Bible Versions
Bible Books

Isaiah 42:25 (MOV) Malayalam Old BSI Version

1 ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍ ; ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു; അവന്‍ ജാതികളോടു ന്യായം പ്രസ്താവിക്കും.
2 അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയുമില്ല.
3 ചതഞ്ഞ ഔട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും.
4 ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകള്‍ കാത്തിരിക്കുന്നു.
5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതില്‍ നടക്കുന്നവര്‍ക്കും പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു
6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയില്‍ നിന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരെ കാരാഗൃഹത്തില്‍നിന്നും വിടുവിപ്പാനും
7 യഹോവയായ ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാന്‍ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.
8 ഞാന്‍ യഹോവ അതുതന്നേ എന്റെ നാമം; ഞാന്‍ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല.
9 പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.
10 സമുദ്രത്തില്‍ സഞ്ചരിക്കുന്നവരും അതില്‍ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവേക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിന്‍ .
11 മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുംന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ; ശൈലനിവാസികള്‍ ഘോഷിച്ചുല്ലസിക്കയും മലമുകളില്‍ നിന്നു ആര്‍ക്കുംകയും ചെയ്യട്ടെ.
12 അവര്‍ യഹോവേക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ.
13 യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തില്‍ ആര്‍ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.
14 ഞാന്‍ ബഹുകാലം മിണ്ടാതെയിരുന്നു; ഞാന്‍ മൌനമായി അടങ്ങിപ്പാര്‍ത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാന്‍ ഞരങ്ങി നെടുവീര്‍പ്പിട്ടു കതെക്കും.
15 ഞാന്‍ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാന്‍ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും.
16 ഞാന്‍ കുരുടന്മാരെ അവര്‍ അറിയാത്ത വഴിയില്‍ നടത്തും; അവര്‍ അറിയാത്ത പാതകളില്‍ അവരെ സഞ്ചരിക്കുമാറാക്കും; ഞാന്‍ അവരുടെ മുമ്പില്‍ ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും; ഞാന്‍ വചനങ്ങളെ വിട്ടുകളയാതെ നിവര്‍ത്തിക്കും.
17 വിഗ്രഹങ്ങളില്‍ ആശ്രയിച്ചു ബിംബങ്ങളോടുനിങ്ങള്‍ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവര്‍ പിന്‍ തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.
18 ചെകിടന്മാരേ, കേള്‍പ്പിന്‍ ; കുരുടന്മാരേ, നോക്കിക്കാണ്മിന്‍ !
19 എന്റെ ദാസനല്ലാതെ കുരുടന്‍ ആര്‍? ഞാന്‍ അയക്കുന്ന ദൂതനെപ്പോലെ ചെകിടന്‍ ആര്‍? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവന്‍ ആര്‍?
20 പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവന്‍ കേള്‍ക്കുന്നില്ല.
21 യഹോവ തന്റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാന്‍ പ്രസാദിച്ചിരിക്കുന്നു.
22 എന്നാല്‍ ഇതു മോഷ്ടിച്ചും കവര്‍ന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളില്‍ കുടുങ്ങിയും കാരാഗൃഹങ്ങളില്‍ അടെക്കപ്പെട്ടുമിരിക്കുന്നു; അവര്‍ കവര്‍ച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവര്‍ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല.
23 നിങ്ങളില്‍ ആര്‍ അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആര്‍ ശ്രദ്ധിച്ചു കേള്‍ക്കും?
24 യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും ഏല്പിച്ചുകൊടുത്തവന്‍ ആര്‍? യഹോവ തന്നേയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്റെ വഴികളില്‍ നടപ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവര്‍ അനുസരിച്ചിട്ടുമില്ല.
25 അതുകൊണ്ടു അവന്‍ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേല്‍ പകര്‍ന്നു; അതു അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവര്‍ അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല.
1 Behold H2005 my servant, H5650 whom I uphold; H8551 mine elect, H972 in whom my soul H5315 delighteth; H7521 I have put H5414 my spirit H7307 upon H5921 him : he shall bring forth H3318 judgment H4941 to the Gentiles. H1471
2 He shall not H3808 cry, H6817 nor H3808 lift up, H5375 nor H3808 cause his voice H6963 to be heard H8085 in the street. H2351
3 A bruised H7533 reed H7070 shall he not H3808 break, H7665 and the smoking H3544 flax H6594 shall he not H3808 quench: H3518 he shall bring forth H3318 judgment H4941 unto truth. H571
4 He shall not H3808 fail H3543 nor H3808 be discouraged, H7533 till H5704 he have set H7760 judgment H4941 in the earth: H776 and the isles H339 shall wait H3176 for his law. H8451
5 Thus H3541 saith H559 God H410 the LORD, H3068 he that created H1254 the heavens, H8064 and stretched them out; H5186 he that spread forth H7554 the earth, H776 and that which cometh out H6631 of it ; he that giveth H5414 breath H5397 unto the people H5971 upon H5921 it , and spirit H7307 to them that walk H1980 therein:
6 I H589 the LORD H3068 have called H7121 thee in righteousness, H6664 and will hold H2388 thine hand, H3027 and will keep H5341 thee , and give H5414 thee for a covenant H1285 of the people, H5971 for a light H216 of the Gentiles; H1471
7 To open H6491 the blind H5787 eyes, H5869 to bring out H3318 the prisoners H616 from the prison H4480 H4525 , and them that sit H3427 in darkness H2822 out of the prison H3608 house H4480 H1004 .
8 I H589 am the LORD: H3068 that H1931 is my name: H8034 and my glory H3519 will I not H3808 give H5414 to another, H312 neither my praise H8416 to graven images. H6456
9 Behold H2009 , the former things H7223 are come to pass, H935 and new things H2319 do I H589 declare: H5046 before H2962 they spring forth H6779 I tell H8085 you of them.
10 Sing H7891 unto the LORD H3068 a new H2319 song, H7892 and his praise H8416 from the end H4480 H7097 of the earth, H776 ye that go down H3381 to the sea, H3220 and all that is therein; H4393 the isles, H339 and the inhabitants H3427 thereof.
11 Let the wilderness H4057 and the cities H5892 thereof lift up H5375 their voice , the villages H2691 that Kedar H6938 doth inhabit: H3427 let the inhabitants H3427 of the rock H5553 sing, H7442 let them shout H6681 from the top H4480 H7218 of the mountains. H2022
12 Let them give H7760 glory H3519 unto the LORD, H3068 and declare H5046 his praise H8416 in the islands. H339
13 The LORD H3068 shall go forth H3318 as a mighty man, H1368 he shall stir up H5782 jealousy H7068 like a man H376 of war: H4421 he shall cry, H7321 yea, H637 roar; H6873 he shall prevail H1396 against H5921 his enemies. H341
14 I have long time H4480 H5769 holden my peace; H2814 I have been still, H2790 and refrained myself: H662 now will I cry H6463 like a travailing woman; H3205 I will destroy H5395 and devour H7602 at once. H3162
15 I will make waste H2717 mountains H2022 and hills, H1389 and dry up H3001 all H3605 their herbs; H6212 and I will make H7760 the rivers H5104 islands, H339 and I will dry up H3001 the pools. H98
16 And I will bring H1980 the blind H5787 by a way H1870 that they knew H3045 not; H3808 I will lead them H1869 in paths H5410 that they have not H3808 known: H3045 I will make H7760 darkness H4285 light H216 before H6440 them , and crooked things H4625 straight. H4334 These H428 things H1697 will I do H6213 unto them , and not H3808 forsake H5800 them.
17 They shall be turned H5472 back, H268 they shall be greatly ashamed H954 H1322 , that trust H982 in graven images, H6459 that say H559 to the molten images, H4541 Ye H859 are our gods. H430
18 Hear H8085 , ye deaf; H2795 and look, H5027 ye blind, H5787 that ye may see. H7200
19 Who H4310 is blind, H5787 but H3588 H518 my servant H5650 ? or deaf, H2795 as my messenger H4397 that I sent H7971 ? who H4310 is blind H5787 as he that is perfect, H7999 and blind H5787 as the LORD's H3068 servant H5650 ?
20 Seeing H7200 many things, H7227 but thou observest H8104 not; H3808 opening H6491 the ears, H241 but he heareth H8085 not. H3808
21 The LORD H3068 is well pleased H2654 for his righteousness' sake H4616 H6664 ; he will magnify H1431 the law, H8451 and make it honorable. H142
22 But this H1931 is a people H5971 robbed H962 and spoiled; H8154 they are all H3605 of them snared H6351 in holes, H2352 and they are hid H2244 in prison H3608 houses: H1004 they are H1961 for a prey, H957 and none H369 delivereth; H5337 for a spoil, H4933 and none H369 saith, H559 Restore. H7725
23 Who H4310 among you will give ear H238 to this H2063 ? who will hearken H7181 and hear H8085 for the time to come H268 ?
24 Who H4310 gave H5414 Jacob H3290 for a spoil, H4933 and Israel H3478 to the robbers H962 ? did not H3808 the LORD, H3068 he against whom H2098 we have sinned H2398 ? for they would H14 not H3808 walk H1980 in his ways, H1870 neither H3808 were they obedient H8085 unto his law. H8451
25 Therefore he hath poured H8210 upon H5921 him the fury H2534 of his anger, H639 and the strength H5807 of battle: H4421 and it hath set him on fire H3857 round about H4480 H5439 , yet he knew H3045 not; H3808 and it burned H1197 him , yet he laid H7760 it not H3808 to H5921 heart. H3820
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×