Bible Versions
Bible Books

Matthew 23:32 (MOV) Malayalam Old BSI Version

1 അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു
2 “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു.
3 ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിന്‍ ; അവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുതു താനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
4 അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കെണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കും മനസ്സില്ല.
5 അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.
6 അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും
7 അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വളിക്കുന്നതും അവര്‍ക്കും പ്രിയമാകുന്നു.
8 നിങ്ങളോ റബ്ബീ എന്നു പേര്‍ എടുക്കരുതു. ഒരുത്തന്‍ അത്രേ നിങ്ങളുടെ ഗുരു;
9 നിങ്ങളോ എല്ലാവരും സഹോദരന്മാര്‍. ഭൂമിയില്‍ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ.
10 നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുതു, ഒരുത്തന്‍ അത്രേ നിങ്ങളുടെ നായകന്‍ , ക്രിസ്തു തന്നെ.
11 നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.
12 തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും.
13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ മനുഷ്യര്‍ക്കും സ്വര്‍ഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്‍ക്കു കടുമയേറിയ ശിക്ഷാവിധി വരും;)
14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുംവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്നശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു.
15 ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വര്‍ണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ഹാ കഷ്ടം.
16 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
17 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നു നിങ്ങള്‍ പറയുന്നു.
18 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ?
19 ആകയാല്‍ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
20 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതില്‍ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
21 സ്വര്‍ഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ , ദൈവത്തിന്റെ സിംഹാസനത്തെയും അതില്‍ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
22 കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
23 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
24 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
25 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
26 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
27 അങ്ങനെ തന്നേ പുറമെ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കും തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മ്മവും നിറഞ്ഞവരത്രേ.
28 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു
29 ഞങ്ങള്‍ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കില്‍ പ്രവാചകന്മാരെ കൊല്ലുന്നതില്‍ കൂട്ടാളികള്‍ ആകയില്ലായിരുന്നു എന്നു പറയുന്നു.
30 അങ്ങനെ നിങ്ങള്‍ പ്രവാചകന്മാരെ കൊന്നവരുടെ മക്കള്‍ എന്നു നിങ്ങള്‍ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
31 പിതാക്കന്മാരുടെ അളവു നിങ്ങള്‍ പൂരിച്ചു കൊള്‍വിന്‍ .
32 പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
33 അതുകൊണ്ടു ഞാന്‍ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ നിങ്ങള്‍ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില്‍ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തില്‍ നിന്നു പട്ടണത്തിലേക്കു ഔടിക്കയും ചെയ്യും.
34 നീതിമാനായ ഹാബേലിന്റെ രക്തംമുതല്‍ നിങ്ങള്‍ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവില്‍വെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല്‍ വരേണ്ടതാകുന്നു.
35 ഇതൊക്കെയും തലമുറമേല്‍ വരും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
36 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല.
37 നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.
38 'കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍' എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
1 Then G5119 spake G2980 Jesus G2424 to the G3588 multitude, G3793 and G2532 to his G848 disciples, G3101
2 Saying G3004 , The G3588 scribes G1122 and G2532 the G3588 Pharisees G5330 sit G2523 in G1909 Moses's G3475eat: G2515
3 All G3956 therefore G3767 whatsoever G3745 G302 they bid G2036 you G5213 observe, G5083 that observe G5083 and G2532 do; G4160 but G1161 do G4160 not G3361 ye after G2596 their G846 works: G2041 for G1063 they say, G3004 and G2532 do G4160 not. G3756
4 For G1063 they bind G1195 heavy G926 burdens G5413 and G2532 grievous to be borne, G1419 and G2532 lay G2007 them on G1909 men's G444 shoulders; G5606 but G1161 they themselves will G2309 not G3756 move G2795 them G846 with one of their G848 fingers. G1147
5 But G1161 all G3956 their G848 works G2041 they do G4160 for to be seen G2300 of men: G444 they G1161 make broad G4115 their G848 phylacteries, G5440 and G2532 enlarge G3170 the G3588 borders G2899 of their G848 garments, G2440
6 And G5037 love G5368 the G3588 uppermost rooms G4411 at G1722 feasts, G1173 and G2532 the G3588 chief seats G4410 in G1722 the G3588 synagogues, G4864
7 And G2532 greetings G783 in G1722 the G3588 markets, G58 and G2532 to be called G2564 of G5259 men, G444 Rabbi, G4461 Rabbi. G4461
8 But G1161 be not G3361 ye G5210 called G2564 Rabbi: G4461 for G1063 one G1520 is G2076 your G5216 Master, G2519 even Christ; G5547 and G1161 all G3956 ye G5210 are G2075 brethren. G80
9 And G2532 call G2564 no G3361 man your G5216 father G3962 upon G1909 the G3588 earth: G1093 for G1063 one G1520 is G2076 your G5216 Father, G3962 which G3588 is in G1722 heaven. G3772
10 Neither G3366 be ye called G2564 masters: G2519 for G1063 one G1520 is G2076 your G5216 Master, G2519 even Christ. G5547
11 But G1161 he that is greatest G3187 among you G5216 shall be G2071 your G5216 servant. G1249
12 And G1161 whosoever G3748 shall exalt G5312 himself G1438 shall be abased; G5013 and G2532 he G3748 that shall humble G5013 himself G1438 shall be exalted. G5312
13 But G1161 woe G3759 unto you, G5213 scribes G1122 and G2532 Pharisees, G5330 hypocrites G5273 ! for G3754 ye shut up G2808 the G3588 kingdom G932 of heaven G3772 against G1715 men: G444 for G1063 ye G5210 neither G3756 go in G1525 yourselves, neither G3761 suffer G863 ye them that are entering G1525 to go in. G1525
14 G1161 Woe G3759 unto you, G5213 scribes G1122 and G2532 Pharisees, G5330 hypocrites G5273 ! for G3754 ye devour G2719 widows' G5503 houses, G3614 and G2532 for a pretence G4392 make long prayer G4336 G3117 : therefore G1223 G5124 ye shall receive G2983 the greater G4056 damnation. G2917
15 Woe G3759 unto you, G5213 scribes G1122 and G2532 Pharisees, G5330 hypocrites G5273 ! for G3754 ye compass G4013 sea G2281 and G2532 land G3584 to make G4160 one G1520 proselyte, G4339 and G2532 when G3752 he is made, G1096 ye make G4160 him G846 twofold more G1362 the child G5207 of hell G1067 than yourselves. G5216
16 Woe G3759 unto you, G5213 ye blind G5185 guides, G3595 which say, G3004 Whosoever G3739 G302 shall swear G3660 by G1722 the G3588 temple, G3485 it is G2076 nothing; G3762 but G1161 whosoever G3739 G302 shall swear G3660 by G1722 the G3588 gold G5557 of the G3588 temple, G3485 he is a debtor G3784 !
17 Ye fools G3474 and G2532 blind: G5185 for G1063 whether G5101 is G2076 greater, G3187 the G3588 gold, G5557 or G2228 the G3588 temple G3485 that sanctifieth G37 the G3588 gold G5557 ?
18 And, G2532 Whosoever G3739 G1437 shall swear G3660 by G1722 the G3588 altar, G2379 it is G2076 nothing; G3762 but G1161 whosoever G3739 G302 sweareth G3660 by G1722 the G3588 gift G1435 that G3588 is upon G1883 it, G846 he is guilty. G3784
19 Ye fools G3474 and G2532 blind: G5185 for G1063 whether G5101 is greater, G3187 the G3588 gift, G1435 or G2228 the G3588 altar G2379 that sanctifieth G37 the G3588 gift G1435
20 Whoso therefore shall swear G3660 G3767 by G1722 the G3588 altar, G2379 sweareth G3660 by G1722 it, G846 and G2532 by G1722 all things G3956 thereon G1883 G846 .
21 And whoso shall swear G3660 by G1722 the G3588 temple, G3485 sweareth G3660 by G1722 it, G846 and G2532 by G1722 him that dwelleth therein G2730 G846 .
22 And G2532 he that shall swear G3660 by G1722 heaven, G3772 sweareth G3660 by G1722 the G3588 throne G2362 of God, G2316 and G2532 by G1722 him that sitteth G2521 thereon G1883 G846 .
23 Woe G3759 unto you, G5213 scribes G1122 and G2532 Pharisees, G5330 hypocrites G5273 ! for G1063 ye pay tithe G586 of mint G2238 and G2532 anise G432 and G2532 cummin, G2951 and G2532 have omitted G863 the G3588 weightier G926 matters of the G3588 law, G3551 judgment G2920 G2532 , mercy, G1656 and G2532 faith: G4102 these G5023 ought G1163 ye to have done, G4160 and not G3361 to leave G863 the other G2548 undone. G863
24 Ye blind G5185 guides, G3595 which strain G1368 at a gnat, G2971 and G1161 swallow G2666 a camel. G2574
25 Woe G3759 unto you, G5213 scribes G1122 and G2532 Pharisees, G5330 hypocrites G5273 ! for G3754 ye make clean G2511 the G3588 outside G1855 of the G3588 cup G4221 and G2532 of the G3588 platter, G3953 but G1161 within G2081 they are full G1073 of G1537 extortion G724 and G2532 excess. G192
26 Thou blind G5185 Pharisee, G5330 cleanse G2511 first G4412 that G3588 which is within G1787 the G3588 cup G4221 and G2532 platter, G3953 that G2443 the G3588 outside G1622 of them G846 may be G1096 clean G2513 also. G2532
27 Woe G3759 unto you, G5213 scribes G1122 and G2532 Pharisees, G5330 hypocrites G5273 ! for G3754 ye are like unto G3945 whited G2867 sepulchers, G5028 which G3748 indeed G3303 appear G5316 beautiful G5611 outward, G1855 but G1161 are within full G1073 G2081 of dead G3498 men's bones, G3747 and G2532 of all G3956 uncleanness. G167
28 Even so G3779 ye G5210 also G2532 outwardly G1855 G3303 appear G5316 righteous G1342 unto men, G444 but G1161 within G2081 ye are G2075 full G3324 of hypocrisy G5272 and G2532 iniquity. G458
29 Woe G3759 unto you, G5213 scribes G1122 and G2532 Pharisees, G5330 hypocrites G5273 ! because G3754 ye build G3618 the G3588 tombs G5028 of the G3588 prophets, G4396 and G2532 garnish G2885 the G3588 sepulchers G3419 of the G3588 righteous, G1342
30 And G2532 say, G3004 If G1487 we had been G2258 in G1722 the G3588 days G2250 of our G2257 fathers, G3962 we would not G3756 have been G2258 G302 partakers G2844 with them G846 in G1722 the G3588 blood G129 of the G3588 prophets. G4396
31 Wherefore G5620 ye be witnesses G3140 unto yourselves, G1438 that G3754 ye are G2075 the children G5207 of them which killed G5407 the G3588 prophets. G4396
32 Fill ye up G4137 G5210 then G2532 the G3588 measure G3358 of your G5216 fathers. G3962
33 Ye serpents, G3789 ye generation G1081 of vipers, G2191 how G4459 can ye escape G5343 G575 the G3588 damnation G2920 of hell G1067 ?
34 Wherefore G1223 G5124 , behold, G2400 I G1473 send G649 unto G4314 you G5209 prophets, G4396 and G2532 wise men, G4680 and G2532 scribes: G1122 and G2532 some of G1537 them G846 ye shall kill G615 and G2532 crucify; G4717 and G2532 some of G1537 them G846 shall ye scourge G3146 in G1722 your G5216 synagogues, G4864 and G2532 persecute G1377 them from G575 city G4172 to G1519 city: G4172
35 That G3704 upon G1909 you G5209 may come G2064 all G3956 the righteous G1342 blood G129 shed G1632 upon G1909 the G3588 earth, G1093 from G575 the G3588 blood G129 of righteous G1342 Abel G6 unto G2193 the G3588 blood G129 of Zechariah G2197 son G5207 of Barachias, G914 whom G3739 ye slew G5407 between G3342 the G3588 temple G3485 and G2532 the G3588 altar. G2379
36 Verily G281 I say G3004 unto you, G5213 All G3956 these things G5023 shall come G2240 upon G1909 this G5026 generation. G1074
37 O Jerusalem, G2419 Jerusalem, G2419 thou that killest G615 the G3588 prophets, G4396 and G2532 stonest G3036 them which are sent G649 unto G4314 thee, G846 how often G4212 would G2309 I have gathered thy children together G1996 G4675, G5043 even as G3739 G5158 a hen G3733 gathereth G1996 her G1438 chickens G3556 under G5259 her wings, G4420 and G2532 ye would G2309 not G3756 !
38 Behold, G2400 your G5216 house G3624 is left G863 unto you G5213 desolate. G2048
39 For G1063 I say G3004 unto you, G5213 Ye shall not G3364 see G1492 me G3165 henceforth G575 G737 , till G2193 G302 ye shall say, G2036 Blessed G2127 is he that cometh G2064 in G1722 the name G3686 of the Lord. G2962
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×