|
|
1. അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
|
1. And when Athaliah H6271 the mother H517 of Ahaziah H274 saw H7200 that H3588 her son H1121 was dead H4191 , she arose H6965 and destroyed H6 H853 all H3605 the seed H2233 royal H4467 .
|
2. എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാൻ ഇടയായില്ല.
|
2. But Jehosheba H3089 , the daughter H1323 of king H4428 Joram H3141 , sister H269 of Ahaziah H274 , took H3947 H853 Joash H3101 the son H1121 of Ahaziah H274 , and stole H1589 him from among H4480 H8432 the king H4428 's sons H1121 which were slain H4191 ; and they hid H5641 him, even him and his nurse H3243 , in the bedchamber H2315 H4296 from H4480 H6440 Athaliah H6271 , so that he was not H3808 slain H4191 .
|
3. അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു.
|
3. And he was H1961 with her H854 hid H2244 in the house H1004 of the LORD H3068 six H8337 years H8141 . And Athaliah H6271 did reign H4427 over H5921 the land H776 .
|
4. ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ചു കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോടു സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ടു യഹോവയുടെ ആലയത്തിൽവെച്ചു സത്യം ചെയ്യിച്ചിട്ടു അവർക്കു രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാൽ:
|
4. And the seventh H7637 year H8141 Jehoiada H3077 sent H7971 and fetched H3947 H853 the rulers H8269 over hundreds H3967 , with the captains H3746 and the guard H7323 , and brought H935 them to H413 him into the house H1004 of the LORD H3068 , and made H3772 a covenant H1285 with them , and took an oath H7650 of them in the house H1004 of the LORD H3068 , and showed H7200 them H853 the king H4428 's son H1121 .
|
5. നിങ്ങൾ ചെയ്യേണ്ടുന്ന കാര്യം ആവിതു: ശബ്ബത്തിൽ തവണമാറിവരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും
|
5. And he commanded H6680 them, saying H559 , This H2088 is the thing H1697 that H834 ye shall do H6213 ; A third part H7992 of H4480 you that enter H935 in on the sabbath H7676 shall even be keepers H8104 of the watch H4931 of the king H4428 's house H1004 ;
|
6. മൂന്നിൽ ഒരു ഭാഗം സൂർപടിവാതിൽക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതിൽക്കലും കാവൽ നിൽക്കേണം; ഇങ്ങനെ നിങ്ങൾ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം.
|
6. And a third part H7992 shall be at the gate H8179 of Sur H5495 ; and a third part H7992 at the gate H8179 behind H310 the guard H7323 : so shall ye keep H8104 H853 the watch H4931 of the house H1004 , that it be not broken down H4535 .
|
7. ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം.
|
7. And two H8147 parts H3027 of all H3605 you that go forth H3318 on the sabbath H7676 , even they shall keep H8104 H853 the watch H4931 of the house H1004 of the LORD H3068 about H413 the king H4428 .
|
8. നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നിൽക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും. നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാർ ചെയ്തു;
|
8. And ye shall compass H5362 H5921 the king H4428 round about H5439 , every man H376 with his weapons H3627 in his hand H3027 : and he that cometh H935 within H413 the ranges H7713 , let him be slain H4191 : and be H1961 ye with H854 the king H4428 as he goeth out H3318 and as he cometh in H935 .
|
9. അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിന്റെ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.
|
9. And the captains H8269 over the hundreds H3967 did H6213 according to all H3605 things that H834 Jehoiada H3077 the priest H3548 commanded H6680 : and they took H3947 every man H376 H853 his men H376 that were to come in H935 on the sabbath H7676 , with H5973 them that should go out H3318 on the sabbath H7676 , and came H935 to H413 Jehoiada H3077 the priest H3548 .
|
10. പുരോഹിതൻ ദാവീദ്‍രാജാവിന്റെ വകയായി യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്കു കൊടുത്തു.
|
10. And to the captains H8269 over hundreds H3967 did the priest H3548 give H5414 H853 king H4428 David H1732 's spears H2595 and shields H7982 , that H834 were in the temple H1004 of the LORD H3068 .
|
11. അകമ്പടികൾ ഒക്കെയും കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു.
|
11. And the guard H7323 stood H5975 , every man H376 with his weapons H3627 in his hand H3027 , round about H5439 H5921 the king H4428 , from the right corner H4480 H3802 H3233 of the temple H1004 to H5704 the left H8042 corner H3802 of the temple H1004 , along by the altar H4196 and the temple H1004 .
|
12. അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആർത്തു.
|
12. And he brought forth H3318 H853 the king H4428 's son H1121 , and put H5414 H853 the crown H5145 upon H5921 him , and gave him the testimony H5715 ; and they made him king H4427 H853 , and anointed H4886 him ; and they clapped H5221 their hands H3709 , and said H559 , God save H2421 the king H4428 .
|
13. അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
|
13. And when Athaliah H6271 heard H8085 H853 the noise H6963 of the guard H7323 and of the people H5971 , she came H935 to H413 the people H5971 into the temple H1004 of the LORD H3068 .
|
14. ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.
|
14. And when she looked H7200 , behold H2009 , the king H4428 stood H5975 by H5921 a pillar H5982 , as the manner H4941 was , and the princes H8269 and the trumpeters H2689 by H413 the king H4428 , and all H3605 the people H5971 of the land H776 rejoiced H8056 , and blew H8628 with trumpets H2689 : and Athaliah H6271 rent H7167 H853 her clothes H899 , and cried H7121 , Treason H7195 , Treason H7195 .
|
15. അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്കു കല്പന കൊടുത്തു; അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.
|
15. But Jehoiada H3077 the priest H3548 commanded H6680 H853 the captains H8269 of the hundreds H3967 , the officers H6485 of the host H2428 , and said H559 unto H413 them , Have her forth H3318 H853 without H413 H4480 H1004 the ranges H7713 : and him that followeth H935 H310 her kill H4191 with the sword H2719 . For H3588 the priest H3548 had said H559 , Let her not H408 be slain H4191 in the house H1004 of the LORD H3068 .
|
16. അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴിയായി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.
|
16. And they laid H7760 hands H3027 on her ; and she went H935 by the way H1870 by the which the horses H5483 came H3996 into the king H4428 's house H1004 : and there H8033 was she slain H4191 .
|
17. അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു.
|
17. And Jehoiada H3077 made H3772 H853 a covenant H1285 between H996 the LORD H3068 and the king H4428 and the people H5971 , that they should be H1961 the LORD H3068 's people H5971 ; between H996 the king H4428 also and the people H5971 .
|
18. പിന്നെ ദേശത്തെ ജനമൊക്കെയും ബാൽക്ഷേത്രത്തിൽ ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നു കളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെയും നിയമിച്ചു.
|
18. And all H3605 the people H5971 of the land H776 went H935 into the house H1004 of Baal H1168 , and broke it down H5422 ; his altars H4196 and his images H6754 broke they in pieces H7665 thoroughly H3190 , and slew H2026 H853 Mattan H4977 the priest H3548 of Baal H1168 before H6440 the altars H4196 . And the priest H3548 appointed H7760 officers H6486 over H5921 the house H1004 of the LORD H3068 .
|
19. അവൻ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നു ഇറക്കി അകമ്പടികളുടെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവൻ രാജാസനം പ്രാപിച്ചു.
|
19. And he took H3947 H853 the rulers H8269 over hundreds H3967 , and the captains H3746 , and the guard H7323 , and all H3605 the people H5971 of the land H776 ; and they brought down H3381 H853 the king H4428 from the house H4480 H1004 of the LORD H3068 , and came H935 by the way H1870 of the gate H8179 of the guard H7323 to the king H4428 's house H1004 . And he sat H3427 on H5921 the throne H3678 of the kings H4428 .
|
20. ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു.
|
20. And all H3605 the people H5971 of the land H776 rejoiced H8055 , and the city H5892 was in quiet H8252 : and they slew H4191 Athaliah H6271 with the sword H2719 beside the king H4428 's house H1004 .
|
21. യെഹോവാശ് രാജാവായപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു.
|
21. Seven H7651 years H8141 old H1121 was Jehoash H3060 when he began to reign H4427 .
|