Bible Versions
Bible Books

Ezekiel 42:7 (MOV) Malayalam Old BSI Version

1 അനന്തരം അവന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണഡ"ത്തിലേക്കു എന്നെ കൊണ്ടുചെന്നു.
2 അതിന്റെ മുന്‍ ഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.
3 അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
4 മണ്ഡപങ്ങളുടെ മുമ്പില്‍ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകള്‍ വടക്കോട്ടായിരുന്നു.
5 കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളില്‍നിന്നും നടുവിലത്തേവയില്‍നിന്നും എടുത്തതിനെക്കാള്‍ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളില്‍നിന്നു നടപ്പുരകള്‍ക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
6 അവ മൂന്നു നിലയായിരുന്നു; എന്നാല്‍ അവേക്കു പ്രാകാരങ്ങളുടെ തൂണുകള്‍പോലെ തൂണുകള്‍ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
7 പുറമെ മണ്ഡപങ്ങളുടെ നീളത്തില്‍ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുന്‍ വശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.
8 പുറത്തെ പ്രാകാരത്തിലേക്കു ദര്‍ശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാല്‍ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
9 പുറത്തെ പ്രാകാരത്തില്‍നിന്നു ഇവയിലേക്കു കടന്നാല്‍ കിഴക്കോട്ടു മണ്ഡപങ്ങള്‍ക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
10 കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കല്‍ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു.
11 അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.
12 തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള്‍ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കല്‍ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാല്‍ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കല്‍ തന്നേ.
13 പിന്നെ അവന്‍ എന്നോടു കല്പിച്ചതുമുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാര്‍ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവര്‍ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. സ്ഥലം വിശുദ്ധമല്ലോ.
14 പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതില്‍ പ്രവേശിപ്പാന്‍ ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവര്‍ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവര്‍ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.
15 അവന്‍ അകത്തെ ആലയം അളന്നു തീര്‍ന്നശേഷം, കിഴക്കോട്ടു ദര്‍ശനമുള്ള വാതില്‍ക്കല്‍ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.
16 അവന്‍ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
17 അവന്‍ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
18 അവന്‍ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
19 അവന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.
20 ഇങ്ങനെ അവന്‍ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മില്‍ വേറുതിരിപ്പാന്‍ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതില്‍ അതിന്നു ചുറ്റും ഉണ്ടായിരുന്നു.
1 Then he brought me forth H3318 into H413 the utter H2435 court, H2691 the way H1870 toward H1870 the north: H6828 and he brought H935 me into H413 the chamber H3957 that H834 was over against H5048 the separate place, H1508 and which H834 was before H5048 the building H1146 toward H413 the north. H6828
2 Before H413 H6440 the length H753 of a hundred H3967 cubits H520 was the north H6828 door, H6607 and the breadth H7341 was fifty H2572 cubits. H520
3 Over against H5048 the twenty H6242 cubits which H834 were for the inner H6442 court, H2691 and , over against H5048 the pavement H7531 which H834 was for the utter H2435 court, H2691 was gallery H862 against H413 H6440 gallery H862 in three H7992 stories .
4 And before H6440 the chambers H3957 was a walk H4109 of ten H6235 cubits H520 breadth H7341 inward, H6442 a way H1870 of one H259 cubit; H520 and their doors H6607 toward the north. H6828
5 Now the upper H5945 chambers H3957 were shorter: H7114 for H3588 the galleries H862 were higher H3201 than these H4480 H2007 , than the lower H4480 H8481 , and than the middlemost H4480 H8484 of the building. H1146
6 For H3588 they H2007 were in three H8027 stories , but had not H369 pillars H5982 as the pillars H5982 of the courts: H2691 therefore H5921 H3651 the building was straitened H680 more than the lowest H4480 H8481 and the middlemost H8484 from the ground H4480 H776 .
7 And the wall H1447 that H834 was without H2351 over against H5980 the chambers, H3957 toward H1870 the utter H2435 court H2691 on H413 the forepart H6440 of the chambers, H3957 the length H753 thereof was fifty H2572 cubits. H520
8 For H3588 the length H753 of the chambers H3957 that H834 were in the utter H2435 court H2691 was fifty H2572 cubits: H520 and, lo, H2009 before H5921 H6440 the temple H1964 were a hundred H3967 cubits. H520
9 And from under H4480 H8478 these H428 chambers H3957 was the entry H3996 on the east side H4480 H6921 , as one goeth H935 into them H2007 from the utter court H2691 H2435 .
10 The chambers H3957 were in the thickness H7341 of the wall H1444 of the court H2691 toward H1870 the east, H6921 over against H413 H6440 the separate place, H1508 and over against H413 H6440 the building. H1146
11 And the way H1870 before H6440 them was like the appearance H4758 of the chambers H3957 which H834 were toward H1870 the north, H6828 as long H753 as they, and as H3651 broad H7341 as they : and all H3605 their goings out H4161 were both according to their fashions, H4941 and according to their doors. H6607
12 And according to the doors H6607 of the chambers H3957 that H834 were toward H1870 the south H1864 was a door H6607 in the head H7218 of the way, H1870 even the way H1870 directly H1903 before H6440 the wall H1448 toward H1870 the east, H6921 as one entereth H935 into them.
13 Then said H559 he unto H413 me , The north H6828 chambers H3957 and the south H1864 chambers, H3957 which H834 are before H413 H6440 the separate place, H1508 they H2007 be holy H6944 chambers, H3957 where H834 H8033 the priests H3548 that H834 approach H7138 unto the LORD H3068 shall eat H398 the most holy things H6944 H6944 : there H8033 shall they lay H5117 the most holy things H6944 H6944 , and the meat offering, H4503 and the sin offering, H2403 and the trespass offering; H817 for H3588 the place H4725 is holy. H6918
14 When the priests H3548 enter H935 therein , then shall they not H3808 go out H3318 of the holy H4480 H6944 place into H413 the utter H2435 court, H2691 but there H8033 they shall lay H5117 their garments H899 wherein H834 they minister; H8334 for H3588 they H2007 are holy; H6944 and shall put on H3847 other H312 garments, H899 and shall approach H7126 to H413 those things which H834 are for the people. H5971
15 Now when he had made an end H3615 of H853 measuring H4060 the inner H6442 house, H1004 he brought me forth H3318 toward H1870 the gate H8179 whose H834 prospect H6440 is toward H1870 the east, H6921 and measured H4058 it round about H5439 H5439 .
16 He measured H4058 the east H6921 side H7307 with the measuring H4060 reed, H7070 five H2568 hundred H3967 reeds, H7070 with the measuring H4060 reed H7070 round about. H5439
17 He measured H4058 the north H6828 side, H7307 five H2568 hundred H3967 reeds, H7070 with the measuring H4060 reed H7070 round about. H5439
18 He measured H4058 H853 the south H1864 side, H7307 five H2568 hundred H3967 reeds, H7070 with the measuring H4060 reed. H7070
19 He turned about H5437 to H413 the west H3220 side, H7307 and measured H4058 five H2568 hundred H3967 reeds H7070 with the measuring H4060 reed. H7070
20 He measured H4058 it by the four H702 sides: H7307 it had a wall H2346 round about H5439 H5439 , five H2568 hundred H3967 reeds long, H753 and five H2568 hundred H3967 broad, H7341 to make a separation H914 between H996 the sanctuary H6944 and the profane place. H2455
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×