|
|
1. എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതു: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.
|
1. And Elisha H477 the prophet H5030 called H7121 one H259 of the children H4480 H1121 of the prophets H5030 , and said H559 unto him , Gird up H2296 thy loins H4975 , and take H3947 this H2088 box H6378 of oil H8081 in thine hand H3027 , and go H1980 to Ramoth H7433 -gilead:
|
2. അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്നു അവന്റെ സഹോദരന്മാരുടെ നടുവിൽനിന്നു അവനെ എഴുന്നേല്പിച്ചു ഉൾമുറിയിലേക്കു കൊണ്ടുപോക.
|
2. And when thou comest H935 thither H8033 , look out H7200 there H8033 Jehu H3058 the son H1121 of Jehoshaphat H3092 the son H1121 of Nimshi H5250 , and go in H935 , and make him arise up H6965 from among H4480 H8432 his brethren H251 , and carry H935 him to an inner H2315 chamber H2315 ;
|
3. പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക.
|
3. Then take H3947 the box H6378 of oil H8081 , and pour H3332 it on H5921 his head H7218 , and say H559 , Thus H3541 saith H559 the LORD H3068 , I have anointed H4886 thee king H4428 over H413 Israel H3478 . Then open H6605 the door H1817 , and flee H5127 , and tarry H2442 not H3808 .
|
4. അങ്ങനെ പ്രവാചകനായ ആ യൌവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.
|
4. So the young man H5288 , even the young man H5288 the prophet H5030 , went H1980 to Ramoth H7433 -gilead.
|
5. അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ മരുമിച്ചു ഇരിക്കുന്നതു കണ്ടു: നായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവൻ പറഞ്ഞതിന്നു: ഞങ്ങൾ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവൻ ഉത്തരം പറഞ്ഞു.
|
5. And when he came H935 , behold H2009 , the captains H8269 of the host H2428 were sitting H3427 ; and he said H559 , I have an errand H1697 to H413 thee , O captain H8269 . And Jehu H3058 said H559 , Unto H413 which H4310 of all H4480 H3605 us? And he said H559 , To H413 thee , O captain H8269 .
|
6. അവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോൾ അവൻ തൈലം അവന്റെ തലയിൽ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു.
|
6. And he arose H6965 , and went H935 into the house H1004 ; and he poured H3332 the oil H8081 on H413 his head H7218 , and said H559 unto him, Thus H3541 saith H559 the LORD H3068 God H430 of Israel H3478 , I have anointed H4886 thee king H4428 over H413 the people H5971 of the LORD H3068 , even over H413 Israel H3478 .
|
7. എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാൻ പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.
|
7. And thou shalt smite H5221 H853 the house H1004 of Ahab H256 thy master H113 , that I may avenge H5358 the blood H1818 of my servants H5650 the prophets H5030 , and the blood H1818 of all H3605 the servants H5650 of the LORD H3068 , at the hand H4480 H3027 of Jezebel H348 .
|
8. ആഹാബ്ഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലിൽ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാൻ ഛേദിച്ചുകളയും.
|
8. For the whole H3605 house H1004 of Ahab H256 shall perish H6 : and I will cut off H3772 from Ahab H256 him that pisseth H8366 against the wall H7023 , and him that is shut up H6113 and left H5800 in Israel H3478 :
|
9. ഞാൻ ആഹാബ്ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
|
9. And I will make H5414 H853 the house H1004 of Ahab H256 like the house H1004 of Jeroboam H3379 the son H1121 of Nebat H5028 , and like the house H1004 of Baasha H1201 the son H1121 of Ahijah H281 :
|
10. ഈസേബെലിനെ യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്‍വാൻ ആരും ഉണ്ടാകയില്ല. പിന്നെ അവൻ വാതിൽ തുറന്നു ഓടിപ്പോയി.
|
10. And the dogs H3611 shall eat H398 Jezebel H348 in the portion H2506 of Jezreel H3157 , and there shall be none H369 to bury H6912 her . And he opened H6605 the door H1817 , and fled H5127 .
|
11. യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോടു: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവൻ അവരോടു: നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞകാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
|
11. Then Jehu H3058 came forth H3318 to H413 the servants H5650 of his lord H113 : and one said H559 unto him, Is all well H7965 ? wherefore H4069 came H935 this H2088 mad H7696 fellow to H413 thee? And he said H559 unto H413 them, Ye H859 know H3045 the man H376 , and H853 his communication H7879 .
|
12. എന്നാറെ അവർ: അതു നേരല്ല; നീ ഞങ്ങളോടു പറയേണം എന്നു പറഞ്ഞതിന്നു അവൻ: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നാദിയായി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോടു സംസാരിച്ചു എന്നു പറഞ്ഞു.
|
12. And they said H559 , It is false H8267 ; tell H5046 us now H4994 . And he said H559 , Thus H2063 and thus H2063 spoke H559 he to H413 me, saying H559 , Thus H3541 saith H559 the LORD H3068 , I have anointed H4886 thee king H4428 over H413 Israel H3478 .
|
13. ഉടനെ അവർ ബദ്ധപ്പെട്ടു ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേൽ അവന്റെ കാൽക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു.
|
13. Then they hasted H4116 , and took H3947 every man H376 his garment H899 , and put H7760 it under H8478 him on H413 the top H1634 of the stairs H4609 , and blew H8628 with trumpets H7782 , saying H559 , Jehu H3058 is king H4427 .
|
14. അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേൽനിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു.
|
14. So Jehu H3058 the son H1121 of Jehoshaphat H3092 the son H1121 of Nimshi H5250 conspired H7194 against H413 Joram H3141 . (Now Joram H3141 had H1961 kept H8104 Ramoth H7433 -gilead, he H1931 and all H3605 Israel H3478 , because H4480 H6440 of Hazael H2371 king H4428 of Syria H758 .
|
15. അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യർ തനിക്കു ഏല്പിച്ച മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രെയേലിൽ ചെന്നു ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു.
|
15. But king H4428 Joram H3088 was returned H7725 to be healed H7495 in Jezreel H3157 of H4480 the wounds H4347 which H834 the Syrians H761 had given H5221 him , when he fought H3898 with H854 Hazael H2371 king H4428 of Syria H758 .) And Jehu H3058 said H559 , If H518 it be H3426 your minds H5315 , then let none H408 go forth H3318 nor escape H6412 out of H4480 the city H5892 to go H1980 to tell H5046 it in Jezreel H3157 .
|
16. അങ്ങനെ യേഹൂ രഥം കയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
|
16. So Jehu H3058 rode in a chariot H7392 , and went H1980 to Jezreel H3157 ; for H3588 Joram H3141 lay H7901 there H8033 . And Ahaziah H274 king H4428 of Judah H3063 was come down H3381 to see H7200 H853 Joram H3141 .
|
17. യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവൽക്കാരൻ നിന്നിരുന്നു; അവൻ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടു: ഞാൻ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവൻ ചെന്നു: സമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.
|
17. And there stood H5975 a watchman H6822 on H5921 the tower H4026 in Jezreel H3157 , and he spied H7200 H853 the company H8229 of Jehu H3058 as he came H935 , and said H559 , I H589 see H7200 a company H8229 . And Joram H3088 said H559 , Take H3947 a horseman H7395 , and send H7971 to meet H7122 them , and let him say H559 , Is it peace H7965 ?
|
18. അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു. അപ്പോൾ കാവൽക്കാരൻ: ദൂതൻ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങിവരുന്നില്ല എന്നു അറിയിച്ചു.
|
18. So there went H1980 one on horseback H7392 H5483 to meet H7122 him , and said H559 , Thus H3541 saith H559 the king H4428 , Is it peace H7965 ? And Jehu H3058 said H559 , What H4100 hast thou to do with peace H7965 ? turn H5437 thee behind H413 H310 me . And the watchman H6822 told H5046 , saying H559 , The messenger H4397 came H935 to H5704 them H1992 , but he cometh not again H7725 H3808 .
|
19. അവൻ മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു.
|
19. Then he sent out H7971 a second H8145 on horseback H7392 H5483 , which came H935 to H413 them , and said H559 , Thus H3541 saith H559 the king H4428 , Is it peace H7965 ? And Jehu H3058 answered H559 , What H4100 hast thou to do with peace H7965 ? turn H5437 thee behind H413 H310 me.
|
20. അപ്പോൾ കാവൽക്കാരൻ: അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രന്തനപ്പോലെയല്ലോ അവൻ ഓടിച്ചുവരുന്നതു എന്നു പറഞ്ഞു.
|
20. And the watchman H6822 told H5046 , saying H559 , He came H935 even H5704 unto H413 them , and cometh not again H7725 H3808 : and the driving H4491 is like the driving H4491 of Jehu H3058 the son H1121 of Nimshi H5250 ; for H3588 he driveth H5090 furiously H7697 .
|
21. ഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കൽവെച്ചു അവനെ എതിരേറ്റു.
|
21. And Joram H3088 said H559 , Make ready H631 . And his chariot H7393 was made ready H631 . And Joram H3088 king H4428 of Israel H3478 and Ahaziah H274 king H4428 of Judah H3063 went out H3318 , each H376 in his chariot H7393 , and they went out H3318 against H7122 Jehu H3058 , and met H4672 him in the portion H2513 of Naboth H5022 the Jezreelite H3158 .
|
22. യേഹൂവിനെ കണ്ടപ്പോൾ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂ: നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
|
22. And it came to pass H1961 , when Joram H3088 saw H7200 H853 Jehu H3058 , that he said H559 , Is it peace H7965 , Jehu H3058 ? And he answered H559 , What H4100 peace H7965 , so long as H5704 the whoredoms H2183 of thy mother H517 Jezebel H348 and her witchcrafts H3785 are so many H7227 ?
|
23. അപ്പോൾ യോരാം രഥം തിരിച്ചു ഓടിച്ചുകൊണ്ടു അഹസ്യാവോടു: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.
|
23. And Joram H3088 turned H2015 his hands H3027 , and fled H5127 , and said H559 to H413 Ahaziah H274 , There is treachery H4820 , O Ahaziah H274 .
|
24. യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടു വീണു.
|
24. And Jehu H3058 drew a bow H7198 with his full H4390 strength H3027 , and smote H5221 H853 Jehoram H3088 between H996 his arms H2220 , and the arrow H2678 went out H3318 at his heart H4480 H3820 , and he sunk down H3766 in his chariot H7393 .
|
25. യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതു: അവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോൾ:
|
25. Then said H559 Jehu to H413 Bidkar H920 his captain H7991 , Take up H5375 , and cast H7993 him in the portion H2513 of the field H7704 of Naboth H5022 the Jezreelite H3158 : for H3588 remember H2142 how that , when I H589 and thou H859 H853 rode H7392 together H6776 after H310 Ahab H256 his father H1 , the LORD H3068 laid H5375 H853 this H2088 burden H4853 upon H5921 him;
|
26. നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ചു ഞാൻ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുപ്പാടു അവന്നു വിരോധമായി ഉണ്ടായെന്നു ഓർത്തുകൊൾക; അവനെ എടുത്തു യഹോവയുടെ വചന പ്രകാരം തന്നേ ഈ നിലത്തിൽ എറിഞ്ഞുകളക.
|
26. Surely H518 H3808 I have seen H7200 yesterday H570 H853 the blood H1818 of Naboth H5022 , and the blood H1818 of his sons H1121 , saith H5002 the LORD H3068 ; and I will requite H7999 thee in this H2063 plat H2513 , saith H5002 the LORD H3068 . Now H6258 therefore take H5375 and cast H7993 him into the plat H2513 of ground , according to the word H1697 of the LORD H3068 .
|
27. യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: അവനെയും രഥത്തിൽ വെട്ടിക്കളവിൻ എന്നു കല്പിച്ചു. അവർ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂർകയറ്റത്തിങ്കൽവെച്ചു അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്കു ഓടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
|
27. But when Ahaziah H274 the king H4428 of Judah H3063 saw H7200 this , he fled H5127 by the way H1870 of the garden H1588 house H1004 . And Jehu H3058 followed H7291 after H310 him , and said H559 , Smite H5221 him also H1571 in H413 the chariot H4818 . And they did so at the going up H4608 to Gur H1483 , which H834 is by H854 Ibleam H2991 . And he fled H5127 to Megiddo H4023 , and died H4191 there H8033 .
|
28. അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽവെച്ചു യെരൂശലേമിലേക്കു കെണ്ടുപോയി ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു.
|
28. And his servants H5650 carried him in a chariot H7392 H853 to Jerusalem H3389 , and buried H6912 him in his sepulcher H6900 with H5973 his fathers H1 in the city H5892 of David H1732 .
|
29. ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവു യെഹൂദയിൽ രാജാവായതു.
|
29. And in the eleventh H259 H6240 year H8141 of Joram H3141 the son H1121 of Ahab H256 began Ahaziah H274 to reign H4427 over H5921 Judah H3063 .
|
30. യേഹൂ യിസ്രായേലിൽ വന്നതു ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതിൽക്കൽകൂടി നോക്കി.
|
30. And when Jehu H3058 was come H935 to Jezreel H3157 , Jezebel H348 heard H8085 of it ; and she painted H7760 H6320 her face H5869 , and tired H3190 H853 her head H7218 , and looked out H8259 at H1157 a window H2474 .
|
31. യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.
|
31. And as Jehu H3058 entered in H935 at the gate H8179 , she said H559 , Had Zimri H2174 peace H7965 , who slew H2026 his master H113 ?
|
32. അവൻ തന്റെ മുഖം കിളിവാതിൽക്കലേക്കു ഉയർത്തി: ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കു നോക്കി.
|
32. And he lifted up H5375 his face H6440 to H413 the window H2474 , and said H559 , Who H4310 is on my side H854 ? who H4310 ? And there looked out H8259 to H413 him two H8147 or three H7969 eunuchs H5631 .
|
33. അവളെ താഴെ തള്ളിയിടുവിൻ എന്നു അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ ചവിട്ടിക്കളഞ്ഞു.
|
33. And he said H559 , Throw her down H8058 . So they threw her down H8058 : and some of her blood H4480 H1818 was sprinkled H5137 on H413 the wall H7023 , and on H413 the horses H5483 : and he trod her under foot H7429 .
|
34. അവൻ ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷം: ആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‍വിൻ; അവൾ രാജകുമാരിയല്ലോ എന്നു പറഞ്ഞു.
|
34. And when he was come in H935 , he did eat H398 and drink H8354 , and said H559 , Go, see H6485 now H4994 H853 this H2063 cursed H779 woman , and bury H6912 her: for H3588 she H1931 is a king H4428 's daughter H1323 .
|
35. അവർ അവളെ അടക്കം ചെയ്‍വാൻ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
|
35. And they went H1980 to bury H6912 her : but they found H4672 no more H3808 of her than H3588 H518 the skull H1538 , and the feet H7272 , and the palms H3709 of her hands H3027 .
|
36. അവർ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോൾ അവൻ: യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
|
36. Wherefore they came again H7725 , and told H5046 him . And he said H559 , This H1931 is the word H1697 of the LORD H3068 , which H834 he spoke H1696 by H3027 his servant H5650 Elijah H452 the Tishbite H8664 , saying H559 , In the portion H2506 of Jezreel H3157 shall dogs H3611 eat H398 H853 the flesh H1320 of Jezebel H348 :
|
37. അതു ഈസേബെൽ എന്നു പറവാൻ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേൽപ്രദേശത്തു വയലിലെ ചാണകം പോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവു എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനം തന്നേ ഇതു എന്നു പറഞ്ഞു.
|
37. And the carcass H5038 of Jezebel H348 shall be H1961 as dung H1828 upon H5921 the face H6440 of the field H7704 in the portion H2506 of Jezreel H3157 ; so that H834 they shall not H3808 say H559 , This H2063 is Jezebel H348 .
|