Bible Versions
Bible Books

Job 9:25 (MOV) Malayalam Old BSI Version

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2 അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയില്‍ മര്‍ത്യന്‍ നീതിമാനാകുന്നതെങ്ങിനെ?
3 അവന്നു അവനോടു വ്യവഹരിപ്പാന്‍ ഇഷ്ടം തോന്നിയാല്‍ ആയിരത്തില്‍ ഒന്നിന്നു ഉത്തരം പറവാന്‍ കഴികയില്ല.
4 അവന്‍ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവന്‍ ആര്‍?
5 അവന്‍ പര്‍വ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു.
6 അവന്‍ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകള്‍ കുലുങ്ങിപ്പോകുന്നു.
7 അവന്‍ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവന്‍ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.
8 അവന്‍ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേല്‍ അവന്‍ നടക്കുന്നു.
9 അവന്‍ സപ്തര്‍ഷി, മകയിരം, കാര്‍ത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
10 അവന്‍ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.
11 അവന്‍ എന്റെ അരികെ കൂടി കടക്കുന്നു; ഞാന്‍ അവനെ കാണുന്നില്ല; അവന്‍ കടന്നുപോകുന്നു; ഞാന്‍ അവനെ അറിയുന്നതുമില്ല.
12 അവന്‍ പറിച്ചെടുക്കുന്നു; ആര്‍ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആര്‍ ചോദിക്കും?
13 ദൈവം തന്റെ കോപത്തെ പിന്‍ വലിക്കുന്നില്ല; രഹബിന്റെ തുണയാളികള്‍ അവന്നു വഴങ്ങുന്നു.
14 പിന്നെ ഞാന്‍ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാന്‍ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
15 ഞാന്‍ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാന്‍ യാചിക്കേണ്ടിവരും.
16 ഞാന്‍ വിളിച്ചിട്ടു അവന്‍ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേള്‍ക്കും എന്നു ഞാന്‍ വിശ്വസിക്കയില്ല.
17 കൊടുങ്കാറ്റുകൊണ്ടു അവന്‍ എന്നെ തകര്‍ക്കുംന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
18 ശ്വാസംകഴിപ്പാന്‍ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.
19 ബലം വിചാരിച്ചാല്‍അവന്‍ തന്നേ ബലവാന്‍ ; ന്യായവിധി വിചാരിച്ചാല്‍ആര്‍ എനിക്കു അവധി നിശ്ചയിക്കും?
20 ഞാന്‍ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാന്‍ നിഷ്കളങ്കനായാലും അവന്‍ എനിക്കു വക്രത ആരോപിക്കും.
21 ഞാന്‍ നിഷ്കളങ്കന്‍ ; ഞാന്‍ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാന്‍ നിരസിക്കുന്നു.
22 അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന്‍ പറയുന്നതുഅവന്‍ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
23 ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കില്‍ നിര്‍ദ്ദോഷികളുടെ നിരാശ കണ്ടു അവന്‍ ചിരിക്കുന്നു.
24 ഭൂമി ദുഷ്ടന്മാരുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവന്‍ മൂടിക്കളയുന്നു; അതു അവനല്ലെങ്കില്‍ പിന്നെ ആര്‍?
25 എന്റെ ആയുഷ്കാലം ഔട്ടാളനെക്കാള്‍ വേഗം പോകുന്നു; അതു നന്മ കാണാതെ ഔടിപ്പോകുന്നു.
26 അതു ഔടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
27 ഞാന്‍ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാല്‍,
28 ഞാന്‍ എന്റെ വ്യസനം ഒക്കെയും ഔര്‍ത്തു ഭയപ്പെടുന്നു; നീ എന്നെ നിര്‍ദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാന്‍ അറിയുന്നു.
29 എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാന്‍ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
30 ഞാന്‍ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
31 നീ എന്നെ ചേറ്റുകുഴിയില്‍ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
32 ഞാന്‍ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവന്‍ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിര്‍ത്തേണ്ടതിന്നു ഞങ്ങളുടെ നടുവില്‍ ഒരു മദ്ധ്യസ്ഥനുമില്ല.
34 അവന്‍ തന്റെ വടി എങ്കല്‍നിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
35 അപ്പോള്‍ ഞാന്‍ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോള്‍ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.
1 Then Job H347 answered H6030 and said, H559
2 I know H3045 it is so H3588 H3651 of a truth: H551 but how H4100 should man H582 be just H6663 with H5973 God H410 ?
3 If H518 he will H2654 contend H7378 with H5973 him , he cannot H3808 answer H6030 him one H259 of H4480 a thousand. H505
4 He is wise H2450 in heart, H3824 and mighty H533 in strength: H3581 who H4310 hath hardened H7185 himself against H413 him , and hath prospered H7999 ?
5 Which removeth H6275 the mountains, H2022 and they know H3045 not: H3808 which H834 overturneth H2015 them in his anger. H639
6 Which shaketh H7264 the earth H776 out of her place H4480 H4725 , and the pillars H5982 thereof tremble. H6426
7 Which commandeth H559 the sun, H2775 and it riseth H2224 not; H3808 and sealeth up H2856 the stars. H3556
8 Which alone H905 spreadeth out H5186 the heavens, H8064 and treadeth H1869 upon H5921 the waves H1116 of the sea. H3220
9 Which maketh H6213 Arcturus, H5906 Orion, H3685 and Pleiades, H3598 and the chambers H2315 of the south. H8486
10 Which doeth H6213 great things H1419 past H5704 H369 finding out; H2714 yea , and wonders H6381 without H5704 H369 number. H4557
11 Lo H2005 , he goeth H5674 by H5921 me , and I see H7200 him not: H3808 he passeth on H2498 also , but I perceive H995 him not. H3808
12 Behold H2005 , he taketh away, H2862 who H4310 can hinder H7725 him? who H4310 will say H559 unto H413 him, What H4100 doest H6213 thou?
13 If God H433 will not H3808 withdraw H7725 his anger, H639 the proud H7295 helpers H5826 do stoop H7817 under H8478 him.
14 How much less H637 H3588 shall I H595 answer H6030 him, and choose out H977 my words H1697 to reason with H5973 him?
15 Whom H834 , though H518 I were righteous, H6663 yet would I not H3808 answer, H6030 but I would make supplication H2603 to my judge. H8199
16 If H518 I had called, H7121 and he had answered H6030 me; yet would I not H3808 believe H539 that H3588 he had hearkened H238 unto my voice. H6963
17 For H834 he breaketh H7779 me with a tempest, H8183 and multiplieth H7235 my wounds H6482 without cause. H2600
18 He will not H3808 suffer H5414 me to take H7725 my breath, H7307 but H3588 filleth H7646 me with bitterness. H4472
19 If H518 I speak of strength, H3581 lo, H2009 he is strong: H533 and if H518 of judgment, H4941 who H4310 shall set me a time H3259 to plead ?
20 If H518 I justify H6663 myself , mine own mouth H6310 shall condemn H7561 me: if I say , I H589 am perfect, H8535 it shall also prove me perverse. H6140
21 Though I H589 were perfect, H8535 yet would I not H3808 know H3045 my soul: H5315 I would despise H3988 my life. H2416
22 This H1931 is one H259 thing , therefore H5921 H3651 I said H559 it , He H1931 destroyeth H3615 the perfect H8535 and the wicked. H7563
23 If H518 the scourge H7752 slay H4191 suddenly, H6597 he will laugh H3932 at the trial H4531 of the innocent. H5355
24 The earth H776 is given H5414 into the hand H3027 of the wicked: H7563 he covereth H3680 the faces H6440 of the judges H8199 thereof; if H518 not, H3808 where, H645 and who H4310 is he H1931 ?
25 Now my days H3117 are swifter H7043 than H4480 a post: H7323 they flee away, H1272 they see H7200 no H3808 good. H2896
26 They are passed away H2498 as H5973 the swift H16 ships: H591 as the eagle H5404 that hasteth H2907 to H5921 the prey. H400
27 If H518 I say, H559 I will forget H7911 my complaint, H7879 I will leave off H5800 my heaviness, H6440 and comfort H1082 myself :
28 I am afraid H3025 of all H3605 my sorrows, H6094 I know H3045 that H3588 thou wilt not H3808 hold me innocent. H5352
29 If I H595 be wicked, H7561 why H4100 then H2088 labor H3021 I in vain H1892 ?
30 If H518 I wash myself H7364 with snow H7950 water, H4325 and make my hands H3709 never H1253 so clean; H2141
31 Yet H227 shalt thou plunge H2881 me in the ditch, H7845 and mine own clothes H8008 shall abhor H8581 me.
32 For H3588 he is not H3808 a man, H376 as I H3644 am, that I should answer H6030 him, and we should come H935 together H3162 in judgment. H4941
33 Neither H3808 is there H3426 any daysman H3198 between H996 us, that might lay H7896 his hand H3027 upon H5921 us both. H8147
34 Let him take his rod away H5493 H7626 from H4480 H5921 me , and let not H408 his fear H367 terrify H1204 me:
35 Then would I speak, H1696 and not H3808 fear H3372 him; but H3588 it is not H3808 so H3651 with H5978 me.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×