|
|
1. ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
|
1. And the whole H3605 earth H776 was H1961 of one H259 language H8193 , and of one H259 speech H1697 .
|
2. എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.
|
2. And it came to pass H1961 , as they journeyed H5265 from the east H4480 H6924 , that they found H4672 a plain H1237 in the land H776 of Shinar H8152 ; and they dwelt H3427 there H8033 .
|
3. അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
|
3. And they said H559 one H376 to H413 another H7453 , Go to H3051 , let us make H3835 brick H3843 , and burn H8313 them throughly H8316 . And they had H1961 brick H3843 for stone H68 , and slime H2564 had H1961 they for mortar H2563 .
|
4. വരുവിൻ, നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവർ പറഞ്ഞു.
|
4. And they said H559 , Go to H3051 , let us build H1129 us a city H5892 and a tower H4026 , whose top H7218 may reach unto heaven H8064 ; and let us make H6213 us a name H8034 , lest H6435 we be scattered abroad H6327 upon H5921 the face H6440 of the whole H3605 earth H776 .
|
5. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു.
|
5. And the LORD H3068 came down H3381 to see H7200 H853 the city H5892 and the tower H4026 , which H834 the children H1121 of men H120 built H1129 .
|
6. അപ്പോൾ യഹോവ: ഇതാ, ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു; ഇതും അവർ ചെയ്തു തുടങ്ങുന്നു; അവർ ചെയ്വാൻ നിരൂപിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാകയില്ല.
|
6. And the LORD H3068 said H559 , Behold H2005 , the people H5971 is one H259 , and they have all H3605 one H259 language H8193 ; and this H2088 they begin H2490 to do H6213 : and now H6258 nothing H3808 H3605 will be restrained H1219 from H4480 them, which H834 they have imagined H2161 to do H6213 .
|
7. വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
|
7. Go to H3051 , let us go down H3381 , and there H8033 confound H1101 their language H8193 , that H834 they may not H3808 understand H8085 one H376 another H7453 's speech H8193 .
|
8. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
|
8. So the LORD H3068 scattered them abroad H6327 H853 from thence H4480 H8033 upon H5921 the face H6440 of all H3605 the earth H776 : and they left off H2308 to build H1129 the city H5892 .
|
9. സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.
|
9. Therefore H5921 H3651 is the name H8034 of it called H7121 Babel H894 ; because H3588 the LORD H3068 did there H8033 confound H1101 the language H8193 of all H3605 the earth H776 : and from thence H4480 H8033 did the LORD H3068 scatter them abroad H6327 upon H5921 the face H6440 of all H3605 the earth H776 .
|
10. ശേമിന്റെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു.
|
10. These H428 are the generations H8435 of Shem H8035 : Shem H8035 was a hundred H3967 years H8141 old H1121 , and begot H3205 H853 Arphaxad H775 two years H8141 after H310 the flood H3999 :
|
11. അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
|
11. And Shem H8035 lived H2421 after H310 he begot H3205 H853 Arphaxad H775 five H2568 hundred H3967 years H8141 , and begot H3205 sons H1121 and daughters H1323 .
|
12. അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു.
|
12. And Arphaxad H775 lived H2425 five H2568 and thirty H7970 years H8141 , and begot H3205 H853 Salah H7974 :
|
13. ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
|
13. And Arphaxad H775 lived H2421 after H310 he begot H3205 H853 Salah H7974 four H702 hundred H3967 and three H7969 years H8141 , and begot H3205 sons H1121 and daughters H1323 .
|
14. ശാലഹിന്നു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു.
|
14. And Salah H7974 lived H2425 thirty H7970 years H8141 , and begot H3205 H853 Eber H5677 :
|
15. ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
|
15. And Salah H7974 lived H2421 after H310 he begot H3205 H853 Eber H5677 four H702 hundred H3967 and three H7969 years H8141 , and begot H3205 sons H1121 and daughters H1323 .
|
16. ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു.
|
16. And Eber H5677 lived H2421 four H702 and thirty H7970 years H8141 , and begot H3205 H853 Peleg H6389 :
|
17. പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
|
17. And Eber H5677 lived H2421 after H310 he begot H3205 H853 Peleg H6389 four H702 hundred H3967 and thirty H7970 years H8141 , and begot H3205 sons H1121 and daughters H1323 .
|
18. പേലെഗിന്നു മുപ്പതു വയ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു.
|
18. And Peleg H6389 lived H2421 thirty H7970 years H8141 , and begot H3205 H853 Reu H7466 :
|
19. രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
|
19. And Peleg H6389 lived H2421 after H310 he begot H3205 H853 Reu H7466 two hundred H3967 and nine H8672 years H8141 , and begot H3205 sons H1121 and daughters H1323 .
|
20. രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു.
|
20. And Reu H7466 lived H2421 two H8147 and thirty H7970 years H8141 , and begot H3205 H853 Serug H8286 :
|
21. ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
|
21. And Reu H7466 lived H2421 after H310 he begot H3205 H853 Serug H8286 two hundred H3967 and seven H7651 years H8141 , and begot H3205 sons H1121 and daughters H1323 .
|
22. ശെരൂഗിന്നു മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു.
|
22. And Serug H8286 lived H2421 thirty H7970 years H8141 , and begot H3205 H853 Nahor H5152 :
|
23. നാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
|
23. And Serug H8286 lived H2421 after H310 he begot H3205 H853 Nahor H5152 two hundred H3967 years H8141 , and begot H3205 sons H1121 and daughters H1323 .
|
24. നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു.
|
24. And Nahor H5152 lived H2421 nine H8672 and twenty H6242 years H8141 , and begot H3205 H853 Terah H8646 :
|
25. തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
|
25. And Nahor H5152 lived H2421 after H310 he begot H3205 H853 Terah H8646 a hundred H3967 and nineteen H8672 H6240 years H8141 , and begot H3205 sons H1121 and daughters H1323 .
|
26. തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.
|
26. And Terah H8646 lived H2421 seventy H7657 years H8141 , and begot H3205 H853 Abram H87 , H853 Nahor H5152 , and Haran H2039 .
|
27. തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.
|
27. Now these H428 are the generations H8435 of Terah H8646 : Terah H8646 begot H3205 H853 Abram H87 , H853 Nahor H5152 , and Haran H2039 ; and Haran H2039 begot H3205 H853 Lot H3876 .
|
28. എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
|
28. And Haran H2039 died H4191 before H5921 H6440 his father H1 Terah H8646 in the land H776 of his nativity H4138 , in Ur H218 of the Chaldees H3778 .
|
29. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ.
|
29. And Abram H87 and Nahor H5152 took H3947 them wives H802 : the name H8034 of Abram H87 's wife H802 was Sarai H8297 ; and the name H8034 of Nahor H5152 's wife H802 , Milcah H4435 , the daughter H1323 of Haran H2039 , the father H1 of Milcah H4435 , and the father H1 of Iscah H3252 .
|
30. സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല.
|
30. But Sarai H8297 was H1961 barren H6135 ; she had no H369 child H2056 .
|
31. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻ ദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു.
|
31. And Terah H8646 took H3947 H853 Abram H87 his son H1121 , and Lot H3876 the son H1121 of Haran H2039 his son H1121 's son H1121 , and Sarai H8297 his daughter H3618 -in-law , his son H1121 Abram H87 's wife H802 ; and they went forth H3318 with H854 them from Ur H4480 H218 of the Chaldees H3778 , to go H1980 into the land H776 of Canaan H3667 ; and they came H935 unto H5704 Haran H2771 , and dwelt H3427 there H8033 .
|
32. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.
|
32. And the days H3117 of Terah H8646 were H1961 two hundred H3967 and five H2568 years H8141 : and Terah H8646 died H4191 in Haran H2771 .
|