|
|
1. യഹോവ മോശെയോടു: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ടു അവൻ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഓടിച്ചുകളയും എന്നു അരുളിച്ചെയ്തു.
|
1. Then the LORD H3068 said H559 unto H413 Moses H4872 , Now H6258 shalt thou see H7200 what H834 I will do H6213 to Pharaoh H6547 : for H3588 with a strong H2389 hand H3027 shall he let them go H7971 , and with a strong H2389 hand H3027 shall he drive them out H1644 of his land H4480 H776 .
|
2. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.
|
2. And God H430 spoke H1696 unto H413 Moses H4872 , and said H559 unto H413 him, I H589 am the LORD H3068 :
|
3. ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.
|
3. And I appeared H7200 unto H413 Abraham H85 , unto H413 Isaac H3327 , and unto H413 Jacob H3290 , by the name of God H410 Almighty H7706 , but by my name H8034 JEHOVAH H3068 was I not H3808 known H3045 to them.
|
4. അവർ പരദേശികളായി പാർത്ത കനാൻ ദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.
|
4. And I have also H1571 established H6965 H853 my covenant H1285 with H854 them , to give H5414 them H853 the land H776 of Canaan H3667 , H853 the land H776 of their pilgrimage H4033 , wherein H834 they were strangers H1481 .
|
5. മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓർത്തുമിരിക്കുന്നു.
|
5. And I H589 have also H1571 heard H8085 H853 the groaning H5009 of the children H1121 of Israel H3478 , whom H834 H853 the Egyptians H4714 keep in bondage H5647 ; and I have remembered H2142 H853 my covenant H1285 .
|
6. അതുകൊണ്ടു നീ യിസ്രായേൽ മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
|
6. Wherefore H3651 say H559 unto the children H1121 of Israel H3478 , I H589 am the LORD H3068 , and I will bring you out H3318 H853 from under H4480 H8478 the burdens H5450 of the Egyptians H4714 , and I will rid H5337 you out of their bondage H4480 H5656 , and I will redeem H1350 you with a stretched out H5186 arm H2220 , and with great H1419 judgments H8201 :
|
7. ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും.
|
7. And I will take H3947 you to me for a people H5971 , and I will be H1961 to you a God H430 : and ye shall know H3045 that H3588 I H589 am the LORD H3068 your God H430 , which bringeth you out H3318 H853 from under H4480 H8478 the burdens H5450 of the Egyptians H4714 .
|
8. ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങൾക്കു അവകാശമായി തരും.
|
8. And I will bring you in H935 H853 unto H413 the land H776 , concerning the which H834 I did swear H5375 H853 H3027 to give H5414 it to Abraham H85 , to Isaac H3327 , and to Jacob H3290 ; and I will give H5414 it you for a heritage H4181 : I H589 am the LORD H3068 .
|
9. ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
|
9. And Moses H4872 spoke H1696 so H3651 unto H413 the children H1121 of Israel H3478 : but they hearkened H8085 not H3808 unto H413 Moses H4872 for anguish H4480 H7115 of spirit H7307 , and for cruel bondage H4480 H5656 H7186 .
|
10. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
|
10. And the LORD H3068 spoke H1696 unto H413 Moses H4872 , saying H559 ,
|
11. നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.
|
11. Go in H935 , speak H1696 unto H413 Pharaoh H6547 king H4428 of Egypt H4714 , that he let H853 the children H1121 of Israel H3478 go H7971 out of his land H4480 H776 .
|
12. അതിന്നു മോശെ: യിസ്രായേൽ മക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
|
12. And Moses H4872 spoke H1696 before H6440 the LORD H3068 , saying H559 , Behold H2005 , the children H1121 of Israel H3478 have not H3808 hearkened H8085 unto H413 me; how H349 then shall Pharaoh H6547 hear H8085 me, who H589 am of uncircumcised H6189 lips H8193 ?
|
13. അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
|
13. And the LORD H3068 spoke H1696 unto H413 Moses H4872 and unto H413 Aaron H175 , and gave them a charge H6680 unto H413 the children H1121 of Israel H3478 , and unto H413 Pharaoh H6547 king H4428 of Egypt H4714 , to bring H3318 H853 the children H1121 of Israel H3478 out of the land H4480 H776 of Egypt H4714 .
|
14. അവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ ഹെസ്രോൻ, കർമ്മി; ഇവ രൂബേന്റെ കുലങ്ങൾ.
|
14. These H428 be the heads H7218 of their fathers H1 ' houses H1004 : The sons H1121 of Reuben H7205 the firstborn H1060 of Israel H3478 ; Hanoch H2585 , and Pallu H6396 , Hezron H2696 , and Carmi H3756 : these H428 be the families H4940 of Reuben H7205 .
|
15. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൌൽ; ഇവ ശിമെയോന്റെ കുലങ്ങൾ.
|
15. And the sons H1121 of Simeon H8095 ; Jemuel H3223 , and Jamin H3226 , and Ohad H161 , and Jachin H3199 , and Zohar H6714 , and Shaul H7586 the son H1121 of a Canaanitish woman H3669 : these H428 are the families H4940 of Simeon H8095 .
|
16. വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
|
16. And these H428 are the names H8034 of the sons H1121 of Levi H3878 according to their generations H8435 ; Gershon H1648 , and Kohath H6955 , and Merari H4847 : and the years H8141 of the life H2416 of Levi H3878 were a hundred H3967 thirty H7970 and seven H7651 years H8141 .
|
17. ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
|
17. The sons H1121 of Gershon H1648 ; Libni H3845 , and Shimi H8096 , according to their families H4940 .
|
18. കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തുമൂന്നു സംവത്സരം.
|
18. And the sons H1121 of Kohath H6955 ; Amram H6019 , and Izhar H3324 , and Hebron H2275 , and Uzziel H5816 : and the years H8141 of the life H2416 of Kohath H6955 were a hundred H3967 thirty H7970 and three H7969 years H8141 .
|
19. മെരാരിയുടെ പുത്രന്മാർ; മഹ്ളി, മൂശി, ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
|
19. And the sons H1121 of Merari H4847 ; Mahali H4249 and Mushi H4187 : these H428 are the families H4940 of Levi H3878 according to their generations H8435 .
|
20. അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
|
20. And Amram H6019 took H3947 him H853 Jochebed H3115 his father's sister H1733 to wife H802 ; and she bore H3205 him H853 Aaron H175 and Moses H4872 : and the years H8141 of the life H2416 of Amram H6019 were a hundred H3967 and thirty H7970 and seven H7651 years H8141 .
|
21. യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
|
21. And the sons H1121 of Izhar H3324 ; Korah H7141 , and Nepheg H5298 , and Zichri H2147 .
|
22. ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി.
|
22. And the sons H1121 of Uzziel H5816 ; Mishael H4332 , and Elzaphan H469 , and Zithri H5644 .
|
23. അഹരോൻ അമ്മീ നാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.
|
23. And Aaron H175 took H3947 him H853 Elisheba H472 , daughter H1323 of Amminadab H5992 , sister H269 of Naashon H5177 , to wife H802 ; and she bore H3205 him H853 Nadab H5070 , and Abihu H30 , H853 Eleazar H499 , and Ithamar H385 .
|
24. കോരഹിന്റെ പുത്രന്മാർ, അസ്സൂർ, എൽക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങൾ.
|
24. And the sons H1121 of Korah H7141 ; Assir H617 , and Elkanah H511 , and Abiasaph H23 : these H428 are the families H4940 of the Korhites H7145 .
|
25. അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.
|
25. And Eleazar H499 Aaron H175 's son H1121 took H3947 him one of the daughters H4480 H1323 of Putiel H6317 to wife H802 ; and she bore H3205 him H853 Phinehas H6372 : these H428 are the heads H7218 of the fathers H1 of the Levites H3881 according to their families H4940 .
|
26. നിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നേ.
|
26. These H1931 are that Aaron H175 and Moses H4872 , to whom H834 the LORD H3068 said H559 , Bring out H3318 H853 the children H1121 of Israel H3478 from the land H4480 H776 of Egypt H4714 according to H5921 their armies H6635 .
|
27. യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ.
|
27. These H1992 are they which spoke H1696 to H413 Pharaoh H6547 king H4428 of Egypt H4714 , to bring out H3318 H853 the children H1121 of Israel H3478 from Egypt H4480 H4714 : these are that H1931 Moses H4872 and Aaron H175 .
|
28. യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു;
|
28. And it came to pass H1961 on the day H3117 when the LORD H3068 spoke H1696 unto H413 Moses H4872 in the land H776 of Egypt H4714 ,
|
29. ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
|
29. That the LORD H3068 spoke H1696 unto H413 Moses H4872 , saying H559 , I H589 am the LORD H3068 : speak H1696 thou unto H413 Pharaoh H6547 king H4428 of Egypt H4714 H853 all H3605 that H834 I H589 say H1696 unto H413 thee.
|
30. അതിന്നു മോശെ: ഞാൻ വാഗ്വൈവഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്കു എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
|
30. And Moses H4872 said H559 before H6440 the LORD H3068 , Behold H2005 , I H589 am of uncircumcised H6189 lips H8193 , and how H349 shall Pharaoh H6547 hearken H8085 unto H413 me?
|