Bible Versions
Bible Books

Numbers 17:2 (MOV) Malayalam Old BSI Version

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
2 യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരുടെ പക്കല്‍നിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഔരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഔരോരുത്തന്റെ വടിമേല്‍ അവന്റെ പേര്‍ എഴുതുക.
3 ലേവിയുടെ വടിമേലോ അഹരോന്റെ പേര്‍ എഴുതേണം; ഔരോ ഗോത്രത്തലവന്നു ഔരോ വടി ഉണ്ടായിരിക്കേണം.
4 സമാഗമനക്കുടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം.
5 ഞാന്‍ തിരഞ്ഞെടുക്കുന്നവന്റെ വടി തളിര്‍ക്കും; ഇങ്ങനെ യിസ്രായേല്‍മക്കള്‍ നിങ്ങള്‍ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ നിര്‍ത്തലാക്കും.
6 മോശെ യിസ്രായേല്‍മക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രം ഗോത്രമായി ഔരോ പ്രഭു ഔരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കല്‍ കൊടുക്കയും ചെയ്തുവടികളുടെ കൂട്ടത്തില്‍ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
7 മോശെ വടികളെ സാക്ഷ്യകൂടാരത്തില്‍ യഹോവയുടെ സന്നിധിയില്‍ വെച്ചു.
8 പിറ്റെന്നാള്‍ മോശെ സാക്ഷ്യകൂടാരത്തില്‍ കടന്നപ്പോള്‍ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിര്‍ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.
9 മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയില്‍നിന്നു എടുത്തു യിസ്രായേല്‍മക്കളുടെ അടുക്കല്‍ പുറത്തുകൊണ്ടുവന്നു; അവര്‍ ഔരോരുത്തന്‍ താന്താന്റെ വടി നോക്കിയെടുത്തു.
10 യഹോവ മോശെയോടുഅഹരോന്റെ വടി മത്സരികള്‍ക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പില്‍ തിരികെ കൊണ്ടുവരിക; അവര്‍ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്‍ത്തലാക്കും എന്നു കല്പിച്ചു.
11 മോശെ അങ്ങനെ തന്നേ ചെയ്തുയഹോവ തന്നോടു കല്പിച്ചതുപോലെ അവന്‍ ചെയ്തു.
12 അപ്പോള്‍ യിസ്രായേല്‍മക്കള്‍ മോശെയോടുഇതാ, ഞങ്ങള്‍ ചത്തൊടുങ്ങുന്നു; ഞങ്ങള്‍ നശിയക്കുന്നു; ഞങ്ങള്‍ എല്ലാവരും നശിക്കുന്നു.
13 യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങള്‍ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.
1 And the LORD H3068 spoke H1696 unto H413 Moses, H4872 saying, H559
2 Speak H1696 unto H413 the children H1121 of Israel, H3478 and take H3947 of H4480 H854 every one of them a rod H4294 according to the house H1004 of their fathers, H1 of H4480 H854 all H3605 their princes H5387 according to the house H1004 of their fathers H1 twelve H8147 H6240 rods: H4294 write H3789 thou H853 every man's H376 name H8034 upon H5921 his rod. H4294
3 And thou shalt write H3789 Aaron's H175 name H8034 upon H5921 the rod H4294 of Levi: H3878 for H3588 one H259 rod H4294 shall be for the head H7218 of the house H1004 of their fathers. H1
4 And thou shalt lay them up H5117 in the tabernacle H168 of the congregation H4150 before H6440 the testimony, H5715 where H834 H8033 I will meet H3259 with you.
5 And it shall come to pass, H1961 that the man's H376 rod, H4294 whom H834 I shall choose, H977 shall blossom: H6524 and I will make to cease H7918 from H4480 H5921 me H853 the murmurings H8519 of the children H1121 of Israel, H3478 whereby H834 they H1992 murmur H3885 against H5921 you.
6 And Moses H4872 spoke H1696 unto H413 the children H1121 of Israel, H3478 and every one H3605 of their princes H5387 gave H5414 H413 him a rod H4294 apiece H5387 H259, H4294 for each prince H5387 one, H259 according to their fathers' H1 houses, H1004 even twelve H8147 H6240 rods: H4294 and the rod H4294 of Aaron H175 was among H8432 their rods. H4294
7 And Moses H4872 laid up H5117 H853 the rods H4294 before H6440 the LORD H3068 in the tabernacle H168 of witness. H5715
8 And it came to pass, H1961 that on the morrow H4480 H4283 Moses H4872 went H935 into H413 the tabernacle H168 of witness; H5715 and, behold, H2009 the rod H4294 of Aaron H175 for the house H1004 of Levi H3878 was budded, H6524 and brought forth H3318 buds, H6525 and bloomed H6692 blossoms, H6731 and yielded H1580 almonds. H8247
9 And Moses H4872 brought out H3318 H853 all H3605 the rods H4294 from before H4480 H6440 the LORD H3068 unto H413 all H3605 the children H1121 of Israel: H3478 and they looked, H7200 and took H3947 every man H376 his rod. H4294
10 And the LORD H3068 said H559 unto H413 Moses, H4872 Bring H7725 H853 Aaron's H175 rod H4294 again before H6440 the testimony, H5715 to be kept H4931 for a token H226 against the rebels H1121 H4805 ; and thou shalt quite take away H3615 their murmurings H8519 from H4480 H5921 me , that they die H4191 not. H3808
11 And Moses H4872 did H6213 so : as H834 the LORD H3068 commanded H6680 him, so H3651 did H6213 he.
12 And the children H1121 of Israel H3478 spoke H559 unto H413 Moses, H4872 saying, H559 Behold, H2005 we die, H1478 we perish, H6 we all H3605 perish. H6
13 Whosoever H3605 cometh any thing near H7131 H7131 unto H413 the tabernacle H4908 of the LORD H3068 shall die: H4191 shall we be consumed H8552 with dying H1478 ?
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×