Bible Versions
Bible Books

Ezra 1:2 (MOV) Malayalam Old BSI Version

1 യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാകേണ്ടതിന്നു പാര്‍സിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ യഹോവ പാര്‍സിരാജാവായ കോരെശിന്റെ മനസ്സിനെ ഉണര്‍ത്തീട്ടു അവന്‍ തന്റെ രാജ്യത്തു എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാല്‍
2 പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നുസ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമില്‍ അവന്നു ഒരു ആലയം പണിവാന്‍ എന്നോടു കല്പിച്ചുമിരിക്കുന്നു.
3 നിങ്ങളില്‍ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കില്‍ അവന്റെ ദൈവം അവനോടു കൂടെ ഇരിക്കുമാറാകട്ടെ; അവന്‍ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.
4 ശേഷിച്ചിരിക്കുന്ന ഏവന്നും അവന്‍ പ്രവാസിയായി പാര്‍ക്കുംന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികള്‍ പൊന്നു, വെള്ളി, മറ്റു സാധനങ്ങള്‍, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
5 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണര്‍ത്തിയ ഏവനും യെരൂശലേമില്‍ യഹോവയുടെ ആലയം പണിവാന്‍ പോകേണ്ടതിന്നു യാത്രപുറപ്പെട്ടു.
6 അവരുടെ ചുറ്റും പാര്‍ത്തവര്‍ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍, പൊന്നു മറ്റുസാധനങ്ങള്‍, കന്നുകാലികള്‍, വിശേഷവസ്തുക്കള്‍ എന്നിവകൊണ്ടും അവരെ സഹായിച്ചു.
7 നെബൂഖദ് നേസര്‍ യെരൂശലേമില്‍നിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ വെച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ് രാജാവു പുറത്തേക്കു എടുപ്പിച്ചു.
8 പാര്‍സിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്കു എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന്നു എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ആവിതുപൊന്‍ താലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊന്‍ പാത്രം മുപ്പതു,
9 രണ്ടാം തരത്തില്‍ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങള്‍ ആയിരം.
10 പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങള്‍ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലില്‍നിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോള്‍ ഇവയൊക്കെയും ശേശ്ബസ്സര്‍ കൊണ്ടുപോയി.
1 Now in the first H259 year H8141 of Cyrus H3566 king H4428 of Persia, H6539 that the word H1697 of the LORD H3068 by the mouth H4480 H6310 of Jeremiah H3414 might be fulfilled, H3615 the LORD H3068 stirred up H5782 H853 the spirit H7307 of Cyrus H3566 king H4428 of Persia, H6539 that he made a proclamation H5674 H6963 throughout all H3605 his kingdom, H4438 and put it also H1571 in writing, H4385 saying, H559
2 Thus H3541 saith H559 Cyrus H3566 king H4428 of Persia, H6539 The LORD H3068 God H430 of heaven H8064 hath given H5414 me all H3605 the kingdoms H4467 of the earth; H776 and he H1931 hath charged H6485 H5921 me to build H1129 him a house H1004 at Jerusalem, H3389 which H834 is in Judah. H3063
3 Who H4310 is there among you of all H4480 H3605 his people H5971 ? his God H430 be H1961 with H5973 him , and let him go up H5927 to Jerusalem, H3389 which H834 is in Judah, H3063 and build H1129 H853 the house H1004 of the LORD H3068 God H430 of Israel, H3478 ( he H1931 is the God, H430 ) which H834 is in Jerusalem. H3389
4 And whosoever H3605 remaineth H7604 in any H4480 H3605 place H4725 where H834 he H1931 sojourneth, H1481 let the men H376 of his place H4725 help H5375 him with silver, H3701 and with gold, H2091 and with goods, H7399 and with beasts, H929 beside H5973 the freewill offering H5071 for the house H1004 of God H430 that H834 is in Jerusalem. H3389
5 Then rose up H6965 the chief H7218 of the fathers H1 of Judah H3063 and Benjamin, H1144 and the priests, H3548 and the Levites, H3881 with all H3605 them H853 whose spirit H7307 God H430 had raised, H5782 to go up H5927 to build H1129 H853 the house H1004 of the LORD H3068 which H834 is in Jerusalem. H3389
6 And all H3605 they that were about H5439 them strengthened H2388 their hands H3027 with vessels H3627 of silver, H3701 with gold, H2091 with goods, H7399 and with beasts, H929 and with precious things, H4030 beside all H905 H5921 H3605 that was willingly offered. H5068
7 Also Cyrus H3566 the king H4428 brought forth H3318 H853 the vessels H3627 of the house H1004 of the LORD, H3068 which H834 Nebuchadnezzar H5019 had brought forth H3318 out of Jerusalem H4480 H3389 , and had put H5414 them in the house H1004 of his gods; H430
8 Even those did Cyrus H3566 king H4428 of Persia H6539 bring forth H3318 by H5921 the hand H3027 of Mithredath H4990 the treasurer, H1489 and numbered H5608 them unto Sheshbazzar, H8339 the prince H5387 of Judah. H3063
9 And this H428 is the number H4557 of them: thirty H7970 chargers H105 of gold, H2091 a thousand H505 chargers H105 of silver, H3701 nine H8672 and twenty H6242 knives, H4252
10 Thirty H7970 basins H3713 of gold, H2091 silver H3701 basins H3713 of a second H4932 sort four H702 hundred H3967 and ten, H6235 and other H312 vessels H3627 a thousand. H505
11 All H3605 the vessels H3627 of gold H2091 and of silver H3701 were five H2568 thousand H505 and four H702 hundred. H3967 All H3605 these did Sheshbazzar H8339 bring up H5927 with H5973 them of the captivity H1473 that were brought up H5927 from Babylon H4480 H894 unto Jerusalem. H3389
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×