Bible Versions
Bible Books

Habakkuk 1:13 (MOV) Malayalam Old BSI Version

1 ഹബക്കൂക്‍ പ്രവാചകന്‍ ദര്‍ശിച്ച പ്രവാചകം.
2 യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
3 നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവര്‍ച്ചയും സാഹസവും എന്റെ മുമ്പില്‍ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.
4 അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടന്‍ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
5 ജാതികളുടെ ഇടയില്‍ ദൃഷ്ടിവെച്ചു നോക്കുവിന്‍ ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍ ! ഞാന്‍ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല.
6 ഞാന്‍ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണര്‍ത്തും; അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തില്‍ നീളെ സഞ്ചരിക്കുന്നു.
7 അവര്‍ ഘോരവും ഭയങ്കരവുമായുള്ളവര്‍; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരില്‍നിന്നു തന്നേ പുറപ്പെടുന്നു.
8 അവരുടെ കുതിരകള്‍ പുള്ളിപ്പുലികളെക്കാള്‍ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകര്‍ ഗര്‍വ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകര്‍ ദൂരത്തുനിന്നു വരുന്നു; തിന്നുവാന്‍ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവര്‍ പറന്നു വരുന്നു.
9 അവര്‍ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവര്‍ മണല്‍പോലെ ബദ്ധന്മാരെ പിടിച്ചുചേര്‍ക്കുംന്നു.
10 അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാര്‍ അവര്‍ക്കും ഹാസ്യമായിരിക്കുന്നു; അവര്‍ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവര്‍ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.
11 അന്നു അവന്‍ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.
12 എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
13 ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍
14 നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?
15 അവന്‍ അവയെ ഒക്കെയും ചൂണ്ടല്‍കൊണ്ടു പിടിച്ചെടുക്കുന്നു; അവന്‍ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയില്‍ ചേര്‍ത്തുകൊള്ളുന്നു; അതുകൊണ്ടു അവന്‍ സന്തോഷിച്ചാനന്ദിക്കുന്നു.
16 അതു ഹേതുവായി അവന്‍ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഔഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായ്തീരുന്നതു.
17 അതുനിമിത്തം അവന്‍ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാന്‍ പോകുമോ?
1 The burden H4853 which H834 Habakkuk H2265 the prophet H5030 did see. H2372
2 O LORD, H3068 how long H5704 H575 shall I cry, H7768 and thou wilt not H3808 hear H8085 ! even cry out H2199 unto H413 thee of violence, H2555 and thou wilt not H3808 save H3467 !
3 Why H4100 dost thou show H7200 me iniquity, H205 and cause me to behold H5027 grievance H5999 ? for spoiling H7701 and violence H2555 are before H5048 me : and there are H1961 that raise up H5375 strife H7379 and contention. H4066
4 Therefore H5921 H3651 the law H8451 is slacked, H6313 and judgment H4941 doth never H3808 H5331 go forth: H3318 for H3588 the wicked H7563 doth compass about H3803 H853 the righteous; H6662 therefore H5921 H3651 wrong H6127 judgment H4941 proceedeth. H3318
5 Behold H7200 ye among the heathen, H1471 and regard, H5027 and wonder marvelously H8539 H8539 : for H3588 I will work H6466 a work H6467 in your days, H3117 which ye will not H3808 believe, H539 though H3588 it be told H5608 you .
6 For H3588 , lo, H2009 I raise up H6965 H853 the Chaldeans, H3778 that bitter H4751 and hasty H4116 nation, H1471 which shall march H1980 through the breadth H4800 of the land, H776 to possess H3423 the dwelling places H4908 that are not H3808 theirs.
7 They H1931 are terrible H366 and dreadful: H3372 their judgment H4941 and their dignity H7613 shall proceed H3318 of H4480 themselves.
8 Their horses H5483 also are swifter H7043 than the leopards H4480 H5246 , and are more fierce H2300 than the evening H6153 wolves H4480 H2061 : and their horsemen H6571 shall spread H6335 themselves , and their horsemen H6571 shall come H935 from far H4480 H7350 ; they shall fly H5774 as the eagle H5404 that hasteth H2363 to eat. H398
9 They shall come H935 all H3605 for violence: H2555 their faces H6440 shall sup up H4041 as the east wind, H6921 and they shall gather H622 the captivity H7628 as the sand. H2344
10 And they H1931 shall scoff H7046 at the kings, H4428 and the princes H7336 shall be a scorn H4890 unto them: they H1931 shall deride H7832 every H3605 stronghold; H4013 for they shall heap H6651 dust, H6083 and take H3920 it.
11 Then H227 shall his mind H7307 change, H2498 and he shall pass over, H5674 and offend, H816 imputing this H2098 his power H3581 unto his god. H433
12 Art thou H859 not H3808 from everlasting H4480 H6924 , O LORD H3068 my God, H430 mine Holy One H6918 ? we shall not H3808 die. H4191 O LORD, H3068 thou hast ordained H7760 them for judgment; H4941 and , O mighty God, H6697 thou hast established H3245 them for correction. H3198
13 Thou art of purer H2889 eyes H5869 than to behold H4480 H7200 evil, H7451 and canst H3201 not H3808 look H5027 on H413 iniquity: H5999 wherefore H4100 lookest H5027 thou upon them that deal treacherously, H898 and holdest thy tongue H2790 when the wicked H7563 devoureth H1104 the man that is more righteous H6662 than H4480 he?
14 And makest H6213 men H120 as the fishes H1709 of the sea, H3220 as the creeping things, H7431 that have no H3808 ruler H4910 over them?
15 They take up H5927 all H3605 of them with the angle, H2443 they catch H1641 them in their net, H2764 and gather H622 them in their drag: H4365 therefore H5921 H3651 they rejoice H8055 and are glad. H1523
16 Therefore H5921 H3651 they sacrifice H2076 unto their net, H2764 and burn incense H6999 unto their drag; H4365 because H3588 by them H1992 their portion H2506 is fat, H8082 and their meat H3978 plenteous. H1277
17 Shall they therefore H5921 H3651 empty H7324 their net, H2764 and not H3808 spare H2550 continually H8548 to slay H2026 the nations H1471 ?
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×