Bible Versions
Bible Books

John 11:25 (MOV) Malayalam Old BSI Version

1 മറിയയുടെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായ്ക്കിടന്നു.
2 മറിയ ആയിരുന്നു കര്‍ത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാല്‍ തുടച്ചതു. അവളുടെ സഹോദരനായ ലാസര്‍ ആയിരുന്നു ദീനമായ്ക്കിടന്നതു.
3 സഹോദരിമാര്‍ അവന്റെ അടുക്കല്‍ ആളയച്ചുകര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
4 യേശു അതു കേട്ടിട്ടുഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.
5 യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു. എന്നിട്ടും അവന്‍ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താന്‍ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാര്‍ത്തു.
6 അതിന്റെ ശേഷം അവന്‍ ശിഷ്യന്മാരോടുനാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
7 ശിഷ്യന്മാര്‍ അവനോടുറബ്ബീ, യെഹൂദന്മാര്‍ ഇപ്പോള്‍തന്നേ നിന്നെ കല്ലെറിവാന്‍ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
8 അതിന്നു യേശുപകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകല്‍ സമയത്തു നടക്കുന്നവന്‍ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
9 രാത്രിയില്‍ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
10 ഇതു പറഞ്ഞിട്ടു അവന്‍ നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു; എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു എന്നു അവരോടു പറഞ്ഞു.
11 ശിഷ്യന്മാര്‍ അവനോടുകര്‍ത്താവേ, അവന്‍ നിദ്രകൊള്ളുന്നു എങ്കില്‍ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.
12 യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവര്‍ക്കും തോന്നിപ്പോയി.
13 അപ്പോള്‍ യേശു സ്പഷ്ടമായി അവരോടുലാസര്‍ മരിച്ചുപോയി;
14 ഞാന്‍ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങള്‍ വിശ്വസിപ്പാന്‍ ഇടയാകുമല്ലോ; എന്നാല്‍ നാം അവന്റെ അടുക്കല്‍ പോക എന്നു പറഞ്ഞു.
15 ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടുഅവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
16 യേശു അവിടെ എത്തിയപ്പോള്‍ അവനെ കല്ലറയില്‍ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.
17 ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.
18 മാര്‍ത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കല്‍ വന്നിരുന്നു.
19 യേശു വരുന്നു എന്നു കേട്ടിട്ടു മാര്‍ത്ത അവനെ എതിരേല്പാന്‍ ചെന്നു; മറിയയോ വീട്ടില്‍ ഇരുന്നു.
20 മാര്‍ത്ത യേശുവിനോടുകര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു.
21 ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
22 യേശു അവളോടുനിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു.
23 മാര്‍ത്ത അവനോടുഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
24 യേശു അവളോടുഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
25 ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
26 അവള്‍ അവനോടുഉവ്വു, കര്‍ത്താവേ, ലോകത്തില്‍ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു
27 പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചുഗുരു വന്നിട്ടുണ്ടു നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
28 അവള്‍ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കല്‍ വന്നു.
29 യേശു അതുവരെ ഗ്രാമത്തില്‍ കടക്കാതെ മാര്‍ത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
30 വീട്ടില്‍ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാര്‍, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവള്‍ കല്ലറെക്കല്‍ കരവാന്‍ പോകുന്നു എന്നു വിചാരിച്ചു പിന്‍ ചെന്നു.
31 യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്‍ക്കല്‍ വീണുകര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
32 അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി
33 അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കര്‍ത്താവേ, വന്നു കാണ്‍ക എന്നു അവര്‍ അവനോടു പറഞ്ഞു.
34 യേശു കണ്ണുനീര്‍ വാര്‍ത്തു.
35 ആകയാല്‍ യെഹൂദന്മാര്‍കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.
36 ചിലരോകുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാന്‍ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
37 യേശു പിന്നെയും ഉള്ളംനൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു.
38 കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു മരിച്ചവന്റെ സഹോദരിയായ മാര്‍ത്തകര്‍ത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു.
39 യേശു അവളോടുവിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
40 അവര്‍ കല്ലു നീക്കി. യേശു മേലോട്ടു നോക്കിപിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു.
41 നീ എപ്പോഴും എന്റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നിലക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു.
42 ഇങ്ങനെ പറഞ്ഞിട്ടു അവന്‍ ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.
43 മരിച്ചവന്‍ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍കൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിന്‍ ; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
44 മറിയയുടെ അടുക്കല്‍ വന്ന യെഹൂദന്മാരില്‍ പലരും അവന്‍ ചെയ്തതു കണ്ടിട്ടു അവനില്‍ വിശ്വസിച്ചു.
45 എന്നാല്‍ ചിലര്‍ പരീശന്മാരുടെ അടുക്കല്‍ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.
46 മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടിനാം എന്തു ചെയ്യേണ്ടു? മനുഷ്യന്‍ വളരെ അടയാളങ്ങള്‍ ചെയ്യുന്നുവല്ലോ.
47 അവനെ ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
48 അവരില്‍ ഒരുത്തന്‍ , സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടുനിങ്ങള്‍ ഒന്നും അറിയുന്നില്ല;
49 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഔര്‍ക്കുംന്നതുമില്ല എന്നു പറഞ്ഞു.
50 അവന്‍ ഇതു സ്വയമായി പറഞ്ഞതല്ല, താന്‍ സംവത്സരത്തെ മഹാപുരോഹിതന്‍ ആകയാല്‍ ജനത്തിന്നു വേണ്ടി യേശു മരിപ്പാന്‍ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
51 ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ.
52 അന്നു മുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു.
53 അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു.
54 യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാല്‍ പലരും തങ്ങള്‍ക്കു ശുദ്ധിവരുത്തുവാന്‍ പെസഹെക്കു മുമ്പെ നാട്ടില്‍ നിന്നു യെരൂശലേമിലേക്കു പോയി.
55 അവര്‍ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തില്‍ നിന്നുകൊണ്ടുഎന്തു തോന്നുന്നു? അവന്‍ പെരുനാള്‍ക്കു വരികയില്ലയോ എന്നു തമ്മില്‍ പറഞ്ഞു.
56 എന്നാല്‍ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നു വെച്ചു അവന്‍ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാല്‍ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.
1 Now G1161 a certain G5100 man was G2258 sick, G770 named Lazarus, G2976 of G575 Bethany, G963 the G3588 town G2968 of Mary G3137 and G2532 her G846 sister G79 Martha. G3136
2 ( It G1161 was G2258 that Mary G3137 which anointed G218 the G3588 Lord G2962 with ointment, G3464 and G2532 wiped G1591 his G846 feet G4228 with her G848 hair, G2359 whose G3739 brother G80 Lazarus G2976 was sick. G770 )
3 Therefore G3767 his sisters G79 sent G649 unto G4314 him, G846 saying, G3004 Lord, G2962 behold, G2396 he whom G3739 thou lovest G5368 is sick. G770
4 When G1161 Jesus G2424 heard G191 that, he said, G2036 This G3778 sickness G769 is G2076 not G3756 unto G4314 death, G2288 but G235 for G5228 the G3588 glory G1391 of God, G2316 that G2443 the G3588 Son G5207 of God G2316 might be glorified G1392 thereby G1223 G846 .
5 Now G1161 Jesus G2424 loved G25 Martha, G3136 and G2532 her G846 sister, G79 and G2532 Lazarus. G2976
6 When G5613 he had heard G191 therefore G3767 that G3754 he was sick, G770 he abode G3306 G3303 two G1417 days G2250 still G5119 in G1722 the same G3739 place G5117 where he was. G2258
7 Then G1899 after G3326 that G5124 saith G3004 he to his disciples, G3101 Let us go G71 into G1519 Judea G2449 again. G3825
8 His disciples G3101 say G3004 unto him, G846 Master, G4461 the G3588 Jews G2453 of late G3568 sought G2212 to stone G3034 thee; G4571 and G2532 goest G5217 thou thither G1563 again G3825 ?
9 Jesus G2424 answered, G611 Are G1526 there not G3780 twelve G1427 hours G5610 in the G3588 day G2250 ? If G1437 any man G5100 walk G4043 in G1722 the G3588 day, G2250 he stumbleth G4350 not, G3756 because G3754 he seeth G991 the G3588 light G5457 of this G5127 world. G2889
10 But G1161 if G1437 a man G5100 walk G4043 in G1722 the G3588 night, G3571 he stumbleth, G4350 because G3754 there is G2076 no G3756 light G5457 in G1722 him. G846
11 These things G5023 said G2036 he: and G2532 after G3326 that G5124 he saith G3004 unto them, G846 Our G2257 friend G5384 Lazarus G2976 sleepeth; G2837 but G235 I go, G4198 that G2443 I may awake him out of sleep G1852 G846 .
12 Then G3767 said G2036 his G846 disciples, G3101 Lord, G2962 if G1487 he sleep, G2837 he shall do well. G4982
13 Howbeit G1161 Jesus G2424 spake G2046 of G4012 his G846 death: G2288 but G1161 they G1565 thought G1380 that G3754 he had spoken G3004 of G4012 taking of rest G2838 in sleep. G5258
14 Then G5119 G3767 said G2036 Jesus G2424 unto them G846 plainly, G3954 Lazarus G2976 is dead. G599
15 And G2532 I am glad G5463 for your sakes G1223 G5209 that G3754 I was G2252 not G3756 there, G1563 to the intent G2443 ye may believe; G4100 nevertheless G235 let us go G71 unto G4314 him. G846
16 Then G3767 said G2036 Thomas, G2381 which is called G3004 Didymus, G1324 unto his fellow disciples, G4827 Let us G2249 also G2532 go, G71 that G2443 we may die G599 with G3326 him. G846
17 Then G3767 when Jesus G2424 came, G2064 he found G2147 that G846 he had G2192 lain in G1722 the G3588 grave G3419 four G5064 days G2250 already. G2235
18 Now G1161 Bethany G963 was G2258 nigh unto G1451 Jerusalem, G2414 about G5613 fifteen G1178 furlongs G4712 off: G575
19 And G2532 many G4183 of G1537 the G3588 Jews G2453 came G2064 to G4314 Martha G3136 and G2532 Mary, G3137 to G2443 comfort G3888 them G846 concerning G4012 their G846 brother. G80
20 Then G3767 Martha, G3136 as soon as G5613 she heard G191 that G3754 Jesus G2424 was coming, G2064 went and met G5221 him: G846 but G1161 Mary G3137 sat G2516 still in G1722 the G3588 house. G3624
21 Then G3767 said G2036 Martha G3136 unto G4314 Jesus, G2424 Lord, G2962 if G1487 thou hadst been G2258 here, G5602 my G3450 brother G80 had not G3756 died G2348 G302 .
22 But G235 I know, G1492 that G3754 even G2532 now, G3568 whatsoever G3745 thou wilt ask G154 G302 of God, G2316 God G2316 will give G1325 it thee. G4671
23 Jesus G2424 saith G3004 unto her, G846 Thy G4675 brother G80 shall rise again. G450
24 Martha G3136 saith G3004 unto him, G846 I know G1492 that G3754 he shall rise again G450 in G1722 the G3588 resurrection G386 at G1722 the G3588 last G2078 day. G2250
25 Jesus G2424 said G2036 unto her, G846 I G1473 am G1510 the G3588 resurrection, G386 and G2532 the G3588 life: G2222 he that believeth G4100 in G1519 me, G1691 though G2579 he were dead, G599 yet shall he live: G2198
26 And G2532 whosoever G3956 liveth G2198 and G2532 believeth G4100 in G1519 me G1691 shall never G3364 G1519 G165 die. G599 Believest G4100 thou this G5124 ?
27 She saith G3004 unto him, G846 Yea, G3483 Lord: G2962 I G1473 believe G4100 that G3754 thou G4771 art G1488 the G3588 Christ, G5547 the G3588 Son G5207 of God, G2316 which should come G2064 into G1519 the G3588 world. G2889
28 And G2532 when she had so G5023 said, G2036 she went her way, G565 and G2532 called G5455 Mary G3137 her G848 sister G79 secretly, G2977 saying, G2036 The G3588 Master G1320 is come, G3918 and G2532 calleth G5455 for thee. G4571
29 As soon as G5613 she G1565 heard G191 that, she arose G1453 quickly, G5035 and G2532 came G2064 unto G4314 him. G846
30 Now G1161 Jesus G2424 was not yet G3768 come G2064 into G1519 the G3588 town, G2968 but G235 was G2258 in G1722 that place G5117 where G3699 Martha G3136 met G5221 him. G846
31 The G3588 Jews G2453 then G3767 which were G5607 with G3326 her G846 in G1722 the G3588 house, G3614 and G2532 comforted G3888 her, G846 when they saw G1492 Mary, G3137 that G3754 she rose up G450 hastily G5030 and G2532 went out, G1831 followed G190 her, G846 saying, G3004 She goeth G5217 unto G1519 the G3588 grave G3419 to G2443 weep G2799 there. G1563
32 Then G3767 when G5613 Mary G3137 was come G2064 where G3699 Jesus G2424 was, G2258 and saw G1492 him, G846 she fell down G4098 at G1519 his G846 feet, G4228 saying G3004 unto him, G846 Lord, G2962 if G1487 thou hadst been G2258 here, G5602 my G3450 brother G80 had not G3756 died G599 G302 .
33 When G5613 Jesus G2424 therefore G3767 saw G1492 her G846 weeping, G2799 and G2532 the G3588 Jews G2453 also weeping G2799 which came with G4905 her, G846 he groaned G1690 in the G3588 spirit, G4151 and G2532 was troubled G5015 G1438 .
34 And G2532 said, G2036 Where G4226 have ye laid G5087 him? They G846 said G3004 unto him, G846 Lord, G2962 come G2064 and G2532 see. G1492
35 Jesus G2424 wept. G1145
36 Then G3767 said G3004 the G3588 Jews, G2453 Behold G2396 how G4459 he loved G5368 him G846 !
37 And G1161 some G5100 of G1537 them G846 said, G2036 Could G1410 not G3756 this man, G3778 which opened G455 the G3588 eyes G3788 of the G3588 blind, G5185 have caused G4160 that G2443 even G2532 this man G3778 should not G3361 have died G599 ?
38 Jesus G2424 therefore G3767 again G3825 groaning G1690 in G1722 himself G1438 cometh G2064 to G1519 the G3588 grave. G3419 It G1161 was G2258 a cave, G4693 and G2532 a stone G3037 lay G1945 upon G1909 it. G846
39 Jesus G2424 said, G3004 Take ye away G142 the G3588 stone. G3037 Martha, G3136 the G3588 sister G79 of him that was dead, G2348 saith G3004 unto him, G846 Lord, G2962 by this time G2235 he stinketh: G3605 for G1063 he hath been G2076 dead four days. G5066
40 Jesus G2424 saith G3004 unto her, G846 Said G2036 I not G3756 unto thee, G4671 that, G3754 if G1437 thou wouldest believe, G4100 thou shouldest see G3700 the G3588 glory G1391 of God G2316 ?
41 Then G3767 they took away G142 the G3588 stone G3037 from the place where G3757 the G3588 dead G2348 was G2258 laid. G2749 And G1161 Jesus G2424 lifted G142 up G507 his eyes, G3788 and G2532 said, G2036 Father, G3962 I thank G2168 thee G4671 that G3754 thou hast heard G191 me. G3450
42 And G1161 I G1473 knew G1492 that G3754 thou hearest G191 me G3450 always: G3842 but G235 because G1223 of the G3588 people G3793 which stand by G4026 I said G2036 it, that G2443 they may believe G4100 that G3754 thou G4771 hast sent G649 me. G3165
43 And G2532 when he thus G5023 had spoken, G2036 he cried G2905 with a loud G3173 voice, G5456 Lazarus, G2976 come G1204 forth. G1854
44 And G2532 he that was dead G2348 came forth, G1831 bound G1210 hand G5495 and G2532 foot G4228 with graveclothes: G2750 and G2532 his G846 face G3799 was bound about G4019 with a napkin. G4676 Jesus G2424 saith G3004 unto them, G846 Loose G3089 him, G846 and G2532 let G863 him go. G5217
45 Then G3767 many G4183 of G1537 the G3588 Jews G2453 which came G2064 to G4314 Mary, G3137 and G2532 had seen G2300 the things which G3739 Jesus G2424 did, G4160 believed G4100 on G1519 him. G846
46 But G1161 some G5100 of G1537 them G846 went their ways G565 to G4314 the G3588 Pharisees, G5330 and G2532 told G2036 them G846 what things G3739 Jesus G2424 had done. G4160
47 Then G3767 gathered G4863 the G3588 chief priests G749 and G2532 the G3588 Pharisees G5330 a council, G4892 and G2532 said, G3004 What G5101 do G4160 we? for G3754 this G3778 man G444 doeth G4160 many G4183 miracles. G4592
48 If G1437 we let him thus alone G863 G846, G3779 all G3956 men will believe G4100 on G1519 him: G846 and G2532 the G3588 Romans G4514 shall come G2064 and G2532 take away G142 both G2532 our G2257 place G5117 and G2532 nation. G1484
49 And G1161 G5100 one G1520 of G1537 them, G846 named Caiaphas, G2533 being G5607 the high priest G749 that same G1565 year, G1763 said G2036 unto them, G846 Ye G5210 know G1492 G3756 nothing at all, G3762
50 Nor G3761 consider G1260 that G3754 it is expedient G4851 for us, G2254 that G2443 one G1520 man G444 should die G599 for G5228 the G3588 people, G2992 and G2532 that the G3588 whole G3650 nation G1484 perish G622 not. G3361
51 And G1161 this G5124 spake G2036 he not G3756 of G575 himself: G1438 but G235 being G5607 high priest G749 that G1565 year, G1763 he prophesied G4395 that G3754 Jesus G2424 should G3195 die G599 for G5228 that nation; G1484
52 And G2532 not G3756 for G5228 that nation G1484 only, G3440 but G235 that G2443 also G2532 he should gather together G4863 in G1519 one G1520 the G3588 children G5043 of God G2316 that were scattered abroad. G1287
53 Then G3767 from G575 that G1565 day G2250 forth they took counsel together G4823 for to G2443 put him to death G615 G846 .
54 Jesus G2424 therefore G3767 walked G4043 no G3756 more G2089 openly G3954 among G1722 the G3588 Jews; G2453 but G235 went G565 thence G1564 unto G1519 a country G5561 near to G1451 the G3588 wilderness, G2048 into G1519 a city G4172 called G3004 Ephraim, G2187 and there G2546 continued G1304 with G3326 his G846 disciples. G3101
55 And G1161 the G3588 Jews' G2453 passover G3957 was G2258 nigh at hand: G1451 and G2532 many G4183 went out of the country up G305 G1537 G3588 G5561 to G1519 Jerusalem G2414 before G4253 the G3588 passover, G3957 to G2443 purify G48 themselves. G1438
56 Then G3767 sought G2212 they for Jesus, G2424 and G2532 spake G3004 among G3326 themselves, G240 as they stood G2476 in G1722 the G3588 temple, G2411 What G5101 think G1380 ye, G5213 that G3754 he will not G3364 come G2064 to G1519 the G3588 feast G1859 ?
57 Now G1161 both G2532 the G3588 chief priests G749 and G2532 the G3588 Pharisees G5330 had given G1325 a commandment, G1785 that, G2443 if G1437 any man G5100 knew G1097 where G4226 he were, G2076 he should show G3377 it, that G3704 they might take G4084 him. G846
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×