Bible Versions
Bible Books

Psalms 108:5 (MOV) Malayalam Old BSI Version

1 ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
2 ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; എന്റെ മനംകൊണ്ടു ഞാന്‍ കീര്‍ത്തനം പാടും.
3 വീണയും കിന്നരവുമായുള്ളോവേ, ഉണരുവിന്‍ ; ഞാന്‍ അതികാലത്തെ ഉണരും.
4 യഹോവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
5 നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
6 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിക്കും മീതെ തന്നേ.
7 നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.
8 ദൈവം തന്റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
9 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
10 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേല്‍ ഞാന്‍ ജയഘോഷംകൊള്ളും.
11 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴിനടത്തും?
12 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
13 വൈരിയുടെ നേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.
14 ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
1 A Song H7892 or Psalm H4210 of David. H1732 O God, H430 my heart H3820 is fixed; H3559 I will sing H7891 and give praise, H2167 even H637 with my glory. H3519
2 Awake H5782 , psaltery H5035 and harp: H3658 I myself will awake H5782 early. H7837
3 I will praise H3034 thee , O LORD, H3068 among the people: H5971 and I will sing praises H2167 unto thee among the nations. H3816
4 For H3588 thy mercy H2617 is great H1419 above H4480 H5921 the heavens: H8064 and thy truth H571 reacheth unto H5704 the clouds. H7834
5 Be thou exalted, H7311 O God, H430 above H5921 the heavens: H8064 and thy glory H3519 above H5921 all H3605 the earth; H776
6 That H4616 thy beloved H3039 may be delivered: H2502 save H3467 with thy right hand, H3225 and answer H6030 me.
7 God H430 hath spoken H1696 in his holiness; H6944 I will rejoice, H5937 I will divide H2505 Shechem, H7927 and mete out H4058 the valley H6010 of Succoth. H5523
8 Gilead H1568 is mine; Manasseh H4519 is mine; Ephraim H669 also is the strength H4581 of mine head; H7218 Judah H3063 is my lawgiver; H2710
9 Moab H4124 is my washpot H5518 H7366 ; over H5921 Edom H123 will I cast out H7993 my shoe; H5275 over H5921 Philistia H6429 will I triumph. H7321
10 Who H4310 will bring H2986 me into the strong H4013 city H5892 ? who H4310 will lead H5148 me into H5704 Edom H123 ?
11 Wilt not H3808 thou , O God, H430 who hast cast us off H2186 ? and wilt not H3808 thou , O God, H430 go forth H3318 with our hosts H6635 ?
12 Give H3051 us help H5833 from trouble H4480 H6862 : for vain H7723 is the help H8668 of man. H120
13 Through God H430 we shall do H6213 valiantly: H2428 for he H1931 it is that shall tread down H947 our enemies. H6862
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×