|
|
1. യെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
|
1. Then all H3605 the people H5971 of Judah H3063 took H3947 H853 Uzziah H5818 , who H1931 was sixteen H8337 H6240 years H8141 old H1121 , and made him king H4427 H853 in the room of H8478 his father H1 Amaziah H558 .
|
2. രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ.
|
2. He H1931 built H1129 H853 Eloth H359 , and restored H7725 it to Judah H3063 , after that H310 the king H4428 slept H7901 with H5973 his fathers H1 .
|
3. ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഖൊല്യാ എന്നു പേർ. അവൾ യെരൂശലേംകാരത്തി ആയിരുന്നു.
|
3. Sixteen H8337 H6240 years H8141 old H1121 was Uzziah H5818 when he began to reign H4427 , and he reigned H4427 fifty H2572 and two H8147 years H8141 in Jerusalem H3389 . His mother H517 's name H8034 also was Jecoliah H3203 of H4480 Jerusalem H3389 .
|
4. അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
|
4. And he did H6213 that which was right H3477 in the sight H5869 of the LORD H3068 , according to all H3605 that H834 his father H1 Amaziah H558 did H6213 .
|
5. ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖർയ്യാവിന്റെ ആയുഷ്കാലത്തു അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.
|
5. And he sought H1961 H1875 God H430 in the days H3117 of Zechariah H2148 , who had understanding H995 in the visions H7200 of God H430 : and as long as H3117 he sought H1875 H853 the LORD H3068 , God H430 made him to prosper H6743 .
|
6. അവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു.
|
6. And he went forth H3318 and warred H3898 against the Philistines H6430 , and broke down H6555 H853 the wall H2346 of Gath H1661 , and the wall H2346 of Jabneh H2996 , and the wall H2346 of Ashdod H795 , and built H1129 cities H5892 about Ashdod H795 , and among the Philistines H6430 .
|
7. ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു.
|
7. And God H430 helped H5826 him against H5921 the Philistines H6430 , and against H5921 the Arabians H6163 that dwelt H3427 in Gur H1485 -baal , and the Mehunims H4586 .
|
8. അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു.
|
8. And the Ammonites H5984 gave H5414 gifts H4503 to Uzziah H5818 : and his name H8034 spread abroad H1980 even to H5704 the entering in H935 of Egypt H4714 ; for H3588 he strengthened H2388 himself exceedingly H5704 H4605 .
|
9. ഉസ്സീയാവു യെരൂശലേമിൽ കോൺവാതിൽക്കലും താഴ്വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു.
|
9. Moreover Uzziah H5818 built H1129 towers H4026 in Jerusalem H3389 at H5921 the corner H6438 gate H8179 , and at H5921 the valley H1516 gate H8179 , and at H5921 the turning H4740 of the wall , and fortified H2388 them.
|
10. അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
|
10. Also he built H1129 towers H4026 in the desert H4057 , and digged H2672 many H7227 wells H953 : for H3588 he had H1961 much H7227 cattle H4735 , both in the low country H8219 , and in the plains H4334 : husbandmen H406 also , and vinedressers H3755 in the mountains H2022 , and in Carmel H3760 : for H3588 he loved H1961 H157 husbandry H127 .
|
11. ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും.
|
11. Moreover Uzziah H5818 had H1961 a host H2428 of fighting men H6213 H4421 , that went out H3318 to war H6635 by bands H1416 , according to the number H4557 of their account H6486 by the hand H3027 of Jeiel H3273 the scribe H5608 and Maaseiah H4641 the ruler H7860 , under H5921 the hand H3027 of Hananiah H2608 , one of the king H4428 's captains H4480 H8269 .
|
12. യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.
|
12. The whole H3605 number H4557 of the chief H7218 of the fathers H1 of the mighty men H1368 of valor H2428 were two thousand H505 and six H8337 hundred H3967 .
|
13. അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.
|
13. And under H5921 their hand H3027 was an army H2428 H6635 , three H7969 hundred H3967 thousand H505 and seven H7651 thousand H505 and five H2568 hundred H3967 , that made H6213 war H4421 with mighty H2428 power H3581 , to help H5826 the king H4428 against H5921 the enemy H341 .
|
14. ഉസ്സീയാവു അവർക്കു, സർവ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
|
14. And Uzziah H5818 prepared H3559 for them throughout all H3605 the host H6635 shields H4043 , and spears H7420 , and helmets H3553 , and habergeons H8302 , and bows H7198 , and slings H7050 to cast stones H68 .
|
15. അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൌശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
|
15. And he made H6213 in Jerusalem H3389 engines H2810 , invented H4284 by cunning men H2803 , to be H1961 on H5921 the towers H4026 and upon H5921 the bulwarks H6438 , to shoot H3384 arrows H2671 and great H1419 stones H68 withal . And his name H8034 spread H3318 far abroad H5704 H4480 H7350 ; for H3588 he was marvelously H6381 helped H5826 , till H5704 H3588 he was strong H2388 .
|
16. എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
|
16. But when he was strong H2394 , his heart H3820 was lifted up H1361 to H5704 his destruction H7843 : for he transgressed H4603 against the LORD H3068 his God H430 , and went H935 into H413 the temple H1964 of the LORD H3068 to burn incense H6999 upon H5921 the altar H4196 of incense H7004 .
|
17. അസർയ്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു:
|
17. And Azariah H5838 the priest H3548 went in H935 after H310 him , and with H5973 him fourscore H8084 priests H3548 of the LORD H3068 , that were valiant men H1121 H2428 :
|
18. ഉസ്സീയാവേ, യഹോവെക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാർക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊൾക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
|
18. And they withstood H5975 H5921 Uzziah H5818 the king H4428 , and said H559 unto him, It appertaineth not H3808 unto thee, Uzziah H5818 , to burn incense H6999 unto the LORD H3068 , but H3588 to the priests H3548 the sons H1121 of Aaron H175 , that are consecrated H6942 to burn incense H6999 : go out H3318 of H4480 the sanctuary H4720 ; for H3588 thou hast trespassed H4603 ; neither H3808 shall it be for thine honor H3519 from the LORD H4480 H3068 God H430 .
|
19. ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവൻ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയിൽ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിമേൽ കുഷ്ഠം പൊങ്ങി.
|
19. Then Uzziah H5818 was wroth H2196 , and had a censer H4730 in his hand H3027 to burn incense H6999 : and while he was wroth H2196 with H5973 the priests H3548 , the leprosy H6883 even rose up H2224 in his forehead H4696 before H6440 the priests H3548 in the house H1004 of the LORD H3068 , from beside H4480 H5921 the incense H7004 altar H4196 .
|
20. മഹാപുരോഹിതനായ അസർയ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവൻ തന്നേയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.
|
20. And Azariah H5838 the chief H7218 priest H3548 , and all H3605 the priests H3548 , looked H6437 upon H413 him, and, behold H2009 , he H1931 was leprous H6879 in his forehead H4696 , and they thrust him out H926 from thence H4480 H8033 ; yea, himself H1931 hasted H1765 also H1571 to go out H3318 , because H3588 the LORD H3068 had smitten H5060 him.
|
21. അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.
|
21. And Uzziah H5818 the king H4428 was H1961 a leper H6879 unto H5704 the day H3117 of his death H4194 , and dwelt H3427 in a several H2669 house H1004 , being a leper H6879 ; for H3588 he was cut off H1504 from the house H4480 H1004 of the LORD H3068 : and Jotham H3147 his son H1121 was over H5921 the king H4428 's house H1004 , judging H8199 H853 the people H5971 of the land H776 .
|
22. ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു.
|
22. Now the rest H3499 of the acts H1697 of Uzziah H5818 , first H7223 and last H314 , did Isaiah H3470 the prophet H5030 , the son H1121 of Amoz H531 , write H3789 .
|
23. ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവൻ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
|
23. So Uzziah H5818 slept H7901 with H5973 his fathers H1 , and they buried H6912 him with H5973 his fathers H1 in the field H7704 of the burial H6900 which H834 belonged to the kings H4428 ; for H3588 they said H559 , He H1931 is a leper H6879 : and Jotham H3147 his son H1121 reigned H4427 in his stead H8478 .
|