Bible Versions
Bible Books

Ecclesiastes 2:14 (MOV) Malayalam Old BSI Version

1 ഞാന്‍ എന്നോടു തന്നേ പറഞ്ഞുവരിക; ഞാന്‍ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്‍ക.
2 എന്നാല്‍ അതും മായ തന്നേ. ഞാന്‍ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.
3 മനുഷ്യര്‍ക്കും ആകാശത്തിന്‍ കീഴെ ജീവപര്യന്തം ചെയ്‍വാന്‍ നല്ലതു ഏതെന്നു ഞാന്‍ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാന്‍ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊള്‍വാനും എന്റെ മനസ്സില്‍ നിരൂപിച്ചു.
4 ഞാന്‍ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.
5 ഞാന്‍ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയില്‍ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.
6 വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാന്‍ കുളങ്ങളും കുഴിപ്പിച്ചു.
7 ഞാന്‍ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടില്‍ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമില്‍ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.
8 ഞാന്‍ വെള്ളിയും പൊന്നും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.
9 ഇങ്ങനെ ഞാന്‍ , എനിക്കുമുമ്പു യെരൂശലേമില്‍ ഉണ്ടായിരുന്നു എല്ലാവരിലും മഹാനായിത്തീര്‍ന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നില്‍ ഉറെച്ചുനിന്നു.
10 എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാന്‍ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.
11 ഞാന്‍ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാന്‍ ചെയ്‍വാന്‍ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴില്‍ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.
12 ഞാന്‍ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാന്‍ തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യന്‍ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.
13 വെളിച്ചം ഇരുളിനെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്വത്തെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാന്‍ കണ്ടു.
14 ജ്ഞാനിക്കു തലയില്‍ കണ്ണുണ്ടു; ഭോഷന്‍ ഇരുട്ടില്‍ നടക്കുന്നു; എന്നാല്‍ അവര്‍ക്കും എല്ലാവര്‍ക്കും ഗതി ഒന്നു തന്നേ എന്നു ഞാന്‍ ഗ്രഹിച്ചു.
15 ആകയാല്‍ ഞാന്‍ എന്നോടുഭോഷന്നും എനിക്കും ഗതി ഒന്നു തന്നേ; പിന്നെ ഞാന്‍ എന്തിന്നു അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു.
16 ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഔര്‍മ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷന്‍ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
17 അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാന്‍ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.
18 സൂര്യന്നു കീഴെ ഞാന്‍ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാന്‍ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാന്‍ അതു വെച്ചേക്കേണ്ടിവരുമല്ലോ.
19 അവന്‍ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആര്‍ക്കറിയാം? എന്തായാലും ഞാന്‍ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവന്‍ അധികാരം പ്രാപിക്കും. അതും മായ അത്രേ.
20 ആകയാല്‍ സൂര്യന്നു കീഴെ പ്രയത്നിച്ച സര്‍വ്വപ്രയത്നത്തെക്കുറിച്ചും ഞാന്‍ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാന്‍ തുടങ്ങി.
21 ഒരുത്തന്‍ ജ്ഞാനത്തോടും അറിവോടും സാമര്‍ത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതില്‍ പ്രയത്നിക്കാത്ത ഒരുത്തന്നു അവന്‍ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.
22 സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?
23 അവന്റെ നാളുകള്‍ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ.
24 തിന്നു കുടിച്ചു തന്റെ പ്രയത്നത്താല്‍ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യില്‍നിന്നുള്ളതു എന്നു ഞാന്‍ കണ്ടു.
25 അവന്‍ നല്കീട്ടല്ലാതെ ആര്‍ ഭക്ഷിക്കും ആര്‍ അനുഭവിക്കും?
26 തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവന്‍ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാന്‍ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.
1 I H589 said H559 in mine heart, H3820 Go to H1980 now, H4994 I will prove H5254 thee with mirth, H8057 therefore enjoy H7200 pleasure: H2896 and, behold, H2009 this H1931 also H1571 is vanity. H1892
2 I said H559 of laughter, H7814 It is mad: H1984 and of mirth, H8057 What H4100 doeth H6213 it H2090 ?
3 I sought H8446 in mine heart H3820 to give H4900 H853 myself H1320 unto wine, H3196 yet acquainting H5090 mine heart H3820 with wisdom; H2451 and to lay hold H270 on folly, H5531 till H5704 H834 I might see H7200 what H335 was that H2088 good H2896 for the sons H1121 of men, H120 which H834 they should do H6213 under H8478 the heaven H8064 all H4557 the days H3117 of their life. H2416
4 I made me great H1431 works; H4639 I built H1129 me houses; H1004 I planted H5193 me vineyards: H3754
5 I made H6213 me gardens H1593 and orchards, H6508 and I planted H5193 trees H6086 in them of all H3605 kind of fruits: H6529
6 I made H6213 me pools H1295 of water, H4325 to water H8248 therewith H4480 the wood H3293 that bringeth forth H6779 trees: H6086
7 I got H7069 me servants H5650 and maidens, H8198 and had H1961 servants born H1121 in my house; H1004 also H1571 I had H1961 great H7235 possessions H4735 of great H1241 and small cattle H6629 above all H4480 H3605 that were H7945 H1961 in Jerusalem H3389 before H6440 me:
8 I gathered H3664 me also H1571 silver H3701 and gold, H2091 and the peculiar treasure H5459 of kings H4428 and of the provinces: H4082 I got H6213 me men singers H7891 and women singers, H7891 and the delights H8588 of the sons H1121 of men, H120 as musical instruments H7705 H7705 , and that of all sorts.
9 So I was great, H1431 and increased more H3254 than all H4480 H3605 that were H7945 H1961 before H6440 me in Jerusalem: H3389 also H637 my wisdom H2451 remained H5975 with me.
10 And whatsoever H3605 H834 mine eyes H5869 desired H7592 I kept H680 not H3808 from H4480 them , I withheld H4513 not H3808 H853 my heart H3820 from any H4480 H3605 joy; H8057 for H3588 my heart H3820 rejoiced H8056 in all H4480 H3605 my labor: H5999 and this H2088 was H1961 my portion H2506 of all H4480 H3605 my labor. H5999
11 Then I H589 looked H6437 on all H3605 the works H4639 that my hands had wrought H7945 H6213, H3027 and on the labor H5999 that I had labored H7945 H5998 to do: H6213 and, behold, H2009 all H3605 was vanity H1892 and vexation H7469 of spirit, H7307 and there was no H369 profit H3504 under H8478 the sun. H8121
12 And I H589 turned H6437 myself to behold H7200 wisdom, H2451 and madness, H1947 and folly: H5531 for H3588 what H4100 can the man H120 do that cometh H7945 H935 after H310 the king H4428 ? even H853 that which H834 hath been already H3528 done. H6213
13 Then I H589 saw H7200 that H7945 H3426 wisdom H2451 excelleth H3504 folly H4480 H5531 , as far as light H216 excelleth H3504 darkness H4480 H2822 .
14 The wise man's H2450 eyes H5869 are in his head; H7218 but the fool H3684 walketh H1980 in darkness: H2822 and I myself H589 perceived H3045 also H1571 that one event H7945 H4745 H259 happeneth H7136 to H854 them all. H3605
15 Then said H559 I H589 in my heart, H3820 As it happeneth H4745 to the fool, H3684 so it happeneth H7136 even H1571 to me ; and why H4100 was I H589 then H227 more H3148 wise H2449 ? Then I said H1696 in my heart, H3820 that this H2088 also H7945 H1571 is vanity. H1892
16 For H3588 there is no H369 remembrance H2146 of the wise H2450 more than H5973 of the fool H3684 forever; H5769 seeing that which now H7945 H3528 is in the days H3117 to come H935 shall all H3605 be forgotten. H7911 And how H349 dieth H4191 the wise H2450 man ? as H5973 the fool. H3684
17 Therefore I hated H8130 H853 life; H2416 because H3588 the work H4639 that is wrought H7945 H6213 under H8478 the sun H8121 is grievous H7451 unto H5921 me: for H3588 all H3605 is vanity H1892 and vexation H7469 of spirit. H7307
18 Yea, I H589 hated H8130 H853 all H3605 my labor H5999 which I H7945 H589 had taken H6001 under H8478 the sun: H8121 because I should leave H7945 H5117 it unto the man H120 that shall be H7945 H1961 after H310 me.
19 And who H4310 knoweth H3045 whether he shall be H1961 a wise H2450 man or H176 a fool H5530 ? yet shall he have rule H7980 over all H3605 my labor H5999 wherein I have labored H7945 H5998 , and wherein I have showed myself wise H7945 H2449 under H8478 the sun. H8121 This H2088 is also H1571 vanity. H1892
20 Therefore I H589 went about H5437 to cause H853 my heart H3820 to despair H2976 of H5921 all H3605 the labor H5999 which I took H7945 H5998 under H8478 the sun. H8121
21 For H3588 there is H3426 a man H120 whose labor H7945 H5999 is in wisdom, H2451 and in knowledge, H1847 and in equity; H3788 yet to a man H120 that hath not H7945 H3808 labored H5998 therein shall he leave H5414 it for his portion. H2506 This H2088 also H1571 is vanity H1892 and a great H7227 evil. H7451
22 For H3588 what H4100 hath H1933 man H120 of all H3605 his labor, H5999 and of the vexation H7475 of his heart, H3820 wherein he H7945 H1931 hath labored H6001 under H8478 the sun H8121 ?
23 For H3588 all H3605 his days H3117 are sorrows, H4341 and his travail H6045 grief; H3708 yea, H1571 his heart H3820 taketh not H3808 rest H7901 in the night. H3915 This H2088 is also H1571 vanity. H1892
24 There is nothing H369 better H2896 for a man, H120 than that he should eat H7945 H398 and drink, H8354 and that he should make his soul H7200 H853 H5315 good H2896 in his labor. H5999 This H2090 also H1571 I H589 saw, H7200 that H3588 it H1931 was from the hand H4480 H3027 of God. H430
25 For H3588 who H4310 can eat, H398 or who H4310 else can hasten H2363 hereunto , more H2351 than H4480 I?
26 For H3588 God giveth H5414 to a man H120 that is good H7945 H2896 in his sight H6440 wisdom, H2451 and knowledge, H1847 and joy: H8057 but to the sinner H2398 he giveth H5414 travail, H6045 to gather H622 and to heap up, H3664 that he may give H5414 to him that is good H2896 before H6440 God. H430 This H2088 also H1571 is vanity H1892 and vexation H7469 of spirit. H7307
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×