Bible Language
Malayalam Old BSI Version

:

MOV
1. കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.
1. At that H1931 time H6256 Abijah H29 the son H1121 of Jeroboam H3379 fell sick H2470 .
2. യൊരോബെയാം തന്റെ ഭാര്യയോടു: നീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ജനത്തിന്നു ഞാൻ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.
2. And Jeroboam H3379 said H559 to his wife H802 , Arise H6965 , I pray thee H4994 , and disguise thyself H8138 , that H3588 thou H859 be not H3808 known H3045 to be the wife H802 of Jeroboam H3379 ; and get H1980 thee to Shiloh H7887 : behold H2009 , there H8033 is Ahijah H281 the prophet H5030 , which H1931 told H1696 H5921 me that I should be king H4428 over H5921 this H2088 people H5971 .
3. നിന്റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു.
3. And take H3947 with H3027 thee ten H6235 loaves H3899 , and cracknels H5350 , and a cruse H1228 of honey H1706 , and go H935 to H413 him: he H1931 shall tell H5046 thee what H4100 shall become H1961 of the child H5288 .
4. യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ടു ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന്നു വാർദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാൻ വഹിയാതെയിരുന്നു.
4. And Jeroboam H3379 's wife H802 did H6213 so H3651 , and arose H6965 , and went H1980 to Shiloh H7887 , and came H935 to the house H1004 of Ahijah H281 . But Ahijah H281 could H3201 not H3808 see H7200 ; for H3588 his eyes H5869 were set H6965 by reason of his age H4480 H7869 .
5. എന്നാൽ യഹോവ അഹീയാവോടു: യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്തു വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.
5. And the LORD H3068 said H559 unto H413 Ahijah H281 , Behold H2009 , the wife H802 of Jeroboam H3379 cometh H935 to ask H1875 a thing H1697 of H4480 H5973 thee for H413 her son H1121 ; for H3588 he H1931 is sick H2470 : thus H2090 and thus H2088 shalt thou say H1696 unto H413 her : for it shall be H1961 , when she cometh in H935 , that she H1931 shall feign herself to be another woman H5234 .
6. അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നൽ: യൊരോബെയാമിന്റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗം ഉണ്ടു.
6. And it was H1961 so , when Ahijah H281 heard H8085 H853 the sound H6963 of her feet H7272 , as she came in H935 at the door H6607 , that he said H559 , Come in H935 , thou wife H802 of Jeroboam H3379 ; why H4100 H2088 feignest thou thyself to be another H5234 H859 ? for I H595 am sent H7971 to H413 thee with heavy H7186 tidings .
7. നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.
7. Go H1980 , tell H559 Jeroboam H3379 , Thus H3541 saith H559 the LORD H3068 God H430 of Israel H3478 , Forasmuch H3282 H834 as I exalted H7311 thee from among H4480 H8432 the people H5971 , and made H5414 thee prince H5057 over H5921 my people H5971 Israel H3478 ,
8. രാജത്വം ദാവീദ് ഗൃഹത്തിൽനിന്നു കീറിയെടുത്തു നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
8. And rent H7167 H853 the kingdom H4467 away from the house H4480 H1004 of David H1732 , and gave H5414 it thee : and yet thou hast not H3808 been H1961 as my servant H5650 David H1732 , who H834 kept H8104 my commandments H4687 , and who H834 followed H1980 H310 me with all H3605 his heart H3824 , to do H6213 that only H7535 which was right H3477 in mine eyes H5869 ;
9. നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു.
9. But hast done H6213 evil H7489 above all H4480 H3605 that H834 were H1961 before H6440 thee : for thou hast gone H1980 and made H6213 thee other H312 gods H430 , and molten images H4541 , to provoke me to anger H3707 , and hast cast H7993 me behind H310 thy back H1458 :
10. അതു കൊണ്ടു ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
10. Therefore H3651 behold H2009 , I will bring H935 evil H7451 upon H413 the house H1004 of Jeroboam H3379 , and will cut off H3772 from Jeroboam H3379 him that pisseth H8366 against the wall H7023 , and him that is shut up H6113 and left H5800 in Israel H3478 , and will take away H1197 the remnant H310 of the house H1004 of Jeroboam H3379 , as H834 a man taketh away H1197 dung H1557 , till H5704 it be all gone H8552 .
11. യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽ വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.
11. Him that dieth H4191 of Jeroboam H3379 in the city H5892 shall the dogs H3611 eat H398 ; and him that dieth H4191 in the field H7704 shall the fowls H5775 of the air H8064 eat H398 : for H3588 the LORD H3068 hath spoken H1696 it .
12. ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചു പോകും.
12. Arise H6965 thou H859 therefore, get H1980 thee to thine own house H1004 : and when thy feet H7272 enter H935 into the city H5892 , the child H3206 shall die H4191 .
13. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ചു അവനിൽമാത്രം യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
13. And all H3605 Israel H3478 shall mourn H5594 for him , and bury H6912 him: for H3588 H2088 he only H905 of Jeroboam H3379 shall come H935 to H413 the grave H6913 , because H3282 in him there is found H4672 some good H2896 thing H1697 toward H413 the LORD H3068 God H430 of Israel H3478 in the house H1004 of Jeroboam H3379 .
14. യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോൾ തന്നേ എന്തു?
14. Moreover the LORD H3068 shall raise him up H6965 a king H4428 over H5921 Israel H3478 , who H834 shall cut off H3772 H853 the house H1004 of Jeroboam H3379 that H2088 day H3117 : but what H4100 ? even H1571 now H6258 .
15. യിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോയെ കോപിപ്പിച്ചതുകൊണ്ടു ഓട വെള്ളത്തിൽ ആടുന്നതുപോലെ അവർ ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാർക്കു താൻ കൊടുത്ത നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.
15. For the LORD H3068 shall smite H5221 H853 Israel H3478 , as H834 a reed H7070 is shaken H5110 in the water H4325 , and he shall root up H5428 H853 Israel H3478 out of H4480 H5921 this H2063 good H2896 land H127 , which H834 he gave H5414 to their fathers H1 , and shall scatter H2219 them beyond H4480 H5676 the river H5104 , because H3282 H834 they have made H6213 H853 their groves H842 , provoking the LORD to anger H3707 H853 H3068 .
16. പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
16. And he shall give Israel up H5414 H853 H3478 because H1558 of the sins H2403 of Jeroboam H3379 , who H834 did sin H2398 , and who H834 made Israel to sin H2398 H853 H3478 .
17. എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിർസ്സയിൽവന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോൾ കുട്ടി മരിച്ചു.
17. And Jeroboam H3379 's wife H802 arose H6965 , and departed H1980 , and came H935 to Tirzah H8656 : and when she H1931 came H935 to the threshold H5592 of the door H1004 , the child H5288 died H4191 ;
18. യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.
18. And they buried H6912 him ; and all H3605 Israel H3478 mourned H5594 for him , according to the word H1697 of the LORD H3068 , which H834 he spoke H1696 by the hand H3027 of his servant H5650 Ahijah H281 the prophet H5030 .
19. യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
19. And the rest H3499 of the acts H1697 of Jeroboam H3379 , how H834 he warred H3898 , and how H834 he reigned H4427 , behold H2009 , they are written H3789 in H5921 the book H5612 of the chronicles H1697 H3117 of the kings H4428 of Israel H3478 .
20. യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി.
20. And the days H3117 which H834 Jeroboam H3379 reigned H4427 were two H8147 and twenty H6242 years H8141 : and he slept H7901 with H5973 his fathers H1 , and Nadab H5070 his son H1121 reigned H4427 in his stead H8478 .
21. ശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേർ.
21. And Rehoboam H7346 the son H1121 of Solomon H8010 reigned H4427 in Judah H3063 . Rehoboam H7346 was forty H705 and one H259 years H8141 old H1121 when he began to reign H4427 , and he reigned H4427 seventeen H7651 H6240 years H8141 in Jerusalem H3389 , the city H5892 which H834 the LORD H3068 did choose H977 out of all H4480 H3605 the tribes H7626 of Israel H3478 , to put H7760 H853 his name H8034 there H8033 . And his mother H517 's name H8034 was Naamah H5279 an Ammonitess H5984 .
22. യെഹൂദാ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ ചെയ്ത പാപങ്ങൾകൊണ്ടു അവരുടെ പിതാക്കന്മാർ ചെയ്തതിനെക്കാൾ അധികം അവനെ ക്രുദ്ധിപ്പിച്ചു.
22. And Judah H3063 did H6213 evil H7451 in the sight H5869 of the LORD H3068 , and they provoked him to jealousy H7065 H853 with their sins H2403 which H834 they had committed H2398 , above all H4480 H3605 that H834 their fathers H1 had done H6213 .
23. എങ്ങനെയെന്നാൽ അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിൻ കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
23. For they H1992 also H1571 built H1129 them high places H1116 , and images H4676 , and groves H842 , on H5921 every H3605 high H1364 hill H1389 , and under H8478 every H3605 green H7488 tree H6086 .
24. പുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ളേച്ഛതളും അവർ അനുകരിച്ചു.
24. And there were H1961 also H1571 sodomites H6945 in the land H776 : and they did H6213 according to all H3605 the abominations H8441 of the nations H1471 which H834 the LORD H3068 cast out H3423 before H4480 H6440 the children H1121 of Israel H3478 .
25. എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ മിസ്രയീംരാജാവായ ശീശൿ യെരൂശലേമിന്റെ നേരെ വന്നു,
25. And it came to pass H1961 in the fifth H2549 year H8141 of king H4428 Rehoboam H7346 , that Shishak H7895 king H4428 of Egypt H4714 came up H5927 against H5921 Jerusalem H3389 :
26. യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻ പരിചകളും എടുത്തുകൊണ്ടുപോയി.
26. And he took away H3947 H853 the treasures H214 of the house H1004 of the LORD H3068 , and the treasures H214 of the king H4428 's house H1004 ; he even took away H3947 all H3605 : and he took away H3947 H853 all H3605 the shields H4043 of gold H2091 which H834 Solomon H8010 had made H6213 .
27. ഇവെക്കു പകരം രെഹബെയാംരാജാവു താമ്രം കൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
27. And king H4428 Rehoboam H7346 made H6213 in their stead H8478 brazen H5178 shields H4043 , and committed H6485 them unto H5921 the hands H3027 of the chief H8269 of the guard H7323 , which kept H8104 the door H6607 of the king H4428 's house H1004 .
28. രാജാവു യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
28. And it was H1961 so , when H4480 H1767 the king H4428 went H935 into the house H1004 of the LORD H3068 , that the guard H7323 bore H5375 them , and brought them back H7725 into H413 the guard H7323 chamber H8372 .
29. രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ?
29. Now the rest H3499 of the acts H1697 of Rehoboam H7346 , and all H3605 that H834 he did H6213 , are they H1992 not H3808 written H3789 in H5921 the book H5612 of the chronicles H1697 H3117 of the kings H4428 of Judah H3063 ?
30. രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
30. And there was H1961 war H4421 between H996 Rehoboam H7346 and Jeroboam H3379 all H3605 their days H3117 .
31. രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.
31. And Rehoboam H7346 slept H7901 with H5973 his fathers H1 , and was buried H6912 with H5973 his fathers H1 in the city H5892 of David H1732 . And his mother H517 's name H8034 was Naamah H5279 an Ammonitess H5984 . And Abijam H38 his son H1121 reigned H4427 in his stead H8478 .