought H5927 thee up out of the land H4480 H776 of Egypt H4714 .
29. അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
29. And he set H7760 H853 the one H259 in Bethel H1008 , and the other H259 put H5414 he in Dan H1835 .
30. കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു.
30. And this H2088 thing H1697 became H1961 a sin H2403 : for the people H5971 went H1980 to worship before H6440 the one H259 , even unto H5704 Dan H1835 .
31. അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
31. And he made H6213 H853 a house H1004 of high places H1116 , and made H6213 priests H3548 of the lowest H4480 H7098 of the people H5971 , which H834 were H1961 not H3808 of the sons H4480 H1121 of Levi H3878 .
32. യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.
32. And Jeroboam H3379 ordained H6213 a feast H2282 in the eighth H8066 month H2320 , on the fifteenth H2568 H6240 day H3117 of the month H2320 , like unto the feast H2282 that H834 is in Judah H3063 , and he offered H5927 upon H5921 the altar H4196 . So H3651 did H6213 he in Bethel H1008 , sacrificing H2076 unto the calves H5695 that H834 he had made H6213 : and he placed H5975 in Bethel H1008 H853 the priests H3548 of the high places H1116 which H834 he had made H6213 .
33. അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്നു യിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.
33. So he offered H5927 upon H5921 the altar H4196 which H834 he had made H6213 in Bethel H1008 the fifteenth H2568 H6240 day H3117 of the eighth H8066 month H2320 , even in the month H2320 which H834 he had devised H908 of his own heart H4480 H3820 ; and ordained H6213 a feast H2282 unto the children H1121 of Israel H3478 : and he offered H5927 upon H5921 the altar H4196 , and burnt incense H6999 .