|
|
1. അനന്തരം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന്നു അറിവു കിട്ടി.
|
1. Then they told H5046 David H1732 , saying H559 , Behold H2009 , the Philistines H6430 fight H3898 against Keilah H7084 , and they H1992 rob H8154 H853 the threshingfloors H1637 .
|
2. ദാവീദ് യഹോവയോടു; ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടു: ചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു.
|
2. Therefore David H1732 inquired H7592 of the LORD H3068 , saying H559 , Shall I go H1980 and smite H5221 these H428 Philistines H6430 ? And the LORD H3068 said H559 unto H413 David H1732 , Go H1980 , and smite H5221 the Philistines H6430 , and save H3467 H853 Keilah H7084 .
|
3. എന്നാൽ ദാവീദിന്റെ ആളുകൾ അവനോടു: നാം ഇവിടെ യെഹൂദയിൽ തന്നേ ഭയപ്പെട്ടു പാർക്കുന്നുവല്ലോ; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും എന്നു പറഞ്ഞു.
|
3. And David H1732 's men H376 said H559 unto H413 him, Behold H2009 , we H587 be afraid H3372 here H6311 in Judah H3063 : how much H637 more then if H3588 we come H1980 to Keilah H7084 against H413 the armies H4634 of the Philistines H6430 ?
|
4. ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടു: എഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
|
4. Then David H1732 inquired H7592 of the LORD H3068 yet H5750 again H3254 . And the LORD H3068 answered H6030 him and said H559 , Arise H6965 , go down H3381 to Keilah H7084 ; for H3588 I H589 will deliver H5414 H853 the Philistines H6430 into thine hand H3027 .
|
5. അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതു അവരുടെ ആടുമാടുകളെ അപഹരിച്ചു അവരെ കഠനിമായി തോല്പിച്ചു കെയീലാനിവാസികളെ രക്ഷിച്ചു.
|
5. So David H1732 and his men H376 went H1980 to Keilah H7084 , and fought H3898 with the Philistines H6430 , and brought away H5090 H853 their cattle H4735 , and smote H5221 them with a great H1419 slaughter H4347 . So David H1732 saved H3467 H853 the inhabitants H3427 of Keilah H7084 .
|
6. അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
|
6. And it came to pass H1961 , when Abiathar H54 the son H1121 of Ahimelech H288 fled H1272 to H413 David H1732 to Keilah H7084 , that he came down H3381 with an ephod H646 in his hand H3027 .
|
7. ദാവീദ് കെയീലയിൽ വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ടു അവൻ കുടുങ്ങിയിരിക്കുന്നു എന്നു ശൌൽ പറഞ്ഞു.
|
7. And it was told H5046 Saul H7586 that H3588 David H1732 was come H935 to Keilah H7084 . And Saul H7586 said H559 , God H430 hath delivered H5234 him into mine hand H3027 ; for H3588 he is shut in H5462 , by entering H935 into a town H5892 that hath gates H1817 and bars H1280 .
|
8. പിന്നെ ശൌൽ ദാവീദിനേയും അവന്റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാൻ സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി.
|
8. And Saul H7586 called H8085 H853 all H3605 the people H5971 together to war H4421 , to go down H3381 to Keilah H7084 , to besiege H6696 H413 David H1732 and his men H376 .
|
9. ശൌൽ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.
|
9. And David H1732 knew H3045 that H3588 Saul H7586 secretly practiced H2790 mischief H7451 against H5921 him ; and he said H559 to H413 Abiathar H54 the priest H3548 , Bring hither H5066 the ephod H646 .
|
10. പിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൌൽ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.
|
10. Then said H559 David H1732 , O LORD H3068 God H430 of Israel H3478 , thy servant H5650 hath certainly heard H8085 H8085 that H3588 Saul H7586 seeketh H1245 to come H935 to H413 Keilah H7084 , to destroy H7843 the city H5892 for my sake H5668 .
|
11. കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൌൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്നു യഹോവ അരുളിച്ചെയ്തു.
|
11. Will the men H1167 of Keilah H7084 deliver me up H5462 into his hand H3027 ? will Saul H7586 come down H3381 , as H834 thy servant H5650 hath heard H8085 ? O LORD H3068 God H430 of Israel H3478 , I beseech thee H4994 , tell H5046 thy servant H5650 . And the LORD H3068 said H559 , He will come down H3381 .
|
12. ദാവീദ് പിന്നെയും: കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
|
12. Then said H559 David H1732 , Will the men H1167 of Keilah H7084 deliver H5462 me and my men H376 into the hand H3027 of Saul H7586 ? And the LORD H3068 said H559 , They will deliver thee up H5462 .
|
13. അപ്പോൾ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തുസഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൌൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവെച്ചു.
|
13. Then David H1732 and his men H376 , which were about six H8337 hundred H3967 H376 , arose H6965 and departed H3318 out of Keilah H4480 H7084 , and went H1980 whithersoever H834 they could go H1980 . And it was told H5046 Saul H7586 that H3588 David H1732 was escaped H4422 from Keilah H4480 H7084 ; and he forbore H2308 to go forth H3318 .
|
14. ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൌൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
|
14. And David H1732 abode H3427 in the wilderness H4057 in strongholds H4679 , and remained H3427 in a mountain H2022 in the wilderness H4057 of Ziph H2128 . And Saul H7586 sought H1245 him every H3605 day H3117 , but God H430 delivered H5414 him not H3808 into his hand H3027 .
|
15. തന്റെ ജീവനെ തേടി ശൌൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
|
15. And David H1732 saw H7200 that H3588 Saul H7586 was come out H3318 to seek H1245 H853 his life H5315 : and David H1732 was in the wilderness H4057 of Ziph H2128 in a wood H2793 .
|
16. അനന്തരം ശൌലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ,
|
16. And Jonathan H3083 Saul H7586 's son H1121 arose H6965 , and went H1980 to H413 David H1732 into the wood H2793 , and strengthened H2388 H853 his hand H3027 in God H430 .
|
17. എന്റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൌലും അറിയുന്നു എന്നു പറഞ്ഞു.
|
17. And he said H559 unto H413 him, Fear H3372 not H408 : for H3588 the hand H3027 of Saul H7586 my father H1 shall not H3808 find H4672 thee ; and thou H859 shalt be king H4427 over H5921 Israel H3478 , and I H595 shall be H1961 next H4932 unto thee ; and that H3651 also H1571 Saul H7586 my father H1 knoweth H3045 .
|
18. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു.
|
18. And they two H8147 made H3772 a covenant H1285 before H6440 the LORD H3068 : and David H1732 abode H3427 in the wood H2793 , and Jonathan H3083 went H1980 to his house H1004 .
|
19. അനന്തരം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
|
19. Then came up H5927 the Ziphites H2130 to H413 Saul H7586 to Gibeah H1390 , saying H559 , Doth not H3808 David H1732 hide himself H5641 with H5973 us in strongholds H4679 in the wood H2793 , in the hill H1389 of Hachilah H2444 , which H834 is on the south H4480 H3225 of Jeshimon H3452 ?
|
20. ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.
|
20. Now H6258 therefore , O king H4428 , come down H3381 according to all H3605 the desire H185 of thy soul H5315 to come down H3381 ; and our part shall be to deliver H5462 him into the king H4428 's hand H3027 .
|
21. അതിന്നു ശൌൽ പറഞ്ഞതു: നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
|
21. And Saul H7586 said H559 , Blessed H1288 be ye H859 of the LORD H3068 ; for H3588 ye have compassion H2550 on H5921 me.
|
22. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
|
22. Go H1980 , I pray you H4994 , prepare H3559 yet H5750 , and know H3045 and see H7200 H853 his place H4725 where H834 his haunt H7272 is H1961 , and who H4310 hath seen H7200 him there H8033 : for H3588 it is told H559 H413 me that he H1931 dealeth very subtlely H6191 H6191 .
|
23. ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
|
23. See H7200 therefore , and take knowledge H3045 of all H4480 H3605 the lurking places H4224 where H834 he hideth himself H2244 , and come ye again H7725 to H413 me with H413 the certainty H3559 , and I will go H1980 with H854 you : and it shall come to pass H1961 , if H518 he be H1961 H3426 in the land H776 , that I will search him out H2664 H853 throughout all H3605 the thousands H505 of Judah H3063 .
|
24. അങ്ങനെ അവർ പുറപ്പെട്ടു ശൌലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോൻ മരുവിൽ ആയിരുന്നു.
|
24. And they arose H6965 , and went H1980 to Ziph H2128 before H6440 Saul H7586 : but David H1732 and his men H376 were in the wilderness H4057 of Maon H4584 , in the plain H6160 on H413 the south H3225 of Jeshimon H3452 .
|
25. ശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ മാവോൻ മരുവിലെ സേലയിൽ ചെന്നു താമസിച്ചു. ശൌൽ അതു കേട്ടപ്പോൾ മാവോൻ മരുവിൽ ദാവീദിനെ പിന്തുടർന്നു.
|
25. Saul H7586 also and his men H376 went H1980 to seek H1245 him . And they told H5046 David H1732 : wherefore he came down H3381 into a rock H5553 , and abode H3427 in the wilderness H4057 of Maon H4584 . And when Saul H7586 heard H8085 that , he pursued H7291 after H310 David H1732 in the wilderness H4057 of Maon H4584 .
|
26. ശൌൽ പർവ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു.
|
26. And Saul H7586 went H1980 on this side H4480 H2088 H4480 H6654 of the mountain H2022 , and David H1732 and his men H376 on that side H4480 H2088 H4480 H6654 of the mountain H2022 : and David H1732 made haste H1961 H2648 to get away H1980 for fear of H4480 H6440 Saul H7586 ; for Saul H7586 and his men H376 compassed H5849 H413 David H1732 and his men H376 round about to take H8610 them.
|
27. അപ്പോൾ ശൌലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.
|
27. But there came H935 a messenger H4397 unto H413 Saul H7586 , saying H559 , Haste H4116 thee , and come H1980 ; for H3588 the Philistines H6430 have invaded H6584 H5921 the land H776 .
|
28. ഉടനെ ശൌൽ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി; ആകയാൽ ആ സ്ഥലത്തിന്നു സേലഹമ്മാഹ്ളെക്കോത്ത് എന്നു പേരായി.
|
28. Wherefore Saul H7586 returned H7725 from pursuing H4480 H7291 after H310 David, H1732 and went H1980 against H7125 the Philistines: H6430 therefore H5921 H3651 they called H7121 that H1931 place H4725 Sela-hammahlekoth. G5555.
|
29. ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗ്ഗങ്ങളിൽ ചെന്നു പാർത്തു.
|
29. And David H1732 went up H5927 from thence H4480 H8033 , and dwelt H3427 in strongholds H4679 at En H5872 -gedi.
|