Bible Books

4
:

1. നിങ്ങളില്‍ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ?
1. From whence G4159 come wars G4171 and G2532 fightings G3163 among G1722 you G5213 ? come they not G3756 hence G1782 , even of G1537 your G5216 lusts G2237 that war G4754 in G1722 your G5216 members G3196 ?
2. നിങ്ങള്‍ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങള്‍ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.
2. Ye lust G1937 , and G2532 have G2192 not G3756 : ye kill G5407 , and G2532 desire to have G2206 , and G2532 cannot G1410 G3756 obtain G2013 : ye fight G3164 and G2532 war G4170 , yet G1161 ye have G2192 not G3756 , because ye G5209 ask G154 not G3361 .
3. നിങ്ങള്‍ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളില്‍ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.
3. Ye ask G154 , and G2532 receive G2983 not G3756 , because G1360 ye ask G154 amiss G2560 , that G2443 ye may consume G1159 it upon G1722 your G5216 lusts G2237 .
4. വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്‍റെ സ്നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു.
4. Ye adulterers G3432 and G2532 adulteresses G3428 , know G1492 ye not G3756 that G3754 the G3588 friendship G5373 of the G3588 world G2889 is G2076 enmity G2189 with God G2316 ? whosoever G3739 G302 therefore G3767 will G1014 be G1511 a friend G5384 of the G3588 world G2889 is G2525 the enemy G2190 of God G2316 .
5. അല്ലെങ്കില്‍ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവന്‍ നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?
5. Do ye G2228 think G1380 that G3754 the G3588 Scripture G1124 saith G3004 in vain G2761 , The G3588 spirit G4151 that G3739 dwelleth G2730 in G1722 us G2254 lusteth G1971 to G4314 envy G5355 ?
6. എന്നാല്‍ അവന്‍ അധികം കൃപ നലകുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിര്‍ത്തുനില്‍ക്കയും താഴ്മയുള്ളവര്‍ക്കും കൃപ നലകുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
6. But G1161 he giveth G1325 more G3187 grace G5485 . Wherefore G1352 he saith G3004 , God G2316 resisteth G498 the proud G5244 , but G1161 giveth G1325 grace G5485 unto the humble G5011 .
7. ആകയാല്‍ നിങ്ങള്‍ ദൈവത്തിന്നു കീഴടങ്ങുവിന്‍ ; പിശാചിനോടു എതിര്‍ത്തുനില്പിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ വിട്ടു ഓ‍ടിപ്പോകും.
7. Submit G5293 yourselves therefore G3767 to God G2316 . Resist G436 the G3588 devil G1228 , and G2532 he will flee G5343 from G575 you G5216 .
8. ദൈവത്തോടു അടുത്തു ചെല്ലുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍ ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍ ;
8. Draw nigh G1448 to God G2316 , and G2532 he will draw nigh G1448 to you G5213 . Cleanse G2511 your hands G5495 , ye sinners G268 ; and G2532 purify G48 your hearts G2588 , ye double minded G1374 .
9. സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍ ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
9. Be afflicted G5003 , and G2532 mourn G3996 , and G2532 weep G2799 : let your G5216 laughter G1071 be turned G3344 to G1519 mourning G3997 , and G2532 your joy G5479 to G1519 heaviness G2726 .
10. കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും.
10. Humble yourselves G5013 in the sight G1799 of the G3588 Lord G2962 , and G2532 he shall lift you up G5312 G5209 .
11. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്‍റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കില്‍ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.
11. Speak not evil G2635 G3361 one of another G240 , brethren G80 . He that speaketh evil G2635 of his brother G80 , and G2532 judgeth G2919 his G848 brother G80 , speaketh evil G2635 of the law G3551 , and G2532 judgeth G2919 the law G3551 : but G1161 if G1487 thou judge G2919 the law G3551 , thou art G1488 not G3756 a doer G4163 of the law G3551 , but G235 a judge G2923 .
12. ന്യായപ്രമാണകര്‍ത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവന്‍ തന്നേ; കൂട്ടുകാരനെ വിധിപ്പാന്‍ നീ ആര്‍
12. There is G2076 one G1520 lawgiver G3550 , who is able G1410 to save G4982 and G2532 to destroy G622 : who G5101 art G1488 thou G4771 that G3739 judgest G2919 another G2087 ?
13. ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍ :
13. Go to G33 now G3568 , ye that say G3004 , Today G4594 or G2532 tomorrow G839 we will go G4198 into G1519 such G3592 a city G4172 , and G2532 continue G4160 there G1563 a G1520 year G1763 , and G2532 buy and sell G1710 , and G2532 get gain G2770 :
14. നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.
14. Whereas G3748 ye know G1987 not G3756 what G3588 shall be on the G3588 morrow G839 . For G1063 what G4169 is your G5216 life G2222 ? It is G2076 even G1063 a vapor G822 , that appeareth G5316 for G4314 a little time G3641 , and G1161 then G1899 vanisheth away G853 .
15. കര്‍ത്താവിന്നു ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു.
15. For G473 that ye G5209 ought to say G3004 , If G1437 the G3588 Lord G2962 will G2309 , we shall G2532 live G2198 , and G2532 do G4160 this G5124 , or G2228 that G1565 .
16. നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.
16. But G1161 now G3568 ye rejoice G2744 in G1722 your G5216 boastings G212 : all G3956 such G5108 rejoicing G2746 is G2076 evil G4190 .
17. നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.
17. Therefore G3767 to him that knoweth G1492 to do G4160 good G2570 , and G2532 doeth G4160 it not G3361 , to him G846 it is G2076 sin G266 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×