|
|
1. അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.
|
1. And Solomon H8010 made affinity H2859 with H854 Pharaoh H6547 king H4428 of Egypt H4714 , and took H3947 H853 Pharaoh H6547 's daughter H1323 , and brought H935 her into H413 the city H5892 of David H1732 , until H5704 he had made an end H3615 of building H1129 H853 his own house H1004 , and the house H1004 of the LORD H3068 , and the wall H2346 of Jerusalem H3389 round about H5439 .
|
2. എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളിൽവെച്ചു യാഗം കഴിച്ചുപോന്നു.
|
2. Only H7535 the people H5971 sacrificed H2076 in high places H1116 , because H3588 there was no H3808 house H1004 built H1129 unto the name H8034 of the LORD H3068 , until H5704 those H1992 days H3117 .
|
3. ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവൻ പൂജാഗിരികളിൽവെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
|
3. And Solomon H8010 loved H157 H853 the LORD H3068 , walking H1980 in the statutes H2708 of David H1732 his father H1 : only H7535 he H1931 sacrificed H2076 and burnt incense H6999 in high places H1116 .
|
4. രാജാവു ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.
|
4. And the king H4428 went H1980 to Gibeon H1391 to sacrifice H2076 there H8033 ; for H3588 that H1931 was the great H1419 high place H1116 : a thousand H505 burnt offerings H5930 did Solomon H8010 offer H5927 upon H5921 that H1931 altar H4196 .
|
5. ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.
|
5. In Gibeon H1391 the LORD H3068 appeared H7200 to H413 Solomon H8010 in a dream H2472 by night H3915 : and God H430 said H559 , Ask H7592 what H4100 I shall give H5414 thee.
|
6. അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
|
6. And Solomon H8010 said H559 , Thou H859 hast showed H6213 unto H5973 thy servant H5650 David H1732 my father H1 great H1419 mercy H2617 , according as H834 he walked H1980 before H6440 thee in truth H571 , and in righteousness H6666 , and in uprightness H3483 of heart H3824 with H5973 thee ; and thou hast kept H8104 for him H853 this H2088 great H1419 kindness H2617 , that thou hast given H5414 him a son H1121 to sit H3427 on H5921 his throne H3678 , as it is this H2088 day H3117 .
|
7. എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.
|
7. And now H6258 , O LORD H3068 my God H430 , thou H859 hast made H853 thy servant H5650 king H4427 instead H8478 of David H1732 my father H1 : and I H595 am but a little H6996 child H5288 : I know H3045 not H3808 how to go out H3318 or come in H935 .
|
8. നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
|
8. And thy servant H5650 is in the midst H8432 of thy people H5971 which H834 thou hast chosen H977 , a great H7227 people H5971 , that H834 cannot H3808 be numbered H4487 nor H3808 counted H5608 for multitude H4480 H7230 .
|
9. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും.
|
9. Give H5414 therefore thy servant H5650 an understanding H8085 heart H3820 to judge H8199 H853 thy people H5971 , that I may discern H995 between H996 good H2896 and bad H7451 : for H3588 who H4310 is able H3201 to judge H8199 this H2088 thy so great H3515 H853 a people H5971 ?
|
10. ശലോമോൻ ഈ കാര്യം ചോദിച്ചതു കർത്താവിന്നു പ്രസാദമായി.
|
10. And the speech H1697 pleased H3190 H5869 the Lord H136 , that H3588 Solomon H8010 had asked H7592 H853 this H2088 thing H1697 .
|
11. ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു
|
11. And God H430 said H559 unto H413 him, Because H3282 H834 thou hast asked H7592 H853 this H2088 thing H1697 , and hast not H3808 asked H7592 for thyself long H7227 life H3117 ; neither H3808 hast asked H7592 riches H6239 for thyself, nor H3808 hast asked H7592 the life H5315 of thine enemies H341 ; but hast asked H7592 for thyself understanding H995 to discern H8085 judgment H4941 ;
|
12. ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല.
|
12. Behold H2009 , I have done H6213 according to thy words H1697 : lo H2009 , I have given H5414 thee a wise H2450 and an understanding H995 heart H3820 ; so that H834 there was H1961 none H3808 like thee H3644 before H6440 thee, neither H3808 after H310 thee shall any arise H6965 like unto thee H3644 .
|
13. ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.
|
13. And I have also H1571 given H5414 thee that which H834 thou hast not H3808 asked H7592 , both H1571 riches H6239 , and H1571 honor H3519 : so that H834 there shall not H3808 be H1961 any H376 among the kings H4428 like unto thee H3644 all H3605 thy days H3117 .
|
14. നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും.
|
14. And if H518 thou wilt walk H1980 in my ways H1870 , to keep H8104 my statutes H2706 and my commandments H4687 , as H834 thy father H1 David H1732 did walk H1980 , then I will lengthen H748 H853 thy days H3117 .
|
15. ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപനം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെനിന്നു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകലഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.
|
15. And Solomon H8010 awoke H3364 ; and, behold H2009 , it was a dream H2472 . And he came H935 to Jerusalem H3389 , and stood H5975 before H6440 the ark H727 of the covenant H1285 of the LORD H136 , and offered up H5927 burnt offerings H5930 , and offered H6213 peace offerings H8002 , and made H6213 a feast H4960 to all H3605 his servants H5650 .
|
16. അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്നു അവന്റെ മുമ്പാകെ നിന്നു.
|
16. Then H227 came H935 there two H8147 women H802 , that were harlots H2181 , unto H413 the king H4428 , and stood H5975 before H6440 him.
|
17. അവരിൽ ഒരുത്തി പറഞ്ഞതു: തമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ചു ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
|
17. And the one H259 woman H802 said H559 , O H994 my lord H113 , I H589 and this H2063 woman H802 dwell H3427 in one H259 house H1004 ; and I was delivered of a child H3205 with H5973 her in the house H1004 .
|
18. ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടുപോരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.
|
18. And it came to pass H1961 the third H7992 day H3117 after that I was delivered H3205 , that this H2063 woman H802 was delivered H3205 also H1571 : and we H587 were together H3162 ; there was no H369 stranger H2114 with H854 us in the house H1004 , save H2108 we H587 two H8147 in the house H1004 .
|
19. എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ കിടന്നുപോയതുകൊണ്ടു അവൻ മരിച്ചു പോയി.
|
19. And this H2063 woman H802 's child H1121 died H4191 in the night H3915 ; because H834 she overlaid H7901 H5921 it.
|
20. അവൾ അർദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.
|
20. And she arose H6965 at midnight H8432 H3915 , and took H3947 H853 my son H1121 from beside H4480 H681 me , while thine handmaid H519 slept H3463 , and laid H7901 it in her bosom H2436 , and laid H7901 her dead H4191 child H1121 in my bosom H2436 .
|
21. രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അതു അടിയൻ പ്രസവിച്ച കുഞ്ഞല്ല.
|
21. And when I rose H6965 in the morning H1242 to give my child suck H3242 H853 H1121 , behold H2009 , it was dead H4191 : but when I had considered H995 H413 it in the morning H1242 , behold H2009 , it was H1961 not H3808 my son H1121 , which H834 I did bear H3205 .
|
22. അതിന്നു മറ്റെ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
|
22. And the other H312 woman H802 said H559 , Nay H3808 ; but H3588 the living H2416 is my son H1121 , and the dead H4191 is thy son H1121 . And this H2063 said H559 , No H3808 ; but H3588 the dead H4191 is thy son H1121 , and the living H2416 is my son H1121 . Thus they spoke H1696 before H6440 the king H4428 .
|
23. അപ്പോൾ രാജാവു കല്പിച്ചതു: ജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവൾ പറയുന്നു.
|
23. Then said H559 the king H4428 , The one H2063 saith H559 , This H2088 is my son H1121 that liveth H2416 , and thy son H1121 is the dead H4191 : and the other H2063 saith H559 , Nay H3808 ; but H3588 thy son H1121 is the dead H4191 , and my son H1121 is the living H2416 .
|
24. ഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവു കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.
|
24. And the king H4428 said H559 , Bring H3947 me a sword H2719 . And they brought H935 a sword H2719 before H6440 the king H4428 .
|
25. അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു.
|
25. And the king H4428 said H559 , Divide H1504 H853 the living H2416 child H3206 in two H8147 , and give H5414 H853 half H2677 to the one H259 , and half H2677 to the other H259 .
|
26. ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടു: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു.
|
26. Then spoke H559 the woman H802 whose H834 the living H2416 child H1121 was unto H413 the king H4428 , for H3588 her bowels H7356 yearned H3648 upon H5921 her son H1121 , and she said H559 , O H994 my lord H113 , give H5414 her H853 the living H2416 child H3205 , and in no H408 wise slay H4191 H4191 it . But the other H2063 said H559 , Let it be H1961 neither H1571 H3808 mine nor H1571 thine, but divide H1504 it .
|
27. അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവൾക്കു കൊടുപ്പിൻ; അവൾ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.
|
27. Then the king H4428 answered H6030 and said H559 , Give H5414 her H853 the living H2416 child H3205 , and in no H3808 wise slay H4191 H4191 it: she H1931 is the mother H517 thereof.
|
28. രാജാവു കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.
|
28. And all H3605 Israel H3478 heard H8085 of H853 the judgment H4941 which H834 the king H4428 had judged H8199 ; and they feared H3372 H4480 H6440 the king H4428 : for H3588 they saw H7200 that H3588 the wisdom H2451 of God H430 was in him H7130 , to do H6213 judgment H4941 .
|