Bible Versions
Bible Books

Proverbs 10:20 (MOV) Malayalam Old BSI Version

1 ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന്‍ അമ്മെക്കു വ്യസനഹേതുവാകുന്നു.
2 ദുഷ്ടതയാല്‍ സമ്പാദിച്ച നിക്ഷേപങ്ങള്‍ ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നു വിടുവിക്കുന്നു.
3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവന്‍ തള്ളിക്കളയുന്നു.
4 മടിയുള്ള കൈകൊണ്ടു പ്രവര്‍ത്തിക്കുന്നവന്‍ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.
5 വേനല്‍ക്കാലത്തു ശേഖരിച്ചുവെക്കുന്നവന്‍ ബുദ്ധിമാന്‍ ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവന്‍ .
6 നീതിമാന്റെ ശിരസ്സിന്മേല്‍ അനുഗ്രഹങ്ങള്‍ വരുന്നു; എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
7 നീതിമാന്റെ ഔര്‍മ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.
8 ജ്ഞാനഹൃദയന്‍ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.
9 നേരായി നടക്കുന്നവന്‍ നിര്‍ഭയമായി നടക്കുന്നു; നടപ്പില്‍ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.
10 കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവന്‍ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
11 നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
12 പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.
13 വിവേകിയുടെ അധരങ്ങളില്‍ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം.
14 ജ്ഞാനികള്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.
15 ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.
16 നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.
17 പ്രബോധനം പ്രമാണിക്കുന്നവന്‍ ജീവമാര്‍ഗ്ഗത്തില്‍ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;
18 പക മറെച്ചുവെക്കുന്നവന്‍ പൊളിവായന്‍ ; ഏഷണി പറയുന്നവന്‍ ഭോഷന്‍ .
19 വാക്കു പെരുകിയാല്‍ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന്‍ .
20 നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
21 നീതിമാന്റെ അധരങ്ങള്‍ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാല്‍ മരിക്കുന്നു.
22 യഹോവയുടെ അനുഗ്രഹത്താല്‍ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താല്‍ അതിനോടു ഒന്നും കൂടുന്നില്ല.
23 ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.
24 ദുഷ്ടന്‍ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
25 ചുഴലിക്കാറ്റു കടന്നുപോകുമ്പോള്‍ ദുഷ്ടന്‍ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവന്‍ .
26 ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയന്‍ തന്നേ അയക്കുന്നവര്‍ക്കും ആകുന്നു.
27 യഹോവാഭക്തി ആയുസ്സിനെ ദീര്‍ഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.
28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.
29 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുര്‍ഗ്ഗം; ദുഷ്പ്രവൃത്തിക്കാര്‍ക്കോ അതു നാശകരം.
30 നീതിമാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.
31 നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.
32 നീതിമാന്റെ അധരങ്ങള്‍ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
1 The proverbs H4912 of Solomon. H8010 A wise H2450 son H1121 maketh a glad H8055 father: H1 but a foolish H3684 son H1121 is the heaviness H8424 of his mother. H517
2 Treasures H214 of wickedness H7562 profit H3276 nothing: H3808 but righteousness H6666 delivereth H5337 from death H4480 H4194 .
3 The LORD H3068 will not H3808 suffer the soul H5315 of the righteous H6662 to famish: H7456 but he casteth away H1920 the substance H1942 of the wicked. H7563
4 He becometh poor H7326 that dealeth H6213 with a slack H7423 hand: H3709 but the hand H3027 of the diligent H2742 maketh rich. H6238
5 He that gathereth H103 in summer H7019 is a wise H7919 son: H1121 but he that sleepeth H7290 in harvest H7105 is a son H1121 that causeth shame. H954
6 Blessings H1293 are upon the head H7218 of the just: H6662 but violence H2555 covereth H3680 the mouth H6310 of the wicked. H7563
7 The memory H2143 of the just H6662 is blessed: H1293 but the name H8034 of the wicked H7563 shall rot. H7537
8 The wise H2450 in heart H3820 will receive H3947 commandments: H4687 but a prating H8193 fool H191 shall fall. H3832
9 He that walketh H1980 uprightly H8537 walketh H1980 surely: H983 but he that perverteth H6140 his ways H1870 shall be known. H3045
10 He that winketh H7169 with the eye H5869 causeth H5414 sorrow: H6094 but a prating H8193 fool H191 shall fall. H3832
11 The mouth H6310 of a righteous H6662 man is a well H4726 of life: H2416 but violence H2555 covereth H3680 the mouth H6310 of the wicked. H7563
12 Hatred H8135 stirreth up H5782 strifes: H4090 but love H160 covereth H3680 H5921 all H3605 sins. H6588
13 In the lips H8193 of him that hath understanding H995 wisdom H2451 is found: H4672 but a rod H7626 is for the back H1460 of him that is void H2638 of understanding. H3820
14 Wise H2450 men lay up H6845 knowledge: H1847 but the mouth H6310 of the foolish H191 is near H7138 destruction. H4288
15 The rich man's H6223 wealth H1952 is his strong H5797 city: H7151 the destruction H4288 of the poor H1800 is their poverty. H7389
16 The labor H6468 of the righteous H6662 tendeth to life: H2416 the fruit H8393 of the wicked H7563 to sin. H2403
17 He is in the way H734 of life H2416 that keepeth H8104 instruction: H4148 but he that refuseth H5800 reproof H8433 erreth. H8582
18 He that hideth H3680 hatred H8135 with lying H8267 lips, H8193 and he that uttereth H3318 a slander, H1681 is a fool. H3684
19 In the multitude H7230 of words H1697 there wanteth H2308 not H3808 sin: H6588 but he that refraineth H2820 his lips H8193 is wise. H7919
20 The tongue H3956 of the just H6662 is as choice H977 silver: H3701 the heart H3820 of the wicked H7563 is little worth. H4592
21 The lips H8193 of the righteous H6662 feed H7462 many: H7227 but fools H191 die H4191 for want H2638 of wisdom. H3820
22 The blessing H1293 of the LORD, H3068 it H1931 maketh rich, H6238 and he addeth H3254 no H3808 sorrow H6089 with H5973 it.
23 It is as sport H7814 to a fool H3684 to do H6213 mischief: H2154 but a man H376 of understanding H8394 hath wisdom. H2451
24 The fear H4034 of the wicked, H7563 it H1931 shall come upon H935 him : but the desire H8378 of the righteous H6662 shall be granted. H5414
25 As the whirlwind H5492 passeth, H5674 so is the wicked H7563 no H369 more : but the righteous H6662 is an everlasting H5769 foundation. H3247
26 As vinegar H2558 to the teeth, H8127 and as smoke H6227 to the eyes, H5869 so H3651 is the sluggard H6102 to them that send H7971 him.
27 The fear H3374 of the LORD H3068 prolongeth H3254 days: H3117 but the years H8141 of the wicked H7563 shall be shortened. H7114
28 The hope H8431 of the righteous H6662 shall be gladness: H8057 but the expectation H8615 of the wicked H7563 shall perish. H6
29 The way H1870 of the LORD H3068 is strength H4581 to the upright: H8537 but destruction H4288 shall be to the workers H6466 of iniquity. H205
30 The righteous H6662 shall never H5769 H1077 be removed: H4131 but the wicked H7563 shall not H3808 inhabit H7931 the earth. H776
31 The mouth H6310 of the just H6662 bringeth forth H5107 wisdom: H2451 but the froward H8419 tongue H3956 shall be cut out. H3772
32 The lips H8193 of the righteous H6662 know H3045 what is acceptable: H7522 but the mouth H6310 of the wicked H7563 speaketh frowardness. H8419
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×