|
|
1. ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,
|
1. Paul G3972 called G2822 to be an apostle G652 of Jesus G2424 Christ G5547 through G1223 the will G2307 of God G2316 , and G2532 Sosthenes G4988 our brother G80 ,
|
2. ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;
|
2. Unto the G3588 church G1577 of God G2316 which is G5607 at G1722 Corinth G2882 , to them that are sanctified G37 in G1722 Christ G5547 Jesus G2424 , called G2822 to be saints G40 , with G4862 all G3956 that in G1722 every G3956 place G5117 call upon G1941 the G3588 name G3686 of Jesus G2424 Christ G5547 our G2257 Lord G2962 , both G5037 theirs G848 and G2532 ours G2257 :
|
3. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
|
3. Grace G5485 be unto you G5213 , and G2532 peace G1515 , from G575 God G2316 our G2257 Father G3962 , and G2532 from the Lord G2962 Jesus G2424 Christ G5547 .
|
4. നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.
|
4. I thank G2168 my G3450 God G2316 always G3842 on your behalf G4012 G5216 , for G1909 the G3588 grace G5485 of God G2316 which is given G1325 you G5213 by G1722 Jesus G2424 Christ G5547 ;
|
5. ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ
|
5. That G3754 in G1722 every thing G3956 ye are enriched G4148 by G1722 him G846 , in G1722 all G3956 utterance G3056 , and G2532 in all G3956 knowledge G1108 ;
|
6. അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു.
|
6. Even as G2531 the G3588 testimony G3142 of Christ G5547 was confirmed G950 in G1722 you G5213 :
|
7. ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.
|
7. So that G5620 ye G5209 G3361 come behind G5302 in G1722 no G3367 gift G5486 ; waiting for G553 the G3588 coming G602 of our G2257 Lord G2962 Jesus G2424 Christ G5547 :
|
8. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
|
8. Who G3739 shall also G2532 confirm G950 you G5209 unto G2193 the end G5056 , that ye may be blameless G410 in G1722 the G3588 day G2250 of our G2257 Lord G2962 Jesus G2424 Christ G5547 .
|
9. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.
|
9. God G2316 is faithful G4103 , by G1223 whom G3739 ye were called G2564 unto G1519 the fellowship G2842 of his G848 Son G5207 Jesus G2424 Christ G5547 our G2257 Lord G2962 .
|
10. സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.
|
10. Now G1161 I beseech G3870 you G5209 , brethren G80 , by G1223 the G3588 name G3686 of our G2257 Lord G2962 Jesus G2424 Christ G5547 , that G2443 ye all G3956 speak G3004 the G3588 same thing G846 , and G2532 that there be G5600 no G3361 divisions G4978 among G1722 you G5213 ; but G1161 that ye be G5600 perfectly joined together G2675 in G1722 the G3588 same G846 mind G3563 and G2532 in G1722 the G3588 same G846 judgment G1106 .
|
11. സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ പിണക്കം ഉണ്ടെന്നു ക്ളോവയുടെ ആളുകളാൽ എനിക്കു അറിവു കിട്ടിയിരിക്കുന്നു.
|
11. For G1063 it hath been declared G1213 unto me G3427 of G4012 you G5216 , my G3450 brethren G80 , by G5259 them G3588 which are of the house of Chloe G5514 , that G3754 there are G1526 contentions G2054 among G1722 you G5213 .
|
12. നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നു പോൽ.
|
12. Now G1161 this G5124 I say G3004 , that G3754 every one G1538 of you G5216 saith G3004 , I G1473 G3303 am G1510 of Paul G3972 ; and G1161 I G1473 of Apollos G625 ; and G1161 I G1473 of Cephas G2786 ; and G1161 I G1473 of Christ G5547 .
|
13. ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
|
13. Is Christ G5547 divided G3307 ? was G3361 Paul G3972 crucified G4717 for G5228 you G5216 ? or G2228 were ye baptized G907 in G1519 the G3588 name G3686 of Paul G3972 ?
|
14. എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം
|
14. I thank G2168 God G2316 that G3754 I baptized G907 none G3762 of you G5216 , but G1508 Crispus G2921 and G2532 Gaius G1050 ;
|
15. ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
|
15. Lest G3363 any G5100 should say G2036 that G3754 I had baptized G907 in G1519 mine own G1699 name G3686 .
|
16. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല.
|
16. And G1161 I baptized G907 also G2532 the G3588 household G3624 of Stephanas G4734 : besides G3063 , I know G1492 not G3756 whether I baptized any G1536 G907 other G243 .
|
17. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.
|
17. For G1063 Christ G5547 sent G649 me G3165 not G3756 to baptize G907 , but G235 to preach the gospel G2097 : not G3756 with G1722 wisdom G4678 of words G3056 , lest G3363 the G3588 cross G4716 of Christ G5547 should be made of none effect G2758 .
|
18. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
|
18. For G1063 the G3588 preaching G3056 of G3588 the G3588 cross G4716 is G2076 to them that perish G622 G3303 foolishness G3472 ; but G1161 unto us G2254 which G3588 are saved G4982 it is G2076 the power G1411 of God G2316 .
|
19. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
|
19. For G1063 it is written G1125 , I will destroy G622 the G3588 wisdom G4678 of the G3588 wise G4680 , and G2532 will bring to nothing G114 the G3588 understanding G4907 of the G3588 prudent G4908 .
|
20. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?
|
20. Where G4226 is the wise G4680 ? where G4226 is the scribe G1122 ? where G4226 is the disputer G4804 of this G5127 world G165 ? hath not G3780 God G2316 made foolish G3471 the G3588 wisdom G4678 of this G5127 world G2889 ?
|
21. ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.
|
21. For G1063 after that G1894 in G1722 the G3588 wisdom G4678 of God G2316 the G3588 world G2889 by G1223 wisdom G4678 knew G1097 not G3756 God G2316 , it pleased G2106 God G2316 by G1223 the G3588 foolishness G3472 of preaching G2782 to save G4982 them that believe G4100 .
|
22. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;
|
22. For G1894 the G2532 Jews G2453 require G154 a sign G4592 , and G2532 the Greeks G1672 seek after G2212 wisdom G4678 :
|
23. ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും
|
23. But G1161 we G2249 preach G2784 Christ G5547 crucified G4717 , unto the Jews G2453 a G3303 stumblingblock G4625 , and G1161 unto the Greeks G1672 foolishness G3472 ;
|
24. ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
|
24. But G1161 unto them G846 which are called G2822 , both G5037 Jews G2453 and G2532 Greeks G1672 , Christ G5547 the power G1411 of God G2316 , and G2532 the wisdom G4678 of God G2316 .
|
25. ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.
|
25. Because G3754 the G3588 foolishness G3474 of God G2316 is G2076 wiser G4680 than men G444 ; and G2532 the G3588 weakness G772 of God G2316 is G2076 stronger G2478 than men G444 .
|
26. സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.
|
26. For G1063 ye see G991 your G5216 calling G2821 , brethren G80 , how that G3754 not G3756 many G4183 wise men G4680 after G2596 the flesh G4561 , not G3756 many G4183 mighty G1415 , not G3756 many G4183 noble G2104 , are called :
|
27. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.
|
27. But G235 God G2316 hath chosen G1586 the G3588 foolish things G3474 of the G3588 world G2889 to G2443 confound G2617 the G3588 wise G4680 ; and G2532 God G2316 hath chosen G1586 the G3588 weak things G772 of the G3588 world G2889 to G2443 confound G2617 the things which are mighty G2478 ;
|
28. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;
|
28. And G2532 base things G36 of the G3588 world G2889 , and G2532 things which are despised G1848 , hath God G2316 chosen G1586 , yea, and G2532 things G3588 which are G5607 not G3361 , to G2443 bring to naught G2673 things that are G5607 :
|
29. ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.
|
29. That G3704 no G3956 G3361 flesh G4561 should glory G2744 in his presence G1799 G846 .
|
30. നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.
|
30. But G1161 of G1537 him G846 are G2075 ye G5210 in G1722 Christ G5547 Jesus G2424 , who G3739 of G575 God G2316 is made G1096 unto us G2254 wisdom G4678 , and G5037 righteousness G1343 , and G2532 sanctification G38 , and G2532 redemption G629 :
|
31. “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.
|
31. That G2443 , according as G2531 it is written G1125 , He G3588 that glorieth G2744 , let him glory G2744 in G1722 the Lord G2962 .
|