|
|
1. നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബിയാം യെഹൂദയിൽ വാണുതുടങ്ങി.
|
1. Now in the eighteenth H8083 H6240 year H8141 of king H4428 Jeroboam H3379 the son H1121 of Nebat H5028 reigned H4427 Abijam H38 over H5921 Judah H3063 .
|
2. അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേർ; അവൾ അബീശാലോമിന്റെ മകൾ ആയിരുന്നു.
|
2. Three H7969 years H8141 reigned H4427 he in Jerusalem H3389 . And his mother H517 's name H8034 was Maachah H4601 , the daughter H1323 of Abishalom H53 .
|
3. തന്റെ അപ്പൻ മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
|
3. And he walked H1980 in all H3605 the sins H2403 of his father H1 , which H834 he had done H6213 before H6440 him : and his heart H3824 was H1961 not H3808 perfect H8003 with H5973 the LORD H3068 his God H430 , as the heart H3824 of David H1732 his father H1 .
|
4. എങ്കിലും ദാവീദിൻ നിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയർത്തിയും യെരൂശലേമിനെ നിലനിർത്തിയുംകൊണ്ടു അവന്നു യെരൂശലേമിൽ ഒരു ദീപം നല്കി.
|
4. Nevertheless H3588 for David's sake H4616 H1732 did the LORD H3068 his God H430 give H5414 him a lamp H5216 in Jerusalem H3389 , to set up H6965 H853 his son H1121 after H310 him , and to establish H5975 H853 Jerusalem H3389 :
|
5. ദാവീദ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ മാത്രമല്ലാതെ അവൻ തന്നോടു കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.
|
5. Because H834 David H1732 did H6213 that which was H853 right H3477 in the eyes H5869 of the LORD H3068 , and turned not aside H3808 H5493 from any H4480 H3605 thing that H834 he commanded H6680 him all H3605 the days H3117 of his life H2416 , save only H7535 in the matter H1697 of Uriah H223 the Hittite H2850 .
|
6. രെഹബെയാമും യൊരോബെയാമും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
|
6. And there was H1961 war H4421 between H996 Rehoboam H7346 and Jeroboam H3379 all H3605 the days H3117 of his life H2416 .
|
7. അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
|
7. Now the rest H3499 of the acts H1697 of Abijam H38 , and all H3605 that H834 he did H6213 , are they H1992 not H3808 written H3789 in H5921 the book H5612 of the chronicles H1697 H3117 of the kings H4428 of Judah H3063 ? And there was H1961 war H4421 between H996 Abijam H38 and Jeroboam H3379 .
|
8. അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.
|
8. And Abijam H38 slept H7901 with H5973 his fathers H1 ; and they buried H6912 him in the city H5892 of David H1732 : and Asa H609 his son H1121 reigned H4427 in his stead H8478 .
|
9. യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.
|
9. And in the twentieth H6242 year H8141 of Jeroboam H3379 king H4428 of Israel H3478 reigned H4427 H4428 Asa H609 over Judah H3063 .
|
10. അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേർ; അവൾ അബിശാലോമിന്റെ മകൾ ആയിരുന്നു.
|
10. And forty H705 and one H259 years H8141 reigned H4427 he in Jerusalem H3389 . And his mother H517 's name H8034 was Maachah H4601 , the daughter H1323 of Abishalom H53 .
|
11. ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
|
11. And Asa H609 did H6213 that which was right H3477 in the eyes H5869 of the LORD H3068 , as did David H1732 his father H1 .
|
12. അവൻ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
|
12. And he took away H5674 the sodomites H6945 out of H4480 the land H776 , and removed H5493 H853 all H3605 the idols H1544 that H834 his fathers H1 had made H6213 .
|
13. തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ടു അവൻ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ളേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു.
|
13. And also H1571 H853 Maachah H4601 his mother H517 , even her he removed H5493 from being queen H4480 H1377 , because H834 she had made H6213 an idol H4656 in a grove H842 ; and Asa H609 destroyed H3772 H853 her idol H4656 , and burnt H8313 it by the brook H5158 Kidron H6939 .
|
14. എന്നാൽ പൂജാഗിരികൾക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു.
|
14. But the high places H1116 were not H3808 removed H5493 : nevertheless H7535 Asa H609 's heart H3824 was H1961 perfect H8003 with H5973 the LORD H3068 all H3605 his days H3117 .
|
15. വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
|
15. And he brought in H935 H853 the things which his father H1 had dedicated H6944 , and the things which himself had dedicated H6944 , into the house H1004 of the LORD H3068 , silver H3701 , and gold H2091 , and vessels H3627 .
|
16. ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
|
16. And there was H1961 war H4421 between H996 Asa H609 and Baasha H1201 king H4428 of Israel H3478 all H3605 their days H3117 .
|
17. യിസ്രായേൽരാജാവായ ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കൽ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.
|
17. And Baasha H1201 king H4428 of Israel H3478 went up H5927 against H5921 Judah H3063 , and built H1129 H853 Ramah H7414 , that he might not H1115 suffer H5414 any to go out H3318 or come in H935 to Asa H609 king H4428 of Judah H3063 .
|
18. അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കിൽ പാർത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു:
|
18. Then Asa H609 took H3947 H853 all H3605 the silver H3701 and the gold H2091 that were left H3498 in the treasures H214 of the house H1004 of the LORD H3068 , and the treasures H214 of the king H4428 's house H1004 , and delivered H5414 them into the hand H3027 of his servants H5650 : and king H4428 Asa H609 sent H7971 them to H413 Ben H1130 -hadad , the son H1121 of Tabrimon H2886 , the son H1121 of Hezion H2383 , king H4428 of Syria H758 , that dwelt H3427 at Damascus H1834 , saying H559 ,
|
19. എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രയേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.
|
19. There is a league H1285 between H996 me and thee, and between H996 my father H1 and thy father H1 : behold H2009 , I have sent H7971 unto thee a present H7810 of silver H3701 and gold H2091 ; come H1980 and break H6565 H853 thy league H1285 with H854 Baasha H1201 king H4428 of Israel H3478 , that he may depart H5927 from H4480 H5921 me.
|
20. ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
|
20. So Ben H1130 -hadad hearkened H8085 unto H413 king H4428 Asa H609 , and sent H7971 H853 the captains H8269 of the hosts H2428 which H834 he had against H5921 the cities H5892 of Israel H3478 , and smote H5221 H853 Ijon H5859 , and Dan H1835 , and Abel H62 -beth-maachah , and all H3605 Cinneroth H3672 , with H5921 all H3605 the land H776 of Naphtali H5321 .
|
21. ബയെശാ അതു കേട്ടപ്പോൾ രാമാ പണിയുന്നതു നിർത്തി തിർസ്സയിൽ തന്നേ പാർത്തു.
|
21. And it came to pass H1961 , when Baasha H1201 heard H8085 thereof , that he left off H2308 building H4480 H1129 of H853 Ramah H7414 , and dwelt H3427 in Tirzah H8656 .
|
22. ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
|
22. Then king H4428 Asa H609 made a proclamation H8085 throughout H853 all H3605 Judah H3063 ; none H369 was exempted H5355 : and they took away H5375 H853 the stones H68 of Ramah H7414 , and the timber H6086 thereof, wherewith H834 Baasha H1201 had built H1129 ; and king H4428 Asa H609 built H1129 with them H853 Geba H1387 of Benjamin H1144 , and Mizpah H4709 .
|
23. ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും അവൻ പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്തു അവന്റെ കാലുകൾക്കു ദീനംപിടിച്ചു.
|
23. The rest H3499 of all H3605 the acts H1697 of Asa H609 , and all H3605 his might H1369 , and all H3605 that H834 he did H6213 , and the cities H5892 which H834 he built H1129 , are they H1992 not H3808 written H3789 in H5921 the book H5612 of the chronicles H1697 H3117 of the kings H4428 of Judah H3063 ? Nevertheless H7535 in the time H6256 of his old age H2209 he was diseased H2470 in H853 his feet H7272 .
|
24. ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി.
|
24. And Asa H609 slept H7901 with H5973 his fathers H1 , and was buried H6912 with H5973 his fathers H1 in the city H5892 of David H1732 his father H1 : and Jehoshaphat H3092 his son H1121 reigned H4427 in his stead H8478 .
|
25. യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ടു സംവത്സരം യിസ്രായേലിൽ വാണു.
|
25. And Nadab H5070 the son H1121 of Jeroboam H3379 began to reign H4427 over H5921 Israel H3478 in the second H8147 year H8141 of Asa H609 king H4428 of Judah H3063 , and reigned H4427 over H5921 Israel H3478 two years H8141 .
|
26. അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
|
26. And he did H6213 evil H7451 in the sight H5869 of the LORD H3068 , and walked H1980 in the way H1870 of his father H1 , and in his sin H2403 wherewith H834 he made Israel to sin H2398 H853 H3478 .
|
27. എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോനിൽവെച്ചു അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.
|
27. And Baasha H1201 the son H1121 of Ahijah H281 , of the house H1004 of Issachar H3485 , conspired H7194 against H5921 him ; and Baasha H1201 smote H5221 him at Gibbethon H1405 , which H834 belonged to the Philistines H6430 ; for Nadab H5070 and all H3605 Israel H3478 laid siege H6696 to H5921 Gibbethon H1405 .
|
28. ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്നു; അവന്നു പകരം രാജാവായി.
|
28. Even in the third H7969 year H8141 of Asa H609 king H4428 of Judah H3063 did Baasha H1201 slay H4191 him , and reigned H4427 in his stead H8478 .
|
29. അവൻ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.
|
29. And it came to pass H1961 , when he reigned H4427 , that he smote H5221 H853 all H3605 the house H1004 of Jeroboam H3379 ; he left H7604 not H3808 to Jeroboam H3379 any H3605 that breathed H5397 , until H5704 he had destroyed H8045 him , according unto the saying H1697 of the LORD H3068 , which H834 he spoke H1696 by H3027 his servant H5650 Ahijah H281 the Shilonite H7888 :
|
30. യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും തന്നേ.
|
30. Because H5921 of the sins H2403 of Jeroboam H3379 which H834 he sinned H2398 , and which H834 he made Israel to sin H2398 H853 H3478 , by his provocation H3708 wherewith H834 he provoked H3707 H853 the LORD H3068 God H430 of Israel H3478 to anger.
|
31. നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
|
31. Now the rest H3499 of the acts H1697 of Nadab H5070 , and all H3605 that H834 he did H6213 , are they H1992 not H3808 written H3789 in H5921 the book H5612 of the chronicles H1697 H3117 of the kings H4428 of Israel H3478 ?
|
32. ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
|
32. And there was H1961 war H4421 between H996 Asa H609 and Baasha H1201 king H4428 of Israel H3478 all H3605 their days H3117 .
|
33. യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിർസ്സയിൽ ഇരുപത്തുനാലു സംവത്സരം വാണു.
|
33. In the third H7969 year H8141 of Asa H609 king H4428 of Judah H3063 began Baasha H1201 the son H1121 of Ahijah H281 to reign H4427 over H5921 all H3605 Israel H3478 in Tirzah H8656 , twenty H6242 and four H702 years H8141 .
|
34. അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
|
34. And he did H6213 evil H7451 in the sight H5869 of the LORD H3068 , and walked H1980 in the way H1870 of Jeroboam H3379 , and in his sin H2403 wherewith H834 he made Israel to sin H2398 H853 H3478 .
|