Bible Versions
Bible Books

Numbers 14:16 (MOV) Malayalam Old BSI Version

1 അപ്പോള്‍ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം രാത്രി മുഴുവനും കരഞ്ഞു.
2 യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടുമിസ്രയീംദേശത്തുവെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു. അല്ലെങ്കില്‍ മരുഭൂമിയില്‍വെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
3 വാളാല്‍ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങള്‍ക്കു നല്ലതു? എന്നു പറഞ്ഞു.
4 നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
5 അപ്പോള്‍ മോശെയും അഹരോനും യിസ്രായേല്‍സഭയുടെ സര്‍വ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
6 ദേശത്തെ ഒറ്റുനോക്കിയവരില്‍ നൂന്റെ മകന്‍ യോശുവയും യെഫുന്നയുടെ മകന്‍ കാലേബും വസ്ത്രം കീറി,
7 യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതു എന്തെന്നാല്‍ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.
8 യഹോവ നമ്മില്‍ പ്രസാദിക്കുന്നു എങ്കില്‍ അവന്‍ നമ്മെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.
9 യഹോവയോടു നിങ്ങള്‍ മത്സരിക്കമാത്രം അരുതു; ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവര്‍ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.
10 എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോള്‍ യഹോവയുടെ തേജസ്സു സമാഗമനക്കുടാരത്തില്‍ എല്ലായിസ്രായേല്‍മക്കളും കാണ്‍കെ പ്രത്യക്ഷമായി.
11 യഹോവ മോശെയോടുഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാന്‍ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവര്‍ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?
12 ഞാന്‍ അവരെ മഹാമാരിയാല്‍ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു.
13 മോശെ യഹോവയോടു പറഞ്ഞതുഎന്നാല്‍ മിസ്രയീമ്യര്‍ അതു കേള്‍ക്കും; നീ ജനത്തെ അവരുടെ ഇടയില്‍നിന്നു നിന്റെ ശക്തിയാല്‍ കൊണ്ടുപോന്നുവല്ലോ.
14 അവര്‍ അതു ദേശനിവാസികളോടും പറയും; യഹോവയായ നീ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവര്‍ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര്‍ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവര്‍ക്കും മീതെ നിലക്കുകയും പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്‍ക്കും മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
15 നീ ഇപ്പോള്‍ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല്‍ നിന്റെ കീര്‍ത്തി കേട്ടിരിക്കുന്ന ജാതികള്‍
16 ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാന്‍ യഹോവേക്കു കഴിയായ്കകൊണ്ടു അവന്‍ അവരെ മരുഭൂമിയില്‍വെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
17 യഹോവ ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവന്‍ ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേല്‍ സന്ദര്‍ശിക്കുന്നവന്‍
18 എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കര്‍ത്താവേ, ഇപ്പോള്‍ നിന്റെ ശക്തി വലുതായിരിക്കേണമേ.
19 നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതല്‍ ഇവിടംവരെ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.
20 അതിന്നു യഹോവ അരുളിച്ചെയ്തതുനിന്റെ അപേക്ഷപ്രകാരം ഞാന്‍ ക്ഷമിച്ചിരിക്കുന്നു.
21 എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.
22 എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര്‍ എല്ലാവരും ഇപ്പോള്‍ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
23 അവരുടെ പിതാക്കന്മാരോടു ഞാന്‍ സത്യം ചെയ്തിട്ടുള്ള ദേശം അവര്‍ കാണ്‍കയില്ല; എന്നെ നിരസിച്ചവര്‍ ആരും അതു കാണ്‍കയില്ല.
24 എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്‍ണ്ണമായി അനുസരിച്ചതുകൊണ്ടും അവന്‍ പോയിരുന്ന ദേശത്തേക്കു ഞാന്‍ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
25 എന്നാല്‍ അമാലേക്യരും കനാന്യരും താഴ്വരയില്‍ പാര്‍ക്കുംന്നതുകൊണ്ടു നിങ്ങള്‍ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിന്‍ .
26 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
27 ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേല്‍മക്കള്‍ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു.
28 അവരോടു പറവിന്‍ ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാന്‍ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
29 മരുഭൂമിയില്‍ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകന്‍ കാലേബും നൂന്റെ മകന്‍ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതല്‍ മേലോട്ടു എണ്ണപ്പെട്ടവരായി
30 എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തില്‍ ആരും ഞാന്‍ നിങ്ങളെ പാര്‍പ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.
31 എന്നാല്‍ കൊള്ളയായ്പോകുമെന്നു നിങ്ങള്‍ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാന്‍ അതില്‍ കടക്കുമാറാക്കും; നിങ്ങള്‍ നിരസിച്ചിരിക്കുന്ന ദേശം അവര്‍ അറിയും.
32 നിങ്ങളോ, നിങ്ങളുടെ ശവം മരുഭൂമിയില്‍ വീഴും.
33 നിങ്ങളുടെ ശവം മരുഭൂമിയില്‍ ഒടുങ്ങുംവരെ നിങ്ങളുടെ മക്കള്‍ മരുഭൂമിയില്‍ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;
34 ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങള്‍ വഹിച്ചു എന്റെ അകല്ച അറിയും.
35 എനിക്കു വിരോധമായി കൂട്ടംകൂടിയ ദുഷ്ടസഭയോടു ഞാന്‍ ഇങ്ങനെ ചെയ്യുംഈ മരുഭൂമിയില്‍ അവര്‍ ഒടുങ്ങും; ഇവിടെ അവര്‍ മരിക്കും എന്നു യഹോവയായ ഞാന്‍ കല്പിച്ചിരിക്കുന്നു.
36 ദേശം ഒറ്റുനോക്കുവാന്‍ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാന്‍ സംഗതി വരുത്തിയ വരും,
37 ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞവരുമായ പുരുഷന്മാര്‍ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
38 എന്നാല്‍ ദേശം ഒറ്റുനോക്കുവാന്‍ പോയ പുരുഷന്മാരില്‍ നൂന്റെ മകന്‍ യോശുവയും യെഫുന്നയുടെ പുത്രന്‍ കാലേബും മരിച്ചില്ല.
39 പിന്നെ മോശെ വാക്കുകള്‍ യിസ്രായേല്‍മക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
40 പിറ്റേന്നു അവര്‍ അതികാലത്തു എഴുന്നേറ്റുഇതാ, യഹോവ ഞങ്ങള്‍ക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങള്‍ കയറിപ്പോകുന്നുഞങ്ങള്‍ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളില്‍ കയറി.
41 അപ്പോള്‍ മോശെനിങ്ങള്‍ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.
42 ശത്രുക്കളാല്‍ തോല്‍ക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
43 അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പില്‍ ഉണ്ടു; നിങ്ങള്‍ വാളാല്‍ വീഴും; നിങ്ങള്‍ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.
44 എന്നിട്ടും അവര്‍ ധാര്‍ഷ്ട്യം പൂണ്ടു മലമുകളില്‍ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തില്‍നിന്നു പുറപ്പെട്ടില്ലതാനും.
45 എന്നാറെ മലയില്‍ പാര്‍ത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോര്‍മ്മാവരെ അവരെ ഛിന്നിച്ചു ഔടിച്ചുകളഞ്ഞു.
1 And all H3605 the congregation H5712 lifted up H5375 H853 their voice, H6963 and cried; H5414 and the people H5971 wept H1058 that H1931 night. H3915
2 And all H3605 the children H1121 of Israel H3478 murmured H3885 against H5921 Moses H4872 and against H5921 Aaron: H175 and the whole H3605 congregation H5712 said H559 unto H413 them , Would God that H3863 we had died H4191 in the land H776 of Egypt H4714 ! or H176 would God H3863 we had died H4191 in this H2088 wilderness H4057 !
3 And wherefore H4100 hath the LORD H3068 brought H935 us unto H413 this H2063 land, H776 to fall H5307 by the sword, H2719 that our wives H802 and our children H2945 should be H1961 a prey H957 ? were it not H3808 better H2896 for us to return H7725 into Egypt H4714 ?
4 And they said H559 one H376 to H413 another, H251 Let us make H5414 a captain, H7218 and let us return H7725 into Egypt. H4714
5 Then Moses H4872 and Aaron H175 fell H5307 on H5921 their faces H6440 before H6440 all H3605 the assembly H6951 of the congregation H5712 of the children H1121 of Israel. H3478
6 And Joshua H3091 the son H1121 of Nun, H5126 and Caleb H3612 the son H1121 of Jephunneh, H3312 which were of H4480 them that searched H8446 H853 the land, H776 rent H7167 their clothes: H899
7 And they spoke H559 unto H413 all H3605 the company H5712 of the children H1121 of Israel, H3478 saying, H559 The land, H776 which H834 we passed through H5674 to search H8446 it, is an exceeding H3966 H3966 good H2896 land. H776
8 If H518 the LORD H3068 delight H2654 in us , then he will bring H935 us into H413 this H2063 land, H776 and give H5414 it us ; a land H776 which H834 floweth H2100 with milk H2461 and honey. H1706
9 Only H389 rebel H4775 not H408 ye against the LORD, H3068 neither H408 fear H3372 ye H859 H853 the people H5971 of the land; H776 for H3588 they H1992 are bread H3899 for us : their defense H6738 is departed H5493 from H4480 H5921 them , and the LORD H3068 is with H854 us: fear H3372 them not. H408
10 But all H3605 the congregation H5712 bade H559 stone H7275 them with stones. H68 And the glory H3519 of the LORD H3068 appeared H7200 in the tabernacle H168 of the congregation H4150 before H413 all H3605 the children H1121 of Israel. H3478
11 And the LORD H3068 said H559 unto H413 Moses, H4872 How long H5704 H575 will this H2088 people H5971 provoke H5006 me? and how long H5704 H575 will it be ere H3808 they believe H539 me , for all H3605 the signs H226 which H834 I have showed H6213 among H7130 them?
12 I will smite H5221 them with the pestilence, H1698 and disinherit H3423 them , and will make H6213 of thee a greater H1419 nation H1471 and mightier H6099 than H4480 they.
13 And Moses H4872 said H559 unto H413 the LORD, H3068 Then the Egyptians H4714 shall hear H8085 it , ( for H3588 thou broughtest up H5927 H853 this H2088 people H5971 in thy might H3581 from among H4480 H7130 them;)
14 And they will tell H559 it to H413 the inhabitants H3427 of this H2063 land: H776 for they have heard H8085 that H3588 thou H859 LORD H3068 art among H7130 this H2088 people, H5971 that H834 thou H859 LORD H3068 art seen H7200 face H5869 to face, H5869 and that thy cloud H6051 standeth H5975 over H5921 them , and that thou H859 goest H1980 before H6440 them , by day time H3119 in a pillar H5982 of a cloud, H6051 and in a pillar H5982 of fire H784 by night. H3915
15 Now if thou shalt kill H4191 all H853 this H2088 people H5971 as one H259 man, H376 then the nations H1471 which H834 have heard H8085 H853 the fame H8088 of thee will speak, H559 saying, H559
16 Because H4480 H1115 the LORD H3068 was not able H3201 to bring H935 H853 this H2088 people H5971 into H413 the land H776 which H834 he swore H7650 unto them therefore he hath slain H7819 them in the wilderness. H4057
17 And now, H6258 I beseech thee, H4994 let the power H3581 of my Lord H136 be great, H1431 according as H834 thou hast spoken, H1696 saying, H559
18 The LORD H3068 is longsuffering H750 , H639 and of great H7227 mercy, H2617 forgiving H5375 iniquity H5771 and transgression, H6588 and by no means clearing H5352 H5352 H3808 the guilty , visiting H6485 the iniquity H5771 of the fathers H1 upon H5921 the children H1121 unto H5921 the third H8029 and fourth H7256 generation .
19 Pardon H5545 , I beseech thee, H4994 the iniquity H5771 of this H2088 people H5971 according unto the greatness H1433 of thy mercy, H2617 and as H834 thou hast forgiven H5375 this H2088 people, H5971 from Egypt H4480 H4714 even until H5704 now. H2008
20 And the LORD H3068 said, H559 I have pardoned H5545 according to thy word: H1697
21 But as truly H199 as I H589 live, H2416 H853 all H3605 the earth H776 shall be filled H4390 with the glory H3519 of the LORD. H3068
22 Because H3588 all H3605 those men H376 which have seen H7200 H853 my glory, H3519 and my miracles, H226 which H834 I did H6213 in Egypt H4714 and in the wilderness, H4057 and have tempted H5254 me now these H2088 ten H6235 times, H6471 and have not H3808 hearkened H8085 to my voice; H6963
23 Surely H518 they shall not see H7200 H853 the land H776 which H834 I swore H7650 unto their fathers, H1 neither H3808 shall any H3605 of them that provoked H5006 me see H7200 it:
24 But my servant H5650 Caleb, H3612 because H6118 he had H1961 another H312 spirit H7307 with H5973 him , and hath followed me fully H4390 H310 , him will I bring H935 into H413 the land H776 whereinto H834 H8033 he went; H935 and his seed H2233 shall possess H3423 it.
25 (Now the Amalekites H6003 and the Canaanites H3669 dwelt H3427 in the valley. H6010 ) Tomorrow H4279 turn H6437 you , and get H5265 you into the wilderness H4057 by the way H1870 of the Red H5488 sea. H3220
26 And the LORD H3068 spoke H1696 unto H413 Moses H4872 and unto H413 Aaron H175 saying, H559
27 How long H5704 H4970 shall I bear with this H2063 evil H7451 congregation, H5712 which H834 murmur H3885 against H5921 me? I have heard H8085 H853 the murmurings H8519 of the children H1121 of Israel, H3478 which H834 they H1992 murmur H3885 against H5921 me.
28 Say H559 unto H413 them, As truly as I H589 live, H2416 saith H5002 the LORD, H3068 as H834 ye have spoken H1696 in mine ears, H241 so H3651 will I do H6213 to you:
29 Your carcasses H6297 shall fall H5307 in this H2088 wilderness; H4057 and all H3605 that were numbered H6485 of you , according to your whole H3605 number, H4557 from twenty H6242 years H8141 old H4480 H1121 and upward, H4605 which H834 have murmured H3885 against H5921 me,
30 Doubtless H518 ye H859 shall not come H935 into H413 the land, H776 concerning which H834 I swore H5375 H853 H3027 to make you dwell H7931 therein, save H3588 H518 Caleb H3612 the son H1121 of Jephunneh, H3312 and Joshua H3091 the son H1121 of Nun. H5126
31 But your little ones, H2945 which H834 ye said H559 should be H1961 a prey, H957 them will I bring in, H935 and they shall know H3045 H853 the land H776 which H834 ye have despised. H3988
32 But as for you, H859 your carcasses, H6297 they shall fall H5307 in this H2088 wilderness. H4057
33 And your children H1121 shall wander H1961 H7462 in the wilderness H4057 forty H705 years, H8141 and bear H5375 H853 your whoredoms, H2184 until H5704 your carcasses H6297 be wasted H8552 in the wilderness. H4057
34 After the number H4557 of the days H3117 in which H834 ye searched H8446 H853 the land, H776 even forty H705 days, H3117 each day for a year H3117 H8141 H3117 H8141 , shall ye bear H5375 H853 your iniquities, H5771 even forty H705 years, H8141 and ye shall know H3045 H853 my breach of promise. H8569
35 I H589 the LORD H3068 have said, H1696 I will surely H518 H3808 do H6213 it H2063 unto all H3605 this H2063 evil H7451 congregation, H5712 that are gathered together H3259 against H5921 me : in this H2088 wilderness H4057 they shall be consumed, H8552 and there H8033 they shall die. H4191
36 And the men, H376 which H834 Moses H4872 sent H7971 to search H8446 H853 the land, H776 who returned, H7725 and made H853 all H3605 the congregation H5712 to murmur H3885 against H5921 him , by bringing up H3318 a slander H1681 upon H5921 the land, H776
37 Even those men H376 that did bring up H3318 the evil H7451 report H1681 upon the land, H776 died H4191 by the plague H4046 before H6440 the LORD. H3068
38 But Joshua H3091 the son H1121 of Nun, H5126 and Caleb H3612 the son H1121 of Jephunneh, H3312 which were of H4480 the men H376 that went H1980 to search H8446 H853 the land, H776 lived H2421 still .
39 And Moses H4872 told H1696 H853 these H428 sayings H1697 unto H413 all H3605 the children H1121 of Israel: H3478 and the people H5971 mourned H56 greatly. H3966
40 And they rose up early H7925 in the morning, H1242 and got them up H5927 into H413 the top H7218 of the mountain, H2022 saying, H559 Lo, H2009 we be here , and will go up H5927 unto H413 the place H4725 which H834 the LORD H3068 hath promised: H559 for H3588 we have sinned. H2398
41 And Moses H4872 said, H559 Wherefore H4100 now H2088 do ye H859 transgress H5674 H853 the commandment H6310 of the LORD H3068 ? but it H1931 shall not H3808 prosper. H6743
42 Go not up H5927 H408 , for H3588 the LORD H3068 is not H369 among H7130 you ; that ye be not H3808 smitten H5062 before H6440 your enemies. H341
43 For H3588 the Amalekites H6003 and the Canaanites H3669 are there H8033 before H6440 you , and ye shall fall H5307 by the sword: H2719 because H3588 H5921 H3651 ye are turned away H7725 from H4480 H310 the LORD, H3068 therefore the LORD H3068 will not H3808 be H1961 with H5973 you.
44 But they presumed H6075 to go up H5927 unto H413 the hill H2022 top: H7218 nevertheless the ark H727 of the covenant H1285 of the LORD, H3068 and Moses, H4872 departed H4185 not H3808 out of H4480 H7130 the camp. H4264
45 Then the Amalekites H6003 came down, H3381 and the Canaanites H3669 which dwelt H3427 in that H1931 hill, H2022 and smote H5221 them , and discomfited H3807 them, even unto H5704 Hormah. H2767
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×