Bible Versions
Bible Books

Isaiah 59 (MOV) Malayalam Old BSI Version

1 രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതവണ്ണം അവന്റെ ചെവി മന്‍ ദമായിട്ടുമില്ല
2 നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ വത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങള്‍ക്കു മറെക്കുമാറാക്കിയതു
3 നിങ്ങളുടെ കൈകള്‍ രക്തംകൊണ്ടും നിങ്ങളുടെ വിരലുകള്‍ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള്‍ ഭോഷ്ക സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു
4 ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവര്‍‍ വ്യാജത്തില്‍ ആശ്രയിച്ചു ഭോഷ്ക സംസാരിക്കുന്നു; അവര്‍‍ കഷ്ടത്തെ ഗര്‍‍ഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു
5 അവര്‍‍ അണലിമുട്ട പൊരുന്നുകയും ചിലന്നിവല നെയ്യും ചെയ്യുന്നു; മുട്ട തിന്നുന്നവന്‍ മരിക്കും പൊട്ടിച്ചാല്‍ അണലി പുറത്തുവരുന്നു
6 അവര്‍‍ നെയ്തതു വസ്ത്രത്തിന്നു കൊള്ളുകയില്ല; അവരുടെ പണി അവര്‍‍കൂ പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികള്‍ നീതികെട്ട പ്രവൃത്തികള്‍; സാഹസകര്‍‍മ്മങ്ങള്‍ അവരുടെ കൈക്കല്‍ ഉണ്ടു
7 അവരുടെ കാല്‍ ദോഷത്തിന്നായി ഔടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാന്‍ അവര്‍‍ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങള്‍ അന്‍ യായനിരൂപണങ്ങള്‍ ആകുന്നു; ശൂന്‍ യവും നാശവും അവരുടെ പാതകളില്‍ ഉണ്ടു
8 സമാധാനത്തിന്റെ വഴി അവര്‍‍ അറിയുന്നില്ല; അവരുടെ നടപ്പില്‍ ന്‍ യായവും ഇല്ല; അവര്‍‍ തങ്ങള്‍ക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയില്‍ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല
9 അതുകൊണ്ടു ന്‍ യായം ഞങ്ങളോടു അകന്നു ദൂരമായിരിക്കുന്നു; നീതി ഞങ്ങളോടു എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങള്‍ പ്രകാശത്തിന്നായിട്ടു കാത്തിരുന്നു; എന്നാല്‍ ഇതാ, ഇരുട്ടു; വെളിച്ചത്തിന്നായിട്ടു കാത്തിരുന്നു; എന്നാല്‍ ഇതാ അന്‍ ധകാരത്തില്‍ ഞങ്ങള്‍ നടക്കുന്നു
10 ഞങ്ങള്‍ കുരുടന്മാരെപ്പോലെ ചുവര്‍‍ തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്‍ ധ്യാസമയത്തു എന്ന പോലെ ഞങ്ങള്‍ മദ്ധ്യാഹ്നത്തില്‍ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യേ ഞങ്ങള്‍ മരിച്ചവരെപ്പോലെ ആകുന്നു
11 ഞങ്ങള്‍ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങള്‍ ന്‍ യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാല്‍ അതു ഞങ്ങളോടു അകന്നിരിക്കുന്നു
12 ഞങ്ങളുടെ അതിക്രമങ്ങള്‍ നിന്റെ മുന്‍ പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങള്‍ അറിയുന്നു
13 അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഠനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗര്‍‍ഭംധരിച്ചു ഹൃദയത്തില്‍ നിന്നു ഉച്ചരിക്കുക എന്നിവ തന്നേ
14 അങ്ങനെ ന്‍ യായം പിന്മാറി നീതി അകന്നുനിലക്കുന്നു; സത്യം വീഥിയില്‍ ഇടറുന്നു; നേരിന്നു കടപ്പാന്‍ കഴിയുന്നതുമില്ല
15 സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവന്‍ കവര്‍‍ച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്‍ യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു
16 ആരും ഇല്ലെന്നു അവന്‍ കണ്ടു പക്ഷവാദം ചെയ്വാന്‍ ആരും ഇല്ലായ്കയാല്‍ ആശ്ചര്‍യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി
17 അവന്‍ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയില്‍ ഇട്ടു; അവന്‍ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷണത മേലങ്കിപോലെ പുതെച്ചു
18 അവരുടെ ക്രിയകള്‍ക്കു തക്കവണ്ണം അവന്‍ പകരം ചെയ്യും; തന്റെ വൈരികള്‍ക്കു ക്രോധവും തന്റെ ശത്രുക്കള്‍ക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവന്‍ പ്രതിക്രിയ ചെയ്യും
19 അങ്ങനെ അവര്‍‍ പടിഞ്ഞാടു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും
20 എന്നാല്‍ സീയോന്നും യാക്കോബില്‍ അതിക്രമം വിട്ടുതിരിയുന്നവര്‍‍ക്കും അവന്‍ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു
21 ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നുനിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായില്‍ ഞാന്‍ തന്ന എന്റെ വചനങ്ങളും നിന്റെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ സന്‍ തതിയുടെ വായില്‍ നിന്നും ഇന്നുമുതല്‍ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×