|
|
1. സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു.
|
1. My G3450 brethren G80 , be G1096 not G3361 many G4183 masters G1320 , knowing G1492 that G3754 we shall receive G2983 the greater G3187 condemnation G2917 .
|
2. നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.
|
2. For G1063 in many things G4183 we offend G4417 all G537 . If any man G1536 offend G4417 not G3756 in G1722 word G3056 , the same G3778 is a perfect G5046 man G435 , and able G1415 also G2532 to bridle G5468 the G3588 whole G3650 body G4983 .
|
3. കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.
|
3. Behold G2400 , we put G906 bits G5469 in G1519 the G3588 horses G2462 ' mouths G4750 , that they G846 may obey G3982 us G2254 ; and G2532 we turn about G3329 their G846 whole G3650 body G4983 .
|
4. കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻ കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
|
4. Behold G2400 also G2532 the G3588 ships G4143 , which though they be G5607 so great G5082 , and G2532 are driven G1643 of G5259 fierce G4642 winds G417 , yet are they turned about G3329 with G5259 a very small G1646 helm G4079 , whithersoever G3699 G302 the G3588 governor G3730 G2116 listeth G1014 .
|
5. അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
|
5. Even G2532 so G3779 the G3588 tongue G1100 is G2076 a little G3398 member G3196 , and G2532 boasteth great things G3166 . Behold G2400 , how great G2245 a matter G5208 a little G3641 fire G4442 kindleth G381 !
|
6. നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.
|
6. And G2532 the G3588 tongue G1100 is a fire G4442 , a world G2889 of iniquity G93 ; so G3779 is G2525 the G3588 tongue G1100 among G1722 our G2257 members G3196 , that it defileth G4695 the G3588 whole G3650 body G4983 , and G2532 setteth on fire G5394 the G3588 course G5164 of nature G1078 ; and G2532 it is set on fire G5394 of G5259 hell G1067 .
|
7. മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
|
7. For G1063 every G3956 kind G5449 of beasts G2342 , and G2532 of birds G4071 , and G5037 of serpents G2062 , and G2532 of things in the sea G1724 , is tamed G1150 , and G2532 hath been tamed G1150 of mankind G442 G5449 :
|
8. നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
|
8. But G1161 the G3588 tongue G1100 can G1410 no G3762 man G444 tame G1150 ; it is an unruly G183 evil G2556 , full G3324 of deadly G2287 poison G2447 .
|
9. അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
|
9. Therewith G1722 G846 bless G2127 we God G2316 , even G2532 the Father G3962 ; and G2532 therewith G1722 G846 curse G2672 we men G444 , which are made G1096 after G2596 the similitude G3669 of God G2316 .
|
10. ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
|
10. Out G1537 of the G3588 same G846 mouth G4750 proceedeth G1831 blessing G2129 and G2532 cursing G2671 . My G3450 brethren G80 , these things G5023 ought G5534 not G3756 so G3779 to be G1096 .
|
11. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?
|
11. Doth G3385 a fountain G4077 send forth G1032 at G1537 the G3588 same G846 place G3692 sweet G1099 water and G2532 bitter G4089 ?
|
12. സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
|
12. G3361 Can G1410 the fig tree G4808 , my G3450 brethren G80 , bear G4160 olive berries G1636 ? either G2228 a vine G288 , figs G4810 ? so G3779 can no G3762 fountain G4077 both yield G4160 salt G252 water G5204 and G2532 fresh G1099 .
|
13. നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
|
13. Who G5101 is a wise man G4680 and G2532 endued with knowledge G1990 among G1722 you G5213 ? let him show G1166 out of G1537 a good G2570 conversation G391 his G848 works G2041 with G1722 meekness G4240 of wisdom G4678 .
|
14. എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.
|
14. But G1161 if G1487 ye have G2192 bitter G4089 envying G2205 and G2532 strife G2052 in G1722 your G5216 hearts G2588 , glory G2620 not G3361 , and G2532 lie G5574 not against G2596 the G3588 truth G225 .
|
15. ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
|
15. This G3778 wisdom G4678 descendeth G2718 not G3756 from above G509 , but G235 is earthly G1919 , sensual G5591 , devilish G1141 .
|
16. ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു.
|
16. For G1063 where G3699 envying G2205 and G2532 strife G2052 is, there G1563 is confusion G181 and G2532 every G3956 evil G5337 work G4229 .
|
17. ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
|
17. But G1161 the G3588 wisdom G4678 that is from above G509 is G2076 first G4412 G3303 pure G53 , then G1899 peaceable G1516 , gentle G1933 , and easy to be entreated G2138 , full G3324 of mercy G1656 and G2532 good G18 fruits G2590 , without partiality G87 , and G2532 without hypocrisy G505 .
|
18. എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.
|
18. And G1161 the fruit G2590 of righteousness G1343 is sown G4687 in G1722 peace G1515 of them G3588 that make G4160 peace G1515 .
|