|
|
1. ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
|
1. For H3588 , behold H2009 , the day H3117 cometh H935 , that shall burn H1197 as an oven H8574 ; and all H3605 the proud H2086 , yea , and all H3605 that do H6213 wickedly H7564 , shall be H1961 stubble H7179 : and the day H3117 that cometh H935 shall burn them up H3857 H853 , saith H559 the LORD H3068 of hosts H6635 , that H834 it shall leave H5800 them neither H3808 root H8328 nor branch H6057 .
|
2. എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.
|
2. But unto you that fear H3373 my name H8034 shall the Sun H8121 of righteousness H6666 arise H2224 with healing H4832 in his wings H3671 ; and ye shall go forth H3318 , and grow up H6335 as calves H5695 of the stall H4770 .
|
3. ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കകൊണ്ടു നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
|
3. And ye shall tread down H6072 the wicked H7563 ; for H3588 they shall be H1961 ashes H665 under H8478 the soles H3709 of your feet H7272 in the day H3117 that H834 I H589 shall do H6213 this , saith H559 the LORD H3068 of hosts H6635 .
|
4. ഞാൻ ഹോരേബിൽവെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓർത്തുകൊൾവിൻ.
|
4. Remember H2142 ye the law H8451 of Moses H4872 my servant H5650 , which H834 I commanded unto H6680 him in Horeb H2722 for H5921 all H3605 Israel H3478 , with the statutes H2706 and judgments H4941 .
|
5. യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.
|
5. Behold H2009 , I H595 will send H7971 you H853 Elijah H452 the prophet H5030 before H6440 the coming H935 of the great H1419 and dreadful H3372 day H3117 of the LORD H3068 :
|
6. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.
|
6. And he shall turn H7725 the heart H3820 of the fathers H1 to H5921 the children H1121 , and the heart H3820 of the children H1121 to H5921 their fathers H1 , lest H6435 I come H935 and smite H5221 H853 the earth H776 with a curse H2764 .
|