Bible Versions
Bible Books

Micah 2:13 (MOV) Malayalam Old BSI Version

1 കിടക്കമേല്‍ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! അവര്‍ക്കും പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നേ അവര്‍ അതു നടത്തുന്നു.
2 അവര്‍ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവര്‍ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവര്‍ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.
3 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ വംശത്തിന്റെ നേരെ അനര്‍ത്ഥം നിരൂപിക്കുന്നു; അതില്‍നിന്നു നിങ്ങള്‍ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിര്‍ന്നുനടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.
4 അന്നാളില്‍ നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തുകഥ കഴിഞ്ഞു; നമുക്കു പൂര്‍ണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവന്‍ എന്റെ ജനത്തിന്റെ ഔഹരി മാറ്റിക്കളഞ്ഞു; അവന്‍ അതു എന്റെ പക്കല്‍നിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികള്‍ക്കു അവന്‍ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;
5 അതുകൊണ്ടു യഹോവയുടെ സഭയില്‍ ഔഹരിമേല്‍ അളവുനൂല്‍ പിടിപ്പാന്‍ നിനക്കു ആരും ഉണ്ടാകയില്ല.
6 പ്രസംഗിക്കരുതെന്നു അവര്‍ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ചു അവര്‍ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങള്‍ ഒരിക്കലും തീരുകയില്ല.
7 യാക്കോബ്ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുന്‍ കോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികള്‍? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങള്‍ ഗണകരമല്ലയോ?
8 മുമ്പെതന്നേ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിര്‍ഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേല്‍നിന്നു നിങ്ങള്‍ പുതെപ്പു വലിച്ചെടുക്കുന്നു.
9 നിങ്ങള്‍ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളില്‍നിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങള്‍ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.
10 പുറപ്പെട്ടു പോകുവിന്‍ ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങള്‍ക്കു വിശ്രാമസ്ഥലമല്ല.
11 ഒരുത്തന്‍ കാറ്റിനെയും വ്യാജത്തെയും പിന്‍ ചെന്നുഞാന്‍ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാല്‍ അവന്‍ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും.
12 യാക്കോബേ, ഞാന്‍ നിനക്കുള്ളവരെ ഒക്കെയും ചേര്‍ത്തുകൊള്ളും; യിസ്രായേലില്‍ ശേഷിപ്പുള്ളവരെ ഞാന്‍ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചല്‍പുറത്തെ ആട്ടിന്‍ കൂട്ടത്തെപ്പോലെ ഞാന്‍ അവരെ ഒരുമിച്ചുകൂട്ടും; ആള്‍പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.
13 തകര്‍ക്കുംന്നവന്‍ അവര്‍ക്കും മുമ്പായി പുറപ്പെടുന്നു; അവര്‍ തകര്‍ത്തു ഗോപുരത്തില്‍കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവര്‍ക്കും മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.
1 Woe H1945 to them that devise H2803 iniquity, H205 and work H6466 evil H7451 upon H5921 their beds H4904 ! when the morning H1242 is light, H216 they practice H6213 it, because H3588 it is H3426 in the power H410 of their hand. H3027
2 And they covet H2530 fields, H7704 and take them by violence; H1497 and houses, H1004 and take them away: H5375 so they oppress H6231 a man H1397 and his house H1004 even a man H376 and his heritage. H5159
3 Therefore H3651 thus H3541 saith H559 the LORD; H3068 Behold, H2009 against H5921 this H2063 family H4940 do I devise H2803 an evil, H7451 from H4480 H8033 which H834 ye shall not H3808 remove H4185 your necks; H6677 neither H3808 shall ye go H1980 haughtily: H7317 for H3588 this H1931 time H6256 is evil. H7451
4 In that H1931 day H3117 shall one take up H5375 a parable H4912 against H5921 you , and lament H5091 with a doleful H5093 lamentation, H5092 and say, H559 We be H1961 utterly spoiled H7703 H7703 : he hath changed H4171 the portion H2506 of my people: H5971 how H349 hath he removed H4185 it from me! turning away H7728 he hath divided H2505 our fields. H7704
5 Therefore H3651 thou shalt have H1961 none H3808 that shall cast H7993 a cord H2256 by lot H1486 in the congregation H6951 of the LORD. H3068
6 Prophesy H5197 ye not, H408 say they to them that prophesy: H5197 they shall not H3808 prophesy H5197 to them, H428 that they shall not H3808 take H5253 shame. H3639
7 O thou that art named H559 the house H1004 of Jacob, H3290 is the spirit H7307 of the LORD H3068 straitened H7114 ? are these H428 his doings H4611 ? do not H3808 my words H1697 do good H3190 to H5973 him that walketh H1980 uprightly H3477 ?
8 Even of late H865 my people H5971 is risen up H6965 as an enemy: H341 ye pull off H6584 the robe H145 with H4480 H4136 the garment H8008 from them that pass by H4480 H5674 securely H983 as men averse H7725 from war. H4421
9 The women H802 of my people H5971 have ye cast out H1644 from their pleasant H8588 houses H4480 H1004 ; from H4480 H5921 their children H5768 have ye taken away H3947 my glory H1926 forever. H5769
10 Arise H6965 ye , and depart; H1980 for H3588 this H2063 is not H3808 your rest: H4496 because H5668 it is polluted, H2930 it shall destroy H2254 you , even with a sore H4834 destruction. H2256
11 If H3863 a man H376 walking H1980 in the spirit H7307 and falsehood H8267 do lie, H3576 saying , I will prophesy H5197 unto thee of wine H3196 and of strong drink; H7941 he shall even be H1961 the prophet H5197 of this H2088 people. H5971
12 I will surely assemble H622 H622 , O Jacob, H3290 all H3605 of thee ; I will surely gather H6908 H6908 the remnant H7611 of Israel; H3478 I will put H7760 them together H3162 as the sheep H6629 of Bozrah, H1223 as the flock H5739 in the midst H8432 of their fold: H1699 they shall make great noise H1949 by reason of the multitude of men H4480 H120 .
13 The breaker H6555 is come up H5927 before H6440 them : they have broken up, H6555 and have passed through H5674 the gate, H8179 and are gone out H3318 by it : and their king H4428 shall pass H5674 before H6440 them , and the LORD H3068 on the head H7218 of them.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×