Bible Versions
Bible Books

1 Samuel 27 (MOV) Malayalam Old BSI Version

1 അനന്തരം ദാവീദ്ഞാന്‍ ഒരു ദിവസം ശൌലിന്റെ കയ്യാല്‍ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഔടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌല്‍ അപ്പോള്‍ യിസ്രായേല്‍ദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാന്‍ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സില്‍ നിശ്ചയിച്ചു.
2 അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറുപേരും ഗത്ത്രാജാവായ മാവോക്കിന്റെ മകന്‍ ആഖീശിന്റെ അടുക്കല്‍ ചെന്നു.
3 യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തില്‍ ആഖീശിന്റെ അടുക്കല്‍ പാര്‍ത്തു.
4 ദാവീദ് ഗത്തിലേക്കു ഔടിപ്പോയി എന്നു ശൌലിന്നു അറിവുകിട്ടി; അവന്‍ പിന്നെ അവനെ അന്വേഷിച്ചതുമില്ല.
5 ദാവീദ് ആഖീശിനോടുനിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ നാട്ടുപുറത്തു ഒരു ഊരില്‍ എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാന്‍ പാര്‍ത്തുകൊള്ളാം. രാജനഗരത്തില്‍ നിന്റെ അടുക്കല്‍ അടയിന്‍ പാര്‍ക്കുംന്നതു എന്തിന്നു എന്നു പറഞ്ഞു.
6 ആഖീശ് അന്നുതന്നെ അവന്നു സിക്ളാഗ് കല്പിച്ചു കൊടുത്തു; അതുകൊണ്ടു സിക്ളാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാര്‍ക്കുംള്ളതായിരിക്കുന്നു.
7 ദാവീദ് ഫെലിസ്ത്യദേശത്തു പാര്‍ത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.
8 ദാവീദും അവന്റെ ആളുകളും ഗെശൂര്‍യ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവര്‍ ശൂര്‍വരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂര്‍വ്വ നിവാസികളായിരുന്നു.
9 എന്നാല്‍ ദാവീദ് ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവന്‍ ആഖീശിന്റെ അടുക്കല്‍ മടങ്ങിവന്നു.
10 നിങ്ങള്‍ ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നുയെഹൂദെക്കു തെക്കും യെരപ്മേല്യര്‍ക്കും തെക്കും കേന്യര്‍ക്കും തെക്കും എന്നു ദാവീദ് പറഞ്ഞു.
11 ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവന്‍ ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവര്‍ നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തില്‍ വിവരം അറിയിപ്പാന്‍ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല.
12 ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ടു അവന്‍ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനില്‍ വിശ്വാസംവെച്ചു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×