|
|
1. അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു ഞാൻ കണ്ടു.
|
1. And G2532 after G3326 these things G5023 I saw G1492 four G5064 angels G32 standing G2476 on G1909 the G3588 four G5064 corners G1137 of the G3588 earth G1093 , holding G2902 the G3588 four G5064 winds G417 of the G3588 earth G1093 , that G2443 the wind G417 should not G3361 blow G4154 on G1909 the G3588 earth G1093 , nor G3383 on G1909 the G3588 sea G2281 , nor G3383 on G1909 any G3956 tree G1186 .
|
2. മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു:
|
2. And G2532 I saw G1492 another G243 angel G32 ascending G305 from G575 the east G395 G2246 , having G2192 the seal G4973 of the living G2198 God G2316 : and G2532 he cried G2896 with a loud G3173 voice G5456 to the G3588 four G5064 angels G32 , to whom G3739 it was given G1325 to G846 hurt G91 the G3588 earth G1093 and G2532 the G3588 sea G2281 ,
|
3. നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
|
3. Saying G3004 , Hurt G91 not G3361 the G3588 earth G1093 , neither G3383 the G3588 sea G2281 , nor G3383 the G3588 trees G1186 , till G891 G3757 we have sealed G4972 the G3588 servants G1401 of our G2257 God G2316 in G1909 their G848 foreheads G3359 .
|
4. മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.
|
4. And G2532 I heard G191 the G3588 number G706 of them which were sealed G4972 : and there were sealed G4972 a hundred and forty and four thousand G1540 G5062 G5064 G5505 of G1537 all G3956 the tribes G5443 of the children G5207 of Israel G2474 .
|
5. യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം; രൂബേൻ ഗോത്രത്തിൽ പന്തീരായിരം; ഗാദ് ഗോത്രത്തിൽ പന്തീരായിരം;
|
5. Of G1537 the tribe G5443 of Judah G2455 were sealed G4972 twelve G1427 thousand G5505 . Of G1537 the tribe G5443 of Reuben G4502 were sealed G4972 twelve G1427 thousand G5505 . Of G1537 the tribe G5443 of Gad G1045 were sealed G4972 twelve G1427 thousand G5505 .
|
6. ആശേർഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം;
|
6. Of G1537 the tribe G5443 of Aser G768 were sealed G4972 twelve G1427 thousand G5505 . Of G1537 the tribe G5443 of Naphtali G3508 were sealed G4972 twelve G1427 thousand G5505 . Of G1537 the tribe G5443 of Manasses G3128 were sealed G4972 twelve G1427 thousand G5505 .
|
7. ശിമെയോൻ ഗോത്രത്തിൽ പന്തീരായിരം; ലേവി ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാർ ഗോത്രത്തിൽ പന്തീരായിരം;
|
7. Of G1537 the tribe G5443 of Simeon G4826 were sealed G4972 twelve G1427 thousand G5505 . Of G1537 the tribe G5443 of Levi G3017 were sealed G4972 twelve G1427 thousand G5505 . Of G1537 the tribe G5443 of Issachar G2466 were sealed G4972 twelve G1427 thousand G5505 .
|
8. സെബൂലോൻ ഗോത്രത്തിൽ പന്തീരായിരം; യോസേഫ് ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻ ഗോത്രത്തിൽ മുദ്രയേറ്റവർ പന്തിരായിരം പേർ.
|
8. Of G1537 the tribe G5443 of Zebulun G2194 were sealed G4972 twelve G1427 thousand G5505 . Of G1537 the tribe G5443 of Joseph G2501 were sealed G4972 twelve G1427 thousand G5505 . Of G1537 the tribe G5443 of Benjamin G958 were sealed G4972 twelve G1427 thousand G5505 .
|
9. ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.
|
9. After G3326 this G5023 I beheld G1492 , and G2532 , lo G2400 , a great G4183 multitude G3793 , which G3739 no man G3762 could G1410 number G705 G846 , of G1537 all G3956 nations G1484 , and G2532 kindreds G5443 , and G2532 people G2992 , and G2532 tongues G1100 , stood G2476 before G1799 the G3588 throne G2362 , and G2532 before G1799 the G3588 Lamb G721 , clothed G4016 with white G3022 robes G4749 , and G2532 palms G5404 in G1722 their G848 hands G5495 ;
|
10. രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.
|
10. And G2532 cried G2896 with a loud G3173 voice G5456 , saying G3004 , Salvation G4991 to our G2257 God G2316 which sitteth G2521 upon G1909 the G3588 throne G2362 , and G2532 unto the G3588 Lamb G721 .
|
11. സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ;
|
11. And G2532 all G3956 the G3588 angels G32 stood G2476 round about G2945 the G3588 throne G2362 , and G2532 about the G3588 elders G4245 and G2532 the G3588 four G5064 beasts G2226 , and G2532 fell G4098 before G1799 the G3588 throne G2362 on G1909 their G848 faces G4383 , and G2532 worshiped G4352 God G2316 ,
|
12. നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.
|
12. Saying G3004 , Amen G281 : Blessing G2129 , and G2532 glory G1391 , and G2532 wisdom G4678 , and G2532 thanksgiving G2169 , and G2532 honor G5092 , and G2532 power G1411 , and G2532 might G2479 , be unto our G2257 God G2316 forever and ever G1519 G165 G165 . Amen G281 .
|
13. മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
|
13. And G2532 one G1520 of G1537 the G3588 elders G4245 answered G611 , saying G3004 unto me G3427 , What G5101 are G1526 these G3778 which are arrayed G4016 in white G3022 robes G4749 ? and G2532 whence G4159 came G2064 they?
|
14. യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
|
14. And G2532 I said G2046 unto him G846 , Sir G2962 , thou G4771 knowest G1492 . And G2532 he said G2036 to me G3427 , These G3778 are G1526 they which came G2064 out of G1537 great G3173 tribulation G2347 , and G2532 have washed G4150 their G848 robes G4749 , and G2532 made them white G3021 G848 in G1722 the G3588 blood G129 of the G3588 Lamb G721 .
|
15. അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.
|
15. Therefore G1223 G5124 are G1526 they before G1799 the G3588 throne G2362 of God G2316 , and G2532 serve G3000 him G846 day G2250 and G2532 night G3571 in G1722 his G848 temple G3485 : and G2532 he that sitteth G2521 on G1909 the G3588 throne G2362 shall dwell G4637 among G1909 them G846 .
|
16. ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.
|
16. They shall hunger G3983 no G3756 more G2089 , neither G3761 thirst G1372 any more G2089 ; neither G3761 G3361 shall the G3588 sun G2246 light G4098 on G1909 them G846 , nor G3761 any G3956 heat G2738 .
|
17. സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.
|
17. For G3754 the G3588 Lamb G721 which G3588 is in G303 the midst G3319 of the G3588 throne G2362 shall feed G4165 them G846 , and G2532 shall lead G3594 them G846 unto G1909 living G2198 fountains G4077 of waters G5204 : and G2532 God G2316 shall wipe away G1813 all G3956 tears G1144 from G575 their G848 eyes G3788 .
|