|
|
1. ഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടുപാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
|
1. Now H4994 will I sing H7891 to my well H3039 -beloved a song H7892 of my beloved H1730 touching his vineyard H3754 . My well H3039 -beloved hath H1961 a vineyard H3754 in a very fruitful hill H1121 H8081 H7161 :
|
2. അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.
|
2. And he fenced H5823 it , and gathered out the stones H5619 thereof , and planted H5193 it with the choicest vine H8321 , and built H1129 a tower H4026 in the midst H8432 of it , and also H1571 made H2672 a winepress H3342 therein : and he looked H6960 that it should bring forth H6213 grapes H6025 , and it brought forth H6213 wild grapes H891 .
|
3. ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിൻ.
|
3. And now H6258 , O inhabitants H3427 of Jerusalem H3389 , and men H376 of Judah H3063 , judge H8199 , I pray you H4994 , between H996 me and my vineyard H3754 .
|
4. ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്വാനുള്ളു? മുന്തിരിങ്ങ കായക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാൽ വരുവിൻ;
|
4. What H4100 could have been done H6213 more H5750 to my vineyard H3754 , that I have not H3808 done H6213 in it? wherefore H4069 , when I looked H6960 that it should bring forth H6213 grapes H6025 , brought it forth H6213 wild grapes H891 ?
|
5. ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
|
5. And now H6258 go to ; I will tell H3045 H4994 you H853 what H834 I H589 will do H6213 to my vineyard H3754 : I will take away H5493 the hedge H4881 thereof , and it shall be H1961 eaten up H1197 ; and break down H6555 the wall H1447 thereof , and it shall be H1961 trodden down H4823 :
|
6. ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും.
|
6. And I will lay H7896 it waste H1326 : it shall not H3808 be pruned H2167 , nor H3808 digged H5737 ; but there shall come up H5927 briers H8068 and thorns H7898 : I will also command H6680 H5921 the clouds H5645 that they rain no rain H4480 H4305 H4306 upon H5921 it.
|
7. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി!
|
7. For H3588 the vineyard H3754 of the LORD H3068 of hosts H6635 is the house H1004 of Israel H3478 , and the men H376 of Judah H3063 his pleasant H8191 plant H5194 : and he looked H6960 for judgment H4941 , but behold H2009 oppression H4939 ; for righteousness H6666 , but behold H2009 a cry H6818 .
|
8. തങ്ങൾ മാത്രം ദേശമദ്ധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
|
8. Woe H1945 unto them that join H5060 house H1004 to house H1004 , that lay H7126 field H7704 to field H7704 , till H5704 there be no H657 place H4725 , that they may be placed H3427 alone H905 in the midst H7130 of the earth H776 !
|
9. ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.
|
9. In mine ears H241 said the LORD H3068 of hosts H6635 , Of a truth H518 H3808 many H7227 houses H1004 shall be H1961 desolate H8047 , even great H1419 and fair H2896 , without H4480 H369 inhabitant H3427 .
|
10. പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും.
|
10. Yea H3588 , ten H6235 acres H6776 of vineyard H3754 shall yield H6213 one H259 bath H1324 , and the seed H2233 of a homer H2563 shall yield H6213 an ephah H374 .
|
11. അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
|
11. Woe H1945 unto them that rise up early H7925 in the morning H1242 , that they may follow H7291 strong drink H7941 ; that continue H309 until night H5399 , till wine H3196 inflame H1814 them!
|
12. അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
|
12. And the harp H3658 , and the viol H5035 , the tabret H8596 , and pipe H2485 , and wine H3196 , are H1961 in their feasts H4960 : but they regard H5027 not H3808 the work H6467 of the LORD H3068 , neither H3808 consider H7200 the operation H4639 of his hands H3027 .
|
13. അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.
|
13. Therefore H3651 my people H5971 are gone into captivity H1540 , because they have no H4480 H1097 knowledge H1847 : and their honorable H3519 men H4962 are famished H7458 , and their multitude H1995 dried up H6704 with thirst H6772 .
|
14. അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു.
|
14. Therefore H3651 hell H7585 hath enlarged H7337 herself H5315 , and opened H6473 her mouth H6310 without H1097 measure H2706 : and their glory H1926 , and their multitude H1995 , and their pomp H7588 , and he that rejoiceth H5938 , shall descend H3381 into it.
|
15. അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.
|
15. And the mean man H120 shall be brought down H7817 , and the mighty man H376 shall be humbled H8213 , and the eyes H5869 of the lofty H1364 shall be humbled H8213 :
|
16. എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും.
|
16. But the LORD H3068 of hosts H6635 shall be exalted H1361 in judgment H4941 , and God H410 that is holy H6918 shall be sanctified H6942 in righteousness H6666 .
|
17. അപ്പോൾ കുഞ്ഞാടുകൾ മേച്ചൽപുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികൾ അനുഭവിക്കും.
|
17. Then shall the lambs H3532 feed H7462 after their manner H1699 , and the waste places H2723 of the fat ones H4220 shall strangers H1481 eat H398 .
|
18. വ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും
|
18. Woe H1945 unto them that draw H4900 iniquity H5771 with cords H2256 of vanity H7723 , and sin H2402 as it were with a cart H5699 rope H5688 :
|
19. അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
|
19. That say H559 , Let him make speed H4116 , and hasten H2363 his work H4639 , that H4616 we may see H7200 it : and let the counsel H6098 of the Holy One H6918 of Israel H3478 draw nigh H7126 and come H935 , that we may know H3045 it !
|
20. തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
|
20. Woe H1945 unto them that call H559 evil H7451 good H2896 , and good H2896 evil H7451 ; that put H7760 darkness H2822 for light H216 , and light H216 for darkness H2822 ; that put H7760 bitter H4751 for sweet H4966 , and sweet H4966 for bitter H4751 !
|
21. തങ്ങൾക്കുതന്നേ ജ്ഞാനികളായും തങ്ങൾക്കു തന്നേ വിവേകികളായും തോന്നുന്നവർക്കു അയ്യോ കഷ്ടം!
|
21. Woe H1945 unto them that are wise H2450 in their own eyes H5869 , and prudent H995 in H5048 their own sight H6440 !
|
22. വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും
|
22. Woe H1945 unto them that are mighty H1368 to drink H8354 wine H3196 , and men H376 of strength H2428 to mingle H4537 strong drink H7941 :
|
23. സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
|
23. Which justify H6663 the wicked H7563 for H6118 reward H7810 , and take away H5493 the righteousness H6666 of the righteous H6662 from H4480 him!
|
24. അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നു പോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.
|
24. Therefore H3651 as the fire H784 devoureth H398 the stubble H7179 , and the flame H3852 consumeth H7503 the chaff H2842 , so their root H8328 shall be H1961 as rottenness H4716 , and their blossom H6525 shall go up H5927 as dust H80 : because H3588 they have cast away H3988 H853 the law H8451 of the LORD H3068 of hosts H6635 , and despised H5006 the word H565 of the Holy One H6918 of Israel H3478 .
|
25. അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവൻ അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറെക്കയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
|
25. Therefore H5921 H3651 is the anger H639 of the LORD H3068 kindled H2734 against his people H5971 , and he hath stretched forth H5186 his hand H3027 against H5921 them , and hath smitten H5221 them : and the hills H2022 did tremble H7264 , and their carcasses H5038 were torn H1961 H5478 in the midst H7130 of the streets H2351 . For all H3605 this H2063 his anger H639 is not H3808 turned away H7725 , but his hand H3027 is stretched out H5186 still H5750 .
|
26. അവൻ ദൂരത്തുള്ള ജാതികൾക്കു ഒരു കൊടി, ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്നു അവരെ ചൂളകുത്തിവിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.
|
26. And he will lift up H5375 an ensign H5251 to the nations H1471 from far H4480 H7350 , and will hiss H8319 unto them from the end H4480 H7097 of the earth H776 : and, behold H2009 , they shall come H935 with speed H4120 swiftly H7031 :
|
27. അവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല.
|
27. None H369 shall be weary H5889 nor H369 stumble H3782 among them; none H3808 shall slumber H5123 nor H3808 sleep H3462 ; neither H3808 shall the girdle H232 of their loins H2504 be loosed H6605 , nor H3808 the latchet H8288 of their shoes H5275 be broken H5423 :
|
28. അവരുടെ അമ്പു കൂർത്തും വില്ലു എല്ലാം കുലെച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.
|
28. Whose H834 arrows H2671 are sharp H8150 , and all H3605 their bows H7198 bent H1869 , their horses H5483 ' hooves H6541 shall be counted H2803 like flint H6864 , and their wheels H1534 like a whirlwind H5492 :
|
29. അവരുടെ ഗർജ്ജനം സിംഹത്തിന്റേതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല.
|
29. Their roaring H7581 shall be like a lion H3833 , they shall roar H7580 like young lions H3715 : yea , they shall roar H5098 , and lay hold H270 of the prey H2964 , and shall carry it away safe H6403 , and none H369 shall deliver H5337 it .
|
30. അന്നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.
|
30. And in that H1931 day H3117 they shall roar H5098 against H5921 them like the roaring H5100 of the sea H3220 : and if one look H5027 unto the land H776 , behold H2009 darkness H2822 and sorrow H6862 , and the light H216 is darkened H2821 in the heavens H6183 thereof.
|