Bible Versions
Bible Books

Matthew 22:32 (MOV) Malayalam Old BSI Version

1 യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍
2 “സ്വര്‍ഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
3 അവന്‍ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല.
4 പിന്നെയും അവന്‍ മറ്റു ദാസന്മാരെ അയച്ചുഎന്റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിന്‍ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
5 അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന്‍ തന്റെ നിലത്തിലേക്കും മറ്റൊരുത്തന്‍ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
6 ശേഷമുള്ളവര്‍ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.
7 രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
8 പിന്നെ അവന്‍ ദാസന്മാരോടുകല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.
9 ആകയാല്‍ വഴിത്തലെക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിന്‍ എന്നു പറഞ്ഞു.
10 ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.
11 വിരുന്നുകാരെ നോക്കുവാന്‍ രാജാവു അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു
12 സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി.
13 രാജാവു ശുശ്രൂഷക്കാരോടുഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
14 വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
15 അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
16 തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കല്‍ അയച്ചുഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.
17 നിനക്കു എന്തു തോന്നുന്നു? കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.
18 യേശു അവരുടെ ദുഷ്ടത അറിഞ്ഞു“കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?
19 കരത്തിന്നുള്ള നാണയം കാണിപ്പിന്‍” എന്നു പറഞ്ഞു; അവര്‍ അവന്റെ അടുക്കല്‍ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.
20 അവന്‍ അവരോടു“ഈ സ്വരൂപവും മേലെഴുത്തും ആരുടേതു” എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവര്‍ പറഞ്ഞു.
21 “എന്നാല്‍ കൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍” എന്നു അവര്‍ അവരോടു പറഞ്ഞു.
22 അവര്‍ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.
23 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കല്‍ വന്നു
24 ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
25 എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.
26 രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന്‍ വരെയും അങ്ങനെ തന്നേ.
27 എല്ലാവരും കഴിഞ്ഞിട്ടു ഒടുവില്‍ സ്ത്രീയും മരിച്ചു.
28 എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ ഏഴുവരില്‍ ആര്‍ക്കും ഭാര്യയാകും? എാല്ലവര്‍ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
29 അതിന്നു യേശു ഉത്തരം പറഞ്ഞതു“നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
30 പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
31 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലയോ?
32 ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവന്‍ അരുളി ച്ചെയ്യുന്നു; എന്നാല്‍ അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”
33 പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു.
34 സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചു കൂടി,
35 അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു
36 ഗുരോ, ന്യാപ്രമാണത്തില്‍ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
37 യേശു അവനോടു“നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.
38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം
39 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
40 രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
41 പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു
42 “ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു?” അവന്‍ ആരുടെ പുത്രന്‍ എന്നി ചോദിച്ചു; ദാവീദിന്റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു.
43 അവന്‍ അവരോടു“എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ 'കര്‍ത്താവു' എന്നു വിളിക്കുന്നതു എങ്ങനെ?”
44 'ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക' എന്നു കര്‍ത്താവു എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു അവന്‍ പറയുന്നുവല്ലോ. “ദാവീദ് അവനെ 'കര്‍ത്താവു' എന്നു പറയുന്നുവെങ്കില്‍ അവന്റെ പുത്രന്‍ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു.
45 അവനോടു ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല;
46 അന്നുമുതല്‍ ആരും അവനോടു ഒന്നും ചോദിപ്പാന്‍ തുനിഞ്ഞതുമില്ല.
1 And G2532 Jesus G2424 answered G611 and spake G2036 unto them G846 again G3825 by G1722 parables, G3850 and said, G3004
2 The G3588 kingdom G932 of heaven G3772 is like unto G3666 a certain king G444 G935 , which G3748 made G4160 a marriage G1062 for his G848 son. G5207
3 And G2532 sent forth G649 his G848 servants G1401 to call G2564 them that were bidden G2564 to G1519 the G3588 wedding: G1062 and G2532 they would G2309 not G3756 come. G2064
4 Again, G3825 he sent forth G649 other G243 servants, G1401 saying, G3004 Tell G2036 them which are bidden, G2564 Behold, G2400 I have prepared G2090 my G3450 dinner: G712 my G3450 oxen G5022 and G2532 my fatlings G4619 are killed, G2380 and G2532 all things G3956 are ready: G2092 come G1205 unto G1519 the G3588 marriage. G1062
5 But G1161 they G3588 made light of G272 it, and went their ways, G565 one G3588 G3303 to G1519 his G2398 farm G68 G1161 , another G3588 G3303 to G1519 his G848 merchandise: G1711
6 And G1161 the G3588 remnant G3062 took G2902 his G846 servants, G1401 and entreated them G5195 spitefully, and G2532 slew G615 them.
7 But G1161 when the G3588 king G935 heard G191 thereof, he was wroth: G3710 and G2532 he sent forth G3992 his G848 armies, G4753 and destroyed G622 those G1565 murderers, G5406 and G2532 burned up G1714 their G846 city. G4172
8 Then G5119 saith G3004 he to his G848 servants, G1401 The G3588 wedding G1062 G3303 is G2076 ready, G2092 but G1161 they which were bidden G2564 were G2258 not G3756 worthy. G514
9 Go G4198 ye therefore G3767 into G1909 the G3588 highways G1327 G3598 , and G2532 as many as G3745 G302 ye shall find, G2147 bid G2564 to G1519 the G3588 marriage. G1062
10 So G2532 those G1565 servants G1401 went out G1831 into G1519 the G3588 highways, G3598 and gathered together G4863 all G3956 as many as G3745 they found, G2147 both G5037 bad G4190 and G2532 good: G18 and G2532 the G3588 wedding G1062 was furnished G4130 with guests. G345
11 And G1161 when the G3588 king G935 came in G1525 to see G2300 the G3588 guests, G345 he saw G1492 there G1563 a man G444 which had not on G1746 G3756 a wedding G1062 garment: G1742
12 And G2532 he saith G3004 unto him, G846 Friend, G2083 how G4459 camest G1525 thou in hither G5602 not G3361 having G2192 a wedding G1062 garment G1742 ? And G1161 he G3588 was speechless. G5392
13 Then G5119 said G2036 the G3588 king G935 to the G3588 servants, G1249 Bind G1210 him G846 hand G5495 and G2532 foot, G4228 and take him away G142 G846 , and G2532 cast G1544 him into G1519 outer G1857 darkness; G4655 there G1563 shall be G2071 weeping G2805 and G2532 gnashing G1030 of teeth. G3599
14 For G1063 many G4183 are G1526 called, G2822 but G1161 few G3641 are chosen. G1588
15 Then G5119 went G4198 the G3588 Pharisees, G5330 and G2532 took G2983 counsel G4824 how G3704 they might entangle G3802 him G846 in G1722 his talk. G3056
16 And G2532 they sent out G649 unto him G846 their G848 disciples G3101 with G3326 the G3588 Herodians, G2265 saying, G3004 Master, G1320 we know G1492 that G3754 thou art G1488 true, G227 and G2532 teachest G1321 the G3588 way G3598 of God G2316 in G1722 truth, G225 neither G2532 G3756 carest G3199 thou G4671 for G4012 any G3762 man : for G1063 thou regardest G991 not G3756 the G1519 person G4383 of men. G444
17 Tell G2036 us G2254 therefore, G3767 What G5101 thinkest G1380 thou G4671 ? Is it lawful G1832 to give G1325 tribute G2778 unto Caesar, G2541 or G2228 not G3756 ?
18 But G1161 Jesus G2424 perceived G1097 their G846 wickedness, G4189 and said, G2036 Why G5101 tempt G3985 ye me, G3165 ye hypocrites G5273 ?
19 Show G1925 me G3427 the G3588 tribute G2778 money. G3546 And G1161 they G3588 brought G4374 unto him G846 a penny. G1220
20 And G2532 he saith G3004 unto them, G846 Whose G5101 is this G3778 image G1504 and G2532 superscription G1923 ?
21 They say G3004 unto him, G846 Caesar's G2541. Then G5119 saith G3004 he unto them, G846 Render G591 therefore G3767 unto Caesar G2541 the things G3588 which are Caesar's G2541; and G2532 unto God G2316 the things G3588 that are God's G2316.
22 G2532 When they had heard G191 these words, they marveled, G2296 and G2532 left G863 him, G846 and went their way. G565
23 The same G1565 day G2250 came G4334 to him G846 the Sadducees, G4523 which say G3004 that there is G1511 no G3361 resurrection, G386 and G2532 asked G1905 him, G846
24 Saying G3004 , Master, G1320 Moses G3475 said, G2036 If G1437 a man G5100 die, G599 having G2192 no G3361 children, G5043 his G848 brother G80 shall marry G1918 his G846 wife, G1135 and G2532 raise up G450 seed G4690 unto his G848 brother. G80
25 Now G1161 there were G2258 with G3844 us G2254 seven G2033 brethren: G80 and G2532 the G3588 first, G4413 when he had married a wife, G1060 deceased, G5053 and, G2532 having G2192 no G3361 issue, G4690 left G863 his G848 wife G1135 unto his G848 brother: G80
26 Likewise G3668 the G3588 second G1208 also, G2532 and G2532 the G3588 third, G5154 unto G2193 the G3588 seventh. G2033
27 And G1161 last G5305 of all G3956 the G3588 woman G1135 died G599 also. G2532
28 Therefore G3767 in G1722 the G3588 resurrection G386 whose G5101 wife G1135 shall she be G2071 of the G3588 seven G2033 ? for G1063 they all G3956 had G2192 her. G846
29 G1161 Jesus G2424 answered G611 and said G2036 unto them, G846 Ye do err, G4105 not G3361 knowing G1492 the G3588 Scriptures, G1124 nor G3366 the G3588 power G1411 of God. G2316
30 For G1063 in G1722 the G3588 resurrection G386 they neither G3777 marry, G1060 nor G3777 are given in marriage, G1547 but G235 are G1526 as G5613 the angels G32 of God G2316 in G1722 heaven. G3772
31 But G1161 as touching G4012 the G3588 resurrection G386 of the G3588 dead, G3498 have ye not G3756 read G314 that which was spoken G4483 unto you G5213 by G5259 God, G2316 saying, G3004
32 I G1473 am G1510 the G3588 God G2316 of Abraham, G11 and G2532 the G3588 God G2316 of Isaac, G2464 and G2532 the G3588 God G2316 of Jacob G2384 God G2316 is G2076 not G3756 the God G2316 of the dead, G3498 but G235 of the living. G2198
33 And G2532 when the G3588 multitude G3793 heard G191 this, they were astonished G1605 at G1909 his G846 doctrine. G1322
34 But G1161 when the G3588 Pharisees G5330 had heard G191 that G3754 he had put the Sadducees to silence G5392 G3588, G4523 they were gathered G4863 together G1909. G846
35 Then G2532 one G1520 of G1537 them, G846 which was a lawyer, G3544 asked G1905 him a question, tempting G3985 him, G846 and G2532 saying, G3004
36 Master G1320 , which G4169 is the great G3173 commandment G1785 in G1722 the G3588 law G3551 ?
37 G1161 Jesus G2424 said G2036 unto him, G846 Thou shalt love G25 the Lord G2962 thy G4675 God G2316 with G1722 all G3650 thy G4675 heart, G2588 and G2532 with G1722 all G3650 thy G4675 soul, G5590 and G2532 with G1722 all G3650 thy G4675 mind. G1271
38 This G3778 is G2076 the first G4413 and G2532 great G3173 commandment. G1785
39 And G1161 the second G1208 is like unto G3664 it, G846 Thou shalt love G25 thy G4675 neighbor G4139 as G5613 thyself. G4572
40 On G1722 these G5025 two G1417 commandments G1785 hang G2910 all G3650 the G3588 law G3551 and G2532 the G3588 prophets. G4396
41 While G1161 the G3588 Pharisees G5330 were gathered together, G4863 Jesus G2424 asked G1905 them, G846
42 Saying G3004 , What G5101 think G1380 ye G5213 of G4012 Christ G5547 ? whose G5101 son G5207 is G2076 he? They say G3004 unto him, G846 The son of David. G1138
43 He saith G3004 unto them, G846 How G4459 then G3767 doth David G1138 in G1722 spirit G4151 call G2564 him G846 Lord, G2962 saying, G3004
44 The G3588 LORD G2962 said G2036 unto my G3450 Lord, G2962 Sit G2521 thou on G1537 my G3450 right hand, G1188 till G2193 I make G5087 thine G4675 enemies G2190 thy G4675 footstool G5286 G4228 ?
45 If G1487 David G1138 then G3767 call G2564 him, G846 Lord, G2962 how G4459 is G2076 he his G846 son G5207 ?
46 And G2532 no man G3762 was able G1410 to answer G611 him G846 a word, G3056 neither G3761 durst G5111 any G5100 man from G575 that G1565 day G2250 forth ask G1905 him G846 any more G3765 questions.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×