Bible Versions
Bible Books

Acts 27:10 (MOV) Malayalam Old BSI Version

1 ഞങ്ങള്‍ കപ്പല്‍ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോള്‍ പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
2 അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഔടുവാനുള്ള ഒരു അദ്ര മുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനിക്കയില്‍ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളുടെക്കുടെ ഉണ്ടായിരുന്നു.
3 പിറ്റെന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്‍ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു.
4 അവിടെ നിന്നു ഞങ്ങള്‍ നീക്കി, കാറ്റു പ്രതിക്കുലമാകയാല്‍ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഔടി;
5 കിലിക്യ പംഫുല്യ കടല്‍വഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തില്‍ എത്തി.
6 അവിടെ ശതാധിപന്‍ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പല്‍ കണ്ടു ഞങ്ങളെ അതില്‍ കയറ്റി.
7 പിന്നെ ഞങ്ങള്‍ ബഹുദിവസം പതുക്കെ ഔടി, ക്നീദൊസ് തൂക്കില്‍ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാല്‍ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഔടി,
8 കരപറ്റി പ്രായസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.
9 ഇങ്ങനെ വളരെ നാള്‍ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്
10 പുരുഷന്മാരേ, യാത്രയില്‍ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങള്‍ക്കും ഏറിയ കഷ്ടനഷ്ടങ്ങള്‍ വരും എന്നു ഞാന്‍ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
11 ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാള്‍ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
12 തുറമുഖം ശീതകാലം കഴിപ്പാന്‍ തക്കതല്ലായ്കയാല്‍ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കില്‍ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
13 തെക്കന്‍ കാറ്റു മന്ദമായി ഊതുകയാല്‍ താല്പര്യം സാധിച്ചു എന്നു തോന്നി, അവര്‍ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഔടി.
14 കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലന്‍ എന്ന കൊടങ്കാറ്റു അടിച്ചു.
15 കപ്പല്‍ കാറ്റിന്റെ നേരെ നില്പാന്‍ കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ടു അങ്ങനെ പാറിപ്പോയി.
16 ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഔടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
17 അതു വലിച്ചുകയറ്റീട്ടു അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
18 ഞങ്ങള്‍ കൊടുങ്കാറ്റിനാല്‍ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവര്‍ ചരകൂ പുറത്തുകളഞ്ഞു.
19 മൂന്നാം നാള്‍ അവര്‍ സ്വന്തകയ്യാല്‍ കപ്പല്‍കോപ്പും കടലില്‍ ഇട്ടുകളഞ്ഞു.
20 വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാല്‍ ഞങ്ങള്‍ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
21 അവര്‍ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവില്‍ നിന്നുകൊണ്ടു പറഞ്ഞതുപുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയില്‍നിന്നു നീക്കാതെയും കഷ്ട നഷ്ടങ്ങള്‍ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.
22 എങ്കിലും ഇപ്പോള്‍ ധൈര്യത്തോടിരിപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളില്‍ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.
23 എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന്‍ രാത്രിയില്‍ എന്റെ അടുക്കല്‍നിന്നു
24 പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില്‍ നില്‍ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
25 അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിന്‍ ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു.
26 എങ്കിലും നാം ഒരു ദ്വീപിന്മേല്‍ മുട്ടി വീഴേണ്ടതാകുന്നു.
27 പതിന്നാലാം രാത്രിയായപ്പോള്‍ ഞങ്ങള്‍ അദ്രിയക്കടലില്‍ അലയുന്നേരം അര്‍ദ്ധരാത്രിയില്‍ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പല്‍ക്കാര്‍ക്കും തോന്നി.
28 അവര്‍ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു.
29 പാറ സ്ഥലങ്ങളില്‍ അകപ്പെടും എന്നു പേടിച്ചു അവര്‍ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു.
30 എന്നാല്‍ കപ്പല്‍ക്കാര്‍ കപ്പല്‍ വിട്ടു ഔടിപ്പോകുവാന്‍ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി.
31 അപ്പോള്‍ പൌലൊസ് ശതാധിപനോടും പടയാളികളോടുംഇവര്‍ കപ്പലില്‍ താമസിച്ചല്ലാതെ നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ കഴിയുന്നതല്ല എന്നു പറഞ്ഞു.
32 പടയാളികള്‍ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
33 നേരം വെളുക്കാറായപ്പോള്‍ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചുനിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
34 അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളില്‍ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
35 ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
36 അപ്പോള്‍ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.
37 കപ്പലില്‍ ഞങ്ങള്‍ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആള്‍ ഉണ്ടായിരുന്നു.
38 അവര്‍ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലില്‍ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.
39 വെളിച്ചമായപ്പോള്‍ ഇന്ന ദേശം എന്നു അവര്‍ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കില്‍ കപ്പല്‍ അതിലേക്കു ഔടിക്കേണം എന്നു ഭാവിച്ചു.
40 നങ്കൂരം അറുത്തു കടലില്‍ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഔടി.
41 ഇരുകടല്‍ കൂടിയോരു സ്ഥലത്തിന്മേല്‍ ചെന്നു കയറുകയാല്‍ കപ്പല്‍ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താല്‍ ഉടഞ്ഞുപോയി.
42 തടവുകാരില്‍ ആരും നീന്തി ഔടിപ്പോകാതിരിപ്പാന്‍ അവരെ കൊല്ലേണം എന്നു പടയാളികള്‍ ആലോചിച്ചു.
43 ശതാധിപനോ പൌലൊസിനെ രക്ഷിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാന്‍ കഴിയുന്നവര്‍ ആദ്യം ചാടി കരെക്കു പറ്റുവാനും
44 ശേഷമുള്ളവര്‍ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയില്‍ എത്തി രക്ഷപ്പെടുവാന്‍ സംഗതിവന്നു.
1 And G1161 when G5613 it was determined G2919 that we G2248 should sail G636 into G1519 Italy, G2482 they delivered G3860 G5037 Paul G3972 and G2532 certain G5100 other G2087 prisoners G1202 unto one named G3686 Julius, G2457 a centurion G1543 of Augustus' G4575 band. G4686
2 And G1161 entering into G1910 a ship G4143 of Adramyttium, G98 we launched, G321 meaning G3195 to sail G4126 by the G3588 coasts G5117 of G2596 Asia; G773 one Aristarchus, G708 a Macedonian G3110 of Thessalonica, G2331 being G5607 with G4862 us. G2254
3 And G5037 the G3588 next G2087 day we touched G2609 at G1519 Sidon. G4605 And G5037 Julius G2457 courteously G5364 entreated G5530 Paul, G3972 and gave him liberty G2010 to go G4198 unto G4314 his friends G5384 to refresh himself G5177 G1958 .
4 And when we had launched from thence G2547 G321 , we sailed under G5284 Cyprus, G2954 because the G3588 winds G417 were G1511 contrary. G1727
5 And G5037 when we had sailed over G1277 the G3588 sea G3989 of G2596 Cilicia G2791 and G2532 Pamphylia, G3828 we came G2718 to G1519 Myra, G3460 a city of Lycia. G3073
6 And there G2546 the G3588 centurion G1543 found G2147 a ship G4143 of Alexandria G222 sailing G4126 into G1519 Italy; G2482 and he put G1688 us G2248 therein G1519 G846 .
7 And G1161 when we had sailed slowly G1020 many G2425 days, G2250 and G2532 scarce G3433 were come G1096 over against G2596 Cnidus, G2834 the G3588 wind G417 not G3361 suffering G4330 us, G2248 we sailed under G5284 Crete, G2914 over against G2596 Salmone; G4534
8 And G5037 , hardly G3433 passing G3881 it, G846 came G2064 unto G1519 a G5100 place G5117 which is called G2564 The fair G2568 havens; nigh G1451 whereunto G3739 was G2258 the city G4172 of Lasea. G2996
9 Now G1161 when much G2425 time G5550 was spent, G1230 and G2532 when sailing G4144 was G5607 now G2235 dangerous, G2000 because G2532 the G3588 fast G3521 was now already past G3928 G2235 , Paul G3972 admonished G3867 them,
10 And said G3004 unto them, G846 Sirs, G435 I perceive G2334 that G3754 this voyage G4144 will G3195 be G1510 with G3326 hurt G5196 and G2532 much G4183 damage, G2209 not G3756 only G3440 of the G3588 lading G5414 and G2532 ship, G4143 but G235 also G2532 of our G2257 lives. G5590
11 Nevertheless G1161 the G3588 centurion G1543 believed G3982 the G3588 master G2942 and G2532 the G3588 owner of the ship, G3490 more G3123 than G2228 those things which were spoken G3004 by G5259 Paul. G3972
12 And G1161 because the G3588 haven G3040 was G5225 not commodious G428 to G4314 winter in, G3915 the G3588 more part G4119 advised G5087 G1012 to depart G321 thence also, G2547 if by any means G1513 they might G1410 attain G2658 to G1519 Phenice, G5405 and there to winter; G3914 which is an haven G3040 of Crete, G2914 and lieth G991 toward G2596 the southwest G3047 and G2532 northwest. G5566
13 And G1161 when the south wind G3558 blew softly, G5285 supposing G1380 that they had obtained G2902 their purpose, G4286 loosing G142 G788 thence, they sailed close by G3881 Crete. G2914
14 But G1161 not G3756 long G4183 after G3326 there arose G906 against G2596 it G846 a tempestuous G5189 wind, G417 called G2564 Euroclydon. G2148
15 And G1161 when the G3588 ship G4143 was caught, G4884 and G2532 could G1410 not G3361 bear up G503 into the G3588 wind, G417 we let her drive G1929 G5342 .
16 And G1161 running under G5295 a certain G5100 island G3519 which is called G2564 Clauda, G2802 we had much work G2480 G3433 to come by G1096 G4031 the G3588 boat: G4627
17 Which G3739 when they had taken up, G142 they used G5530 helps, G996 undergirding G5269 the G3588 ship; G4143 and, G5037 fearing G5399 lest G3361 they should fall G1601 into G1519 the G3588 quicksands, G4950 struck sail G5465 G4632 , and so G3779 were driven. G5342
18 And G1161 we G2257 being exceedingly G4971 tossed with a tempest, G5492 the G3588 next G1836 day they lightened the ship G4160 G1546 ;
19 And G2532 the G3588 third G5154 day we cast out G4496 with our own hands G849 the G3588 tackling G4631 of the G3588 ship. G4143
20 And G1161 when neither G3383 sun G2246 nor G3383 stars G798 in G1909 many G4119 days G2250 appeared, G2014 and G5037 no G3756 small G3641 tempest G5494 lay on G1945 us, all G3956 hope G1680 that we G2248 should be saved G4982 was then G3063 taken away. G4014
21 But G1161 after G5225 long G4183 abstinence G776 Paul G3972 stood forth G2476 in G1722 the midst G3319 of them, G848 and said G2036 G5599 , Sirs, G435 ye should G1163 have G3303 hearkened G3980 unto me, G3427 and not G3361 have loosed G321 from G575 Crete, G2914 and G5037 to have gained G2770 this G5026 harm G5196 and G2532 loss. G2209
22 And G2532 now G3569 I exhort G3867 you G5209 to be of good cheer: G2114 for G1063 there shall be G2071 no G3762 loss G580 of any man's life G5590 among G1537 you, G5216 but G4133 of the G3588 ship. G4143
23 For G1063 there stood by G3936 me G3427 this G5026 night G3571 the angel G32 of God, G2316 whose G3739 I am, G1510 and G2532 whom G3739 I serve, G3000
24 Saying G3004 , Fear G5399 not, G3361 Paul; G3972 thou G4571 must G1163 be brought before G3936 Caesar: G2541 and, G2532 lo, G2400 God G2316 hath given G5483 thee G4671 all G3956 them that sail G4126 with G3326 thee. G4675
25 Wherefore G1352 , sirs, G435 be of good cheer: G2114 for G1063 I believe G4100 God, G2316 that G3754 it G3779 shall be G2071 even as G2596 G3739 G5158 it was told G2980 me. G3427
26 Howbeit G1161 we G2248 must G1163 be cast G1601 upon G1519 a certain G5100 island. G3520
27 But G1161 when G5613 the fourteenth G5065 night G3571 was come, G1096 as we G2257 were driven up and down G1308 in G1722 Adria, G99 about G2596 midnight G3319 G3571 the G3588 shipmen G3492 deemed G5282 that they G848 drew near G4317 to some G5100 country; G5561
28 And G2532 sounded, G1001 and found G2147 it twenty G1501 fathoms: G3712 and G1161 when they had gone a little further G1339 G1024 , they sounded G1001 again, G3825 and G2532 found G2147 it fifteen G1178 fathoms. G3712
29 Then G5037 fearing G5399 lest G3381 we should have fallen G1601 upon G1519 rocks G5138 G5117 , they cast G4496 four G5064 anchors G45 out G1537 of the stern, G4403 and wished G2172 for the day G2250 G1096 .
30 And G1161 as the G3588 shipmen G3492 were about G2212 to flee G5343 out of G1537 the G3588 ship, G4143 when G2532 they had let down G5465 the G3588 boat G4627 into G1519 the G3588 sea, G2281 under color G4392 as though G5613 they would G3195 have cast G1614 anchors G45 out of G1537 the foreship, G4408
31 Paul G3972 said G2036 to the G3588 centurion G1543 and G2532 to the G3588 soldiers, G4757 Except G3362 these G3778 abide G3306 in G1722 the G3588 ship, G4143 ye G5210 cannot G1410 G3756 be saved. G4982
32 Then G5119 the G3588 soldiers G4757 cut off G609 the G3588 ropes G4979 of the G3588 boat, G4627 and G2532 let G1439 her G846 fall off. G1601
33 And G1161 while G891 G3739 the day G2250 was G3195 coming on, G1096 Paul G3972 besought G3870 them all G537 to take G3335 meat, G5160 saying, G3004 This day G4594 is the fourteenth G5065 day G2250 that ye have tarried G4328 and continued G1300 fasting, G777 having taken G4355 nothing. G3367
34 Wherefore G1352 I pray G3870 you G5209 to take G4355 some meat: G5160 for G1063 this G5124 is G5225 for G4314 your G5212 health: G4991 for G1063 there shall not an hair G2359 fall G4098 from G1537 the G3588 head G2776 of any G3762 of you. G5216
35 And G1161 when he had thus G5023 spoken, G2036 he G2532 took G2983 bread, G740 and gave thanks G2168 to God G2316 in presence G1799 of them all: G3956 and G2532 when he had broken G2806 it, he began G756 to eat. G2068
36 Then G1161 were G1096 they all G3956 of good cheer, G2115 and they G848 also G2532 took G4355 some meat. G5160
37 And G1161 we were G2258 in all G3956 in G1722 the G3588 ship G4143 two hundred threescore and sixteen G1250 G1440 G1803 souls. G5590
38 And G1161 when they had eaten enough G2880 G5160 , they lightened G2893 the G3588 ship, G4143 and cast out G1544 the G3588 wheat G4621 into G1519 the G3588 sea. G2281
39 And G1161 when G3753 it was G1096 day, G2250 they knew G1921 not G3756 the G3588 land: G1093 but G1161 they discovered G2657 a certain G5100 creek G2859 with G2192 a shore, G123 into G1519 the which G3739 they were minded, G1011 if G1487 it were possible, G1410 to thrust in G1856 the G3588 ship. G4143
40 And G2532 when they had taken up G4014 the G3588 anchors, G45 they committed G1439 themselves unto G1519 the G3588 sea, G2281 and G260 loosed G447 the G3588 rudder G4079 bands, G2202 and G2532 hoisted up G1869 the G3588 mainsail G736 to the G3588 wind, G4154 and made G2722 toward G1519 shore. G123
41 And G1161 falling G4045 into G1519 a place G5117 where two seas met, G1337 they ran the ship aground G2027 G3588; G3491 and G2532 the G3588 forepart G4408 G3303 stuck fast, G2043 and remained G3306 unmovable, G761 but G1161 the G3588 hinder part G4403 was broken G3089 with G5259 the G3588 violence G970 of the G3588 waves. G2949
42 And G1161 the G3588 soldiers' G4757 counsel G1012 was G1096 to G2443 kill G615 the G3588 prisoners, G1202 lest any of them G3361 G5100 should swim out, G1579 and escape. G1309
43 But G1161 the G3588 centurion, G1543 willing G1014 to save G1295 Paul, G3972 kept G2967 them G846 from their purpose; G1013 and G5037 commanded G2753 that they which could G1410 swim G2860 should cast G641 themselves first G4413 into the sea , and get G1826 to G1909 land: G1093
44 And G2532 the G3588 rest, G3062 some G3739 on G1909 boards, G4548 and G1161 some G3739 G3303 on G1909 broken pieces G5100 of G575 the G3588 ship. G4143 And G2532 so G3779 it came to pass, G1096 that they escaped all safe G1295 G3956 to G1909 land. G1093
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×