|
|
1. നെബൂഖദ് നേസർരാജാവു പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽസംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി.
|
1. Nebuchadnezzar H5020 the king H4430 made H5648 an image H6755 of H1768 gold H1722 , whose height H7314 was threescore H8361 cubits H521 , and the breadth H6613 thereof six H8353 cubits H521 : he set it up H6966 in the plain H1236 of Dura H1757 , in the province H4083 of Babylon H895 .
|
2. നെബൂഖദ് നേസർരാജാവു പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവു നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടുവാൻ ആളയച്ചു.
|
2. Then Nebuchadnezzar H5020 the king H4430 sent H7972 to gather together H3673 the princes H324 , the governors H5460 , and the captains H6347 , the judges H148 , the treasurers H1411 , the counselors H1884 , the sheriffs H8614 , and all H3606 the rulers H7984 of the provinces H4083 , to come H858 to the dedication H2597 of the image H6755 which H1768 Nebuchadnezzar H5020 the king H4430 had set up H6966 .
|
3. അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവു നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടി, നെബൂഖദ് നേസർ നിർത്തിയ ബിംബത്തിന്റെ മുമ്പാകെ നിന്നു.
|
3. Then H116 the princes H324 , the governors H5460 , and captains H6347 , the judges H148 , the treasurers H1411 , the counselors H1884 , the sheriffs H8614 , and all H3606 the rulers H7984 of the provinces H4083 , were gathered together H3673 unto the dedication H2597 of the image H6755 that H1768 Nebuchadnezzar H5020 the king H4430 had set up H6966 ; and they stood H6966 before H6903 the image H6755 that H1768 Nebuchadnezzar H5020 had set up H6966 .
|
4. അപ്പോൾ ഘോഷകൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോടു കല്പിക്കുന്നതെന്തെന്നാൽ:
|
4. Then a herald H3744 cried H7123 aloud H2429 , To you it is commanded H560 , O people H5972 , nations H524 , and languages H3961 ,
|
5. കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധവാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണു, നെബൂഖദ്നേസർരാജാവു നിർത്തിയിരിക്കുന്ന സ്വർണ്ണബിംബത്തെ നമസ്കരിക്കേണം
|
5. That at what H1768 time H5732 ye hear H8086 the sound H7032 of the cornet H7162 , flute H4953 , harp H7030 , sackbut H5443 , psaltery H6460 , dulcimer H5481 , and all H3606 kinds H2178 of music H2170 , ye fall down H5308 and worship H5457 the golden H1722 image H6755 that H1768 Nebuchadnezzar H5020 the king H4430 hath set up H6966 :
|
6. ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നേ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.
|
6. And whoso H4479 H1768 falleth not down H5308 H3809 and worshipeth H5457 shall the same hour H8160 be cast H7412 into the midst H1459 of a burning H3345 fiery H5135 furnace H861 .
|
7. അതുകൊണ്ടു സകലവംശങ്ങളും കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലവംശങ്ങളും ജാതികളും ഭാഷക്കാരും വീണു നെബൂഖദ് നേസർരാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിച്ചു.
|
7. Therefore H3606 H6903 H1836 at that time H2166 , when H1768 all H3606 the people H5972 heard H8086 the sound H7032 of the cornet H7162 , flute H4953 , harp H7030 , sackbut H5443 , psaltery H6460 , and all H3606 kinds H2178 of music H2170 , all H3606 the people H5972 , the nations H524 , and the languages H3961 , fell down H5308 and worshiped H5457 the golden H1722 image H6755 that H1768 Nebuchadnezzar H5020 the king H4430 had set up H6966 .
|
8. എന്നാൽ ആ സമയത്തു ചില കല്ദയർ അടുത്തുവന്നു യെഹൂദന്മാരെ കുറ്റം ചുമത്തി.
|
8. Wherefore H3606 H6903 H1836 at that time H2166 certain H1400 Chaldeans H3779 came near H7127 , and accused H399 H7170 the Jews H1768 H3062 .
|
9. അവർ നെബൂഖദ് നേസർരാജാവിനെ ബോധിപ്പിച്ചതു: രാജാവു ദീർഘായുസ്സായിരിക്കട്ടെ!
|
9. They spoke H6032 and said H560 to the king H4430 Nebuchadnezzar H5020 , O king H4430 , live H2418 forever H5957 .
|
10. രാജാവേ, കാഹളം കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന ഏവനും വീണു സ്വർണ്ണബിംബത്തെ നമസ്കരിക്കേണമെന്നും
|
10. Thou H607 , O king H4430 , hast made H7761 a decree H2942 , that H1768 every H3606 man H606 that H1768 shall hear H8086 the sound H7032 of the cornet H7162 , flute H4953 , harp H7030 , sackbut H5443 , psaltery H6460 , and dulcimer H5481 , and all H3606 kinds H2178 of music H2170 , shall fall down H5308 and worship H5457 the golden H1722 image H6755 :
|
11. ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീർപ്പു കല്പിച്ചുവല്ലോ.
|
11. And whoso H4479 H1768 falleth not down H5308 H3809 and worshipeth H5457 , that he should be cast H7412 into the midst H1459 of a burning H3345 fiery H5135 furnace H861 .
|
12. ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.
|
12. There are H383 certain H1400 Jews H3062 whom H1768 thou hast set H4483 over H5922 the affairs H5673 of the province H4083 of Babylon H895 , Shadrach H7715 , Meshach H4336 , and Abed H5665 -nego; these H479 men H1400 , O king H4430 , have not H3809 regarded H7761 H2942 H5922 thee : they serve H6399 not H3809 thy gods H426 , nor H3809 worship H5457 the golden H1722 image H6755 which H1768 thou hast set up H6966 .
|
13. അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു.
|
13. Then H116 Nebuchadnezzar H5020 in his rage H7266 and fury H2528 commanded H560 to bring H858 Shadrach H7715 , Meshach H4336 , and Abed H5665 -nego. Then H116 they brought H858 these H479 men H1400 before H6925 the king H4430 .
|
14. നെബൂഖദ് നേസർ അവരോടു കല്പിച്ചതു: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നേയോ?
|
14. Nebuchadnezzar H5020 spoke H6032 and said H560 unto them, Is it true H6656 , O Shadrach H7715 , Meshach H4336 , and Abed H5665 -nego, do H383 not H3809 ye serve H6399 my gods H426 , nor H3809 worship H5457 the golden H1722 image H6755 which H1768 I have set up H6966 ?
|
15. ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?
|
15. Now H3705 if H2006 ye be H383 ready H6263 that H1768 at what H1768 time H5732 ye hear H8086 the sound H7032 of the cornet H7162 , flute H4953 , harp H7030 , sackbut H5443 , psaltery H6460 , and dulcimer H5481 , and all H3606 kinds H2178 of music H2170 , ye fall down H5308 and worship H5457 the image H6755 which H1768 I have made H5648 ; well : but if H2006 ye worship H5457 not H3809 , ye shall be cast H7412 the same hour H8160 into the midst H1459 of a burning H3345 fiery H5135 furnace H861 ; and who H4479 is that H1932 God H426 that H1768 shall deliver H7804 you out of H4481 my hands H3028 ?
|
16. ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോടു: നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല.
|
16. Shadrach H7715 , Meshach H4336 , and Abed H5665 -nego, answered H6032 and said H560 to the king H4430 , O Nebuchadnezzar H5020 , we H586 are not H3809 careful H2818 to answer H8421 thee in H5922 this H1836 matter H6600 .
|
17. ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.
|
17. If H2006 it be H383 so , our God H426 whom H1768 we H586 serve H6399 is able H3202 to deliver H7804 us from H4481 the burning H3345 fiery H5135 furnace H861 , and he will deliver H7804 us out of H4481 thine hand H3028 , O king H4430 .
|
18. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.
|
18. But if H2006 not H3809 , be H1934 it known H3046 unto thee , O king H4430 , that H1768 we will H383 not H3809 serve H6399 thy gods H426 , nor H3809 worship H5457 the golden H1722 image H6755 which H1768 thou hast set up H6966 .
|
19. അപ്പോൾ നെബൂഖദ് നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതിൽ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാൻ അവൻ കല്പിച്ചു.
|
19. Then H116 was Nebuchadnezzar H5020 full H4391 of fury H2528 , and the form H6755 of his visage H600 was changed H8133 against H5922 Shadrach H7715 , Meshach H4336 , and Abed H5665 -nego: therefore he spoke H6032 , and commanded H560 that they should heat H228 the furnace H861 one H2298 seven times H7655 more H5922 than H1768 it was wont H2370 to be heated H228 .
|
20. അവൻ തന്റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയിൽ ഇട്ടുകളവാൻ കല്പിച്ചു.
|
20. And he commanded H560 the most mighty H1401 H2429 men H1400 that H1768 were in his army H2429 to bind H3729 Shadrach H7715 , Meshach H4336 , and Abed H5665 -nego, and to cast H7412 them into the burning H3345 fiery H5135 furnace H861 .
|
21. അങ്ങനെ അവർ ആ പുരുഷന്മാരെ, അവരുടെ കാൽചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയിൽ ഇട്ടുകളഞ്ഞു.
|
21. Then H116 these H479 men H1400 were bound H3729 in their coats H5622 , their hosen H6361 , and their hats H3737 , and their other garments H3831 , and were cast H7412 into the midst H1459 of the burning H3345 fiery H5135 furnace H861 .
|
22. രാജകല്പന കർശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
|
22. Therefore H3606 H6903 H1836 because H4481 H1768 the king H4430 's commandment H4406 was urgent H2685 , and the furnace H861 exceeding H3493 hot H228 , the flame H7631 of H1768 the fire H5135 slew H6992 those H479 men H1400 that H1768 took up H5267 Shadrach H7715 , Meshach H4336 , and Abed H5665 -nego.
|
23. ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു.
|
23. And these H479 three H8532 men H1400 , Shadrach H7715 , Meshach H4336 , and Abed H5665 -nego , fell down H5308 bound H3729 into the midst H1459 of the burning H3345 fiery H5135 furnace H861 .
|
24. നെബൂഖദ്നേസർരാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു.
|
24. Then H116 Nebuchadnezzar H5020 the king H4430 was astonished H8429 , and rose up H6966 in haste H927 , and spoke H6032 , and said H560 unto his counselors H1907 , Did not H3809 we cast H7412 three H8532 men H1400 bound H3729 into the midst H1459 of the fire H5135 ? They answered H6032 and said H560 unto the king H4430 , True H3330 , O king H4430 .
|
25. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.
|
25. He answered H6032 and said H560 , Lo H1888 , I H576 see H2370 four H703 men H1400 loose H8271 , walking H1981 in the midst H1459 of the fire H5135 , and they have H383 no H3809 hurt H2257 ; and the form H7299 of H1768 the fourth H7244 is like H1821 the Son H1247 of God H426 .
|
26. നെബൂഖദ് നേസർ എരിയുന്ന തീച്ചൂളയുടെ വാതിൽക്കൽ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിൻ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്നു പുറത്തുവന്നു.
|
26. Then H116 Nebuchadnezzar H5020 came near H7127 to the mouth H8651 of the burning H3345 fiery H5135 furnace H861 , and spoke H6032 , and said H560 , Shadrach H7715 , Meshach H4336 , and Abed H5665 -nego , ye servants H5649 of H1768 the most high H5943 God H426 , come forth H5312 , and come H858 hither . Then H116 Shadrach H7715 , Meshach H4336 , and Abed H5665 -nego , came forth H5312 of H4481 the midst H1459 of the fire H5135 .
|
27. പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിന്നു തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും കാൽചട്ടെക്കു കേടു പറ്റാതെയും അവർക്കു തീയുടെ മണംപോലും തട്ടാതെയും ഇരുന്നതു കണ്ടു.
|
27. And the princes H324 , governors H5460 , and captains H6347 , and the king H4430 's counselors H1907 , being gathered together H3673 , saw H2370 these H479 men H1400 , upon whose H1768 bodies H1655 the fire H5135 had no power H7981 H3809 , nor H3809 was a hair H8177 of their head H7217 singed H2761 , neither H3809 were their coats H5622 changed H8133 , nor H3809 the smell H7382 of fire H5135 had passed H5709 on them.
|
28. അപ്പോൾ നെബൂഖദ് നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.
|
28. Then Nebuchadnezzar H5020 spoke H6032 , and said H560 , Blessed H1289 be the God H426 of H1768 Shadrach H7715 , Meshach H4336 , and Abed H5665 -nego, who H1768 hath sent H7972 his angel H4398 , and delivered H7804 his servants H5649 that H1768 trusted H7365 in H5922 him , and have changed H8133 the king H4430 's word H4406 , and yielded H3052 their bodies H1655 , that H1768 they might not H3809 serve H6399 nor H3809 worship H5457 any H3606 god H426 , except H3861 their own God H426 .
|
29. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു.
|
29. Therefore I make H4481 H7761 a decree H2942 , That H1768 every H3606 people H5972 , nation H524 , and language H3961 , which H1768 speak H560 any thing amiss H7955 against H5922 the God H426 of H1768 Shadrach H7715 , Meshach H4336 , and Abed H5665 -nego , shall be cut H5648 in pieces H1917 , and their houses H1005 shall be made H7739 a dunghill H5122 : because H3606 H6903 H1768 there is H383 no H3809 other H321 God H426 that H1768 can H3202 deliver H5338 after this sort H1836 .
|
30. പിന്നെ രാജാവു ശദ്രക്കിന്നും മേശക്കിന്നും അബേദ്നെഗോവിന്നും ബാബേൽസംസ്ഥാനത്തു സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തു
|
30. Then H116 the king H4430 promoted H6744 Shadrach H7715 , Meshach H4336 , and Abed H5665 -nego , in the province H4083 of Babylon H895 .
|