Bible Versions
Bible Books

Proverbs 22:5 (MOV) Malayalam Old BSI Version

1 അനവധിസമ്പത്തിലും സല്‍കീര്‍ത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.
2 ധനവാനും ദരിദ്രനും തമ്മില്‍ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവന്‍ യഹോവ തന്നേ.
3 വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
4 താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.
5 വക്രന്റെ വഴിയില്‍ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവന്‍ അവയോടു അകന്നിരിക്കട്ടെ.
6 ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
7 ധനവാന്‍ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന്‍ കടം കൊടുക്കുന്നവന്നു ദാസന്‍ .
8 നീതികേടു വിതെക്കുന്നവന്‍ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
9 ദയാകടാക്ഷമുള്ളവന്‍ അനുഗ്രഹിക്കപ്പെടും; അവന്‍ തന്റെ ആഹാരത്തില്‍നിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.
10 പരിഹാസിയെ നീക്കിക്കളക; അപ്പോള്‍ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.
11 ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതന്‍ .
12 യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവന്‍ മറിച്ചുകളയുന്നു.
13 വെളിയില്‍ സിംഹം ഉണ്ടു, വീഥിയില്‍ എനിക്കു ജീവഹാനി വരും എന്നു മടിയന്‍ പറയുന്നു.
14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാല്‍ ത്യജിക്കപ്പെട്ടവന്‍ അതില്‍ വീഴും.
15 ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനില്‍ നിന്നു അകറ്റിക്കളയും.
16 ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.
17 ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേള്‍ക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.
18 അവയെ നിന്റെ ഉള്ളില്‍ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളില്‍ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.
19 നിന്റെ ആശ്രയം യഹോവയില്‍ ആയിരിക്കേണ്ടതിന്നു ഞാന്‍ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.
20 നിന്നെ അയച്ചവര്‍ക്കും നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാന്‍
21 ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാന്‍ നിനക്കു എഴുതീട്ടുണ്ടല്ലോ.
22 എളിയവനോടു അവന്‍ എളിയവനാകകൊണ്ടു കവര്‍ച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്‍ക്കല്‍വെച്ചു പീഡിപ്പിക്കയും അരുതു.
23 യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
24 കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.
25 നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണന്‍ കണിയില്‍ അകപ്പെടുവാനും സംഗതി വരരുതു.
26 നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നിലക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.
27 വീട്ടുവാന്‍ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴില്‍നിന്നു നിന്റെ മെത്ത എടുത്തുകളവാന്‍ ഇടവരുത്തുന്നതു എന്തിനു?
28 നിന്റെ പിതാക്കന്മാര്‍ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര്‍ നീ മാറ്റരുതു.
29 പ്രവൃത്തിയില്‍ സാമര്‍ത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന്‍ രാജാക്കന്മാരുടെ മുമ്പില്‍ നിലക്കും; നീചന്മാരുടെ മുമ്പില്‍ അവന്‍ നില്‍ക്കയില്ല.
1 A good name H8034 is rather to be chosen H977 than great H7227 riches H4480 H6239 , and loving H2896 favor H2580 rather than silver H4480 H3701 and gold H4480 H2091 .
2 The rich H6223 and poor H7326 meet together: H6298 the LORD H3068 is the maker H6213 of them all. H3605
3 A prudent H6175 man foreseeth H7200 the evil, H7451 and hideth himself: H5641 but the simple H6612 pass on, H5674 and are punished. H6064
4 By H6118 humility H6038 and the fear H3374 of the LORD H3068 are riches, H6239 and honor, H3519 and life. H2416
5 Thorns H6791 and snares H6341 are in the way H1870 of the froward: H6141 he that doth keep H8104 his soul H5315 shall be far H7368 from H4480 them.
6 Train up H2596 a child H5288 in H5921 the way H1870 he should go: H6310 and H1571 when H3588 he is old, H2204 he will not H3808 depart H5493 from H4480 it.
7 The rich H6223 ruleth H4910 over the poor, H7326 and the borrower H3867 is servant H5650 to the lender H376 H3867 .
8 He that soweth H2232 iniquity H5766 shall reap H7114 vanity: H205 and the rod H7626 of his anger H5678 shall fail. H3615
9 He H1931 that hath a bountiful H2896 eye H5869 shall be blessed; H1288 for H3588 he giveth H5414 of his bread H4480 H3899 to the poor. H1800
10 Cast out H1644 the scorner, H3887 and contention H4066 shall go out; H3318 yea, strife H1779 and reproach H7036 shall cease. H7673
11 He that loveth H157 pureness H2890 of heart, H3820 for the grace H2580 of his lips H8193 the king H4428 shall be his friend. H7453
12 The eyes H5869 of the LORD H3068 preserve H5341 knowledge, H1847 and he overthroweth H5557 the words H1697 of the transgressor. H898
13 The slothful H6102 man saith, H559 There is a lion H738 without, H2351 I shall be slain H7523 in H8432 the streets. H7339
14 The mouth H6310 of strange women H2114 is a deep H6013 pit: H7745 he that is abhorred H2194 of the LORD H3068 shall fall H5307 therein. H8033
15 Foolishness H200 is bound H7194 in the heart H3820 of a child; H5288 but the rod H7626 of correction H4148 shall drive it far H7368 from H4480 him.
16 He that oppresseth H6231 the poor H1800 to increase H7235 his riches, and he that giveth H5414 to the rich, H6223 shall surely H389 come to want. H4270
17 Bow down H5186 thine ear, H241 and hear H8085 the words H1697 of the wise, H2450 and apply H7896 thine heart H3820 unto my knowledge. H1847
18 For H3588 it is a pleasant H5273 thing if H3588 thou keep H8104 them within H990 thee ; they shall withal H3162 be fitted H3559 in H5921 thy lips. H8193
19 That thy trust H4009 may be H1961 in the LORD, H3068 I have made known H3045 to thee this day, H3117 even H637 to thee. H859
20 Have not H3808 I written H3789 to thee excellent things H7991 in counsels H4156 and knowledge, H1847
21 That I might make thee know H3045 the certainty H7189 of the words H561 of truth; H571 that thou mightest answer H7725 the words H561 of truth H571 to them that send H7971 unto thee?
22 Rob H1497 not H408 the poor, H1800 because H3588 he H1931 is poor: H1800 neither H408 oppress H1792 the afflicted H6041 in the gate: H8179
23 For H3588 the LORD H3068 will plead H7378 their cause, H7379 and spoil H6906 the soul H5315 of H853 those that spoiled H6906 them.
24 Make no H408 friendship H7462 with H854 an angry H639 man; H1167 and with H854 a furious H2534 man H376 thou shalt not H3808 go: H935
25 Lest H6435 thou learn H502 his ways, H734 and get H3947 a snare H4170 to thy soul. H5315
26 Be H1961 not H408 thou one of them that strike H8628 hands, H3709 or of them that are sureties H6148 for debts. H4859
27 If H518 thou hast nothing H369 to pay, H7999 why H4100 should he take away H3947 thy bed H4904 from under H4480 H8478 thee?
28 Remove H5253 not H408 the ancient H5769 landmark, H1366 which H834 thy fathers H1 have set. H6213
29 Seest H2372 thou a man H376 diligent H4106 in his business H4399 ? he shall stand H3320 before H6440 kings; H4428 he shall not H1077 stand H3320 before H6440 mean H2823 men .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×