Bible Language
Malayalam Old BSI Version

:

MOV
1. രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.
1. In the seventeenth H7651 H6240 year H8141 of Pekah H6492 the son H1121 of Remaliah H7425 Ahaz H271 the son H1121 of Jotham H3147 king H4428 of Judah H3063 began to reign H4427 .
2. ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.
2. Twenty H6242 years H8141 old H1121 was Ahaz H271 when he began to reign H4427 , and reigned H4427 sixteen H8337 H6240 years H8141 in Jerusalem H3389 , and did H6213 not H3808 that which was right H3477 in the sight H5869 of the LORD H3068 his God H430 , like David H1732 his father H1 .
3. അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
3. But he walked H1980 in the way H1870 of the kings H4428 of Israel H3478 , yea H1571 , and made H853 his son H1121 to pass through H5674 the fire H784 , according to the abominations H8441 of the heathen H1471 , whom H834 H853 the LORD H3068 cast out H3423 from before H4480 H6440 the children H1121 of Israel H3478 .
4. അവൻ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
4. And he sacrificed H2076 and burnt incense H6999 in the high places H1116 , and on H5921 the hills H1389 , and under H8478 every H3605 green H7488 tree H6086 .
5. അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാൻ അവർക്കു കഴിഞ്ഞില്ല.
5. Then H227 Rezin H7526 king H4428 of Syria H758 and Pekah H6492 son H1121 of Remaliah H7425 king H4428 of Israel H3478 came up H5927 to Jerusalem H3389 to war H4421 : and they besieged H6696 H5921 Ahaz H271 , but could H3201 not H3808 overcome H3898 him .
6. അന്നു അരാംരാജാവായ രെസീൻ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേർത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു; അരാമ്യർ ഏലത്തിൽ വന്നു ഇന്നുവരെയും അവിടെ പാർക്കുന്നു.
6. At that H1931 time H6256 Rezin H7526 king H4428 of Syria H758 recovered H7725 H853 Elath H359 to Syria H758 , and drove H5394 H853 the Jews H3064 from Elath H4480 H359 : and the Syrians H726 came H935 to Elath H359 , and dwelt H3427 there H8033 unto H5704 this H2088 day H3117 .
7. ആഹാസ് അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിർത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യിൽനിന്നും യിസ്രായേൽരാജാവിന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
7. So Ahaz H271 sent H7971 messengers H4397 to H413 Tiglathpileser H8407 king H4428 of Assyria H804 , saying H559 , I H589 am thy servant H5650 and thy son H1121 : come up H5927 , and save H3467 me out of the hand H4480 H3709 of the king H4428 of Syria H758 , and out of the hand H4480 H3709 of the king H4428 of Israel H3478 , which rise up H6965 against H5921 me.
8. അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
8. And Ahaz H271 took H3947 H853 the silver H3701 and gold H2091 that was found H4672 in the house H1004 of the LORD H3068 , and in the treasures H214 of the king H4428 's house H1004 , and sent H7971 it for a present H7810 to the king H4428 of Assyria H804 .
9. അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
9. And the king H4428 of Assyria H804 hearkened H8085 unto H413 him : for the king H4428 of Assyria H804 went up H5927 against H413 Damascus H1834 , and took H8610 it , and carried the people of it captive H1540 to Kir H7024 , and slew H4191 Rezin H7526 .
10. ആഹാസ്രാജാവു അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാൻ ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
10. And king H4428 Ahaz H271 went H1980 to Damascus H1834 to meet H7122 Tiglathpileser H8407 king H4428 of Assyria H804 , and saw H7200 H853 an altar H4196 that H834 was at Damascus H1834 : and king H4428 Ahaz H271 sent H7971 to H413 Urijah H223 the priest H3548 H853 the fashion H1823 of the altar H4196 , and the pattern H8403 of it , according to all H3605 the workmanship H4639 thereof.
11. ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ്രാജാവു ദമ്മേശെക്കിൽനിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവു ദമ്മേശെക്കിൽനിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതൻ അതു പണിതിരുന്നു.
11. And Urijah H223 the priest H3548 built H1129 H853 an altar H4196 according to all H3605 that H834 king H4428 Ahaz H271 had sent H7971 from Damascus H4480 H1834 : so H3651 Urijah H223 the priest H3548 made H6213 it against H5704 king H4428 Ahaz H271 came H935 from Damascus H4480 H1834 .
12. രാജാവു ദമ്മേശെക്കിൽനിന്നു വന്നപ്പോൾ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കൽ ചെന്നു അതിന്മേൽ കയറി.
12. And when the king H4428 was come H935 from Damascus H4480 H1834 , the king H4428 saw H7200 H853 the altar H4196 : and the king H4428 approached H7126 to H5921 the altar H4196 , and offered H5927 thereon H5921 .
13. ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകർന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
13. And he burnt H6999 H853 his burnt offering H5930 and his meat offering H4503 , and poured H5258 H853 his drink offering H5262 , and sprinkled H2236 H853 the blood H1818 of his H834 peace offerings H8002 , upon H5921 the altar H4196 .
14. യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
14. And he brought H7126 also the brazen H5178 altar H4196 , which H834 was before H6440 the LORD H3068 , from H4480 H854 the forefront H6440 of the house H1004 , from between H4480 H996 the altar H4196 and the house H1004 of the LORD H3068 , and put H5414 it on H5921 the north H6828 side H3409 of the altar H4196 .
15. ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതു: മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാൻ ആലോചിച്ചു കൊള്ളാം.
15. And king H4428 Ahaz H271 commanded H6680 H853 Urijah H223 the priest H3548 , saying H559 , Upon H5921 the great H1419 altar H4196 burn H6999 H853 the morning H1242 burnt offering H5930 , and the evening H6153 meat offering H4503 , and the king H4428 's burnt sacrifice H5930 , and his meat offering H4503 , with the burnt offering H5930 of all H3605 the people H5971 of the land H776 , and their meat offering H4503 , and their drink offerings H5262 ; and sprinkle H2236 upon H5921 it all H3605 the blood H1818 of the burnt offering H5930 , and all H3605 the blood H1818 of the sacrifice H2077 : and the brazen H5178 altar H4196 shall be H1961 for me to inquire H1239 by .
16. ആഹാസ്രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതൻ ചെയ്തു.
16. Thus did H6213 Urijah H223 the priest H3548 , according to all H3605 that H834 king H4428 Ahaz H271 commanded H6680 .
17. ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേൽ വെച്ചു.
17. And king H4428 Ahaz H271 cut off H7112 H853 the borders H4526 of the bases H4350 , and removed H5493 the laver H3595 from off H4480 H5921 them ; and took down H3381 the sea H3220 from off H4480 H5921 the brazen H5178 oxen H1241 that H834 were under H8478 it , and put H5414 it upon H5921 a pavement H4837 of stones H68 .
18. ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂർരാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.
18. And the covert H4329 for the sabbath H7676 that H834 they had built H1129 in the house H1004 , and the king H4428 's entry H3996 without H2435 , turned H5437 he from the house H1004 of the LORD H3068 for H4480 H6440 the king H4428 of Assyria H804 .
19. ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
19. Now the rest H3499 of the acts H1697 of Ahaz H271 which H834 he did H6213 , are they H1992 not H3808 written H3789 in H5921 the book H5612 of the chronicles H1697 H3117 of the kings H4428 of Judah H3063 ?
20. ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവു അവന്നു പകരം രാജാവായി.
20. And Ahaz H271 slept H7901 with H5973 his fathers H1 , and was buried H6912 with H5973 his fathers H1 in the city H5892 of David H1732 : and Hezekiah H2396 his son H1121 reigned H4427 in his stead H8478 .