|
|
1. ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു.
|
1. Now when Solomon H8010 had made an end H3615 of praying H6419 , the fire H784 came down H3381 from heaven H4480 H8064 , and consumed H398 the burnt offering H5930 and the sacrifices H2077 ; and the glory H3519 of the LORD H3068 filled H4390 H853 the house H1004 .
|
2. യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല.
|
2. And the priests H3548 could H3201 not H3808 enter H935 into H413 the house H1004 of the LORD H3068 , because H3588 the glory H3519 of the LORD H3068 had filled H4390 H853 the LORD H3068 's house H1004 .
|
3. തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.
|
3. And when all H3605 the children H1121 of Israel H3478 saw H7200 how the fire H784 came down H3381 , and the glory H3519 of the LORD H3068 upon H5921 the house H1004 , they bowed H3766 themselves with their faces H639 to the ground H776 upon H5921 the pavement H7531 , and worshiped H7812 , and praised H3034 the LORD H3068 , saying , For H3588 he is good H2896 ; for H3588 his mercy H2617 endureth forever H5769 .
|
4. പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗംകഴിച്ചു.
|
4. Then the king H4428 and all H3605 the people H5971 offered H2076 sacrifices H2077 before H6440 the LORD H3068 .
|
5. ശലോമോൻ രാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.
|
5. And king H4428 Solomon H8010 offered H2076 H853 a sacrifice H2077 of twenty H6242 and two H8147 thousand H505 oxen H1241 , and a hundred H3967 and twenty H6242 thousand H505 sheep H6629 : so the king H4428 and all H3605 the people H5971 dedicated H2596 H853 the house H1004 of God H430 .
|
6. പുരോഹിതന്മാർ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യർ: അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവർമുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാൻ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേൽ ഒക്കെയും നിൽക്കേ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി.
|
6. And the priests H3548 waited H5975 on H5921 their offices H4931 : the Levites H3881 also with instruments H3627 of music H7892 of the LORD H3068 , which H834 David H1732 the king H4428 had made H6213 to praise H3034 the LORD H3068 , because H3588 his mercy H2617 endureth forever H5769 , when David H1732 praised H1984 by their ministry H3027 ; and the priests H3548 sounded H2690 trumpets before H5048 them , and all H3605 Israel H3478 stood H5975 .
|
7. ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോൻ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
|
7. Moreover Solomon H8010 hallowed H6942 H853 the middle H8432 of the court H2691 that H834 was before H6440 the house H1004 of the LORD H3068 : for H3588 there H8033 he offered H6213 burnt offerings H5930 , and the fat H2459 of the peace offerings H8002 , because H3588 the brazen H5178 altar H4196 which H834 Solomon H8010 had made H6213 was not able H3201 H3808 to receive H3557 H853 the burnt offerings H5930 , and the meat offerings H4503 , and the fat H2459 .
|
8. ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.
|
8. Also at the same H1931 time H6256 Solomon H8010 kept H6213 H853 the feast H2282 seven H7651 days H3117 , and all H3605 Israel H3478 with H5973 him , a very H3966 great H1419 congregation H6951 , from the entering in H4480 H935 of Hamath H2574 unto H5704 the river H5158 of Egypt H4714 .
|
9. എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.
|
9. And in the eighth H8066 day H3117 they made H6213 a solemn assembly H6116 : for H3588 they kept H6213 the dedication H2598 of the altar H4196 seven H7651 days H3117 , and the feast H2282 seven H7651 days H3117 .
|
10. ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവൻ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
|
10. And on the three H7969 and twentieth H6242 day H3117 of the seventh H7637 month H2320 he sent H7971 H853 the people H5971 away into their tents H168 , glad H8056 and merry H2896 in heart H3820 for H5921 the goodness H2896 that H834 the LORD H3068 had showed H6213 unto David H1732 , and to Solomon H8010 , and to Israel H3478 his people H5971 .
|
11. ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു.
|
11. Thus Solomon H8010 finished H3615 H853 the house H1004 of the LORD H3068 , and the king H4428 's house H1004 : and all H3605 that came H935 into H5921 Solomon H8010 's heart H3820 to make H6213 in the house H1004 of the LORD H3068 , and in his own house H1004 , he prosperously effected H6743 .
|
12. അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.
|
12. And the LORD H3068 appeared H7200 to H413 Solomon H8010 by night H3915 , and said H559 unto him , I have heard H8085 H853 thy prayer H8605 , and have chosen H977 this H2088 place H4725 to myself for a house H1004 of sacrifice H2077 .
|
13. മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ,
|
13. If H2005 I shut up H6113 heaven H8064 that there be H1961 no H3808 rain H4306 , or if H2005 I command H6680 H5921 the locusts H2284 to devour H398 the land H776 , or if H518 I send H7971 pestilence H1698 among my people H5971 ;
|
14. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.
|
14. If my people H5971 , which H834 are called H7121 H5921 by my name H8034 , shall humble themselves H3665 , and pray H6419 , and seek H1245 my face H6440 , and turn H7725 from their wicked H7451 ways H4480 H1870 ; then will I H589 hear H8085 from H4480 heaven H8064 , and will forgive H5545 their sin H2403 , and will heal H7495 H853 their land H776 .
|
15. ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.
|
15. Now H6258 mine eyes H5869 shall be H1961 open H6605 , and mine ears H241 attent H7183 unto the prayer H8605 that is made in this H2088 place H4725 .
|
16. എന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.
|
16. For now H6258 have I chosen H977 and sanctified H6942 H853 this H2088 house H1004 , that my name H8034 may be H1961 there H8033 forever H5704 H5769 : and mine eyes H5869 and mine heart H3820 shall be H1961 there H8033 perpetually H3605 H3117 .
|
17. നീയോ നിന്റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താൽ,
|
17. And as for thee H859 , if H518 thou wilt walk H1980 before H6440 me, as H834 David H1732 thy father H1 walked H1980 , and do H6213 according to all H3605 that H834 I have commanded H6680 thee , and shalt observe H8104 my statutes H2706 and my judgments H4941 ;
|
18. യിസ്രായേലിൽ വാഴുവാൻ നിനക്കു ഒരു പുരുഷൻ ഇല്ലാതെവരികയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോടു ഒരു നിയമം ചെയ്തതുപോലെ ഞാൻ നിന്റെ രാജാസനത്തെ സ്ഥിരമാക്കും.
|
18. Then will I establish H6965 H853 the throne H3678 of thy kingdom H4438 , according as H834 I have covenanted H3772 with David H1732 thy father H1 , saying H559 , There shall not H3808 fail H3772 thee a man H376 to be ruler H4910 in Israel H3478 .
|
19. എന്നാൽ നിങ്ങൾ തിരിഞ്ഞു, ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ,
|
19. But if H518 ye H859 turn away H7725 , and forsake H5800 my statutes H2708 and my commandments H4687 , which H834 I have set H5414 before H6440 you , and shall go H1980 and serve H5647 other H312 gods H430 , and worship H7812 them;
|
20. ഞാൻ അവർക്കു കൊടുത്ത എന്റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നായി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീർക്കും.
|
20. Then will I pluck them up by the roots H5428 out of H4480 H5921 my land H127 which H834 I have given H5414 them ; and this H2088 house H1004 , which H834 I have sanctified H6942 for my name H8034 , will I cast out H7993 of H4480 H5921 my sight H6440 , and will make H5414 it to be a proverb H4912 and a byword H8148 among all H3605 nations H5971 .
|
21. ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചു: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാൻ സംഗതി എന്തു എന്നു ചോദിക്കും.
|
21. And this H2088 house H1004 , which H834 is H1961 high H5945 , shall be an astonishment H8074 to every one H3605 that passeth H5674 by H5921 it ; so that he shall say H559 , Why H4100 hath the LORD H3068 done H6213 thus H3602 unto this H2063 land H776 , and unto this H2088 house H1004 ?
|
22. അതിന്നു അവർ: തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർത്ഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.
|
22. And it shall be answered H559 , Because H5921 H834 they forsook H5800 H853 the LORD H3068 God H430 of their fathers H1 , which H834 brought them forth H3318 out of the land H4480 H776 of Egypt H4714 , and laid hold H2388 on other H312 gods H430 , and worshiped H7812 them , and served H5647 them: therefore H5921 H3651 hath he brought H935 H853 all H3605 this H2063 evil H7451 upon H5921 them.
|