Bible Versions
Bible Books

Hosea 1:9 (MOV) Malayalam Old BSI Version

1 ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്‍രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
2 യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോള്‍, യഹോവ ഹോശേയയോടുനീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തില്‍ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.
3 അങ്ങനെ അവന്‍ ചെന്നു ദിബ്ളയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു അവന്നു ഒരു മകനെ പ്രസവിച്ചു.
4 യഹോവ അവനോടുഅവന്നു യിസ്രെയേല്‍ (ദൈവം വിതെക്കും) എന്നു പേര്‍വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന്‍ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ചു യിസ്രായേല്‍ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
5 അന്നാളില്‍ ഞാന്‍ യിസ്രെയേല്‍ താഴ്വരയില്‍വെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.
6 അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടുഅവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേല്‍ഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
7 എന്നാല്‍ യെഹൂദാഗൃഹത്തോടു ഞാന്‍ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാള്‍കൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
8 അവള്‍ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
9 അപ്പോള്‍ യഹോവഅവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേര്‍ വിളിക്ക; നിങ്ങള്‍ എന്റെ ജനമല്ല, ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
10 എങ്കിലും യിസ്രായേല്‍മക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്‍ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള്‍ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങള്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്നു അവരോടു പറയും.
11 യെഹൂദാമക്കളും യിസ്രായേല്‍മക്കളും ഒന്നിച്ചുകൂടി തങ്ങള്‍ക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാള്‍ വലുതായിരിക്കുമല്ലോ.
1 The word H1697 of the LORD H3068 that H834 came H1961 unto H413 Hosea, H1954 the son H1121 of Beeri, H882 in the days H3117 of Uzziah, H5818 Jotham, H3147 Ahaz, H271 and Hezekiah, H3169 kings H4428 of Judah, H3063 and in the days H3117 of Jeroboam H3379 the son H1121 of Joash, H3101 king H4428 of Israel. H3478
2 The beginning H8462 of the word H1696 of the LORD H3068 by Hosea. H1954 And the LORD H3068 said H559 to H413 Hosea, H1954 Go, H1980 take H3947 unto thee a wife H802 of whoredoms H2183 and children H3206 of whoredoms: H2183 for H3588 the land H776 hath committed great whoredom H2181 H2181 , departing from H4480 H310 the LORD. H3068
3 So he went H1980 and took H3947 H853 Gomer H1586 the daughter H1323 of Diblaim; H1691 which conceived, H2029 and bore H3205 him a son. H1121
4 And the LORD H3068 said H559 unto H413 him, Call H7121 his name H8034 Jezreel; H3157 for H3588 yet H5750 a little H4592 while , and I will avenge H6485 H853 the blood H1818 of Jezreel H3157 upon H5921 the house H1004 of Jehu, H3058 and will cause to cease H7673 the kingdom H4468 of the house H1004 of Israel. H3478
5 And it shall come to pass H1961 at that H1931 day, H3117 that I will break H7665 H853 the bow H7198 of Israel H3478 in the valley H6010 of Jezreel. H3157
6 And she conceived H2029 again, H5750 and bore H3205 a daughter. H1323 And God said H559 unto him, Call H7121 her name H8034 Lo- H3819 ruhamah: for H3588 I will no H3808 more H5750 H3254 have mercy upon H7355 H853 the house H1004 of Israel; H3478 but H3588 I will utterly take them away H5375 H5375 .
7 But I will have mercy upon H7355 the house H1004 of Judah, H3063 and will save H3467 them by the LORD H3068 their God, H430 and will not H3808 save H3467 them by bow, H7198 nor by sword, H2719 nor by battle, H4421 by horses, H5483 nor by horsemen. H6571
8 Now when she had weaned H1580 H853 Lo- H3819 ruhamah , she conceived, H2029 and bore H3205 a son. H1121
9 Then said H559 God , Call H7121 his name H8034 Lo- H3818 ammi: for H3588 ye H859 are not H3808 my people, H5971 and I H595 will not H3808 be H1961 your God .
10 Yet the number H4557 of the children H1121 of Israel H3478 shall be H1961 as the sand H2344 of the sea, H3220 which H834 cannot H3808 be measured H4058 nor H3808 numbered; H5608 and it shall come to pass, H1961 that in the place H4725 where H834 it was said H559 unto them, Ye H859 are not H3808 my people, H5971 there it shall be said H559 unto them, Ye are the sons H1121 of the living H2416 God. H410
11 Then shall the children H1121 of Judah H3063 and the children H1121 of Israel H3478 be gathered together H6908 H3162 , and appoint H7760 themselves one H259 head, H7218 and they shall come up H5927 out of H4480 the land: H776 for H3588 great H1419 shall be the day H3117 of Jezreel. H3157
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×