|
|
1. ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു
|
1. Paul G3972 , a servant G1401 of Jesus G2424 Christ G5547 , called G2822 to be an apostle G652 , separated G873 unto G1519 the gospel G2098 of God G2316 ,
|
2. വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്
|
2. ( Which G3739 he had promised afore G4279 by G1223 his G848 prophets G4396 in G1722 the Holy G40 Scriptures G1124 ,)
|
3. റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു:
|
3. Concerning G4012 his G848 Son G5207 Jesus G2424 Christ G5547 our G2257 Lord G2962 , which G3588 was made G1096 of G1537 the seed G4690 of David G1138 according G2596 to the flesh G4561 ;
|
4. നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
|
4. And declared G3724 to be the Son G5207 of God G2316 with G1722 power G1411 , according G2596 to the spirit G4151 of holiness G42 , by G1537 the resurrection G386 from the dead G3498 :
|
5. ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
|
5. By G1223 whom G3739 we have received G2983 grace G5485 and G2532 apostleship G651 , for G1519 obedience G5218 to the faith G4102 among G1722 all G3956 nations G1484 , for G5228 his G848 name G3686 ;
|
6. അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.
|
6. Among G1722 whom G3739 are G2075 ye G5210 also G2532 the called G2822 of Jesus G2424 Christ G5547 :
|
7. അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
|
7. To all G3956 that be G5607 in G1722 Rome G4516 , beloved G27 of God G2316 , called G2822 to be saints G40 : Grace G5485 to you G5213 and G2532 peace G1515 from G575 God G2316 our G2257 Father G3962 , and G2532 the Lord G2962 Jesus G2424 Christ G5547 .
|
8. നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.
|
8. First G4412 , I G3303 thank G2168 my G3450 God G2316 through G1223 Jesus G2424 Christ G5547 for G5228 you G5216 all G3956 , that G3754 your G5216 faith G4102 is spoken of G2605 G1722 throughout the G3588 whole G3650 world G2889 .
|
9. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു
|
9. For G1063 God G2316 is G2076 my G3450 witness G3144 , whom G3739 I serve G3000 with G1722 my G3450 spirit G4151 in G1722 the G3588 gospel G2098 of his G848 Son G5207 , that G5613 without ceasing G89 I make G4160 mention G3417 of you G5216 always G3842 in G1909 my G3450 prayers G4335 ;
|
10. എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.
|
10. Making request G1189 , if by any means G1513 now G2235 at length G4218 I might have a prosperous journey G2137 by G1722 the G3588 will G2307 of God G2316 to come G2064 unto G4314 you G5209 .
|
11. നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു,
|
11. For G1063 I long G1971 to see G1492 you G5209 , that G2443 I may impart G3330 unto you G5213 some G5100 spiritual G4152 gift G5486 , to the end ye G5209 may be established G4741 ;
|
12. അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.
|
12. G1161 That G5124 is G2076 , that I may be comforted together G4837 with G1722 you G5213 by G1223 the G3588 mutual G1722 G240 faith G4102 both G5037 of you G5216 and G2532 me G1700 .
|
13. എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
|
13. Now G1161 I would G2309 not G3756 have you ignorant G50 G5209 , brethren G80 , that G3754 oftentimes G4178 I purposed G4388 to come G2064 unto G4314 you G5209 , ( but G2532 was let G2967 hitherto G891 G1204 ,) that G2443 I might have G2192 some G5100 fruit G2590 among G1722 you G5213 also G2532 , even G2532 as G2531 among G1722 other G3062 Gentiles G1484 .
|
14. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
|
14. I am G1510 debtor G3781 both G5037 to the Greeks G1672 , and G2532 to the Barbarians G915 ; both G5037 to the wise G4680 , and G2532 to the unwise G453 .
|
15. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
|
15. So G3779 , as much as in me is G2596 G1691 , I am ready G4289 to preach the gospel G2097 to you G5213 that G3588 are at G1722 Rome G4516 also G2532 .
|
16. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
|
16. For G1063 I am not G3756 ashamed G1870 of the G3588 gospel G2098 of Christ G5547 : for G1063 it is G2076 the power G1411 of God G2316 unto G1519 salvation G4991 to every one G3956 that believeth G4100 ; to the Jew G2453 first G4412 , and G2532 also G5037 to the Greek G1672 .
|
17. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
|
17. For G1063 therein G1722 G846 is the righteousness G1343 of God G2316 revealed G601 from G1537 faith G4102 to G1519 faith G4102 : as G2531 it is written G1125 G1161 . The G3588 just G1342 shall live G2198 by G1537 faith G4102 .
|
18. അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.
|
18. For G1063 the wrath G3709 of God G2316 is revealed G601 from G575 heaven G3772 against G1909 all G3956 ungodliness G763 and G2532 unrighteousness G93 of men G444 , who hold G2722 the G3588 truth G225 in G1722 unrighteousness G93 ;
|
19. ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു;
|
19. Because G1360 that which may be known G1110 of God G2316 is G2076 manifest G5318 in G1722 them G846 ; for G1063 God G2316 hath showed G5319 it unto them G846 .
|
20. ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
|
20. For G1063 the G3588 invisible things G517 of him G846 from G575 the creation G2937 of the world G2889 are clearly seen G2529 , being understood G3539 by the G3588 things that are G4161 made, even G5037 G3739 his G848 eternal G126 power G1411 and G2532 Godhead G2305 ; so that they G846 are G1511 without excuse G379 :
|
21. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
|
21. Because that G1360 , when they knew G1097 God G2316 , they glorified G1392 him not G3756 as G5613 God G2316 , neither G2228 were thankful G2168 ; but G235 became vain G3154 in G1722 their G848 imaginations G1261 , and G2532 their G848 foolish G801 heart G2588 was darkened G4654 .
|
22. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
|
22. Professing G5335 themselves to be G1511 wise G4680 , they became fools G3471 ,
|
23. അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
|
23. And G2532 changed G236 the G3588 glory G1391 of the G3588 incorruptible G862 God G2316 into G1722 an image G1504 made like to G3667 corruptible G5349 man G444 , and G2532 to birds G4071 , and G2532 fourfooted beasts G5074 , and G2532 creeping things G2062 .
|
24. അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.
|
24. Wherefore G1352 God G2316 also G2532 gave them up G3860 G846 to G1519 uncleanness G167 through G1722 the G3588 lusts G1939 of their own G848 hearts G2588 , to dishonor G818 their own G848 bodies G4983 between G1722 themselves G1438 :
|
25. ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
|
25. Who G3748 changed G3337 the G3588 truth G225 of God G2316 into G1722 a lie G5579 , and G2532 worshiped G4573 and G2532 served G3000 the G3588 creature G2937 more than G3844 the G3588 Creator G2936 , who G3739 is G2076 blessed G2128 forever G1519 G165 . Amen G281 .
|
26. അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
|
26. For this cause G1223 G5124 God G2316 gave them up G3860 G846 unto G1519 vile G819 affections G3806 : for G1063 even G5037 G3739 their G848 women G2338 did change G3337 the G3588 natural G5446 use G5540 into G1519 that G3588 which is against G3844 nature G5449 :
|
27. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.
|
27. And G5037 likewise G3668 also G2532 the G3588 men G730 , leaving G863 the G3588 natural G5446 use G5540 of the G3588 woman G2338 , burned G1572 in G1722 their G848 lust G3715 one toward another G240 G1519 ; men G730 with G1722 men G730 working G2716 that which is unseemly G808 , and G2532 receiving G618 in G1722 themselves G1438 that recompense G489 of their G848 error G4106 which G3739 was meet G1163 .
|
28. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
|
28. And G2532 even as G2531 they did not G3756 like G1381 to retain G2192 God G2316 in G1722 their knowledge G1922 , God G2316 gave them over G3860 G846 to G1519 a reprobate G96 mind G3563 , to do G4160 those things which are not convenient G2520 G3361 ;
|
29. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
|
29. Being filled G4137 with all G3956 unrighteousness G93 , fornication G4202 , wickedness G4189 , covetousness G4124 , maliciousness G2549 ; full G3324 of envy G5355 , murder G5408 , debate G2054 , deceit G1388 , malignity G2550 ; whisperers G5588 ,
|
30. കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
|
30. Backbiters G2637 , haters of God G2319 , despiteful G5197 , proud G5244 , boasters G213 , inventors G2182 of evil things G2556 , disobedient G545 to parents G1118 ,
|
31. ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ
|
31. Without understanding G801 , covenant breakers G802 , without natural affection G794 , implacable G786 , unmerciful G415 :
|
32. ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.
|
32. Who G3748 knowing G1921 the G3588 judgment G1345 of God G2316 , that G3754 they which commit G4238 such things G5108 are G1526 worthy G514 of death G2288 , not G3756 only G3440 do G4160 the same G846 , but G235 G2532 have pleasure G4909 in them that do G4238 them.
|