Bible Versions
Bible Books

Ezekiel 23:24 (MOV) Malayalam Old BSI Version

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2 മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകള്‍ ഉണ്ടായിരുന്നു.
3 അവര്‍ മിസ്രയീമില്‍വെച്ചു പരസംഗംചെയ്തു; യൌവനത്തില്‍ തന്നേ അവര്‍ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
4 അവരില്‍ മൂത്തവള്‍ക്കു ഒഹൊലാ എന്നും ഇളയവര്‍ക്കും ഒഹൊലീബാ എന്നു പേരായിരുന്നു; അവര്‍ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്‍യ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
5 എന്നാല്‍ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
6 അവള്‍ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്‍യ്യജാരന്മാരെ മോഹിച്ചു.
7 അശ്ശൂര്‍യ്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താന്‍ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താന്‍ മലിനയാക്കി.
8 മിസ്രയീമില്‍നിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവള്‍ വിട്ടില്ല; അവര്‍ അവളുടെ യൌവനത്തില്‍ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേല്‍ ചൊരിഞ്ഞു.
9 അതുകൊണ്ടു ഞാന്‍ അവളെ അവളുടെ ജാരന്മാരുടെ കയ്യില്‍, അവള്‍ മോഹിച്ചിരുന്ന അശ്ശൂര്‍യ്യരുടെ കയ്യില്‍തന്നേ, ഏല്പിച്ചു.
10 അവര്‍ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാള്‍കൊണ്ടു കൊല്ലുകയും ചെയ്തു; അവര്‍ അവളുടെമേല്‍ വിധി നടത്തിയതുകൊണ്ടു അവള്‍ സ്ത്രീകളുടെ ഇടയില്‍ ഒരു നിന്ദാപാത്രമായിത്തീര്‍ന്നു.
11 എന്നാല്‍ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തില്‍ അവളെക്കാളും തന്റെ വേശ്യാവൃത്തിയില്‍ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവര്‍ത്തിച്ചു.
12 മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂര്‍യ്യരെ മോഹിച്ചു,
13 അവളും തന്നെത്താന്‍ മലിനയാക്കി എന്നു ഞാന്‍ കണ്ടു; ഇരുവരും ഒരു വഴിയില്‍ തന്നേ നടന്നു.
14 അവള്‍ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
15 കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്‍ക്കാരുടെ രൂപത്തില്‍ അരെക്കു കച്ചകെട്ടി തലയില്‍ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേല്‍ വരെച്ചിരിക്കുന്നതു അവള്‍ കണ്ടു.
16 കണ്ട ഉടനെ അവള്‍ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കല്‍ ദൂതന്മാരെ അയച്ചു.
17 അങ്ങനെ ബാബേല്‍ക്കാര്‍ പ്രേമശയനത്തിന്നായി അവളുടെ അടുക്കല്‍ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവള്‍ അവരാല്‍ മലിനയായ്തീര്‍ന്നു; പിന്നെ അവള്‍ക്കു അവരോടു വെറുപ്പുതോന്നി.
18 ഇങ്ങനെ അവള്‍ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോള്‍ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
19 എന്നിട്ടും അവള്‍ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഔര്‍ത്തു പരസംഗം വര്‍ദ്ധിപ്പിച്ചു.
20 കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവള്‍ മോഹിച്ചു.
21 ഇങ്ങനെ നിന്റെ യൌവനസ്തനങ്ങള്‍ നിമിത്തം മിസ്രയീമ്യര്‍ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കര്‍മ്മം നീ തിരിഞ്ഞുനോക്കി.
22 അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍ക്കാര്‍, കല്ദയര്‍ ഒക്കെയും, പെക്കോദ്യര്‍, ശോവ്യര്‍,
23 കോവ്യര്‍, അശ്ശൂര്‍യ്യര്‍ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാന്‍ നിനക്കു വിരോധമായി ഉണര്‍ത്തി ചുറ്റും നിന്റെ നേരെ വരുത്തും.
24 അവര്‍ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവര്‍ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന്‍ ന്യായവിധി അവര്‍ക്കും ഭരമേല്പിക്കും; അവര്‍ തങ്ങളുടെ ന്യായങ്ങള്‍ക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
25 ഞാന്‍ എന്റെ തീക്ഷണത നിന്റെ നേരെ പ്രയോഗിക്കും; അവര്‍ ക്രോധത്തോടെ നിന്നോടു പെരുമാറും; അവര്‍ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവര്‍ വാള്‍കൊണ്ടു വീഴും; അവര്‍ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവര്‍ തീക്കിരയാകും.
26 അവര്‍ നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.
27 ഇങ്ങനെ ഞാന്‍ നിന്റെ ദുര്‍മ്മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിര്‍ത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഔര്‍ക്കുംകയുമില്ല.
28 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ നീ പകെക്കുന്നവരുടെ കയ്യില്‍, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യില്‍ തന്നേ ഏല്പിക്കും.
29 അവര്‍ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുര്‍മ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
30 നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാല്‍ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
31 നീ സഹോദരിയുടെ വഴിയില്‍ നടന്നതുകൊണ്ടു ഞാന്‍ അവളുടെ പാനപാത്രം നിന്റെ കയ്യില്‍ തരും.
32 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തില്‍നിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതില്‍ വളരെ കൊള്ളുമല്ലോ.
33 സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്‍യ്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
34 നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
35 ആകയാല്‍ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്നെ മറന്നു എന്നെ നിന്റെ പിറകില്‍ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുര്‍മ്മര്യാദയും പരസംഗവും വഹിക്ക.
36 പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാല്‍ അവരുടെ മ്ളേച്ഛതകളെ അവരോടു അറിയിക്ക.
37 അവര്‍ വ്യഭിചാരം ചെയ്തു, അവരുടെ കയ്യില്‍ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവര്‍ വ്യഭിചാരം ചെയ്തു; അവര്‍ എനിക്കു പ്രസവിച്ച മക്കളെ അവേക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
38 ഒന്നുകൂടെ അവര്‍ എന്നോടു ചെയ്തിരിക്കുന്നുഅന്നാളില്‍ തന്നേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
39 അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്റെ ആലയത്തിന്റെ നടുവില്‍ ചെയ്തതു.
40 ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്‍ക്കും അവര്‍ ആളയച്ചു; ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്ന ഉടനെ അവര്‍ വന്നു; അവര്‍ക്കും വേണ്ടി നീ കുളിച്ചു, കണ്ണില്‍ മഷി എഴുതി, ആഭരണം അണിഞ്ഞു,
41 ഭംഗിയുള്ളോരു കട്ടിലിന്മേല്‍ ഇരുന്നു, അതിന്റെ മുമ്പില്‍ ഒരു മേശ ഒരുക്കി, അതിന്മേല്‍ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു;
42 നിര്‍ഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കല്‍ അവര്‍ ആളയച്ചു, മരുഭൂമിയില്‍നിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവര്‍ അവരുടെ കൈകൂ വളയിടുകയും തലയില്‍ ഭംഗിയുള്ള കിരീടങ്ങള്‍ വെക്കയും ചെയ്തു.
43 അപ്പോള്‍ ഞാന്‍ കിഴവിയായവള്‍ വ്യഭിചാരം ചെയ്യും; ഇപ്പോള്‍ അവര്‍ അവളോടും അവള്‍ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
44 അങ്ങനെ വേശ്യയുടെ അടുക്കല്‍ ചെല്ലുന്നതുപോലെ അവര്‍ അവളുടെ അടുക്കല്‍ ചെന്നു; അതെ അവര്‍ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
45 എന്നാല്‍ നീതിമാന്മാരായ പുരുഷന്മാര്‍ വ്യഭിചാരിണികള്‍ക്കു തക്ക ന്യായപ്രകാരവും രക്തപാതകികള്‍ക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവര്‍ വ്യഭിചാരിണികളല്ലോ; അവരുകട കയ്യില്‍ രക്തവും ഉണ്ടു.
46 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവര്‍ച്ചെക്കും ഏല്പിക്കും.
47 സഭ അവരെ കല്ലെറിഞ്ഞു വാള്‍കൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
48 ഇങ്ങനെ നിങ്ങളുടെ ദുര്‍മ്മര്യാദപോലെ ചെയ്യാതിരിപ്പാന്‍ സകലസ്ത്രീകളുടെ ഒരു പാഠം പഠിക്കേണ്ടതിന്നു ഞാന്‍ ദുര്‍മ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
49 അങ്ങനെ അവര്‍ നിങ്ങളുടെ ദുര്‍മ്മര്യാദെക്കു തക്കവണ്ണം നിങ്ങള്‍ക്കു പകരം ചെയ്യും; നിങ്ങള്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.
1 The word H1697 of the LORD H3068 came H1961 again unto H413 me, saying, H559
2 Son H1121 of man, H120 there were H1961 two H8147 women, H802 the daughters H1323 of one H259 mother: H517
3 And they committed whoredoms H2181 in Egypt; H4714 they committed whoredoms H2181 in their youth: H5271 there H8033 were their breasts H7699 pressed, H4600 and there H8033 they bruised H6213 the teats H1717 of their virginity. H1331
4 And the names H8034 of them were Aholah H170 the elder, H1419 and Aholibah H172 her sister: H269 and they were H1961 mine , and they bore H3205 sons H1121 and daughters. H1323 Thus were their names; H8034 Samaria H8111 is Aholah, H170 and Jerusalem H3389 Aholibah. H172
5 And Aholah H170 played the harlot H2181 when she was H8478 mine ; and she doted H5689 on H5921 her lovers, H157 on H413 the Assyrians H804 her neighbors, H7138
6 Which were clothed H3847 with blue, H8504 captains H6346 and rulers, H5461 all H3605 of them desirable H2531 young men, H970 horsemen H6571 riding upon H7392 horses. H5483
7 Thus she committed H5414 her whoredoms H8457 with H5921 them , with all H3605 them that were the chosen H4005 men H1121 of Assyria, H804 and with all H3605 on whom H834 she doted: H5689 with all H3605 their idols H1544 she defiled herself. H2930
8 Neither H3808 left H5800 she her whoredoms H8457 brought from Egypt H4480 H4714 : for H3588 in her youth H5271 they lay H7901 with H854 her , and they H1992 bruised H6213 the breasts H1717 of her virginity, H1331 and poured H8210 their whoredom H8457 upon H5921 her.
9 Wherefore H3651 I have delivered H5414 her into the hand H3027 of her lovers, H157 into the hand H3027 of the Assyrians H1121 H804 , upon H5921 whom H834 she doted. H5689
10 These H1992 discovered H1540 her nakedness: H6172 they took H3947 her sons H1121 and her daughters, H1323 and slew H2026 her with the sword: H2719 and she became H1961 famous H8034 among women; H802 for they had executed H6213 judgment H8196 upon her.
11 And when her sister H269 Aholibah H172 saw H7200 this , she was more corrupt H7843 in her inordinate love H5691 than H4480 she , and in her whoredoms H8457 more than her sister H269 in her whoredoms H4480 H2183 .
12 She doted H5689 upon H413 the Assyrians H1121 H804 her neighbors, H7138 captains H6346 and rulers H5461 clothed H3847 most gorgeously, H4358 horsemen H6571 riding upon H7392 horses, H5483 all H3605 of them desirable H2531 young men. H970
13 Then I saw H7200 that H3588 she was defiled, H2930 that they took both H8147 one H259 way, H1870
14 And that she increased H3254 H413 her whoredoms: H8457 for when she saw H7200 men H376 portrayed H2707 upon H5921 the wall, H7023 the images H6754 of the Chaldeans H3778 portrayed H2710 with vermilion, H8350
15 Girded H2289 with girdles H232 upon their loins, H4975 exceeding H5628 in dyed attire H2871 upon their heads, H7218 all H3605 of them princes H7991 to look to, H4758 after the manner H1823 of the Babylonians H1121 H894 of Chaldea, H3778 the land H776 of their nativity: H4138
16 And as soon as she saw H4758 them with her eyes, H5869 she doted H5689 upon H5921 them , and sent H7971 messengers H4397 unto H413 them into Chaldea. H3778
17 And the Babylonians H1121 H894 came H935 to H413 her into the bed H4904 of love, H1730 and they defiled H2930 her with their whoredom, H8457 and she was polluted H2930 with them , and her mind H5315 was alienated H3363 from H4480 them.
18 So she discovered H1540 her whoredoms, H8457 and discovered H1540 H853 her nakedness: H6172 then my mind H5315 was alienated H3363 from H4480 H5921 her , like as H834 my mind H5315 was alienated H5361 from H4480 H5921 her sister. H269
19 Yet she multiplied H7235 H853 her whoredoms, H8457 in calling to remembrance H2142 H853 the days H3117 of her youth, H5271 wherein H834 she had played the harlot H2181 in the land H776 of Egypt. H4714
20 For she doted H5689 upon H5921 their paramours, H6370 whose H834 flesh H1320 is as the flesh H1320 of asses, H2543 and whose issue H2231 is like the issue H2231 of horses. H5483
21 Thus thou calledst to remembrance H6485 H853 the lewdness H2154 of thy youth, H5271 in bruising H6213 thy teats H1717 by the Egyptians H4480 H4714 for H4616 the paps H7699 of thy youth. H5271
22 Therefore H3651 , O Aholibah, H172 thus H3541 saith H559 the Lord H136 GOD; H3069 Behold, H2009 I will raise up H5782 H853 thy lovers H157 against H5921 thee , from whom H4480 H853 H834 thy mind H5315 is alienated, H5361 and I will bring H935 them against H5921 thee on every side H4480 H5439 ;
23 The Babylonians H1121 H894 , and all H3605 the Chaldeans, H3778 Pekod, H6489 and Shoa, H7772 and Koa, H6970 and all H3605 the Assyrians H1121 H804 with H854 them: all H3605 of them desirable H2531 young men, H970 captains H6346 and rulers, H5461 great lords H7991 and renowned, H7121 all H3605 of them riding upon H7392 horses. H5483
24 And they shall come H935 against H5921 thee with chariots, H2021 wagons, H7393 and wheels, H1534 and with an assembly H6951 of people, H5971 which shall set H7760 against H5921 thee buckler H6793 and shield H4043 and helmet H6959 round about: H5439 and I will set H5414 judgment H4941 before H6440 them , and they shall judge H8199 thee according to their judgments. H4941
25 And I will set H5414 my jealousy H7068 against thee , and they shall deal H6213 furiously H2534 with H854 thee : they shall take away H5493 thy nose H639 and thine ears; H241 and thy remnant H319 shall fall H5307 by the sword: H2719 they H1992 shall take H3947 thy sons H1121 and thy daughters; H1323 and thy residue H319 shall be devoured H398 by the fire. H784
26 They shall also strip H6584 thee out of H854 thy clothes, H899 and take away H3947 thy fair H8597 jewels. H3627
27 Thus will I make thy lewdness H2154 to cease H7673 from H4480 thee , and thy whoredom H2184 brought from the land H4480 H776 of Egypt: H4714 so that thou shalt not H3808 lift up H5375 thine eyes H5869 unto H413 them, nor H3808 remember H2142 Egypt H4714 any more. H5750
28 For H3588 thus H3541 saith H559 the Lord H136 GOD; H3069 Behold, H2009 I will deliver H5414 thee into the hand H3027 of them whom H834 thou hatest, H8130 into the hand H3027 of them from whom H834 thy mind H5315 is alienated H5361 H4480 :
29 And they shall deal H6213 with H854 thee hatefully, H8135 and shall take away H3947 all H3605 thy labor, H3018 and shall leave H5800 thee naked H5903 and bare: H6181 and the nakedness H6172 of thy whoredoms H2183 shall be discovered, H1540 both thy lewdness H2154 and thy whoredoms. H8457
30 I will do H6213 these H428 things unto thee , because thou hast gone a whoring H2181 after H310 the heathen, H1471 and because H5921 H834 thou art polluted H2930 with their idols. H1544
31 Thou hast walked H1980 in the way H1870 of thy sister; H269 therefore will I give H5414 her cup H3563 into thine hand. H3027
32 Thus H3541 saith H559 the Lord H136 GOD; H3069 Thou shalt drink H8354 of thy sister's H269 cup H3563 deep H6013 and large: H7342 thou shalt be H1961 laughed to scorn H6712 and had in derision; H3933 it containeth H3557 much. H4767
33 Thou shalt be filled H4390 with drunkenness H7943 and sorrow, H3015 with the cup H3563 of astonishment H8047 and desolation, H8077 with the cup H3563 of thy sister H269 Samaria. H8111
34 Thou shalt even drink H8354 it and suck it out, H4680 and thou shalt break H1633 the shards H2789 thereof , and pluck off H5423 thine own breasts: H7699 for H3588 I H589 have spoken H1696 it , saith H5002 the Lord H136 GOD. H3069
35 Therefore H3651 thus H3541 saith H559 the Lord H136 GOD; H3069 Because H3282 thou hast forgotten H7911 me , and cast H7993 me behind H310 thy back, H1458 therefore bear H5375 thou H859 also H1571 thy lewdness H2154 and thy whoredoms. H8457
36 The LORD H3068 said H559 moreover unto H413 me; Son H1121 of man, H120 wilt thou judge H8199 H853 Aholah H170 and Aholibah H172 ? yea, declare H5046 unto them H853 their abominations; H8441
37 That H3588 they have committed adultery, H5003 and blood H1818 is in their hands, H3027 and with H854 their idols H1544 have they committed adultery, H5003 and have also H1571 caused H853 their sons, H1121 whom H834 they bore H3205 unto me , to pass for them through H5674 the fire , to devour H402 them .
38 Moreover H5750 this H2063 they have done H6213 unto me : they have defiled H2930 H853 my sanctuary H4720 in the same H1931 day, H3117 and have profaned H2490 my sabbaths. H7676
39 For when they had slain H7819 H853 their children H1121 to their idols, H1544 then they came H935 the same H1931 day H3117 into H413 my sanctuary H4720 to profane H2490 it; and, lo, H2009 thus H3541 have they done H6213 in the midst H8432 of mine house. H1004
40 And furthermore, H637 that H3588 ye have sent H7971 for men H376 to come H935 from far H4480 H4801 , unto H413 whom H834 a messenger H4397 was sent; H7971 and, lo, H2009 they came: H935 for whom H834 thou didst wash H7364 thyself, paintedst H3583 thy eyes, H5869 and deckedst H5710 thyself with ornaments, H5716
41 And satest H3427 upon H5921 a stately H3520 bed, H4296 and a table H7979 prepared H6186 before H6440 it, whereupon H5921 thou hast set H7760 mine incense H7004 and mine oil. H8081
42 And a voice H6963 of a multitude H1995 being at ease H7961 was with her : and with H413 the men H376 of the common sort H4480 H7230 H120 were brought H935 Sabeans H5436 from the wilderness H4480 , H4057 which put H5414 bracelets H6781 upon H5921 their hands, H3027 and beautiful H8597 crowns H5850 upon H413 their heads. H7218
43 Then said H559 I unto her that was old H1087 in adulteries, H5004 Will they now H6258 commit H2181 whoredoms H8457 with her , and she H1931 with them ?
44 Yet they went in H935 unto H413 her , as they go in H935 unto H413 a woman H802 that playeth the harlot: H2181 so H3651 went they in H935 unto H413 Aholah H170 and unto H413 Aholibah, H172 the lewd H2154 women. H802
45 And the righteous H6662 men, H376 they H1992 shall judge H8199 them after the manner H4941 of adulteresses, H5003 and after the manner of women H4941 that shed H8210 blood; H1818 because H3588 they H2007 are adulteresses, H5003 and blood H1818 is in their hands. H3027
46 For H3588 thus H3541 saith H559 the Lord H136 GOD; H3069 I will bring up H5927 a company H6951 upon H5921 them , and will give H5414 them to be removed H2189 and spoiled. H957
47 And the company H6951 shall stone H7275 H5921 them with stones, H68 and dispatch H1254 them with their swords; H2719 they shall slay H2026 their sons H1121 and their daughters, H1323 and burn up H8313 their houses H1004 with fire. H784
48 Thus will I cause lewdness H2154 to cease H7673 out of H4480 the land, H776 that all H3605 women H802 may be taught H3256 not H3808 to do H6213 after your lewdness. H2154
49 And they shall recompense H5414 your lewdness H2154 upon H5921 you , and ye shall bear H5375 the sins H2399 of your idols: H1544 and ye shall know H3045 that H3588 I H589 am the Lord H136 GOD. H3069
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×