Bible Versions
Bible Books

Proverbs 16:2 (MOV) Malayalam Old BSI Version

1 ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു.
2 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
3 നിന്റെ പ്രവൃത്തികളെ യഹോവേക്കു സമര്‍പ്പിക്ക; എന്നാല്‍ നിന്റെ ഉദ്ദേശങ്ങള്‍ സാധിക്കും.
4 യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനര്‍ത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.
5 ഗര്‍വ്വമുള്ള ഏവനും യഹോവേക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന്‍ കയ്യടിക്കുന്നു.
6 ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.
7 ഒരുത്തന്റെ വഴികള്‍ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
8 ന്യായരഹിതമായ വലിയ വരവിനെക്കാള്‍ നീതിയോടെയുള്ള അല്പം നല്ലതു.
9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
10 രാജാവിന്റെ അധരങ്ങളില്‍ അരുളപ്പാടുണ്ടു; ന്യായവിധിയില്‍ അവന്റെ വായ് പിഴെക്കുന്നതുമില്ല.
11 ഒത്ത വെള്ളിക്കോലും ത്രാസും യഹോവേക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
12 ദുഷ്ടത പ്രവര്‍ത്തിക്കുന്നതു രാജാക്കന്മാര്‍ക്കും വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.
13 നീതിയുള്ള അധരങ്ങള്‍ രാജാക്കന്മാര്‍ക്കും പ്രസാദം; നേര്‍ പറയുന്നവനെ അവര്‍ സ്നേഹിക്കുന്നു.
14 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
15 രാജാവിന്റെ മുഖപ്രകാശത്തില്‍ ജീവന്‍ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘം പോലെയാകുന്നു.
16 തങ്കത്തെക്കാള്‍ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാള്‍ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!
17 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
18 നാശത്തിന്നു മുമ്പെ ഗര്‍വ്വം; വീഴ്ചകൂ മുമ്പെ ഉന്നതഭാവം.
19 ഗര്‍വ്വികളോടുകൂടെ കവര്‍ച്ച പങ്കിടുന്നതിനെക്കാള്‍ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.
20 തിരുവചനം പ്രമാണിക്കുന്നവന്‍ നന്മ കണ്ടെത്തും; യഹോവയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍ .
21 ജ്ഞാനഹൃദയന്‍ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വര്‍ദ്ധിപ്പിക്കുന്നു.
22 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.
23 ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ വര്‍ദ്ധിപ്പിക്കുന്നു.
24 ഇമ്പമുള്ള വാക്കു തേന്‍ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികള്‍ക്കു ഔഷധവും തന്നേ;
25 ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ.
26 പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിര്‍ബ്ബന്ധിക്കുന്നു.
27 നിസ്സാരമനുഷ്യന്‍ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളില്‍ കത്തുന്ന തീ ഉണ്ടു.
28 വക്രതയുള്ള മനുഷ്യന്‍ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരന്‍ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
29 സഹാസക്കാരന്‍ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയില്‍ നടത്തുകയും ചെയ്യുന്നു.
30 കണ്ണു അടെക്കുന്നവന്‍ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവന്‍ ദോഷം നിവര്‍ത്തിക്കുന്നു.
31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാര്‍ഗ്ഗത്തില്‍ അതിനെ പ്രാപിക്കാം.
32 ദീര്‍ഘക്ഷമയുള്ളവന്‍ യുദ്ധവീരനിലും ജിതമാനസന്‍ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്‍ .
33 ചീട്ടു മടിയില്‍ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.
1 The preparations H4633 of the heart H3820 in man, H120 and the answer H4617 of the tongue, H3956 is from the LORD H4480 H3068 .
2 All H3605 the ways H1870 of a man H376 are clean H2134 in his own eyes; H5869 but the LORD H3068 weigheth H8505 the spirits. H7307
3 Commit H1556 thy works H4639 unto H413 the LORD, H3068 and thy thoughts H4284 shall be established. H3559
4 The LORD H3068 hath made H6466 all H3605 things for himself: H4617 yea, even H1571 the wicked H7563 for the day H3117 of evil. H7451
5 Every one H3605 that is proud H1362 in heart H3820 is an abomination H8441 to the LORD: H3068 though hand H3027 join in hand, H3027 he shall not H3808 be unpunished. H5352
6 By mercy H2617 and truth H571 iniquity H5771 is purged: H3722 and by the fear H3374 of the LORD H3068 men depart H5493 from evil H4480 H7451 .
7 When a man's H376 ways H1870 please H7521 the LORD, H3068 he maketh even H1571 his enemies H341 to be at peace H7999 with H854 him.
8 Better H2896 is a little H4592 with righteousness H6666 than great H4480 H7230 revenues H8393 without H3808 right. H4941
9 A man's H120 heart H3820 deviseth H2803 his way: H1870 but the LORD H3068 directeth H3559 his steps. H6806
10 A divine sentence H7081 is in H5921 the lips H8193 of the king: H4428 his mouth H6310 transgresseth H4603 not H3808 in judgment. H4941
11 A just H4941 weight H6425 and balance H3976 are the LORD's H3068: all H3605 the weights H68 of the bag H3599 are his work. H4639
12 It is an abomination H8441 to kings H4428 to commit H6213 wickedness: H7562 for H3588 the throne H3678 is established H3559 by righteousness. H6666
13 Righteous H6664 lips H8193 are the delight H7522 of kings; H4428 and they love H157 him that speaketh H1696 right. H3477
14 The wrath H2534 of a king H4428 is as messengers H4397 of death: H4194 but a wise H2450 man H376 will pacify H3722 it.
15 In the light H216 of the king's H4428 countenance H6440 is life; H2416 and his favor H7522 is as a cloud H5645 of the latter rain. H4456
16 How much H4100 better H2896 is it to get H7069 wisdom H2451 than gold H4480 H2742 ! and to get H7069 understanding H998 rather to be chosen H977 than silver H4480 H3701 !
17 The highway H4546 of the upright H3477 is to depart H5493 from evil H4480 H7451 : he that keepeth H5341 his way H1870 preserveth H8104 his soul. H5315
18 Pride H1347 goeth before H6440 destruction, H7667 and a haughty H1363 spirit H7307 before H6440 a fall. H3783
19 Better H2896 it is to be of a humble H8217 spirit H7307 with H854 the lowly, H6035 than to divide H4480 H2505 the spoil H7998 with H854 the proud. H1343
20 He that handleth a matter wisely H7919 H5921 H1697 shall find H4672 good: H2896 and whoso trusteth H982 in the LORD, H3068 happy H835 is he.
21 The wise H2450 in heart H3820 shall be called H7121 prudent: H995 and the sweetness H4986 of the lips H8193 increaseth H3254 learning. H3948
22 Understanding H7922 is a wellspring H4726 of life H2416 unto him that hath H1167 it : but the instruction H4148 of fools H191 is folly. H200
23 The heart H3820 of the wise H2450 teacheth H7919 his mouth, H6310 and addeth H3254 learning H3948 to H5921 his lips. H8193
24 Pleasant H5278 words H561 are as a honeycomb H6688 H1706 , sweet H4966 to the soul, H5315 and health H4832 to the bones. H6106
25 There is H3426 a way H1870 that seemeth H6440 right H3477 unto a man, H376 but the end H319 thereof are the ways H1870 of death. H4194
26 He H5315 that laboreth H6001 laboreth H5998 for himself; for H3588 his mouth H6310 craveth H404 it of H5921 him.
27 An ungodly H1100 man H376 diggeth up H3738 evil: H7451 and in H5921 his lips H8193 there is as a burning H6867 fire. H784
28 A froward H8419 man H376 soweth H7971 strife: H4066 and a whisperer H5372 separateth H6504 chief friends. H441
29 A violent H2555 man H376 enticeth H6601 his neighbor, H7453 and leadeth H1980 him into the way H1870 that is not H3808 good. H2896
30 He shutteth H6095 his eyes H5869 to devise H2803 froward things: H8419 moving H7169 his lips H8193 he bringeth evil to pass H3615 H7451 .
31 The hoary H7872 head is a crown H5850 of glory, H8597 if it be found H4672 in the way H1870 of righteousness. H6666
32 He that is slow H750 to anger H639 is better H2896 than the mighty H4480 H1368 ; and he that ruleth H4910 his spirit H7307 than he that taketh H4480 H3920 a city. H5892
33 H853 The lot H1486 is cast H2904 into the lap; H2436 but the whole H3605 disposing H4941 thereof is of the LORD H4480 H3068 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×