Bible Versions
Bible Books

Psalms 135:10 (MOV) Malayalam Old BSI Version

1 യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍ .
2 യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നിലക്കുന്നവരേ,
3 യഹോവയെ സ്തുതിപ്പിന്‍ ; യഹോവ നല്ലവന്‍ അല്ലോ; അവന്റെ നാമത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍ ; അതു മനോഹരമല്ലോ.
4 യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
5 യഹോവ വലിയവന്‍ എന്നും നമ്മുടെ കര്‍ത്താവു സകലദേവന്മാരിലും ശ്രേഷ്ഠന്‍ എന്നും ഞാന്‍ അറിയുന്നു.
6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
7 അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
8 അവന്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
9 മിസ്രയീമേ, നിന്റെ മദ്ധ്യേ അവന്‍ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
10 അവന്‍ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11 അമോര്‍യ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഔഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
12 അവരുടെ ദേശത്തെ അവന്‍ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
13 യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
14 യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവന്‍ തന്റെ ദാസന്മാരോടു സഹതപിക്കും.
15 ജാതികളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
16 അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
17 അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസവുമില്ല.
18 അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെയാകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
19 യിസ്രായേല്‍ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
20 ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിന്‍ .
21 യെരൂശലേമില്‍ അധിവസിക്കുന്ന യഹോവ സിയോനില്‍നിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിന്‍ .
1 Praise H1984 ye the LORD. H3050 Praise H1984 ye H853 the name H8034 of the LORD; H3068 praise H1984 him , O ye servants H5650 of the LORD. H3068
2 Ye that stand H7945 H5975 in the house H1004 of the Lord, H3068 in the courts H2691 of the house H1004 of our God, H430
3 Praise H1984 the LORD; H3050 for H3588 the LORD H3068 is good: H2896 sing praises H2167 unto his name; H8034 for H3588 it is pleasant. H5273
4 For H3588 the LORD H3050 hath chosen H977 Jacob H3290 unto himself, and Israel H3478 for his peculiar treasure. H5459
5 For H3588 I H589 know H3045 that H3588 the LORD H3068 is great, H1419 and that our Lord H113 is above all H4480 H3605 gods. H430
6 Whatsoever H3605 H834 the LORD H3068 pleased, H2654 that did H6213 he in heaven, H8064 and in earth, H776 in the seas, H3220 and all H3605 deep places. H8415
7 He causeth the vapors H5387 to ascend H5927 from the ends H4480 H7097 of the earth; H776 he maketh H6213 lightnings H1300 for the rain; H4306 he bringeth H3318 the wind H7307 out of his treasuries H4480 H214 .
8 Who smote H7945 H5221 the firstborn H1060 of Egypt, H4714 both of man H4480 H120 and H5704 beast. H929
9 Who sent H7971 tokens H226 and wonders H4159 into the midst H8432 of thee , O Egypt, H4714 upon Pharaoh, H6547 and upon all H3605 his servants. H5650
10 Who smote H7945 H5221 great H7227 nations, H1471 and slew H2026 mighty H6099 kings; H4428
11 Sihon H5511 king H4428 of the Amorites, H567 and Og H5747 king H4428 of Bashan, H1316 and all H3605 the kingdoms H4467 of Canaan: H3667
12 And gave H5414 their land H776 for a heritage, H5159 a heritage H5159 unto Israel H3478 his people. H5971
13 Thy name, H8034 O LORD, H3068 endureth forever; H5769 and thy memorial, H2143 O LORD, H3068 throughout all generations H1755 H1755 .
14 For H3588 the LORD H3068 will judge H1777 his people, H5971 and he will repent himself H5162 concerning H5921 his servants. H5650
15 The idols H6091 of the heathen H1471 are silver H3701 and gold, H2091 the work H4639 of men's H120 hands. H3027
16 They have mouths, H6310 but they speak H1696 not; H3808 eyes H5869 have they , but they see H7200 not; H3808
17 They have ears, H241 but they hear H238 not; H3808 neither H637 H369 is there H3426 any breath H7307 in their mouths. H6310
18 They that make H6213 them are H1961 like unto them: H3644 so is every one H3605 that H834 trusteth H982 in them.
19 Bless H1288 H853 the LORD, H3068 O house H1004 of Israel: H3478 H853 bless H1288 the LORD, H3068 O house H1004 of Aaron: H175
20 Bless H1288 H853 the LORD, H3068 O house H1004 of Levi: H3878 ye that fear H3373 the LORD, H3068 bless H1288 H853 the LORD. H3068
21 Blessed H1288 be the LORD H3068 out of Zion H4480 H6726 , which dwelleth H7931 at Jerusalem. H3389 Praise H1984 ye the LORD. H3050
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×