Bible Versions
Bible Books

James 4:10 (MOV) Malayalam Old BSI Version

1 നിങ്ങളില്‍ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ?
2 നിങ്ങള്‍ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങള്‍ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.
3 നിങ്ങള്‍ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളില്‍ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.
4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്റെ സ്നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
5 അല്ലെങ്കില്‍ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവന്‍ നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?
6 എന്നാല്‍ അവന്‍ അധികം കൃപ നലകുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിര്‍ത്തുനില്‍ക്കയും താഴ്മയുള്ളവര്‍ക്കും കൃപ നലകുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
7 ആകയാല്‍ നിങ്ങള്‍ ദൈവത്തിന്നു കീഴടങ്ങുവിന്‍ ; പിശാചിനോടു എതിര്‍ത്തുനില്പിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ വിട്ടു ഔടിപ്പോകും.
8 ദൈവത്തോടു അടുത്തു ചെല്ലുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍ ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍ ;
9 സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍ ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
10 കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും.
11 സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കില്‍ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.
12 ന്യായപ്രമാണകര്‍ത്താവും ന്യായാധിപതിയും ഒരുവനേയുള്ളുരക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവന്‍ തന്നേ; കൂട്ടുകാരനെ വിധിപ്പാന്‍ നീ ആര്‍?
13 ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍
14 നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.
15 കര്‍ത്താവിന്നു ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു.
16 നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.
17 നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.
1 From whence G4159 come wars G4171 and G2532 fightings G3163 among G1722 you G5213 ? come they not G3756 hence, G1782 even of G1537 your G5216 lusts G2237 that war G4754 in G1722 your G5216 members G3196 ?
2 Ye lust, G1937 and G2532 have G2192 not: G3756 ye kill, G5407 and G2532 desire to have, G2206 and G2532 cannot G1410 G3756 obtain: G2013 ye fight G3164 and G2532 war, G4170 yet G1161 ye have G2192 not, G3756 because ye G5209 ask G154 not. G3361
3 Ye ask, G154 and G2532 receive G2983 not, G3756 because G1360 ye ask G154 amiss, G2560 that G2443 ye may consume G1159 it upon G1722 your G5216 lusts. G2237
4 Ye adulterers G3432 and G2532 adulteresses, G3428 know G1492 ye not G3756 that G3754 the G3588 friendship G5373 of the G3588 world G2889 is G2076 enmity G2189 with God G2316 ? whosoever G3739 G302 therefore G3767 will G1014 be G1511 a friend G5384 of the G3588 world G2889 is G2525 the enemy G2190 of God. G2316
5 Do ye G2228 think G1380 that G3754 the G3588 Scripture G1124 saith G3004 in vain, G2761 The G3588 spirit G4151 that G3739 dwelleth G2730 in G1722 us G2254 lusteth G1971 to G4314 envy G5355 ?
6 But G1161 he giveth G1325 more G3187 grace. G5485 Wherefore G1352 he saith, G3004 God G2316 resisteth G498 the proud, G5244 but G1161 giveth G1325 grace G5485 unto the humble. G5011
7 Submit G5293 yourselves therefore G3767 to God. G2316 Resist G436 the G3588 devil, G1228 and G2532 he will flee G5343 from G575 you. G5216
8 Draw nigh G1448 to God, G2316 and G2532 he will draw nigh G1448 to you. G5213 Cleanse G2511 your hands, G5495 ye sinners; G268 and G2532 purify G48 your hearts, G2588 ye double minded. G1374
9 Be afflicted, G5003 and G2532 mourn, G3996 and G2532 weep: G2799 let your G5216 laughter G1071 be turned G3344 to G1519 mourning, G3997 and G2532 your joy G5479 to G1519 heaviness. G2726
10 Humble yourselves G5013 in the sight G1799 of the G3588 Lord, G2962 and G2532 he shall lift you up G5312 G5209 .
11 Speak not evil G2635 G3361 one of another, G240 brethren. G80 He that speaketh evil G2635 of his brother, G80 and G2532 judgeth G2919 his G848 brother, G80 speaketh evil G2635 of the law, G3551 and G2532 judgeth G2919 the law: G3551 but G1161 if G1487 thou judge G2919 the law, G3551 thou art G1488 not G3756 a doer G4163 of the law, G3551 but G235 a judge. G2923
12 There is G2076 one G1520 lawgiver, G3550 who is able G1410 to save G4982 and G2532 to destroy: G622 who G5101 art G1488 thou G4771 that G3739 judgest G2919 another G2087 ?
13 Go to G33 now, G3568 ye that say, G3004 Today G4594 or G2532 tomorrow G839 we will go G4198 into G1519 such G3592 a city, G4172 and G2532 continue G4160 there G1563 a G1520 year, G1763 and G2532 buy and sell, G1710 and G2532 get gain: G2770
14 Whereas G3748 ye know G1987 not G3756 what G3588 shall be on the G3588 morrow. G839 For G1063 what G4169 is your G5216 life G2222 ? It is G2076 even G1063 a vapor, G822 that appeareth G5316 for G4314 a little time, G3641 and G1161 then G1899 vanisheth away. G853
15 For G473 that ye G5209 ought to say, G3004 If G1437 the G3588 Lord G2962 will, G2309 we shall G2532 live, G2198 and G2532 do G4160 this, G5124 or G2228 that. G1565
16 But G1161 now G3568 ye rejoice G2744 in G1722 your G5216 boastings: G212 all G3956 such G5108 rejoicing G2746 is G2076 evil. G4190
17 Therefore G3767 to him that knoweth G1492 to do G4160 good, G2570 and G2532 doeth G4160 it not, G3361 to him G846 it is G2076 sin. G266
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×