|
|
1. അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.
|
1. Afterward he brought me again H7725 unto H413 the door H6607 of the house H1004 ; and, behold H2009 , waters H4325 issued out H3318 from under H4480 H8478 the threshold H4670 of the house H1004 eastward H6921 : for H3588 the forefront H6440 of the house H1004 stood toward the east H6921 , and the waters H4325 came down H3381 from under H4480 H8478 from the right side H4480 H3802 H3233 of the house H1004 , at the south H4480 H5045 side of the altar H4196 .
|
2. അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.
|
2. Then brought he me out H3318 of the way H1870 of the gate H8179 northward H6828 , and led me about H5437 the way H1870 without H2351 unto H413 the utter H2351 gate H8179 by the way H1870 that looketh H6437 eastward H6921 ; and, behold H2009 , there ran out H6379 waters H4325 on H4480 the right H3233 side H3802 .
|
3. ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.
|
3. And when the man H376 that had the line H6957 in his hand H3027 went forth H3318 eastward H6921 , he measured H4058 a thousand H505 cubits H520 , and he brought H5674 me through the waters H4325 ; the waters H4325 were to the ankles H657 .
|
4. അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
|
4. Again he measured H4058 a thousand H505 , and brought H5674 me through the waters H4325 ; the waters H4325 were to the knees H1290 . Again he measured H4058 a thousand H505 , and brought me through ; the waters H4325 were to the loins H4975 .
|
5. അവൻ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു.
|
5. Afterward he measured H4058 a thousand H505 ; and it was a river H5158 that H834 I could H3201 not H3808 pass over H5674 : for H3588 the waters H4325 were risen H1342 , waters H4325 to swim in H7813 , a river H5158 that H834 could not H3808 be passed over H5674 .
|
6. അവൻ എന്നോടു: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
|
6. And he said H559 unto H413 me, Son H1121 of man H120 , hast thou seen H7200 this ? Then he brought H1980 me , and caused me to return H7725 to the brink H8193 of the river H5158 .
|
7. ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു.
|
7. Now when I had returned H7725 , behold H2009 , at H413 the bank H8193 of the river H5158 were very H3966 many H7227 trees H6086 on the one side H4480 H2088 and on the other H4480 H2088 .
|
8. അപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; കഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.
|
8. Then said H559 he unto H413 me, These H428 waters H4325 issue out H3318 toward H413 the east H6930 country H1552 , and go down H3381 into H5921 the desert H6160 , and go into H935 the sea H3220 : which being brought forth H3318 into H413 the sea H3220 , the waters H4325 shall be healed H7495 .
|
9. എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും.
|
9. And it shall come to pass H1961 , that every H3605 thing H5315 that liveth H2416 , which H834 moveth H8317 , whithersoever H413 H3605 H834 H8033 the rivers H5158 shall come H935 , shall live H2421 : and there shall be H1961 a very H3966 great H7227 multitude of fish H1710 , because H3588 these H428 waters H4325 shall come H935 thither H8033 : for they shall be healed H7495 ; and every thing H3605 shall live H2416 whither H834 H8033 the river H5158 cometh H935 .
|
10. അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ളയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.
|
10. And it shall come to pass H1961 , that the fishers H1728 shall stand H5975 upon H5921 it from En H4480 H5872 -gedi even unto H5704 Eneglaim H5882 ; they shall be H1961 a place to spread forth H4894 nets H2764 ; their fish H1710 shall be H1961 according to their kinds H4327 , as the fish H1710 of the great H1419 sea H3220 , exceeding H3966 many H7227 .
|
11. എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പത്ഥ്യമായ്‍വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.
|
11. But the miry places H1207 thereof and the marshes H1360 thereof shall not H3808 be healed H7495 ; they shall be given H5414 to salt H4417 .
|
12. നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
|
12. And by H5921 the river H5158 upon H5921 the bank H8193 thereof , on this side H4480 H2088 and on that side H4480 H2088 , shall grow H5927 all H3605 trees H6086 for meat H3978 , whose leaf H5929 shall not H3808 fade H5034 , neither H3808 shall the fruit H6529 thereof be consumed H8552 : it shall bring forth new fruit H1069 according to his months H2320 , because H3588 their waters H4325 they H1992 issued out H3318 of H4480 the sanctuary H4720 : and the fruit H6529 thereof shall be H1961 for meat H3978 , and the leaf H5929 thereof for medicine H8644 .
|
13. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിർവിവരം: യോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.
|
13. Thus H3541 saith H559 the Lord H136 GOD H3069 ; This H1454 shall be the border H1366 , whereby H834 ye shall inherit H5157 H853 the land H776 according to the twelve H8147 H6240 tribes H7626 of Israel H3478 : Joseph H3130 shall have two portions H2256 .
|
14. നിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങൾക്കു എല്ലാവർക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങൾക്കു അവകാശമായി വരും.
|
14. And ye shall inherit H5157 it, one H376 as well as another H251 : concerning the which H834 I lifted up H5375 H853 mine hand H3027 to give H5414 it unto your fathers H1 : and this H2063 land H776 shall fall H5307 unto you for inheritance H5159 .
|
15. ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ളോൻ വഴിയായി
|
15. And this H2088 shall be the border H1366 of the land H776 toward the north H6828 side H6285 , from H4480 the great H1419 sea H3220 , the way H1870 of Hethlon H2855 , as men go H935 to Zedad H6657 ;
|
16. സെദാദ്വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും
|
16. Hamath H2574 , Berothah H1268 , Sibraim H5453 , which H834 is between H996 the border H1366 of Damascus H1834 and the border H1366 of Hamath H2574 ; Hazarhatticon H2694 , which H834 is by H413 the coast H1366 of Hauran H2362 .
|
17. ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
|
17. And the border H1366 from H4480 the sea H3220 shall be H1961 Hazar H2703 -enan , the border H1366 of Damascus H1834 , and the north H6828 northward H6828 , and the border H1366 of Hamath H2574 . And this is the north H6828 side H6285 .
|
18. കിഴക്കു ഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെ അതിർ മുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
|
18. And the east H6921 side H6285 ye shall measure H4058 from H4480 H996 Hauran H2362 , and from H4480 H996 Damascus H1834 , and from H4480 H996 Gilead H1568 , and from H4480 H996 the land H776 of Israel H3478 by Jordan H3383 , from the border H4480 H1366 unto H5921 the east H6931 sea H3220 . And this is the east H6921 side H6285 .
|
19. തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
|
19. And the south H5045 side H6285 southward H8486 , from Tamar H4480 H8559 even to H5704 the waters H4325 of strife H4809 in Kadesh H6946 , the river H5158 to H413 the great H1419 sea H3220 . And this is the south H8486 side H6285 southward H5045 .
|
20. പടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.
|
20. The west H3220 side H6285 also shall be the great H1419 sea H3220 from the border H4480 H1366 , till H5704 a man come H935 over against H5227 Hamath H2574 . This H2063 is the west H3220 side H6285 .
|
21. ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.
|
21. So shall ye divide H2505 H853 this H2063 land H776 unto you according to the tribes H7626 of Israel H3478 .
|
22. നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവർ നിങ്ങൾക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവർക്കു യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം.
|
22. And it shall come to pass H1961 , that ye shall divide it by lot H5307 H853 for an inheritance H5159 unto you , and to the strangers H1616 that sojourn H1481 among H8432 you, which H834 shall beget H3205 children H1121 among H8432 you : and they shall be H1961 unto you as born in the country H249 among the children H1121 of Israel H3478 ; they shall have H5307 inheritance H5159 with H854 you among H8432 the tribes H7626 of Israel H3478 .
|
23. പരദേശി വന്നു പാർക്കുന്ന ഗോത്രത്തിൽ തന്നേ നിങ്ങൾ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
|
23. And it shall come to pass H1961 , that in what H834 tribe H7626 the stranger H1616 sojourneth H1481 , there H854 H8033 shall ye give H5414 him his inheritance H5159 , saith H5002 the Lord H136 GOD H3069 .
|