Bible Versions
Bible Books

Jonah 1:3 (MOV) Malayalam Old BSI Version

1 അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
2 നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.
3 എന്നാല്‍ യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്കു ഔടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തര്‍ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയില്‍നിന്നു അവരോടുകൂടെ തര്‍ശീശിലേക്കു പോയ്ക്കളവാന്‍ അതില്‍ കയറി.
4 യഹോവയോ സമുദ്രത്തില്‍ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പല്‍ തകര്‍ന്നു പോകുവാന്‍ തക്കവണ്ണം സമുദ്രത്തില്‍ വലിയൊരു കോള്‍ ഉണ്ടായി.
5 കപ്പല്‍ക്കാര്‍ ഭയപ്പെട്ടു ഔരോരുത്തന്‍ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവര്‍ അതിലെ ചരകൂ സമുദ്രത്തില്‍ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടില്‍ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
6 കപ്പല്‍പ്രമാണി അവന്റെ അടുക്കല്‍ വന്നു അവനോടുനീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.
7 അനന്തരം അവര്‍വരുവിന്‍ ; ആരുടെ നിമിത്തം അനര്‍ത്ഥം നമ്മുടെമേല്‍ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു. അങ്ങനെ അവര്‍ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.
8 അവര്‍ അവനോടുആരുടെനിമിത്തം അനര്‍ത്ഥം നമ്മുടെമേല്‍ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴില്‍ എന്തു? നീ എവിടെനിന്നു വരുന്നു? നിന്റെ നാടു ഏതു? നീ ഏതു ജാതിക്കാരന്‍ ? എന്നു ചോദിച്ചു.
9 അതിന്നു അവന്‍ അവരോടുഞാന്‍ ഒരു എബ്രായന്‍ , കടലും കരയും ഉണ്ടാക്കിയ സ്വര്‍ഗ്ഗീയദൈവമായ യഹോവയെ ഞാന്‍ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.
10 പുരുഷന്മാര്‍ അത്യന്തം ഭയപ്പെട്ടു അവനോടുനീ എന്തിന്നു അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവന്‍ അവരോടു അറിയിച്ചിരുന്നതുകൊണ്ടു അവന്‍ യഹോവയുടെ സന്നിധിയില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ അറിഞ്ഞു.
11 എന്നാല്‍ സമുദ്രം മേലക്കുമേല്‍ അധികം കോപിച്ചതുകൊണ്ടു അവര്‍ അവനോടുസമുദ്രം അടങ്ങുവാന്തക്കവണ്ണം ഞങ്ങള്‍ നിന്നോടു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
12 അവന്‍ അവരോടുഎന്നെ എടുത്തു സമുദ്രത്തില്‍ ഇട്ടുകളവിന്‍ ; അപ്പോള്‍ സമുദ്രം അടങ്ങും; എന്റെ നിമിത്തം വലിയ കോള്‍ നിങ്ങള്‍ക്കു തട്ടിയിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
13 എന്നാല്‍ അവര്‍ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോള്‍ പെരുകി വന്നതുകൊണ്ടു അവര്‍ക്കും സാധിച്ചില്ല.
14 അവര്‍ യഹോവയോടു നിലവിളിച്ചുഅയ്യോ യഹോവേ, മനുഷ്യന്റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിച്ചുപോകരുതേ; നിര്‍ദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേല്‍ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതു പോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു
15 പിന്നെ അവര്‍ യോനയെ എടുത്തു സമുദ്രത്തില്‍ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.
16 അപ്പോള്‍ അവര്‍ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവേക്കു യാഗം കഴിച്ചു നേര്‍ച്ചകളും നേര്‍ന്നു.
17 യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റില്‍ കിടന്നു.
1 Now the word H1697 of the LORD H3068 came H1961 unto H413 Jonah H3124 the son H1121 of Amittai, H573 saying, H559
2 Arise H6965 , go H1980 to H413 Nineveh, H5210 that great H1419 city, H5892 and cry H7121 against H5921 it; for H3588 their wickedness H7451 is come up H5927 before H6440 me.
3 But Jonah H3124 rose up H6965 to flee H1272 unto Tarshish H8659 from the presence H4480 H6440 of the LORD, H3068 and went down H3381 to Joppa; H3305 and he found H4672 a ship H591 going H935 to Tarshish: H8659 so he paid H5414 the fare H7939 thereof , and went down H3381 into it , to go H935 with H5973 them unto Tarshish H8659 from the presence H4480 H6440 of the LORD. H3068
4 But the LORD H3068 sent out H2904 a great H1419 wind H7307 into H413 the sea, H3220 and there was H1961 a mighty H1419 tempest H5591 in the sea, H3220 so that the ship H591 was like H2803 to be broken. H7665
5 Then the mariners H4419 were afraid, H3372 and cried H2199 every man H376 unto H413 his god, H430 and cast forth H2904 H853 the wares H3627 that H834 were in the ship H591 into H413 the sea, H3220 to lighten H7043 it of H4480 H5921 them . But Jonah H3124 was gone down H3381 into H413 the sides H3411 of the ship; H5600 and he lay, H7901 and was fast asleep. H7290
6 So the shipmaster H7227 H2259 came H7126 to H413 him , and said H559 unto him, What H4100 meanest thou , O sleeper H7290 ? arise, H6965 call H7121 upon H413 thy God, H430 if so be H194 that God H430 will think H6245 upon us , that we perish H6 not. H3808
7 And they said H559 every one H376 to H413 his fellow, H7453 Come, H1980 and let us cast H5307 lots, H1486 that we may know H3045 for whose cause H7945 H4310 this H2063 evil H7451 is upon us . So they cast H5307 lots, H1486 and the lot H1486 fell H5307 upon H5921 Jonah. H3124
8 Then said H559 they unto H413 him, Tell H5046 us , we pray thee, H4994 for whose cause H834 H4310 this H2063 evil H7451 is upon us; What H4100 is thine occupation H4399 ? and whence H4480 H370 comest H935 thou? what H4100 is thy country H776 ? and of what H335 H4480 H2088 people H5971 art thou H859 ?
9 And he said H559 unto H413 them, I H595 am a Hebrew; H5680 and I H589 fear H3372 the LORD, H3068 the God H430 of heaven, H8064 which H834 hath made H6213 H853 the sea H3220 and the dry H3004 land .
10 Then were the men H376 exceedingly H1419 afraid H3372 H3374 , and said H559 unto H413 him, Why H4100 hast thou done H6213 this H2063 ? For H3588 the men H376 knew H3045 that H3588 he H1931 fled H1272 from the presence H4480 H6440 of the LORD, H3068 because H3588 he had told H5046 them.
11 Then said H559 they unto H413 him, What H4100 shall we do H6213 unto thee , that the sea H3220 may be calm H8367 unto H4480 H5921 us? for H3588 the sea H3220 wrought, H1980 and was tempestuous. H5590
12 And he said H559 unto H413 them , Take me up, H5375 and cast me forth H2904 into H413 the sea; H3220 so shall the sea H3220 be calm H8367 unto H4480 H5921 you: for H3588 I H589 know H3045 that H3588 for my sake H7945 this H2088 great H1419 tempest H5591 is upon H5921 you.
13 Nevertheless the men H376 rowed H2864 hard to bring H7725 it to H413 the land; H3004 but they could H3201 not: H3808 for H3588 the sea H3220 wrought, H1980 and was tempestuous H5590 against H5921 them.
14 Wherefore they cried H7121 unto H413 the LORD, H3068 and said, H559 We beseech thee, H4994 O LORD, H3068 we beseech thee, H577 let us not H408 perish H6 for this H2088 man's H376 life, H5315 and lay H5414 not H408 upon H5921 us innocent H5355 blood: H1818 for H3588 thou, H859 O LORD, H3068 hast done H6213 as H834 it pleased H2654 thee.
15 So they took up H5375 H853 Jonah, H3124 and cast him forth H2904 into H413 the sea: H3220 and the sea H3220 ceased H5975 from her raging H4480 H2197 .
16 Then the men H376 feared H3372 H3374 H853 the LORD H3068 exceedingly, H1419 and offered H2076 a sacrifice H2077 unto the LORD, H3068 and made H5087 vows. H5088
17 Now the LORD H3068 had prepared H4487 a great H1419 fish H1709 to swallow up H1104 H853 Jonah. H3124 And Jonah H3124 was H1961 in the belly H4578 of the fish H1709 three H7969 days H3117 and three H7969 nights. H3915
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×