Bible Versions
Bible Books

Ezekiel 45:10 (MOV) Malayalam Old BSI Version

1 ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോള്‍, നിങ്ങള്‍ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവേക്കു വഴിപാടായി അര്‍പ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.
2 അതില്‍ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിന്‍ പ്രദേശം ആയികിടക്കേണം.
3 അളവില്‍ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതില്‍ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;
4 അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവേക്കു ശുശ്രൂഷചെയ്‍വാന്‍ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം; അതു അവരുടെ വീടുകള്‍ക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.
5 പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യര്‍ക്കും പാര്‍പ്പാന്‍ ഗ്രാമങ്ങള്‍ക്കായുള്ള സ്വത്തായിരിക്കേണം.
6 വിശുദ്ധാംശമായ വഴിപാടിന്റെ പാര്‍ശ്വത്തില്‍ നഗരസ്വമായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേല്‍ഗൃഹത്തിന്നൊക്കെയും ഉള്ളതായിരിക്കേണം.
7 പ്രഭുവിന്നുള്ളതോ വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും മുമ്പില്‍ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതല്‍ കിഴക്കെ അതിരുവരെയുള്ള അംശങ്ങളില്‍ ഒന്നിനോടു ഒത്തിരിക്കേണം.
8 അതു യിസ്രായേലില്‍ അവന്നുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാര്‍ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേല്‍ഗൃഹത്തിലെ അതതു ഗോത്രത്തിന്നു കൊടുക്കേണം.
9 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ പ്രഭുക്കന്മാരേ, മതിയാക്കുവിന്‍ ! സാഹസവും കവര്‍ച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിന്‍ ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നതു നിര്‍ത്തുവിന്‍ എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
10 ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങള്‍ക്കുണ്ടായിരിക്കേണം.
11 ഏഫയും ബത്തും ഒരു പ്രമാണമായിരിക്കേണം; ബത്തു ഹോമെരിന്റെ പത്തില്‍ ഒന്നും ഏഫാ ഹോമെരിന്റെ പത്തില്‍ ഒന്നും ആയിരിക്കേണം; അതിന്റെ പ്രമാണം ഹോമെരിന്നൊത്തതായിരിക്കേണം.
12 ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരാ ആയിരിക്കേണം; അഞ്ചു ശേക്കെല്‍ അഞ്ചത്രേ, പത്തു ശേക്കെല്‍ പത്തത്രേ, അമ്പതു ശേക്കെല്‍ ഒരു മാനേ എന്നിങ്ങനെ ആയിരിക്കേണം;
13 നിങ്ങള്‍ വഴിപാടു കഴിക്കേണ്ടതു എങ്ങിനെ എന്നാല്‍ഒരു ഹോമെര്‍ കോതമ്പില്‍നിന്നു ഏഫയുടെ ആറിലൊന്നും ഒരു ഹോമെര്‍ യവത്തില്‍നിന്നു ഏഫയുടെ ആറിലൊന്നും കൊടുക്കേണം.
14 എണ്ണെക്കുള്ള പ്രമാണംപത്തു ബത്ത് കൊള്ളുന്ന ഹോമെരായ ഒരു കോരില്‍നിന്നു ബത്തിന്റെ പത്തിലൊന്നു കൊടുക്കേണം; പത്തു ബത്ത് ഒരു ഹോമെര്‍.
15 പ്രായശ്ചിത്തം വരുത്തേണ്ടതിന്നു ഭോജനയാഗമായും ഹോമയാഗമായും സമാധാന യാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചല്‍പുറങ്ങളിലെ ഇരുനൂറു ആടുള്ള ഒരു കൂട്ടത്തില്‍നിന്നു ഒരു കുഞ്ഞാടിനെ കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
16 ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിന്നു വേണ്ടിയുള്ള വഴിപാടിന്നായി കൊടുക്കേണം.
17 ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേല്‍ഗൃഹത്തിന്റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാന്‍ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേല്‍ഗൃഹത്തിന്നു പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവന്‍ പാപയാഗവും ഭോജനയാഗവും ഹോമയാഗവം സമാധാനയാഗങ്ങളും അര്‍പ്പിക്കേണം.
18 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഒന്നാം മാസം ഒന്നാം തിയ്യതി നീ ഊനമില്ലാത്ത ഒരു കാളകൂട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിന്നു പാപപരിഹാരം വരുത്തേണം.
19 പുരോഹിതന്‍ പാപയാഗത്തിന്റെ രക്തത്തില്‍ കുറെ എടുത്തു ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം.
20 അങ്ങനെ തന്നേ നീ ഏഴാം മാസം ഒന്നാം തിയ്യതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴെച്ചു പോയവന്നു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങള്‍ ആലയത്തിന്നു പ്രായശ്ചിത്തം വരുത്തേണം.
21 ഒന്നാം മാസം പതിന്നാലാം തിയ്യതിമുതല്‍ നിങ്ങള്‍ ഏഴു ദിവസത്തേക്കു പെസഹപെരുനാള്‍ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.
22 അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അര്‍പ്പിക്കേണം.
23 ഉത്സവത്തിന്റെ ഏഴു ദിവസവും അവന്‍ യഹോവേക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഏഴു ദിവസവും ദിനംപ്രതി അര്‍പ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഔരോ കോലാട്ടിന്‍ കുട്ടിയെയും അര്‍പ്പിക്കേണം.
24 കാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റന്‍ ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീന്‍ എണ്ണയും വീതം അവന്‍ ഭോജനയാഗം അര്‍പ്പിക്കേണം.
25 ഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തില്‍ അവന്‍ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അര്‍പ്പിക്കേണം.
1 Moreover , when ye shall divide by lot H5307 H853 the land H776 for inheritance, H5159 ye shall offer H7311 an oblation H8641 unto the LORD, H3068 a holy portion H6944 of H4480 the land: H776 the length H753 shall be the length H753 of five H2568 and twenty H6242 thousand H505 reeds , and the breadth H7341 shall be ten H6235 thousand. H505 This H1931 shall be holy H6944 in all H3605 the borders H1366 thereof round about. H5439
2 Of this H4480 H2088 there shall be H1961 for H413 the sanctuary H6944 five H2568 hundred H3967 in length , with five H2568 hundred H3967 in breadth , square H7251 round about; H5439 and fifty H2572 cubits H520 round about H5439 for the suburbs H4054 thereof.
3 And of H4480 this H2063 measure H4060 shalt thou measure H4058 the length H753 of five H2568 and twenty H6242 thousand, H505 and the breadth H7341 of ten H6235 thousand: H505 and in it shall be H1961 the sanctuary H4720 and the most holy H6944 H6944 place .
4 The holy H6944 portion of H4480 the land H776 shall be H1961 for the priests H3548 the ministers H8334 of the sanctuary, H4720 which shall come near H7131 to minister unto H8334 H853 the LORD: H3068 and it shall be H1961 a place H4725 for their houses, H1004 and a holy place H4720 for the sanctuary. H4720
5 And the five H2568 and twenty H6242 thousand H505 of length, H753 and the ten H6235 thousand H505 of breadth, H7341 shall also the Levites, H3881 the ministers H8334 of the house, H1004 have H1961 for themselves , for a possession H272 for twenty H6242 chambers. H3957
6 And ye shall appoint H5414 the possession H272 of the city H5892 five H2568 thousand H505 broad, H7341 and five H2568 and twenty H6242 thousand H505 long, H753 over against H5980 the oblation H8641 of the holy H6944 portion : it shall be H1961 for the whole H3605 house H1004 of Israel. H3478
7 And a portion shall be for the prince H5387 on the one side H4480 H2088 and on the other side H4480 H2088 of the oblation H8641 of the holy H6944 portion , and of the possession H272 of the city, H5892 before H413 H6440 the oblation H8641 of the holy H6944 portion , and before H413 H6440 the possession H272 of the city, H5892 from the west H3220 side H4480 H6285 westward, H3220 and from the east H6924 side H4480 H6285 eastward: H6921 and the length H753 shall be over against H5980 one H259 of the portions, H2506 from the west H3220 border H4480 H1366 unto H413 the east H6921 border. H1366
8 In the land H776 shall be H1961 his possession H272 in Israel: H3478 and my princes H5387 shall no H3808 more H5750 oppress H3238 H853 my people; H5971 and the rest of the land H776 shall they give H5414 to the house H1004 of Israel H3478 according to their tribes. H7626
9 Thus H3541 saith H5002 the Lord H136 GOD; H3069 Let it suffice H7227 you , O princes H5387 of Israel: H3478 remove H5493 violence H2555 and spoil, H7701 and execute H6213 judgment H4941 and justice, H6666 take away H7311 your exactions H1646 from H4480 H5921 my people, H5971 saith H559 the Lord H136 GOD. H3069
10 Ye shall have H1961 just H6664 balances, H3976 and a just H6664 ephah, H374 and a just H6664 bath. H1324
11 The ephah H374 and the bath H1324 shall be H1961 of one H259 measure, H8506 that the bath H1324 may contain H5375 the tenth part H4643 of a homer, H2563 and the ephah H374 the tenth part H6224 of a homer: H2563 the measure H4971 thereof shall be H1961 after H413 the homer. H2563
12 And the shekel H8255 shall be twenty H6242 gerahs: H1626 twenty H6242 shekels, H8255 five H2568 and twenty H6242 shekels, H8255 fifteen H2568 H6240 shekels, H8255 shall be H1961 your mina. H4488
13 This H2063 is the oblation H8641 that H834 ye shall offer; H7311 the sixth part H8345 of an ephah H374 of a homer H4480 H2563 of wheat, H2406 and ye shall give the sixth part H8341 of an ephah H374 of a homer H4480 H2563 of barley: H8184
14 Concerning the ordinance H2706 of oil, H8081 the bath H1324 of oil, H8081 ye shall offer the tenth part H4643 of a bath H1324 out of H4480 the kor, H3734 which is a homer H2563 of ten H6235 baths; H1324 for H3588 ten H6235 baths H1324 are a homer: H2563
15 And one H259 lamb H7716 out of H4480 the flock, H6629 out of H4480 two hundred, H3967 out of the fat pastures H4480 H4945 of Israel; H3478 for a meat offering, H4503 and for a burnt offering, H5930 and for peace offerings, H8002 to make reconciliation H3722 for H5921 them, saith H5002 the Lord H136 GOD. H3069
16 All H3605 the people H5971 of the land H776 shall give H1961 H413 this H2063 oblation H8641 for the prince H5387 in Israel. H3478
17 And it shall be H1961 the prince's part H5921 H5387 to give burnt offerings, H5930 and meat offerings, H4503 and drink offerings, H5262 in the feasts, H2282 and in the new moons, H2320 and in the sabbaths, H7676 in all H3605 solemnities H4150 of the house H1004 of Israel: H3478 he H1931 shall prepare H6213 H853 the sin offering, H2403 and the meat offering, H4503 and the burnt offering, H5930 and the peace offerings, H8002 to make reconciliation H3722 for H1157 the house H1004 of Israel. H3478
18 Thus H3541 saith H559 the Lord H136 GOD; H3069 In the first H7223 month , in the first H259 day of the month, H2320 thou shalt take H3947 a young H1121 H1241 bullock H6499 without blemish, H8549 and cleanse H2398 H853 the sanctuary: H4720
19 And the priest H3548 shall take H3947 of the blood H4480 H1818 of the sin offering, H2403 and put H5414 it upon H413 the posts H4201 of the house, H1004 and upon H413 the four H702 corners H6438 of the settle H5835 of the altar, H4196 and upon H5921 the posts H4201 of the gate H8179 of the inner H6442 court. H2691
20 And so H3651 thou shalt do H6213 the seventh H7651 day of the month H2320 for every one H4480 H376 that erreth, H7686 and for him that is simple H4480 H6612 : so shall ye reconcile H3722 H853 the house. H1004
21 In the first H7223 month , in the fourteenth H702 H6240 day H3117 of the month, H2320 ye shall have H1961 the passover, H6453 a feast H2282 of seven H7651 days; H3117 unleavened bread H4682 shall be eaten. H398
22 And upon that H1931 day H3117 shall the prince H5387 prepare H6213 for H1157 himself and for H1157 all H3605 the people H5971 of the land H776 a bullock H6499 for a sin offering. H2403
23 And seven H7651 days H3117 of the feast H2282 he shall prepare H6213 a burnt offering H5930 to the LORD, H3068 seven H7651 bullocks H6499 and seven H7651 rams H352 without blemish H8549 daily H3117 the seven H7651 days; H3117 and a kid H8163 of the goats H5795 daily H3117 for a sin offering. H2403
24 And he shall prepare H6213 a meat offering H4503 of an ephah H374 for a bullock, H6499 and an ephah H374 for a ram, H352 and a hin H1969 of oil H8081 for an ephah. H374
25 In the seventh H7637 month , in the fifteenth H2568 H6240 day H3117 of the month, H2320 shall he do H6213 the like H428 in the feast H2282 of the seven H7651 days, H3117 according to the sin offering, H2403 according to the burnt offering, H5930 and according to the meat offering, H4503 and according to the oil. H8081
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×