Bible Versions
Bible Books

Genesis 24:26 (MOV) Malayalam Old BSI Version

1 അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.
2 തന്റെ വീട്ടില്‍ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതുനിന്റെ കൈ എന്റെ തുടയിന്‍ കീഴില്‍ വെക്കുക;
3 ചുറ്റും പാര്‍ക്കുംന്ന കനാന്യരുടെ കന്യകമാരില്‍നിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
4 എന്റെ ദേശത്തും എന്റെ ചാര്‍ച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തില്‍ ഞാന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
5 ദാസന്‍ അവനോടുപക്ഷേ സ്ത്രീക്കു എന്നോടുകൂടെ ദേശത്തേക്കു വരുവാന്‍ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാന്‍ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.
6 അബ്രാഹാം അവനോടു പറഞ്ഞതുഎന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
7 എന്റെ പിതൃഭവനത്തില്‍നിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാന്‍ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വര്‍ഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാന്‍ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
8 എന്നാല്‍ സ്ത്രീക്കു നിന്നോടുകൂടെ വരുവാന്‍ മനസ്സില്ലെങ്കില്‍ നീ സത്യത്തില്‍ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.
9 അപ്പോള്‍ ദാസന്‍ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിന്‍ കീഴില്‍ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.
10 അനന്തരം ദാസന്‍ തന്റെ യജമാനന്റെ ഒട്ടകങ്ങളില്‍ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണത്തില്‍ ചെന്നു.
11 വൈകുന്നേരം സ്ത്രീകള്‍ വെള്ളം കോരുവാന്‍ വരുന്ന സമയത്തു അവന്‍ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാല്‍
12 എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.
13 ഇതാ, ഞാന്‍ കിണറ്റിന്നരികെ നിലക്കുന്നു; പട്ടണക്കാരുടെ കന്യകമാര്‍ വെള്ളം കോരുവാന്‍ വരുന്നു.
14 നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാന്‍ തരേണം എന്നു ഞാന്‍ പറയുമ്പോള്‍കുടിക്ക; നിന്റെ ഒട്ടകങ്ങള്‍ക്കും കുടിപ്പാന്‍ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാന്‍ അതിനാല്‍ ഗ്രഹിക്കും.
15 അവന്‍ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മില്‍ക്കയുടെ മകന്‍ ബെഥൂവേലിന്റെ മകള്‍ റിബെക്കാ തോളില്‍ പാത്രവുമായി വന്നു.
16 ബാല അതിസുന്ദരിയും പുരുഷന്‍ തൊടാത്ത കന്യകയും ആയിരുന്നു; അവള്‍ കിണറ്റില്‍ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു.
17 ദാസന്‍ വേഗത്തില്‍ അവളെ എതിരേറ്റു ചെന്നുനിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍ തരേണം എന്നു പറഞ്ഞു.
18 യജമാനനേ, കുടിക്ക എന്നു അവള്‍ പറഞ്ഞു വേഗം പാത്രം കയ്യില്‍ ഇറക്കി അവന്നു കുടിപ്പാന്‍ കൊടുത്തു.
19 അവന്നു കുടിപ്പാന്‍ കൊടുത്ത ശേഷംനിന്റെ ഒട്ടകങ്ങള്‍ക്കും വേണ്ടുവോളം ഞാന്‍ കോരിക്കൊടുക്കാം എന്നു പറഞ്ഞു,
20 പാത്രത്തിലെ വെള്ളം വേഗം തൊട്ടിയില്‍ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാന്‍ കിണറ്റിലേക്കു ഔടി ഇറങ്ങി അവന്റെ ഒട്ടകങ്ങള്‍ക്കും എല്ലാം കോരിക്കൊടുത്തു.
21 പുരുഷന്‍ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.
22 ഒട്ടകങ്ങള്‍ കുടിച്ചു തീര്‍ന്നപ്പോള്‍ അവന്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്മൂകൂത്തിയും അവളുടെ കൈക്കിടുവാന്‍ പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍ വളയും എടുത്തു അവളോടു
23 നീ ആരുടെ മകള്‍? പറക; നിന്റെ അപ്പന്റെ വീട്ടില്‍ ഞങ്ങള്‍ക്കു രാപാര്‍പ്പാന്‍ സ്ഥലമുണ്ടോ എന്നു ചോദിച്ചു.
24 അവള്‍ അവനോടുനാഹോരിന്നു മില്‍ക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകള്‍ ആകുന്നു ഞാന്‍ എന്നു പറഞ്ഞു.
25 ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാര്‍പ്പാന്‍ സ്ഥലവും ഉണ്ടു എന്നും അവള്‍ പറഞ്ഞു.
26 അപ്പോള്‍ പുരുഷന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു
27 എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. യാത്രയില്‍ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.
28 ബാല ഔടിച്ചെന്നു അമ്മയുടെ വീട്ടുകാരെ വസ്തുത അറിയിച്ചു.
29 റിബെക്കെക്കു ഒരു സഹോദരന്‍ ഉണ്ടായിരുന്നു; അവന്നു ലാബാന്‍ എന്നു പേര്‍. ലാബാന്‍ പുറത്തു കിണറ്റിങ്കല്‍ പുരുഷന്റെ അടുക്കല്‍ ഔടിച്ചെന്നു.
30 അവന്‍ മൂകൂത്തിയും സഹോദരിയുടെ കൈമേല്‍ വളയും കാണുകയും പുരുഷന്‍ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേള്‍ക്കയും ചെയ്തപ്പോള്‍ പുരുഷന്റെ അടുക്കല്‍ ചെന്നു; അവന്‍ കിണറ്റിങ്കല്‍ ഒട്ടകങ്ങളുടെ അരികെ നില്‍ക്കയായിരുന്നു.
31 അപ്പോള്‍ അവന്‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നിലക്കുന്നു? വീടും ഒട്ടകങ്ങള്‍ക്കു സ്ഥലവും ഞാന്‍ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.
32 അങ്ങനെ പുരുഷന്‍ വീട്ടില്‍ ചെന്നു. അവന്‍ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങള്‍ക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവര്‍ക്കും കാലുകളെ കഴുകുവാന്‍ വെള്ളവും കൊടുത്തു, അവന്റെ മുമ്പില്‍ ഭക്ഷണം വെച്ചു.
33 ഞാന്‍ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവന്‍ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.
34 അപ്പോള്‍ അവന്‍ പറഞ്ഞതുഞാന്‍ അബ്രാഹാമിന്റെ ദാസന്‍ .
35 യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവന്‍ മഹാനായിത്തീര്‍ന്നു; അവന്‍ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാര്‍, ഒട്ടകങ്ങള്‍ കഴുതകള്‍ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.
36 എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവന്‍ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.
37 ഞാന്‍ പാര്‍ക്കുംന്ന കനാന്‍ ദേശത്തിലെ കനാന്യ കന്യകമാരില്‍നിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
38 എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനന്‍ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
39 ഞാന്‍ യജമാനനോടുപക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവന്‍ എന്നോടു
40 ഞാന്‍ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തില്‍നിന്നും പിതൃഭവനത്തില്‍നിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
41 എന്റെ വംശക്കാരുടെ അടുക്കല്‍ ചെന്നാല്‍ നീ സത്യത്തില്‍നിന്നു ഒഴിഞ്ഞിരിക്കും; അവര്‍ നിനക്കു തരുന്നില്ല എന്നു വരികിലും നീ സത്യത്തില്‍ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.
42 ഞാന്‍ ഇന്നു കിണറ്റിന്നരികെ വന്നപ്പോള്‍ പറഞ്ഞതുഎന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാന്‍ വന്നിരിക്കുന്ന യാത്രയെ നീ സഫലമാക്കി എങ്കില്‍--
43 ഇതാ, ഞാന്‍ കിണറ്റിന്നരികെ നിലക്കുന്നു; വെള്ളം കോരുവാന്‍ ഒരു കന്യക വരികയും ഞാന്‍ അവളോടുനിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍ തരിക എന്നു പറയുമ്പോള്‍, അവള്‍ എന്നോടുകുടിക്ക,
44 ഞാന്‍ നിന്റെ ഒട്ടകങ്ങള്‍ക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താല്‍ അവള്‍ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
45 ഞാന്‍ ഇങ്ങനെ ഹൃദയത്തില്‍ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളില്‍ പാത്രവുമായി വന്നു കിണറ്റില്‍ ഇറങ്ങി വെള്ളം കോരി; ഞാന്‍ അവളോടുഎനിക്കു കുടിപ്പാന്‍ തരേണം എന്നു പറഞ്ഞു.
46 അവള്‍ വേഗം തോളില്‍നിന്നു പാത്രം ഇറക്കികുടിക്ക, ഞാന്‍ നിന്റെ ഒട്ടകങ്ങള്‍ക്കും കുടിപ്പാന്‍ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ കുടിച്ചു; അവള്‍ ഒട്ടകങ്ങള്‍ക്കും കുടിപ്പാന്‍ കൊടുത്തു.
47 ഞാന്‍ അവളോടുനീ ആരുടെ മകള്‍ എന്നു ചോദിച്ചതിന്നു അവള്‍മില്‍ക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകള്‍ എന്നു പറഞ്ഞു. ഞാന്‍ അവളുടെ മൂക്കിന്നു മൂകൂത്തിയും കൈകള്‍ക്കു വളയും ഇട്ടു.
48 ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാന്‍ എന്നെ നേര്‍വ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനന്‍ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
49 ആകയാല്‍ നിങ്ങള്‍ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കില്‍ എന്നോടു പറവിന്‍ ; അല്ല എന്നു വരികില്‍ അതും പറവിന്‍ ; എന്നാല്‍ ഞാന്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.
50 അപ്പോള്‍ ലാബാനും ബെഥൂവേലുംഈ കാര്യം യഹോവയാല്‍ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാന്‍ ഞങ്ങള്‍ക്കു കഴികയില്ല.
51 ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവള്‍ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.
52 അബ്രാഹാമിന്റെ ദാസന്‍ അവരുടെ വാക്കു കേട്ടപ്പോള്‍ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.
53 പിന്നെ ദാസന്‍ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കള്‍ കൊടുത്തു.
54 അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാര്‍ത്തു. രാവിലെ അവര്‍ എഴുന്നേറ്റശേഷം അവന്‍ എന്റെ യജമാനന്റെ അടുക്കല്‍ എന്നെ അയക്കേണമെന്നു പറഞ്ഞു.
55 അതിന്നു അവളുടെ സഹോദരനും അമ്മയുംബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാര്‍ത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
56 അവന്‍ അവരോടുഎന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കല്‍ പോകുവാന്‍ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
57 ഞങ്ങള്‍ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവര്‍ പറഞ്ഞു.
58 അവര്‍ റിബെക്കയെ വിളിച്ചു അവളോടുനീ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാന്‍ പോകുന്നു എന്നു അവള്‍ പറഞ്ഞു.
59 അങ്ങനെ അവര്‍ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.
60 അവര്‍ റിബെക്കയെ അനുഗ്രഹിച്ചു അവളോടുസഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതില്‍ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
61 പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസന്‍ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
62 എന്നാല്‍ യിസ്ഹാക്‍ ബേര്‍ലഹയിരോയീവരെ വന്നു; അവന്‍ തെക്കേദേശത്തു പാര്‍ക്കയായിരുന്നു.
63 വൈകുന്നേരത്തു യിസ്ഹാക്‍ ധ്യാനിപ്പാന്‍ വെളിന്‍ പ്രദേശത്തു പോയിരുന്നു; അവന്‍ തലപൊക്കി നോക്കി ഒട്ടകങ്ങള്‍ വരുന്നതു കണ്ടു.
64 റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
65 അവള്‍ ദാസനോടുവെളിന്‍ പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷന്‍ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനന്‍ തന്നേ എന്നു ദാസന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
66 താന്‍ ചെയ്ത കാര്യം ഒക്കെയും ദാസന്‍ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
67 യിസ്ഹാക്‍ അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തില്‍ കൊണ്ടു പോയി. അവന്‍ റിബെക്കയെ പരിഗ്രഹിച്ചു അവള്‍ അവന്നു ഭാര്യയായിത്തീര്‍ന്നു; അവന്നു അവളില്‍ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീര്‍ന്നു.
1 And Abraham H85 was old, H2204 and well stricken H935 in age: H3117 and the LORD H3068 had blessed H1288 H853 Abraham H85 in all things. H3605
2 And Abraham H85 said H559 unto H413 his eldest H2205 servant H5650 of his house, H1004 that ruled H4910 over all H3605 that H834 he had, Put, H7760 I pray thee, H4994 thy hand H3027 under H8478 my thigh: H3409
3 And I will make thee swear H7650 by the LORD, H3068 the God H430 of heaven, H8064 and the God H430 of the earth, H776 that H834 thou shalt not H3808 take H3947 a wife H802 unto my son H1121 of the daughters H4480 H1323 of the Canaanites, H3669 among H7130 whom H834 I H595 dwell: H3427
4 But H3588 thou shalt go H1980 unto H413 my country, H776 and to H413 my kindred, H4138 and take H3947 a wife H802 unto my son H1121 Isaac. H3327
5 And the servant H5650 said H559 unto H413 him, Peradventure H194 the woman H802 will not H3808 be willing H14 to follow H1980 H310 me unto H413 this H2063 land: H776 must I needs bring H7725 thy son H1121 again unto H413 the land H776 from whence H834 H4480 H8033 thou camest H3318 ?
6 And Abraham H85 said H559 unto H413 him, Beware H8104 thou that H6435 thou bring H7725 not H853 my son H1121 thither H8033 again.
7 The LORD H3068 God H430 of heaven, H8064 which H834 took H3947 me from my father's house H4480 H1004, H1 and from the land H4480 H776 of my kindred, H4138 and which H834 spoke H1696 unto me , and that H834 swore H7650 unto me, saying, H559 Unto thy seed H2233 will I give this H2063 land; H776 he H1931 shall send H7971 his angel H4397 before H6440 thee , and thou shalt take H3947 a wife H802 unto my son H1121 from thence H4480. H8033
8 And if H518 the woman H802 will not H3808 be willing H14 to follow H1980 H310 thee , then thou shalt be clear H5352 from this my oath H4480 H7621: H2063 only H7535 bring H7725 not my son H1121 thither H8033 again.
9 And the servant H5650 put H7760 H853 his hand H3027 under H8478 the thigh H3409 of Abraham H85 his master, H113 and swore H7650 to him concerning H5921 that H2088 matter. H1697
10 And the servant H5650 took H3947 ten H6235 camels H1581 of the camels H4480 H1581 of his master, H113 and departed; H1980 for all H3605 the goods H2898 of his master H113 were in his hand: H3027 and he arose, H6965 and went H1980 to H413 Mesopotamia, H763 unto H413 the city H5892 of Nahor. H5152
11 And he made his camels H1581 to kneel down H1288 without H4480 H2351 the city H5892 by H413 a well H875 of water H4325 at the time H6256 of the evening, H6153 even the time H6256 that women go out H3318 to draw H7579 water .
12 And he said, H559 O LORD H3068 God H430 of my master H113 Abraham, H85 I pray thee, H4994 send me good speed H7136 H6440 this day, H3117 and show H6213 kindness H2617 unto H5973 my master H113 Abraham. H85
13 Behold H2009 , I H595 stand H5324 here by H5921 the well H5869 of water; H4325 and the daughters H1323 of the men H376 of the city H5892 come out H3318 to draw H7579 water: H4325
14 And let it come to pass, H1961 that the damsel H5291 to whom H834 I shall say H559 H413 , Let down H5186 thy pitcher, H3537 I pray thee, H4994 that I may drink; H8354 and she shall say, H559 Drink, H8354 and I will give thy camels H1581 drink H8248 also: H1571 let the same be she that thou hast appointed H3198 for thy servant H5650 Isaac; H3327 and thereby shall I know H3045 that H3588 thou hast showed H6213 kindness H2617 unto H5973 my master. H113
15 And it came to pass, H1961 before H2962 he H1931 had done H3615 speaking, H1696 that, behold, H2009 Rebekah H7259 came out, H3318 who H834 was born H3205 to Bethuel, H1328 son H1121 of Milcah, H4435 the wife H802 of Nahor, H5152 Abraham's H85 brother, H251 with her pitcher H3537 upon H5921 her shoulder. H7926
16 And the damsel H5291 was very H3966 fair H2896 to look upon, H4758 a virgin, H1330 neither H3808 had any man H376 known H3045 her : and she went down H3381 to the well, H5869 and filled H4390 her pitcher, H3537 and came up. H5927
17 And the servant H5650 ran H7323 to meet H7125 her , and said, H559 Let me , I pray thee, H4994 drink H1572 a little H4592 water H4325 of thy pitcher H4480 H3537 .
18 And she said, H559 Drink, H8354 my lord: H113 and she hasted, H4116 and let down H3381 her pitcher H3537 upon H5921 her hand, H3027 and gave him drink. H8248
19 And when she had done H3615 giving him drink, H8248 she said, H559 I will draw H7579 water for thy camels H1581 also, H1571 until H5704 H518 they have done H3615 drinking. H8354
20 And she hasted, H4116 and emptied H6168 her pitcher H3537 into H413 the trough, H8268 and ran H7323 again H5750 unto H413 the well H875 to draw H7579 water , and drew H7579 for all H3605 his camels. H1581
21 And the man H376 wondering H7583 at her held his peace, H2790 to know H3045 whether the LORD H3068 had made his journey H1870 prosperous H6743 or H518 not. H3808
22 And it came to pass, H1961 as H834 the camels H1581 had done H3615 drinking, H8354 that the man H376 took H3947 a golden H2091 earring H5141 of half a shekel H1235 weight, H4948 and two H8147 bracelets H6781 for H5921 her hands H3027 of ten H6235 shekels weight H4948 of gold; H2091
23 And said, H559 Whose H4310 daughter H1323 art thou H859 ? tell H5046 me , I pray thee: H4994 is there H3426 room H4725 in thy father's H1 house H1004 for us to lodge in H3885 ?
24 And she said H559 unto H413 him, I H595 am the daughter H1323 of Bethuel H1328 the son H1121 of Milcah, H4435 which H834 she bore H3205 unto Nahor. H5152
25 She said H559 moreover unto H413 him , We have both H1571 straw H8401 and H1571 provender H4554 enough, H7227 and H1571 room H4725 to lodge in. H3885
26 And the man H376 bowed down his head, H6915 and worshiped H7812 the LORD. H3068
27 And he said, H559 Blessed H1288 be the LORD H3068 God H430 of my master H113 Abraham, H85 who H834 hath not H3808 left destitute H5800 H4480 H5973 my master H113 of his mercy H2617 and his truth: H571 I H595 being in the way, H1870 the LORD H3068 led H5148 me to the house H1004 of my master's H113 brethren. H251
28 And the damsel H5291 ran, H7323 and told H5046 them of her mother's H517 house H1004 these H428 things. H1697
29 And Rebekah H7259 had a brother, H251 and his name H8034 was Laban: H3837 and Laban H3837 ran H7323 out H2351 unto H413 the man, H376 unto H413 the well. H5869
30 And it came to pass, H1961 when he saw H7200 H853 the earring H5141 and bracelets H6781 upon H5921 his sister's H269 hands, H3027 and when he heard H8085 H853 the words H1697 of Rebekah H7259 his sister, H269 saying, H559 Thus H3541 spoke H1696 the man H376 unto H413 me ; that he came H935 unto H413 the man; H376 and, behold, H2009 he stood H5975 by H5921 the camels H1581 at H5921 the well. H5869
31 And he said, H559 Come in, H935 thou blessed H1288 of the LORD; H3068 wherefore H4100 standest H5975 thou without H2351 ? for I H595 have prepared H6437 the house, H1004 and room H4725 for the camels. H1581
32 And the man H376 came H935 into the house: H1004 and he ungirded H6605 his camels, H1581 and gave H5414 straw H8401 and provender H4554 for the camels, H1581 and water H4325 to wash H7364 his feet, H7272 and the men's H376 feet H7272 that H834 were with H854 him.
33 And there was set H7760 meat before H6440 him to eat: H398 but he said, H559 I will not H3808 eat, H398 until H5704 H518 I have told H1696 mine errand. H1697 And he said, H559 Speak on. H1696
34 And he said, H559 I H595 am Abraham's H85 servant. H5650
35 And the LORD H3068 hath blessed H1288 H853 my master H113 greatly; H3966 and he is become great: H1431 and he hath given H5414 him flocks, H6629 and herds, H1241 and silver, H3701 and gold, H2091 and menservants, H5650 and maidservants, H8198 and camels, H1581 and asses. H2543
36 And Sarah H8283 my master's H113 wife H802 bore H3205 a son H1121 to my master H113 when H310 she was old: H2209 and unto him hath he given H5414 H853 all H3605 that H834 he hath.
37 And my master H113 made me swear, H7650 saying, H559 Thou shalt not H3808 take H3947 a wife H802 to my son H1121 of the daughters H4480 H1323 of the Canaanites, H3669 in whose H834 land H776 I H595 dwell: H3427
38 But H518 H3808 thou shalt go H1980 unto H413 my father's H1 house, H1004 and to H413 my kindred, H4940 and take H3947 a wife H802 unto my son. H1121
39 And I said H559 unto H413 my master, H113 Peradventure H194 the woman H802 will not H3808 follow H1980 H310 me.
40 And he said H559 unto H413 me , The LORD, H3068 before H6440 whom H834 I walk, H1980 will send H7971 his angel H4397 with H854 thee , and prosper H6743 thy way; H1870 and thou shalt take H3947 a wife H802 for my son H1121 of my kindred H4480 , H4940 and of my father's house H4480 H1004: H1
41 Then H227 shalt thou be clear H5352 from this my oath H4480 H423 , when H3588 thou comest H935 to H413 my kindred; H4940 and if H518 they give H5414 not H3808 thee one , thou shalt be H1961 clear H5355 from my oath H4480 H423 .
42 And I came H935 this day H3117 unto H413 the well, H5869 and said, H559 O LORD H3068 God H430 of my master H113 Abraham, H85 if H518 now H4994 thou do H3426 prosper H6743 my way H1870 which H834 H5921 I H595 go: H1980
43 Behold H2009 , I H595 stand H5324 by H5921 the well H5869 of water; H4325 and it shall come to pass, H1961 that when the virgin H5959 cometh forth H3318 to draw H7579 water , and I say H559 to H413 her , Give me , I pray thee, H4994 a little H4592 water H4325 of thy pitcher H4480 H3537 to drink; H8248
44 And she say H559 to H413 me, Both H1571 drink H8354 thou, H859 and I will also H1571 draw H7579 for thy camels: H1581 let the same H1931 be the woman H802 whom H834 the LORD H3068 hath appointed out H3198 for my master's H113 son. H1121
45 And before H2962 I H589 had done H3615 speaking H1696 in H413 mine heart, H3820 behold, H2009 Rebekah H7259 came forth H3318 with her pitcher H3537 on H5921 her shoulder; H7926 and she went down H3381 unto the well, H5869 and drew H7579 water : and I said H559 unto H413 her , Let me drink, H8248 I pray thee. H4994
46 And she made haste, H4116 and let down H3381 her pitcher H3537 from H4480 H5921 her shoulder , and said, H559 Drink, H8354 and I will give thy camels H1581 drink H8248 also: H1571 so I drank, H8354 and she made the camels H1581 drink H8354 also. H1571
47 And I asked H7592 her , and said, H559 Whose H4310 daughter H1323 art thou H859 ? And she said, H559 The daughter H1323 of Bethuel, H1328 Nahor's H5152 son, H1121 whom H834 Milcah H4435 bore H3205 unto him : and I put H7760 the earring H5141 upon H5921 her face, H639 and the bracelets H6781 upon H5921 her hands. H3027
48 And I bowed down my head, H6915 and worshiped H7812 the LORD, H3068 and blessed H1288 H853 the LORD H3068 God H430 of my master H113 Abraham, H85 which H834 had led H5148 me in the right H571 way H1870 to take H3947 H853 my master's H113 brother's H251 daughter H1323 unto his son. H1121
49 And now H6258 if H518 ye will H3426 deal H6213 kindly H2617 and truly H571 with H854 my master, H113 tell H5046 me : and if H518 not, H3808 tell H5046 me ; that I may turn H6437 to H5921 the right hand, H3225 or H176 to H5921 the left. H8040
50 Then Laban H3837 and Bethuel H1328 answered H6030 and said, H559 The thing H1697 proceedeth H3318 from the LORD H4480 H3068 : we cannot H3201 H3808 speak H1696 unto H413 thee bad H7451 or H176 good. H2896
51 Behold H2009 , Rebekah H7259 is before H6440 thee, take H3947 her , and go, H1980 and let her be H1961 thy master's H113 son's H1121 wife, H802 as H834 the LORD H3068 hath spoken. H1696
52 And it came to pass, H1961 that, when H834 Abraham's H85 servant H5650 heard H8085 H853 their words, H1697 he worshiped H7812 the LORD, H3068 bowing himself to the earth. H776
53 And the servant H5650 brought forth H3318 jewels H3627 of silver, H3701 and jewels H3627 of gold, H2091 and raiment, H899 and gave H5414 them to Rebekah: H7259 he gave H5414 also to her brother H251 and to her mother H517 precious things. H4030
54 And they did eat H398 and drink, H8354 he H1931 and the men H376 that H834 were with H5973 him , and tarried all night; H3885 and they rose up H6965 in the morning, H1242 and he said, H559 Send me away H7971 unto my master. H113
55 And her brother H251 and her mother H517 said, H559 Let the damsel H5291 abide H3427 with H854 us a few days, H3117 at the least H176 ten; H6218 after that H310 she shall go. H1980
56 And he said H559 unto H413 them, Hinder H309 me not, H408 seeing the LORD H3068 hath prospered H6743 my way; H1870 send me away H7971 that I may go H1980 to my master. H113
57 And they said, H559 We will call H7121 the damsel, H5291 and inquire H7592 at H853 her mouth. H6310
58 And they called H7121 Rebekah, H7259 and said H559 unto H413 her , Wilt thou go H1980 with H5973 this H2088 man H376 ? And she said, H559 I will go. H1980
59 And they sent away H7971 H853 Rebekah H7259 their sister, H269 and her nurse, H3243 and Abraham's H85 servant, H5650 and his men. H376
60 And they blessed H1288 H853 Rebekah, H7259 and said H559 unto her, Thou H859 art our sister, H269 be H1961 thou the mother of thousands H505 of millions, H7233 and let thy seed H2233 possess H3423 H853 the gate H8179 of those which hate H8130 them.
61 And Rebekah H7259 arose, H6965 and her damsels, H5291 and they rode H7392 upon H5921 the camels, H1581 and followed H1980 H310 the man: H376 and the servant H5650 took H3947 H853 Rebekah, H7259 and went his way. H1980
62 And Isaac H3327 came H935 from the way H4480 H935 of the well Lahai- H883 roi ; for he H1931 dwelt H3427 in the south H5045 country. H776
63 And Isaac H3327 went out H3318 to meditate H7742 in the field H7704 at the eventide H6437 H6153 : and he lifted up H5375 his eyes, H5869 and saw, H7200 and, behold, H2009 the camels H1581 were coming. H935
64 And Rebekah H7259 lifted up H5375 H853 her eyes, H5869 and when she saw H7200 H853 Isaac, H3327 she lighted H5307 off H4480 H5921 the camel. H1581
65 For she had said H559 unto H413 the servant, H5650 What H4310 man H376 is this H1976 that walketh H1980 in the field H7704 to meet H7125 us? And the servant H5650 had said, H559 It H1931 is my master: H113 therefore she took H3947 a veil, H6809 and covered herself. H3680
66 And the servant H5650 told H5608 Isaac H3327 H853 all H3605 things H1697 that H834 he had done. H6213
67 And Isaac H3327 brought H935 her into his mother H517 Sarah's H8283 tent, H168 and took H3947 H853 Rebekah, H7259 and she became H1961 his wife; H802 and he loved H157 her : and Isaac H3327 was comforted H5162 after H310 his mother's H517 death .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×