Bible Versions
Bible Books

Psalms 141:5 (MOV) Malayalam Old BSI Version

1 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
2 യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാന്‍ നിന്നോടു അപേക്ഷിക്കുമ്പോള്‍ എന്റെ അപേക്ഷ കേള്‍ക്കേണമേ.
3 എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ ധൂപമായും എന്റെ കൈകളെ മലര്‍ത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
4 യഹോവേ, എന്റെ വായക്കു ഒരു കാവല്‍ നിര്‍ത്തി, എന്റെ അധരദ്വാരം കാക്കേണമേ.
5 ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.
6 നീതിമാന്‍ എന്നെ അടിക്കുന്നതു ദയ; അവന്‍ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവര്‍ ചെയ്യുന്ന ദോഷങ്ങള്‍ക്കെതിരെ എനിക്കു പ്രാര്‍ത്ഥനയേയുള്ളു.
7 അവരുടെ ന്യായാധിപന്മാരെ പാറമേല്‍ നിന്നു തള്ളിയിടും; എന്റെ വാക്കുകള്‍ ഇമ്പമുള്ളവയാകയാല്‍ അവര്‍ അവയെ കേള്‍ക്കും.
8 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികള്‍ പാതാളത്തിന്റെ വാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.
9 കര്‍ത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാന്‍ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
10 അവര്‍ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
11 ഞാന്‍ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാര്‍ സ്വന്തവലകളില്‍ അകപ്പെടട്ടെ.
1 A Psalm H4210 of David. H1732 LORD, H3068 I cry H7121 unto thee : make haste H2363 unto me ; give ear H238 unto my voice, H6963 when I cry H7121 unto thee.
2 Let my prayer H8605 be set forth H3559 before H6440 thee as incense; H7004 and the lifting up H4864 of my hands H3709 as the evening H6153 sacrifice. H4503
3 Set H7896 a watch, H8108 O LORD, H3068 before my mouth; H6310 keep H5341 H5921 the door H1817 of my lips. H8193
4 Incline H5186 not H408 my heart H3820 to any evil H7451 thing, H1697 to practice H5953 wicked H7562 works H5949 with H854 men H376 that work H6466 iniquity: H205 and let me not H1077 eat H3898 of their dainties. H4516
5 Let the righteous H6662 smite H1986 me; it shall be a kindness: H2617 and let him reprove H3198 me; it shall be an excellent H7218 oil, H8081 which shall not H408 break H5106 my head: H7218 for H3588 yet H5750 my prayer H8605 also shall be in their calamities. H7451
6 When their judges H8199 are overthrown H8058 in stony H5553 places, H3027 they shall hear H8085 my words; H561 for H3588 they are sweet. H5276
7 Our bones H6106 are scattered H6340 at the grave's H7585 mouth, H6310 as when H3644 one cutteth H6398 and cleaveth H1234 wood upon the earth. H776
8 But H3588 mine eyes H5869 are unto H413 thee , O GOD H3069 the Lord: H136 in thee is my trust; H2620 leave not my soul destitute H6168 H408. H5315
9 Keep H8104 me from H4480 H3027 the snares H6341 which they have laid H3369 for me , and the gins H4170 of the workers H6466 of iniquity. H205
10 Let the wicked H7563 fall H5307 into their own nets, H4364 whilst H5704 that I H595 withal H3162 escape. H5674
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×