Bible Versions
Bible Books

Psalms 143:5 (MOV) Malayalam Old BSI Version

1 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
2 യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു, എന്റെ യാചനകള്‍ക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
3 അടിയനെ ന്യായവിസ്താരത്തില്‍ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവന്‍ ആരും തിരുസന്നിധിയില്‍ നീതിമാനാകയില്ലല്ലോ.
4 ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.
5 ആകയാല്‍ എന്റെ മനം എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളില്‍ സ്തംഭിച്ചിരിക്കുന്നു.
6 ഞാന്‍ പണ്ടത്തെ നാളുകളെ ഔര്‍ക്കുംന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാന്‍ ചിന്തിക്കുന്നു.
7 ഞാന്‍ എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.
8 യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
9 രാവിലെ നിന്റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേ; ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ എന്റെ ഉള്ളം നിങ്കലേക്കു ഉയര്‍ത്തുന്നുവല്ലോ.
10 യഹോവേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കല്‍ ഞാന്‍ മറവിന്നായി വരുന്നു.
11 നിന്റെ ഇഷ്ടം ചെയ്‍വാന്‍ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേര്‍ന്നിലത്തില്‍ എന്നെ നടത്തുമാറാകട്ടെ.
12 യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാല്‍ എന്റെ പ്രാണനെ കഷ്ടതയില്‍നിന്നു ഉദ്ധരിക്കേണമേ.
13 നിന്റെ ദയയാല്‍ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാന്‍ നിന്റെ ദാസന്‍ ആകുന്നുവല്ലോ.
1 A Psalm H4210 of David. H1732 Hear H8085 my prayer, H8605 O LORD, H3068 give ear H238 to H413 my supplications: H8469 in thy faithfulness H530 answer H6030 me, and in thy righteousness. H6666
2 And enter H935 not H408 into judgment H4941 with H854 thy servant: H5650 for H3588 in thy sight H6440 shall no H3808 man H3605 living H2416 be justified. H6663
3 For H3588 the enemy H341 hath persecuted H7291 my soul; H5315 he hath smitten H1792 my life H2416 down to the ground; H776 he hath made me to dwell H3427 in darkness, H4285 as those that have been long H5769 dead. H4191
4 Therefore is my spirit H7307 overwhelmed H5848 within H5921 me ; my heart H3820 within H8432 me is desolate. H8074
5 I remember H2142 the days H3117 of old H4480 H6924 ; I meditate H1897 on all H3605 thy works; H6467 I muse H7878 on the work H4639 of thy hands. H3027
6 I stretch forth H6566 my hands H3027 unto thee: H413 my soul H5315 thirsteth after thee , as a thirsty H5889 land. H776 Selah. H5542
7 Hear H6030 me speedily, H4116 O LORD: H3068 my spirit H7307 faileth: H3615 hide H5641 not H408 thy face H6440 from H4480 me , lest I be like H4911 unto H5973 them that go down H3381 into the pit. H953
8 Cause me to hear H8085 thy lovingkindness H2617 in the morning; H1242 for H3588 in thee do I trust: H982 cause me to know H3045 the way H1870 wherein H2098 I should walk; H1980 for H3588 I lift up H5375 my soul H5315 unto H413 thee.
9 Deliver H5337 me , O LORD, H3068 from mine enemies H4480 H341 : I flee unto thee to hide me H3680 H413 .
10 Teach H3925 me to do H6213 thy will; H7522 for H3588 thou H859 art my God: H430 thy spirit H7307 is good; H2896 lead H5148 me into the land H776 of uprightness. H4334
11 Quicken H2421 me , O LORD, H3068 for thy name's sake H4616 H8034 : for thy righteousness's H6666ake bring my soul out H3318 H5315 of trouble H4480 H6869 .
12 And of thy mercy H2617 cut off H6789 mine enemies, H341 and destroy H6 all H3605 them that afflict H6887 my soul: H5315 for H3588 I H589 am thy servant. H5650
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×