Bible Versions
Bible Books

Ezekiel 48:22 (MOV) Malayalam Old BSI Version

1 എന്നാല്‍ ഗോത്രങ്ങളുടെ പേരുകള്‍ ആവിതുവടക്കെ അറ്റംമുതല്‍ ഹെത്ളോന്‍ വഴിക്കരികെയുള്ള ഹമാത്ത്വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസര്‍-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാര്‍ശ്വത്തില്‍ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഔഹരി ഒന്നു.
2 ദാന്റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്റെ ഔഹരി ഒന്നു.
3 ആശേരിന്റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെഭാഗംവരെ നഫ്താലിയുടെ ഔഹരി ഒന്നു.
4 നഫ്താലിയുടെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ മനശ്ശെയുടെ ഔഹരി ഒന്നു.
5 മനശ്ശെയുടെ അതിരിങ്കല്‍ കിഴക്കുഭാഗംമുതല്‍ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്റെ ഔഹരി ഒന്നു.
6 എഫ്രയീമിന്റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെഭാഗംവരെ രൂബേന്റെ ഔഹരി ഒന്നു.
7 രൂബേന്റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഔഹരി ഒന്നു.
8 യെഹൂദയുടെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഔഹരികളില്‍ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങള്‍ അര്‍പ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവില്‍ ആയിരിക്കേണം.
9 നിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയയായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.
10 വിശുദ്ധവഴിപാടു പുരോഹിതന്മാര്‍ക്കും ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവില്‍ ആയിരിക്കേണം.
11 അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേല്‍മക്കള്‍ തെറ്റിപ്പോയ കാലത്തു ലേവ്യര്‍ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം.
12 അങ്ങനെ അതു അവര്‍ക്കും ലേവ്യരുടെ അതിരിങ്കല്‍ ദേശത്തിന്റെ വഴിപാടില്‍നിന്നു ഒരു വഴിപാടും അതി പരിശുദ്ധവുമായിരിക്കേണം.
13 പുരോഹിതന്മാരുടെ അതിരിന്നൊത്തവണ്ണം ലേവ്യര്‍ക്കും ഉരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നേ.
14 അവര്‍ അതില്‍ ഒട്ടും വില്‍ക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്റെ ആദ്യഫലമായ ഇതു അന്യര്‍ക്കും കൈവശം കൊടുക്കയുമരുതു; അതു യഹോവേക്കു വിശുദ്ധമല്ലോ.
15 എന്നാല്‍ ഇരുപത്തയ്യായിരംമുഴം വീതിയില്‍ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിന്‍ പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം.
16 അതിന്റെ അളവു ആവിതുവടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.
17 നഗരത്തിന്നുള്ള വെളിന്‍ പ്രദേശമോ; വടക്കോട്ടു ഇരുനൂറ്റമ്പതും തെക്കോട്ടു ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ടു ഇരുനൂറ്റമ്പതും മുഴം.
18 എന്നാല്‍ വിശുദ്ധവഴിപാടിന്നു ഒത്ത നീളത്തില്‍ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന്നു ഒത്തവണ്ണം തന്നേ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.
19 യിസ്രായേലിന്റെ സര്‍വ്വഗോത്രങ്ങളിലുംനിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാര്‍ അതില്‍ കൃഷിചെയ്യേണം.
20 വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങള്‍ അര്‍പ്പിക്കേണം.
21 ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഔഹരികള്‍ക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവില്‍ ആയിരിക്കേണം;
22 പ്രഭുവിന്നുള്ളതിന്റെ നടുവില്‍ ലേവ്യര്‍ക്കുംള്ള സ്വത്തു മുതലക്കും നഗരസ്വത്തുമുതലക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയില്‍ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.
23 ശേഷമുള്ള ഗോത്രങ്ങള്‍ക്കോകിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ബെന്യാമിന്നു ഔഹരി ഒന്നു.
24 ബെന്യാമീന്റെ അതിരിങ്കല്‍ കഴിക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗമവരെ ശിമെയോന്നു ഔഹരി ഒന്നു.
25 ശിമെയൊന്റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഔഹരി ഒന്നു.
26 യിസ്സാഖാരിന്റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ സെബൂലൂന്നു ഔഹരി ഒന്നു.
27 സെബൂലൂന്റെ അതിരിങ്കല്‍ കിഴക്കേഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ഗാദിന്നു ഔഹരി ഒന്നു.
28 ഗാദിന്റെ അതിരിങ്കല്‍ തെക്കോട്ടു തെക്കെ ഭാഗത്തു അതിര്‍ താമാര്‍മുതല്‍ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.
29 നിങ്ങള്‍ ചീട്ടിട്ടു യിസ്രായേല്‍ഗോത്രങ്ങള്‍ക്കു അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നേ; അവരുടെ ഔഹരികള്‍ ഇവതന്നേ എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
30 നഗരത്തിന്റെ പരിമാണമാവിതുവടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം.
31 നഗരത്തിന്റെ ഗോപുരങ്ങള്‍ യിസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.
32 കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നുയോസേഫിന്റെ ഗോപുരം ഒന്നു; ബെന്യാമീന്റെ ഗോപുരം ഒന്നു; ദാന്റെ ഗോപുരം ഒന്നു.
33 തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു.
34 പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നുഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.
35 അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതല്‍ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.
1 Now these H428 are the names H8034 of the tribes. H7626 From the north H6828 end H4480 H7097 to H413 the coast H3027 of the way H1870 of Hethlon, H2855 as one goeth H935 to Hamath, H2574 Hazar- H2704 enan , the border H1366 of Damascus H1834 northward, H6828 to H413 the coast H3027 of Hamath; H2574 for these are H1961 his sides H6285 east H6921 and west; H3220 a H259 portion for Dan. H1835
2 And by H5921 the border H1366 of Dan, H1835 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 a H259 portion for Asher. H836
3 And by H5921 the border H1366 of Asher, H836 from the east H6921 side H4480 H6285 even unto H5704 the west H3220 side, H6285 a H259 portion for Naphtali. H5321
4 And by H5921 the border H1366 of Naphtali, H5321 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 a H259 portion for Manasseh. H4519
5 And by H5921 the border H1366 of Manasseh, H4519 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 a H259 portion for Ephraim. H669
6 And by H5921 the border H1366 of Ephraim, H669 from the east H6921 side H4480 H6285 even unto H5704 the west H3220 side, H6285 a H259 portion for Reuben. H7205
7 And by H5921 the border H1366 of Reuben, H7205 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 a H259 portion for Judah. H3063
8 And by H5921 the border H1366 of Judah, H3063 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 shall be H1961 the offering H8641 which H834 ye shall offer H7311 of five H2568 and twenty H6242 thousand H505 reeds in breadth, H7341 and in length H753 as one H259 of the other parts, H2506 from the east H6921 side H4480 H6285 unto H5704 the west H3220 side: H6285 and the sanctuary H4720 shall be H1961 in the midst H8432 of it.
9 The oblation H8641 that H834 ye shall offer H7311 unto the LORD H3068 shall be of five H2568 and twenty H6242 thousand H505 in length, H753 and of ten H6235 thousand H505 in breadth. H7341
10 And for them, H428 even for the priests, H3548 shall be H1961 this holy H6944 oblation; H8641 toward the north H6828 five H2568 and twenty H6242 thousand H505 in length , and toward the west H3220 ten H6235 thousand H505 in breadth, H7341 and toward the east H6921 ten H6235 thousand H505 in breadth, H7341 and toward the south H5045 five H2568 and twenty H6242 thousand H505 in length: H753 and the sanctuary H4720 of the LORD H3068 shall be H1961 in the midst H8432 thereof.
11 It shall be for the priests H3548 that are sanctified H6942 of the sons H4480 H1121 of Zadok; H6659 which H834 have kept H8104 my charge, H4931 which H834 went not astray H8582 H3808 when the children H1121 of Israel H3478 went astray, H8582 as H834 the Levites H3881 went astray. H8582
12 And this oblation H8642 of the land H776 that is offered H4480 H8641 shall be H1961 unto them a thing most holy H6944 H6944 by H413 the border H1366 of the Levites. H3881
13 And over against H5980 the border H1366 of the priests H3548 the Levites H3881 shall have five H2568 and twenty H6242 thousand H505 in length, H753 and ten H6235 thousand H505 in breadth: H7341 all H3605 the length H753 shall be five H2568 and twenty H6242 thousand, H505 and the breadth H7341 ten H6235 thousand. H505
14 And they shall not H3808 sell H4376 of H4480 it, neither H3808 exchange, H4171 nor H3808 alienate H5674 the firstfruits H7225 of the land: H776 for H3588 it is holy H6944 unto the LORD. H3068
15 And the five H2568 thousand, H505 that are left H3498 in the breadth H7341 over against H5921 H6440 the five H2568 and twenty H6242 thousand, H505 shall be a profane H2455 place for the city, H5892 for dwelling, H4186 and for suburbs: H4054 and the city H5892 shall be H1961 in the midst H8432 thereof.
16 And these H428 shall be the measures H4060 thereof ; the north H6828 side H6285 four H702 thousand H505 and five H2568 hundred, H3967 and the south H5045 side H6285 four H702 thousand H505 and five H2568 hundred, H3967 and on the east H6921 side H4480 H6285 four H702 thousand H505 and five H2568 hundred, H3967 and the west H3220 side H6285 four H702 thousand H505 and five H2568 hundred. H3967
17 And the suburbs H4054 of the city H5892 shall be H1961 toward the north H6828 two hundred H3967 and fifty, H2572 and toward the south H5045 two hundred H3967 and fifty, H2572 and toward the east H6921 two hundred H3967 and fifty, H2572 and toward the west H3220 two hundred H3967 and fifty. H2572
18 And the residue H3498 in length H753 over against H5980 the oblation H8641 of the holy H6944 portion shall be ten H6235 thousand H505 eastward, H6921 and ten H6235 thousand H505 westward: H3220 and it shall be H1961 over against H5980 the oblation H8641 of the holy H6944 portion ; and the increase H8393 thereof shall be H1961 for food H3899 unto them that serve H5647 the city. H5892
19 And they that serve H5647 the city H5892 shall serve H5647 it out of all H4480 H3605 the tribes H7626 of Israel. H3478
20 All H3605 the oblation H8641 shall be five H2568 and twenty H6242 thousand H505 by five H2568 and twenty H6242 thousand: H505 ye shall offer H7311 H853 the holy H6944 oblation H8641 foursquare, H7243 with H413 the possession H272 of the city. H5892
21 And the residue H3498 shall be for the prince, H5387 on the one side H4480 H2088 and on the other H4480 H2088 of the holy H6944 oblation, H8641 and of the possession H272 of the city, H5892 over against H413 H6440 the five H2568 and twenty H6242 thousand H505 of the oblation H8641 toward H5704 the east H6921 border, H1366 and westward H3220 over against H5921 H6440 the five H2568 and twenty H6242 thousand H505 toward H5921 the west H3220 border, H1366 over against H5980 the portions H2506 for the prince: H5387 and it shall be H1961 the holy H6944 oblation; H8641 and the sanctuary H4720 of the house H1004 shall be in the midst H8432 thereof.
22 Moreover from the possession H4480 H272 of the Levites, H3881 and from the possession H4480 H272 of the city, H5892 being in the midst H8432 of that which H834 is H1961 the prince's H5387, between H996 the border H1366 of Judah H3063 and the border H1366 of Benjamin, H1144 shall be H1961 for the prince. H5387
23 As for the rest H3499 of the tribes, H7626 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 Benjamin H1144 shall have a H259 portion .
24 And by H5921 the border H1366 of Benjamin, H1144 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 Simeon H8095 shall have a H259 portion .
25 And by H5921 the border H1366 of Simeon, H8095 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 Issachar H3485 a H259 portion .
26 And by H5921 the border H1366 of Issachar, H3485 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 Zebulun H2074 a H259 portion .
27 And by H5921 the border H1366 of Zebulun, H2074 from the east H6921 side H4480 H6285 unto H5704 the west H3220 side, H6285 Gad H1410 a H259 portion .
28 And by H5921 the border H1366 of Gad, H1410 at H413 the south H5045 side H6285 southward, H8486 the border H1366 shall be H1961 even from Tamar H4480 H8559 unto the waters H4325 of strife H4808 in Kadesh, H6946 and to the river H5158 toward H5921 the great H1419 sea. H3220
29 This H2063 is the land H776 which H834 ye shall divide by lot H5307 unto the tribes H7626 of Israel H3478 for inheritance H4480 H5159 , and these H428 are their portions, H4256 saith H5002 the Lord H136 GOD. H3069
30 And these H428 are the goings out H8444 of the city H5892 on the north H6828 side H4480 H6285 , four H702 thousand H505 and five H2568 hundred H3967 measures. H4060
31 And the gates H8179 of the city H5892 shall be after H5921 the names H8034 of the tribes H7626 of Israel: H3478 three H7969 gates H8179 northward; H6828 one H259 gate H8179 of Reuben, H7205 one H259 gate H8179 of Judah, H3063 one H259 gate H8179 of Levi. H3878
32 And at H413 the east H6921 side H6285 four H702 thousand H505 and five H2568 hundred: H3967 and three H7969 gates; H8179 and one H259 gate H8179 of Joseph, H3130 one H259 gate H8179 of Benjamin, H1144 one H259 gate H8179 of Dan. H1835
33 And at the south H5045 side H6285 four H702 thousand H505 and five H2568 hundred H3967 measures: H4060 and three H7969 gates; H8179 one H259 gate H8179 of Simeon, H8095 one H259 gate H8179 of Issachar, H3485 one H259 gate H8179 of Zebulun. H2074
34 At the west H3220 side H6285 four H702 thousand H505 and five H2568 hundred, H3967 with their three H7969 gates; H8179 one H259 gate H8179 of Gad, H1410 one H259 gate H8179 of Asher, H836 one H259 gate H8179 of Naphtali. H5321
35 It was round about H5439 eighteen H8083 H6240 thousand H505 measures : and the name H8034 of the city H5892 from that day H4480 H3117 shall be , The LORD H3068 is there. H8033
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×